പറവൂർ: ഇടപ്പള്ളി പോണേക്കരയിൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഇടപ്പള്ളി നോർത്ത് ആലിയത്തുപറമ്പ് ബിജുവിനു (35) ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ഇടപ്പള്ളി നോർത്ത് പോണേക്കര പത്മവിലാസത്തിൽ രവികുമാർ (42) ആണു കൊല്ലപ്പെട്ടത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്ന തുക കൊല്ലപ്പെട്ട രവികുമാറിന്റെ കുടുംബത്തിനു നൽകും. കേസിൽ ഏഴു പ്രതികളാണുണ്ടായിരുന്നത്. രണ്ടു മുതൽ ഏഴു വരെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. 2015 ജനുവരി 21നു പോണേക്കര ചങ്ങമ്പുഴ ക്രോസ് റോഡിൽ വച്ചായിരുന്നു സംഭവം. രവികുമാർ വാടകയ്ക്കു കൊടുത്തിരുന്ന വീട്ടിലെ സ്ത്രീയോടു പ്രതി അപമര്യാദയായി പെരുമാറി. ഇക്കാര്യം പോലീസിൽ അറിയിച്ചതിലും നാട്ടിൽ മറ്റുള്ളവരോടു പറഞ്ഞതിലുമുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കടയിൽ മരുന്നു വാങ്ങാൻ…
Read MoreDay: May 26, 2019
മേയ്മാസ പുലരിയിൽ…! മേയ് 25ന്റെ അപൂര്‍വ സൗഭാഗ്യത്തിൽ നാലംഗ കുടുംബം
പയ്യന്നൂര്‍: എല്ലാവരുടെയും ജന്മദിനം ഒരേ ദിവസമായതിന്റെ അപൂർവ സൗഭാഗ്യത്തിലൊരു കുടുംബം. ചെറുപുഴ പാടിയോട്ടുചാൽ പട്ടുവത്തെ പുതിയടവൻ വീട്ടിൽ അനീഷ്കുമാർ - മണിയറ വീട്ടിൽ അജിത ദമ്പതികളും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്. മേയ് 25 ആണ് ഇവരുടെ നാലുപേരുടെയും ജന്മദിനം. അച്ഛന്റെയും അമ്മയുടെയും മൂത്തമകൾ ആരാധ്യയുടെയും ജന്മദിനത്തില്‍ത്തന്നെ ഇന്നലെ രണ്ടാമത്തെ കുട്ടികൂടി ജനിച്ചതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസമായത്. 1981 മേയ് 25നായിരുന്നു അനീഷ് കുമാറിന്റെ ജനനം. 1987 മേയ് 25ന് അജിതയുടെയും. 2011 ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25നായിരുന്നു മൂത്തമകൾ ആരാധ്യയുടെ ജനനം. ഇന്നലെ രാവിലെ 11 ന് അജിത സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയിലായിരുന്നു ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം. കുറേനാള്‍ വിദേശത്തായിരുന്ന അനീഷ്കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിപ്പണികളുമായി കഴിയുകയാണ്.
Read Moreശ്രീലങ്കയില്‍ നിന്നും ഐഎസ് ഭീകരര്‍ ലക്ഷദ്വീപിലേക്ക് കടന്നു ! ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; കേരള തീരത്ത് അതീവ ജാഗ്രത…
തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ സങ്കടക്കടലാക്കിയ ഭീകരര്‍ ലക്ഷദ്വീപിലേക്ക് നീങ്ങിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലങ്കയില്‍ നിന്ന് ബോട്ടുമാര്‍ഗം 15 ഐഎസ് ഭീകരരാണ് ലക്ഷദ്വീപിലേക്ക് നീങ്ങിയതെന്ന് കേന്ദ്ര ഇന്റലിജന്‍സ് നല്കുന്ന വിവരം. ഇതേതുടര്‍ന്ന് കേരള തീരത്ത് കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സും ആഭ്യന്തര മന്ത്രാലയവും നിര്‍ദേശം നല്കി. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നാവികസേനയും തീരസംരക്ഷണ സേനയും തീരദേശ പോലീസ് കടലില്‍ നിരീക്ഷണം ശക്തമാക്കി. സേനാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും കടലില്‍ മുഴുവന്‍ സമയ നിരീക്ഷണത്തിലാണ്. ബോട്ട് പെട്രോളിംഗ് ശക്തമാക്കാനും കടലോര ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്ന് തീരസുരക്ഷാമേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എറണാകുളം മുനമ്പത്ത് സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് തീരസംരക്ഷണ സേന കൊല്ലത്തു വെച്ച് ബോട്ട് പിടികൂടി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.
Read Moreതെരഞ്ഞെടുപ്പ് തോൽവി: തന്റെ രാജിക്കാര്യം രാഹുൽ തീരുമാനിക്കുമെന്ന് ചവാൻ
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലേറ്റ തിരിച്ചടിക്കു പിന്നാലെ രാജിക്കൊരുങ്ങി പിസിസി അധ്യക്ഷൻ അശോക് ചവാൻ. താൻ ഇതിനോടകം തന്നെ രാജി സമർപ്പിച്ചെന്നും ഇനി അതിന്മേൽ തീരുമാനമെടുക്കേണ്ടത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടെതെന്നും രാഹുൽ തന്നെയാകും തീരുമാനിക്കുക. കോൺഗ്രസ് പാർട്ടിയൊന്നടങ്കം അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്നും ചവാൻ കൂട്ടിച്ചേർത്തു.
Read Moreവിഐപി സംസ്കാരം ഗുണം ചെയ്യില്ല, ധാർഷ്ഠ്യം വെടിയണമെന്ന് എംപിമാരോടു മോദി
ന്യൂഡൽഹി: ആദ്യമായി തെരഞ്ഞെടുപ്പിൽ വിജയിച്ചു പാർലമെന്റിൽ എത്തിയ എംപിമാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നു നരേന്ദ്ര മോദിയുടെ നിർദേശം. വിഐപി സംസ്കാരം ഒരു കാലത്തും ഗുണം ചെയ്യില്ലെന്നും ഭരണഘടന ശിൽപിയായ അംബേദ്കറെയും ഓർമിക്കണം എന്നും പുതിയ എംപിമാരോടായി മോദി പറഞ്ഞു. മന്ത്രിമാർ ആകാനുള്ളവരുടെ പട്ടികയിൽ നിങ്ങളുടെ പേരുണ്ടെന്ന് മാധ്യമങ്ങൾ പറയും. ആരും അത് കേട്ട് സന്തോഷിക്കാൻ നിൽക്കേണ്ട. അതൊക്കെ നിങ്ങളെ വഴി തെറ്റിക്കുന്ന വാർത്തകളാണ്. നിങ്ങളുടെ പേര് സത്യപ്രതിജ്ഞ ചെയ്യേണ്ടവരുടെ പട്ടികയിൽ ഉണ്ടെങ്കിൽ പ്രധാന മന്ത്രിയുടെ ഓഫീസിൽനിന്ന് ഫോണ്‍ വരും. അങ്ങനെ ഫോണ്‍ വന്നാൽ അത് സത്യമാണെന്ന് ഉറപ്പാക്കണമെന്നും മോദി ഓർമിപ്പിച്ചു. ഡൽഹി ഒരു പ്രത്യേക സ്ഥലം ആണ്. പുതിയ എംപിമാരെ സഹായിക്കാൻ പലരും വരും. ആദ്യമൊക്കെ ചെറിയ ചെറിയ സഹായങ്ങളാകും ലഭിക്കുക. പിന്നെ വലിയ വലിയ സഹായങ്ങളിലേക്ക് കടക്കും. കുറച്ച് കഴിയുന്പോൾ അവരെ ഒഴിവാക്കാൻ പോലും ആകാതെ…
Read Moreഅധ്യക്ഷ പദവിയിൽ “നെഹ്റു’ വേണ്ട; രാജിയിൽ ഉറച്ച് രാഹുൽ; പിന്തുണച്ച് പ്രിയങ്ക
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരി പ്രിയങ്ക ഗാന്ധി. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഒന്നുചേർന്ന് രാഹുലിന്റെ തീരുമാനത്തെ എതിർത്തെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ. ഈ തീരുമാനത്തെ പ്രിയങ്ക പിന്തുണച്ചെങ്കിലും നേതൃത്വത്തിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാൻ പാർട്ടിക്കു സമയം നൽകണമെന്ന് പ്രിയങ്ക രാഹുലിനോട് ആവശ്യപ്പെട്ടു. രാജി തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നും സാധാരണ കോണ്‍ഗ്രസ് പ്രവർത്തകനായി തുടരാൻ തയാറാണെന്നുമാണ് പ്രവർത്തക സമിതിയിൽ രാഹുൽ പ്രഖ്യാപിച്ചത്. എന്നാൽ പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കാമെന്നായി നേതാക്കൾ. ഇതിനെ എതിർത്ത രാഹുൽ, തന്റെ സഹോദരിയെ ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നും ആവശ്യപ്പെട്ടു. നെഹ്റു കുടുംബത്തിൽനിന്നു തന്നെ കോണ്‍ഗ്രസ് അധ്യക്ഷൻ വേണമെന്നില്ലെന്നും രാഹുൽ പറഞ്ഞു. നേരത്തെ, രാഹുലിന്റെ നിർബന്ധ പ്രകാരമാണ് പ്രിയങ്ക രാഷ്ട്രീയ പദവി ഏറ്റെടുക്കാൻ തയാറായതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്കയ്ക്കു രാഹുൽ ഉത്തർപ്രദേശിന്റെ ചുമതല നൽകിയെങ്കിലും കോണ്‍ഗ്രസിന് ഇവിടെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, രാഹുലിന്റെ…
Read Moreകുട്ടികളെ കുത്തിനിറച്ചുപോയാൽ പിടിവീഴും; ശക്തമായ നിർദേശം നൽകി ബെഹ്റ
തിരുവനന്തപുരം:പുതിയ അധ്യയനവർഷം തുടങ്ങുന്നതിന് ഒരാഴ്ചമാത്രം അവശേഷിക്കേ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പുറപ്പെടുവിച്ചു. സ്കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കൾ ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് പോകുന്നതോ മറ്റ് തരത്തിലുളള നിയമലംഘനം നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബെഹ്റ ഉത്തരവിട്ടു. ഇത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് നിയമനടപടി കൈക്കൊള്ളണം. അധ്യയനവർഷം തുടങ്ങുന്പോൾതന്നെ പഴുതടച്ച പരിശോധനകൾ നടത്താനും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കുട്ടികളെ കുത്തിനിറച്ച് സവാരി നടത്തുന്ന വാഹനങ്ങളും കണ്ടെത്തി കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു. സ്കൂൾ കുട്ടികളുടെ സുരക്ഷിതത്വം മുൻനിർത്തി കേരളാ പോലീസ് തയാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡർ (എസ്ഓപി) സംസ്ഥാന പോലീസിന്റെ http://www.keralapolice.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. എസ്ഓപി വെബ്സൈറ്റിൽനിന്ന് പ്രിന്റ് എടുത്ത്…
Read Moreമോദി വീണ്ടും അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു അവനു അദ്ദേഹത്തിന്റെ പേരിടാമെന്ന് ! നവജാത ശിശുവിന് നരേന്ദ്രമോദിയുടെ പേരിട്ട് മുസ്ലിം കുടുംബം
ഗോണ്ട: രാജ്യത്ത് വീണ്ടും മോദി തരംഗം ആഞ്ഞടിച്ചതോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന 23 നു ജനിച്ച ഒരു കുഞ്ഞിനു നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുകയാണ് ഒരു മുസ്ലീം കുടുംബം. യുപിയിലെ ഗോണ്ടയിലാണ് സംഭവം. ‘കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു അവനു അദ്ദേഹത്തിന്റെ പേരിടാമെന്ന്.’ ന്യൂസ് ഏജന്‍സി എഎന്‍.ഐയോട് കുട്ടിയുടെ അമ്മ മേനജ് ബീഗം പറഞ്ഞു. മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന് വളരണമെന്നാണ് ആഗ്രഹമെന്നും മേനജ് പറയുന്നു. തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് ദേശീയ ജനാധിപത്യ സഖ്യം നേടിയത്. ഇതില്‍ ബിജെപി ഒറ്റയ്ക്കു തന്നെ 303 സീറ്റുകള്‍ നേടി. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകള്‍ മാത്രമാണ് വേണ്ടത്. Gonda: Family names their newborn son 'Narendra Modi'. Menaj Begum,…
Read Moreഇപ്പോഴത്തെ അത്രയ്ക്ക് പോരാഞ്ഞിട്ടോ? സംസ്ഥാന കോണ്‍ഗ്രസിൽ പുനഃസംഘടന അനിവാര്യമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിൽ പുനഃസംഘടന അനിവാര്യമെന്ന് കെ. മുരളീധരൻ. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാൻ പിണറായി വിജയൻ തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. അതേസമയം കെപിസിസി പുനഃസംഘടന ചർച്ചകൾക്കായി സംസ്ഥാന നേതാക്കൾ ഈ ആഴ്ച ഡൽഹിയിലേക്ക് പോകും. നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന പൂർത്തിയാക്കാനാണ് നീക്കം.
Read More