കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു​പോ​യാ​ൽ പി​ടി​വീ​ഴും; ശ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​കി ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം:​പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം  തു​ട​ങ്ങു​ന്ന​തി​ന് ഒ​രാ​ഴ്ച​മാ​ത്രം അ​വ​ശേ​ഷി​ക്കേ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ പു​റ​പ്പെ​ടു​വി​ച്ചു.

സ്കൂ​ളു​ക​ളു​ടെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളും ര​ക്ഷി​താ​ക്ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് പോ​കു​ന്ന​തോ മ​റ്റ് ത​ര​ത്തി​ലു​ള​ള നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത​ത് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബെ​ഹ്റ ഉ​ത്ത​ര​വി​ട്ടു.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ള​ണം. അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ന്പോ​ൾ​ത​ന്നെ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ​യും കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് സ​വാ​രി ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും ക​ണ്ടെ​ത്തി കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു.

സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം മു​ൻ​നി​ർ​ത്തി കേ​ര​ളാ പോ​ലീ​സ് ത​യാ​റാ​ക്കി​യ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ഡ​ർ (എ​സ്ഓ​പി) സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ http://www.keralapolice.gov.in  എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. എ​സ്ഓ​പി വെ​ബ്സൈ​റ്റി​ൽ​നി​ന്ന് പ്രി​ന്‍റ് എ​ടു​ത്ത് ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള സ്കൂ​ൾ മേ​ധാ​വി​മാ​ർ​ക്ക് കൈ​മാ​റാ​ൻ എ​ല്ലാ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദ്ദേ​ശം ന​ൽ​കി.

Related posts