എന്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഇന്ത്യന്‍ നേതാക്കളെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു ! വിശദീകരണവുമായി വൈറ്റ് ഹൗസ്…

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കളെ വൈറ്റ് ഹൗസ് ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തത് വാര്‍ത്തയായിരുന്നു.

എന്നാലിപ്പോള്‍ ഇതിനു പിന്നിലെ കാരണം വൈറ്റ്ഹൗസ് തന്റെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ എന്നും ഇത് താല്‍ക്കാലികമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവെക്കാനാണ് ഫോളോ ചെയ്യാറുള്ളതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാന്‍ തുടങ്ങിയത്.

ഈ വാരം ആദ്യം ഇവരെയെല്ലാം വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തു. തുടര്‍ന്നാണ് വിഷയം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 21 ദശലക്ഷം ഫോളോവേഴ്സാണ് വൈറ്റ് ഹൗസിന് ഉള്ളത്.

അതേസമയം വൈറ്റ് ഹൗസ് ആകട്ടെ പ്രസിഡന്റ് ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയുമടക്കം 13 അക്കൗണ്ടുകള്‍ മാത്രമാണ് പിന്തുടരുന്നത്.

Related posts

Leave a Comment