എന്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഇന്ത്യന്‍ നേതാക്കളെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു ! വിശദീകരണവുമായി വൈറ്റ് ഹൗസ്…

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കളെ വൈറ്റ് ഹൗസ് ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ഇതിനു പിന്നിലെ കാരണം വൈറ്റ്ഹൗസ് തന്റെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ എന്നും ഇത് താല്‍ക്കാലികമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവെക്കാനാണ് ഫോളോ ചെയ്യാറുള്ളതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ഈ വാരം ആദ്യം ഇവരെയെല്ലാം വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തു. തുടര്‍ന്നാണ് വിഷയം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 21…

Read More

ആവശ്യം കേട്ടു, പിന്നെ ജാഗ്രത കൈവിടാതെ എല്ലാം ശരിയാക്കി; ക​ർ​ണാ​ട​ക​യി​ൽ കു​ടു​ങ്ങി​യ കു​ടും​ബ​ത്തി​ന് കേ​ര​ള പോ​ലീ​സ് മ​രു​ന്ന് എ​ത്തി​ച്ചു നൽകി

ക​ൽ​പ്പ​റ്റ: ലോ​ക്ക് ഡൗ​ണി​ൽ ക​ർ​ണാ​ട​ക​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി കു​ടും​ബ​ത്തി​നു കേ​ര​ള പോ​ലീ​സ് മ​രു​ന്നു എ​ത്തി​ച്ചു​ന​ൽ​കി. കു​ട​ക് ജി​ല്ല​യി​ലെ സി​ദ്ധാ​പു​ര കോ​ഫി ബോ​ർ​ഡ് ജൂ​ണി​യ​ർ ലെ​യ്സ​ണ്‍ ഓ​ഫീ​സി​ലെ എ​ക്സ്റ്റ​ൻ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ക​ദീ​ജ​യു​ടെ മാ​താ​വി​നു​ള്ള മ​രു​ന്നാ​ണ് എ​ത്തി​ച്ച​ത്. സ്ഥി​ര​മാ​യി ക​ഴി​ക്കാ​റു​ള്ള മ​രു​ന്ന് സി​ദ്ധാ​പു​ര​യി​ലും സ​മീ​പ​ങ്ങ​ളി​ലും ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​റി​ക് മ​രു​ന്നു​ക​ൾ ക​ഴി​ച്ചെ​ങ്കി​ലും ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽനിന്ന് മരുന്ന് എ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത കു​ടും​ബം ആ​രാ​ഞ്ഞ​ത്. ക​ൽ​പ്പ​റ്റ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ലെ ക്ലാ​ർ​ക്ക് സു​ധീ​ഷ് ബാ​ബു ജി​ല്ലാ പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് കു​ടും​ബ​ത്തി​നു സ​ഹാ​യ​ം ഉറപ്പാക്കിയത്. ജി​ല്ലാ അ​തി​ർ​ത്തി​യി​ലെ ബാ​വ​ലി​യി​ൽ​നി​ന്നു ഗോ​ണി​ക്കു​പ്പ വ​ഴി പോ​കു​ന്ന വാ​ഹ​ന​ത്തി​ൽ കൊ​ടു​ത്തു​വി​ട്ട മ​രു​ന്ന് ഗോ​ണി​ക്കു​പ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ഖേ​ന വീ​രാ​ജ്പേ​ട്ട​യി​ലെ കോ​ഫി​ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലും തു​ട​ർ​ന്നു രോ​ഗി​ക്കും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഹെൽമറ്റ് വയ്ക്കാതെ അമിത വേഗത്തിൽ പോലീസിനെ വകവയ്ക്കാതെ പാഞ്ഞു; പിന്നാലെ എത്തി പിടികൂടിയപ്പോൾ പുറത്ത് വന്നസത്യം കേട്ട് ഞെട്ടി പോലീസ്

മു​ക്കം: വാ​ഹ​ന മോ​ഷ്ടാ​ക്ക​ളാ​യ കു​ട്ടികളെ സി​നി​മാ സ്റ്റൈ​ലി​ൽ പി​ടി​കൂ​ടി മു​ക്കം പോ​ലീ​സ്. കഴിഞ്ഞ ദിവസമാണ് സം​ഭ​വം. പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ ഹെ​ൽ​മ​റ്റും മാ​സ്കും ധ​രി​ക്കാ​തെ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന ബൈ​ക്കി​ന് പോ​ലീ​സ് കൈ ​കാ​ണി​ച്ച​ങ്കി​ലും നി​ർ​ത്തി​യി​ല്ല. തു​ട​ർ​ന്ന് എ​സ്ഐ ജ​ലീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ന്തു​ട​ർ​ന്നു.​മു​ക്കം പാ​ല​ത്തി​ന് സ​മീ​പം ഇ​വ​രെ ത​ട​ഞ്ഞു . ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു പു​ഴ​യി​ല്‌ ചാ​ടി ര​ക്ഷ​പ്പെ​ടാ​ന്‌ ശ്ര​മി​ച്ചു. ഒരാളെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി. എ​ന്നാ​ൽ ര​ണ്ടാ​മ​നെ പി​ടി​കൂ​ടാ​നാ​യി​ല്ല . പു​ഴ​തീ​ര​ത്തെ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ വ​സ്ത്രം ധ​രി​ച്ച് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ‌ പു​റ​ത്തു ക​ട​ക്കു​ന്‌ ശ്രമിച്ച രണ്ടാമനും പി​ടി​യി​ലാ​യി. ര​ണ്ടു​പേ​രെ​യും ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​ണെ​ന്നും ഒ​രു കൂ​ട്ടാ​ളി കൂ​ടി ഉ​ണ്ടെ​ന്നുംവ്യക്തമായി. ഇ​വ​ർ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ ന​മ്പ​ർ വ്യാ​ജ​മെ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്നാ​മ​ത്തെ​യാ​ളെ​യും ഉ​ട​ൻ ത​ന്നെ മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി.…

Read More

കോട്ടയം മെഡിക്കൽ കോളജിൽ കൊ​റോ​ണ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്ന് നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്പോ​ൾ കൊ​റോ​ണ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നാ​റി​ൽ നി​ന്നെ​ത്തി​യ ഒ​രു രോ​ഗി​യും ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നും നാ​ലി​നും വ​ന്ന രോ​ഗി​ക​ളെ​യും നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​തെ​യാ​ണ് എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നാ​റി​ൽ നി​ന്ന് മൂ​ത്ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ 50കാ​ര​നെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് 19 സം​ശ​യം തോ​ന്നി​യ​തി​നാ​ൽ യൂ​റോ​ള​ജി വാ​ർ​ഡി​ലേ​ക്ക് അ​ഡ്മി​റ്റ് ചെ​യ്തു. കോ​വി​ഡ് 19 സം​ശ​യ​മെ​ന്ന് ഡോ​ക്ട​ർ കേ​സ് ഷീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തിയതിനാൽ രോ​ഗി​യെ കൊ​റോ​ണ നി​രീ​ക്ഷ​ണ വാ​ർ​ഡി​ലേ​ക്കാ​ണ് അ​യ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഈ ​രോ​ഗി​യെ ആ​ശു​പ​ത്രി ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി പ്ര​ധാ​ന ക​വാ​ട​ത്തി​ൽ കൊ​ണ്ടു​ചെ​ന്ന് വി​ട്ടു. പി​ന്നീ​ട് രോ​ഗി​യും ഒപ്പമുള്ള ര​ണ്ടു പേ​രും യൂ​റോ​ള​ജി വാ​ർ​ഡി​ലേ​ക്ക് ന​ട​ന്നു…

Read More

ക​ണ്ണൂ​രി​ൽ വ്യാ​പ​ക റോ​ഡ് അ​ടച്ചി​ട​ൽ; ക​ള​ക്ട​ട​ർ ഇ​ട​പെ​ട്ടു; പോ​ലീ​സ് തു​റ​ന്നു

ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ഹോ​ട്ട്സ്പോ​ട്ട് അ​ല്ലാ​ത്ത മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ തു​റ​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ആ​വ​ശ്യ​ത്തി​ന് ഫ​ലം കാ​ണു​ന്നു.​ ന​ഗ​ര​ത്തി​ൽ അ​ട​ച്ചി​ട്ട ചി​ല റോ​ഡു​ക​ൾ ഇ​ന്നു രാ​വി​ലെ പോ​ലീ​സ് തു​റ​ന്നു കൊ​ടു​ത്തു. അ​ഴീ​ക്ക​ൽ – അ​ല​വി​ൽ -ക​ണ്ണൂ​ർ റോ​ഡി​ൽ മ​ണ​ൽ ഭാ​ഗ​ത്ത് ഇ​ന്ന​ലെ ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​രു​ന്നു. ഇ​തു കാ​ര​ണം അ​ഴീ​ക്കോ​ട് പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു. ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ ഈ ​റോ​ഡും തു​റ​ന്ന് കൊ​ടു​ത്തു. അ​ട​ച്ചി​ട്ട റോ​ഡു​ക​ളി​ൽ ഇ​ന്നു മു​ത​ൽ 24 മ​ണി​ക്കൂ​റും പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല എ​ല്ലാ റോ​ഡു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും ജീ​പ്പു​ക​ളി​ലു​മാ​യി പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. പോ​ലീ​സ് നി​രീ​ക്ഷ​ണ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും പോ​ലീ​സ് എ​ത്തി​ച്ചു ന​ൽ​കും.

Read More

ന​വ​ജാ​ത ശി​ശു​വി​നു ന​വ​ജീ​വ​ൻ തു​ണ​യാ​യി; ലോക്ക് ഡൗണിൽ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ കുടുങ്ങിയ അച്ഛനെയും മകനെയും വീട്ടിലെത്തിച്ച് നവജീവൻ

ഗാ​ന്ധി​ന​ഗ​ർ: മാ​താ​വി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ചി​കി​ത്സ​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ശേ​ഷം വീ​ട്ടി​ലെ​ത്താ​ൽ ബു​ദ്ധി​മു​ട്ടി​യ പി​താ​വി​നേ​യും ശി​ശു​വി​നേ​യും ന​വ​ജീ​വ​ൻ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​ടു​ക്കി ഉ​ടു​ന്പ​ൻ​ചോ​ല മു​ത്തു​പ്പാ​ണ്ടി​യാ​ണ് ത​ന്‍റെ അ​ഞ്ചു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മാ​താ​വി​ന്‍റെ അ​ടു​ത്ത് എ​ത്തി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ട്ട​ത്. മു​ത്തു​പ്പാ​ണ്ടി​യു​ടെ ഭാ​ര്യ ന​ന്ദി​നി ക​ഴി​ഞ്ഞ 24 ന് ​ഉ​ച്ച​യ്ക്ക് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ ആ​ണ്‍​കു​ട്ടി​ക്ക് ജന്മം ​ന​ൽ​കി​യ​ത്. രാ​ത്രി​യാ​യ​പ്പോ​ൾ കുഞ്ഞിന് ക​ടു​ത്ത ശ്വാ​സ​ത​ട​സം. തു​ട​ർ​ന്ന് രാ​ത്രി 10ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​വാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യും മു​ത്തു​പ്പാ​ണ്ടി കു​ഞ്ഞു​മാ​യി പു​ല​ർ​ച്ചെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും ചെ​യ്തു. കുഞ്ഞിനെ ചൊ​വാ​ഴ്ച രാ​വി​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്തെങ്കിലും ഇ​ടു​ക്കി, കോ​ട്ട​യം റെ​ഡ് സോ​ണ്‍ ആ​യ​തി​നാ​ൽ വാ​ഹ​നം കി​ട്ടാ​തെ​യും മ​റ്റ് വാ​ഹ​നം പി​ടി​ച്ച് പോ​കു​ന്ന​തി​നു​ള്ള പ​ണ​വു​മി​ല്ലാ​തെ മു​ത്തു​പ്പാ​ണ്ടി വി​ഷ​മി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​വ​രം അ​റി​ഞ്ഞ ന​വ​ജീ​വ​ൻ ട്ര​സ്റ്റി…

Read More

ആ​ക്‌ഷ​ൻ ഹീ​റോ ലാ​ൽ​ജി ; ​ജ​ന​താ ക​ർ​ഫ്യൂ ദി​വ​സങ്ങളിൽ വഴിയോരങ്ങളിലെ പട്ടിണിപാവങ്ങൾക്ക് അന്നം വിളമ്പി ലാൽജിയും സഹപ്രവർത്തകരും

സീ​മ മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി: “​ജ​ന​താ ക​ർ​ഫ്യൂ ദി​വ​സം. പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് തെ​രു​വി​ൽ ക​ഴി​യു​ന്ന ഒ​രാ​ളെ ക​ണ്ട​ത്. സാ​റെ കു​റ​ച്ചു വെ​ള്ളം ത​രാ​മോ​യെ​ന്നു ചോ​ദി​ച്ച് എ​ന്‍റെ മു​ന്നി​ലേ​ക്ക് അ​യാ​ൾ വ​ന്നു. ജീ​പ്പി​ൽ നി​ന്ന് ഞാ​ൻ വെ​ള്ള​മെ​ടു​ത്തു കൊ​ടു​ത്തു. അ​പ്പോ​ഴാ​ണ് അ​യാ​ൾ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഞ​ങ്ങ​ൾ​ക്കാ​യി ജീ​പ്പി​ൽ ക​രു​തി​യി​രു​ന്ന ഭ​ക്ഷ​ണ​പ്പൊ​തി​ക​ളി​ലൊ​ന്ന് അ​യാ​ൾ​ക്കു ന​ൽ​കി. അ​യാ​ളെ​പ്പോ​ലെ ആ​യി​ര​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​നാ​യി തെ​രു​വോ​ര​ങ്ങ​ളി​ൽ കാ​ത്തി​നി​ൽ​ക്കു​ന്നു​വെ​ന്ന സ​ത്യം അ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്. അ​വ​ർ​ക്കു ക​ഴി​യു​ന്ന​ത്ര ഭ​ക്ഷ​ണം എ​ത്തി​ക്കാ​നാ​ണ് ഞാ​നും എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശ്ര​മി​ക്കു​ന്ന​ത്. ഒ​രു​പാ​ടു പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നാ​യ​ത് ജീ​വി​ത​ത്തി​ലെ പു​ണ്യ​മാ​യാ​ണ് ക​രു​തു​ന്ന​ത്”- എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ.​ലാ​ൽ​ജി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. കൊ​ച്ചി സി​റ്റി​യി​ലെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നൊ​പ്പം കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ലും മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ് എ​സി​പി ലാ​ൽ​ജി. രാ​വെ​ന്നോ പ​ക​ലെ​ന്നോ ഭേ​ദ​മി​ല്ലാ​തെ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി തെ​രു​വി​ൽ അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ ലാ​ൽ​ജി മു​ന്നി​ലു​ണ്ട്. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ…

Read More

എന്റെ വ്യാജ ഒപ്പിട്ട് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും എന്റെ പേരില്‍ കമ്പനികള്‍ തുടങ്ങുകയും ചെയ്തു ! വ്യാജപവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു; ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാരെന്ന് ബി ആര്‍ ഷെട്ടി

തന്നെ ചതിച്ചത് കമ്പനിയിലെ തന്നെ ചില ജീവനക്കാരെന്ന വെളിപ്പെടുത്തലുമായി സാമ്പത്തിക പ്രതിസന്ധിയിലായ യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആര്‍.ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് ഷെട്ടി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഷെട്ടി ഇന്ത്യയിലാണുള്ളത്. ഇപ്പോഴുള്ളവരും നേരത്തെ ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചതെന്നും താന്‍ നിയോഗിച്ച അന്വേഷണ സംഘമാണ് ചതി കണ്ടെത്തിയതെന്നും ഷെട്ടി വ്യക്തമാക്കി. ”വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് എന്റെ അറിവോ സമ്മതമോ ഇല്ലാതെ അവര്‍ പല സാമ്പത്തിക ഇടപാടുകളും നടത്തി. എന്റെ വ്യാജ ഒപ്പിട്ട് വായ്പകള്‍ സൃഷ്ടിച്ചു, വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഉപയോഗിച്ചു. കൂടാതെ, ഇവയെല്ലാം ഉപയോഗിച്ച് എന്റെ പേരില്‍ കമ്പനികളും ആരംഭിച്ചു. വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം…

Read More

മദ്യശാലകൾ തു​റ​ക്കാ​ൻ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന്എ​ക്സൈ​സ് മ​ന്ത്രി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. മെ​യ് മൂ​ന്നി​ന് ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ചാ​ലും അ​ടു​ത്ത ദി​വ​സം മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്നി​നെ കു​റി​ച്ച് തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളാ​ണു ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ എം​ഡി​യു​ടെ ഉ​ത്ത​ര​വി​ൽ ഉ​ള്ള​തെ​ന്നും ആലുവയിൽ മ​ന്ത്രി പറഞ്ഞു. സം​സ്ഥാ​ന​ത്ത് നാ​ല് ല​ക്ഷ​ത്തി​ല​ധി​കം അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ഇ​വ​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യം, ചി​കി​ത്സ, ഭ​ക്ഷ​ണം എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നോ​ണ്‍ സ്റ്റോ​പ്പ് ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. റോ​ഡ് വ​ഴി തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത് നി​ല​വി​ലെ സ്ഥി​തി​യി​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പായിപ്പാട്ട് മോഡല്‍ പ്രകടനം മലപ്പുറത്തും ! ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചത് ഒരു മുന്നറിയിപ്പുമില്ലാതെ…

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്തെ പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചിരുന്നു. ഇത് പോലീസിനും സര്‍ക്കാരിനും ഏറെ തലവേദനയുണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ സമാനമായ സ്ഥിതിവിശേഷമാണ് മലപ്പുറം ചട്ടിപ്പറമ്പിലും ഉണ്ടായിരിക്കുന്നത്. ഇന്നു രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികള്‍ സംഘടിച്ച് പ്രകടനം നടത്തിയത്. നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല. തുടര്‍ന്ന് ലാത്തിവീശിയാണ് ഇവരെ പിരിച്ചുവിട്ടത്. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ പ്രകടനത്തിനു പിന്നില്‍ മറ്റാരുടെയങ്കിലും പ്രേരണയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പായിപ്പാട്ട് ഇതരസംസ്ഥാനത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിനു പിന്നില്‍ തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ സ്വാധീനമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മലപ്പുറത്തും ഇത്തരത്തിലൊരു അന്വേഷണം നടക്കുന്നത്.

Read More