വിഷാംശം കലര്‍ന്ന മത്സ്യത്തെ തീന്മേശയില് നിന്നും അകറ്റുന്നതിനായി വിഷരഹിത വളര്‍ത്തു മത്സ്യങ്ങളുമായി റോബിന് ജോസ് തട്ടാംപറമ്പില്‍. സ്വന്തം കൃഷിയിടത്തില്‍ സ്വാശ്രയത്വത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് മാതൃകയാവുകയാണ് അറക്കുളം മൈലാടി സ്വദേശിയായ ഈ യുവാവ്. മത്സ്യം വളര്‍ത്തലില്‍ നൂറു മേനി വിളവിന്റെ ഉടമയാണ് റോബിന്. മേലധികാരികളുടെ വിരട്ടലോ ടാര്‍ജറ്റുകളുടെ സമ്മര്‍ദമോ ഇല്ലാതെ കൃഷിയില്‍ ആനന്ദം കണ്ടെത്തുകയാണ് ബിരുദധാരിയായ ഈ 32-കാരന്. പഠനം കഴിഞ്ഞ് കുടുംബസ്വത്തായി ലഭിച്ച ഏഴേക്കര്‍ സ്ഥലത്ത് റബര്‍, മരച്ചീനി, കോഴി വളര്‍ത്തല്‍ എന്നിവയ്ക്കൊപ്പം മത്സ്യം വളര്‍ത്തലാണ് പ്രധാനമായും നടത്തുന്നത്. 15 സെന്റ് സ്ഥലത്താണ് റോബിന്റെ മത്സ്യക്കുളം. പത്തടി താഴ്ചയിലാണ് കുളം നിര്‍മിച്ചിരിക്കുന്നത്. കടുത്ത വേനലിലും വെള്ളം ലഭിക്കുന്ന വിധത്തിലുള്ള നിരവധി ഉറവുചാലുകള്‍ കുളത്തിനുള്ളിലുണ്ട്. വെള്ളം പുറത്തേക്കൊഴുകുന്നതിന് ക്രമീകരണം ചെയ്തിരിക്കുന്നതിനാല്‍ ശുദ്ധജലം എപ്പോഴും ലഭ്യമാണ്. കുളം മലിനമാകാതിരിക്കാന്‍ ഗ്രീന്‍ നെറ്റ് പാകിയിട്ടുണ്ട്. ഒരു വര്‍ഷമായി മത്സ്യം വളര്‍ത്തല്‍ ആരംഭിച്ചിട്ട്.…
Read MoreDay: December 15, 2018
ആദായനികുതിക്കു റീഫണ്ട് ലഭിക്കും…’
ന്യൂഡൽഹി: ആദായനികുതി അടച്ചതിൽ റീഫണ്ട് ലഭിക്കുമെന്ന സന്ദേശങ്ങക്കെതിരേ ആദായനികുതി വകുപ്പ് രംഗത്ത്. ഇത്തരം എസ്എംഎസ് സന്ദേശങ്ങൾ പുതിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നതാണെന്നാണ് വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രേഡ് ഉപയോക്താക്കൾക്ക് ആദായനികുതി വകുപ്പ് ഇ-മെയിൽ അയച്ചിട്ടുണ്ട്. ചില നികുതിദായകർ ഈ വ്യാജ എസ്എംഎസുകൾ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചിട്ടുമുണ്ട്. ഓരോ നികുതിദായകനും 34,251 രൂപ റീഫണ്ട് ലഭിക്കുമെന്നാണ് എസ്എംഎസിന്റെ ഉള്ളടക്കം. ഒരു പ്രത്യേക പേജിലേക്കുള്ള ലിങ്കും ഉൾപ്പെടുത്തിയാണ് സന്ദേശം വ്യാപിക്കുന്നത്. ഈ ലിങ്കിൽ പ്രവേശിച്ചാൽ ഉപയോക്താക്കളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ ഒടുവിൽ ചോദിക്കുന്നുമുണ്ട്. അക്കൗണ്ടിൽനിന്ന് പണം ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആദായനികുതിവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി സൈബർ തട്ടിപ്പുകൾ വ്യാപിക്കുന്നതിനാൽ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ ആകൃഷ്ടരാകരുതെന്നും ബാങ്ക് വിവരങ്ങൾ ചോദിക്കുന്ന ഒരു സൈറ്റിലും പ്രവേശിക്കരുതെന്നും ആദായനികുതി വകുപ്പ് പറയുന്നുണ്ട്.
Read Moreവേദമോദിയിട്ട് കാര്യമില്ല ; കോടതിയിൽ വാദം മുറുകുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയത് പുലി; ചാടിയോടി ജഡ്ജിയും വക്കിലൻമാരും; പിന്നീട് സംഭവിച്ചത്…
അഹമ്മദാബാദ്: കോടതി അപ്രതീക്ഷിതമായി പുലി കയറിയതിനെ തുടർന്ന് ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി. ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ് പുലി കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. ഇതിനെ തുടർന്ന് കോടതി നടപടികൾ നിർത്തിവച്ച് ജഡ്ജിയും അഭിഭാഷകരും പുറത്തുചാടി. ഈ തക്കം നോക്കി ചില ജീവനക്കാർ കോടതി മുറി അടച്ച് പുലിയെ അകത്ത് പൂട്ടിയിടുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുലിയെ പിടികൂടിയത്. രണ്ടുവയസ് പ്രായംവരുന്ന പുലിയാണിതെന്നും ഇതിനെ കാട്ടിലേക്കുതന്നെ വിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, കോടതി മുറിയിൽ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് പോലീസും അറിയിച്ചു. കഴിഞ്ഞമാസം ഗുജറാത്ത് സെക്രട്ടറിയേറ്റ് പരിസരത്തും പുലി എത്തിയത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചിരുന്നു.
Read Moreഅയ്യേ മുംബൈ പോലീസ് ചമ്മിപ്പോയേ, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പോലീസ്, താന്‍ ട്രക്കിന്റെ പുറത്തെ കാറിലാണ് ഇരുന്നതെന്ന് ദുല്‍ഖര്‍ സല്മാന്, സംഭവം ഇങ്ങനെ
കാര്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. അതുകൊണ്ടാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന മൊബൈല്‍ ഉപയോഗിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ കണ്ടു മുംബൈ പോലീസ് ഇടപെട്ടത്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ ഉപദേശിക്കാനെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് മുംബൈ പോലീസ്. ദുല്‍ഖര്‍ ഹിന്ദി ചിത്രം സോയാ ഫാക്ടറിന്റെ ചിത്രീകരണ തിരക്കിലിരിക്കെയാണ് സംഭവം. കഴിഞ്ഞദിവസം ഡ്രൈവിംഗ് സീറ്റിലിരുന്നു മൊബൈല്‍ ഉപയോഗിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ദുല്ഖര്ക്ക് മൊബൈല്‍ ഉപയോഗത്തിനെതിരെ കര്‍ശന ഉപദേശവുമായി മുംബൈ പോലീസ് രംഗത്തെത്തി. ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകള്‍ മറ്റുള്ള ഡ്രൈവര്‍മാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മുംബൈ പോലീസ് പറഞ്ഞു. എന്നാല്‍ റോഡ് നിയമം പഠിപ്പിക്കാന്‍ പോയ മുംബൈ പോലീസിന് വമ്പന്‍ തിരിച്ചടിയാണ് ദുല്‍ഖറിന്റെ മറുപടിയിലൂടെ കിട്ടിയത്. ട്രക്കിന് മുകളില്‍ കാര്‍…
Read Moreപെണ്‍കുട്ടികളെ കറക്കിയെടുത്ത് പീഡിപ്പിക്കുന്ന തൃശൂരിലെ സംഘം വെളിപ്പെടുത്തുന്നത് ചുറ്റിക്കളിയുടെ പുതിയ ഇടങ്ങളെപ്പറ്റി, തിരക്കേറിയ ആശുപത്രികളെ ചുറ്റിക്കളിക്കായി തെരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ
പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ തങ്ങളുടെ ചുറ്റിക്കളികള്‍ക്ക് കണ്ടെത്തുന്ന പുതിയ ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ പോലും അമ്പരപ്പിക്കുന്നു. തിരക്കേറിയ ആശുപത്രികളാണ് ഇത്തരക്കാരുടെ പുതിയ താവളം. ആശുപത്രിയിലേക്ക് പെണ്‍കുട്ടികളേയും കൂട്ടിവന്ന് ഏറെ നേരം ചിലവഴിച്ചാണ് ഇവര്‍ സ്ഥലം വിടാറുള്ളത്. ആശുപത്രിയില്‍ വന്നുപോകുന്നവരെ പെട്ടന്നാരും ശ്രദ്ധിക്കാത്തതാണ് ഇക്കൂട്ടര്‍ ആശുപത്രി സുരക്ഷിത ഇടമായി തെരഞ്ഞെടുക്കാന്‍ കാരണമത്രെ. പകല്‍ സമയങ്ങല്‍ തിരക്കേറിയ പൊതുസ്ഥലങ്ങളിലാണ് ഇവര്‍ തമ്പടിക്കുന്നത്. നഗരത്തിലെ വിവിധ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഇക്കൂട്ടര്‍ സ്ഥിരമായി കറങ്ങാറുണ്ട്. തിരക്കൊഴിഞ്ഞ മ്യൂസിയങ്ങള്‍, സ്റ്റേഡിയം എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങള്‍ തന്നെ. ഹോസ്റ്റലിലെ കുട്ടികളെ നോട്ടമിടുന്ന റാക്കറ്റ് ദൂരെ ദിക്കുകളില്‍ നിന്നും വന്ന് തൃശൂരില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഈ റാക്കറ്റ് ലക്ഷ്യം വെച്ചിരുന്നത്. ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് പോലീസ് അതീവജാഗ്രത പാലിക്കണമന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തങ്ങളുടെ മക്കള്‍…
Read Moreപറഞ്ഞാൽ പറഞ്ഞതാ നരേന്ദ്രദാമോദർദാസ് മോദി; അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല മോദി; രാഹുൽ മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കിൽ രാഹുൽ രാജ്യത്തോട് മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടുവേലക്കാരിയുടെ മകനായിരിക്കാം. ചായവിറ്റു നടന്നിട്ടുണ്ടാവും. ഉന്നതജാതിയിൽ പിറന്നിട്ടില്ലായിരിക്കാം. എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല ഈ മനുഷ്യൻ. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞാൽ പറഞ്ഞതാ നരേന്ദ്രദാമോദർദാസ് മോദിയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreസ്ത്രീയെ വലിച്ചു കീറി ഡൽഹിക്കും തിരുവനന്തപുരത്തേക്കും ഇട്ടുകൊടുക്കണം; വിവാദ പരാമർശം നടത്തിയ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊല്ലം: നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കൊല്ലം ചവറയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ സ്ത്രീകളെ അവഹേളിച്ച് സംസാരിച്ച കേസിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബർ 12നായിരുന്നു വിവാദ പ്രസംഗം. ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസ്താവന. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നൽകിയിരുന്നു.
Read More‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്’; ബിജെപി സമരപന്തലിന് മുന്നിൽ ശരണം വിളിച്ച് മരിച്ചെന്ന് പറയുന്ന വേണുഗോപാലൻ നായരുടെ മൊഴിയുടെ പകർപ്പ് പുറത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി സമരപ്പന്തലിന് മുന്നില്‍ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ നല്കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. ജുഡീഷൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനു നല്കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായിരിക്കുന്നത്. സമൂഹത്തോട് തനിക്ക് വെറുപ്പാണെന്ന് മരണമൊഴിയില്‍ വേണുഗോപാലന്‍ നായര്‍ പറയുന്നുണ്ട്. അതിനാലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും സ്വയം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം മൊഴി നൽകിയിരിക്കുന്നത്. മരണം സ്വയം തീരുമാനിച്ചതാണെന്നും ആരും പ്രേരിപ്പിച്ചിട്ടില്ല ആത്മഹത്യയെന്നും മൊഴിയിലുണ്ട്. എന്നാൽ, ബിജെപി സമരമോ ശബരിമലയോ മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. വൈകുന്നേരം മൂന്നോടെയാണ് മരിച്ചത്. മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ബിജെപി മുന്‍ പ്രസിഡന്റ് സി.കെ.പത്മനാഭന് നിരാഹാരം കിടക്കുന്ന സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. വേണുഗോപാലന്റെ മരണത്തെത്തുടർന്ന് ബിജെപി വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ ആചരിച്ചിരുന്നു. അയ്യപ്പഭക്തരോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ ഇരയാണ് വേണുഗോപാലന്‍ നായരെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച…
Read Moreകേസുകളുടെ പുറത്ത് കേസുകളുമായി കുട്ടി പൗഡർ; പൗഡറിൽ ആസ്ബെറ്റോസ് സാന്നിധ്യം: ജോണ്സൻ ആൻഡ് ജോണ്‍സന്റെ ഓഹരിവില ഇടിഞ്ഞു
വാഷിംഗ്ടൺ: ആഗോള വ്യവസായ ഭീമന്മാരായ ജോണ്സന് ആന്‍ഡ് ജോണ്സന് കന്പനി തങ്ങളുടെ ടാൽക്കം പൗഡറിൽ വർഷങ്ങളായി ആസ്ബറ്റോസ് ഘടകം ഉപയോഗിച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ കന്പനിയുടെ ഓഹരിവില 10 ശതമാനത്തോളം ഇടിഞ്ഞു. ടാൽക്കം പൗഡറിലെ ആസ്ബെറ്റോസ് ഘടകം അര്‍ബുദത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി നിരവധി കേസുകൾ കന്പനിക്കെതിരേ നിലനിൽക്കുന്നതിനിടെയാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 1971 മുതൽ ടാൽക്കം പൗഡറിൽ ആസ്ബെറ്റോസ് ഘടകം ഉപയോഗിച്ചുവരുന്നതായി കന്പനിക്ക് അറിയാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, റോയിട്ടേഴ്സിന്റെ റിപ്പോർട്ട് നിഷേധിച്ച് ജോണ്സൻ ആൻഡ് ജോണ്‍സന്റെ അഭിഭാഷകർ രംഗത്തെത്തി. റോയിട്ടേഴ്സിലെ ലേഖനം തെറ്റാണ്. കന്പനിയെ തകർക്കാൻ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്ന് അഭിഭാഷകർ പറഞ്ഞു.
Read Moreഅയ്യേ…ചമ്മിപ്പോയേ….! പോലീസിന്റെ “നിയമക്കളി” ദുൽഖറിന് മുന്നിൽ പാളി; ഒടുവിൽ ടിറ്ററിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാതെ രംഗം വിട്ടു പോലീസ്; വീഡിയോ കാണാം.
We agree with you @sonamakapoor ! Quite a ‘weirdo’ to try such stunts while driving and putting the lives of fellow drivers at risk too! We don’t quite approve of these even in ‘reel’ life. #NotDone pic.twitter.com/WWoDz16hKj — Mumbai Police (@MumbaiPolice) December 14, 2018 മുംബൈ: കാർ ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. അതുകൊണ്ടാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന മൊബൈൽ ഉപയോഗിക്കുന്ന ദുൽഖർ സൽമാന്റെ വീഡിയോ കണ്ടു മുംബൈ പോലീസ് ഇടപെട്ടത്. എന്നാൽ ദുൽഖർ സൽമാനെ ഉപദേശിക്കാനെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് മുംബൈ പോലീസ്. ദുൽഖർ ഹിന്ദി ചിത്രം സോയാ ഫാക്ടറിന്റെ ചിത്രീകരണ തിരക്കിലിരിക്കെയാണ് സംഭവം. കഴിഞ്ഞദിവസം ഡ്രൈവിംഗ് സീറ്റിലിരുന്നു മൊബൈൽ ഉപയോഗിക്കുന്ന ദുൽഖറിന്റെ വീഡിയോ നടി സോനം കപൂർ…
Read More