ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു, ഓ​ർ​ഡി​ന​ൻ​സി​ന് അം​ഗീ​കാ​രം; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പളം പി​ടി​ക്കും; മെ​യ് നാ​ലി​ന് ശ​മ്പളം ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​റു ദി​വ​സ​ത്തെ ശ​മ്പ​ളം പി​ടി​ക്കാ​നു​ള​ള ഓ​ർ​ഡി​ന​ൻ​സി​ന് അം​ഗീ​കാ​രം. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​പ്പി​ട്ടു. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പി​ടി​ക്കു​ന്ന​തി​നൊ​പ്പം ത​ദ്ദേ​ശ വാ​ർ​ഡ് ഓ​ർ​ഡി​ന​ൻ​സി​നും ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കി. ആ​റു ദി​വ​സം ശ​മ്പ​ളം പി​ടി​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി സ്റ്റേ​ക്കെ​തി​രെ അ​പ്പീ​ൽ പോ​യാ​ൽ ന​ട​പ​ടി വൈ​കും എ​ന്നു​ള്ള​ത് കൊ​ണ്ടാ​ണ് സം​സ്ഥാ​നം തി​ര​ക്കി​ട്ട് ഓർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​ത്. ഡി​സാ​സ്റ്റ​ർ ആ​ൻ​റ് പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​മ​ർ​ജ​ൻ​സീ​സ് സ്പെ​ഷ്യ​ൽ പ്രൊ​വി​ഷ​ൻ എ​ന്ന പേ​രി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ്. ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വെ​ക്കു​മോ​യെ​ന്ന​ത് ഏ​വ​രും ഉ​റ്റു നോ​ക്കി​യ കാ​ര്യ​മാ​യി​രു​ന്നു. 25 ശ​ത​മാ​നം വ​രെ ശ​മ്പ​ളം പി​ടി​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ആ​റു ദി​വ​സ​ത്തെ ശ​മ്പ​ള​മാ​ണ് മാ​റ്റി​വെ​ക്കു​ന്ന​ത്. ഇ​ത് എ​ന്ന് കൊ​ടു​ക്കു​മെ​ന്ന​ത് ആ​റു മാ​സം ക​ഴി​ഞ്ഞ് അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്ന വ്യ​വ​സ്ഥ​യും ഓ​ർ​ഡി​ന​ൻ​സി​ൽ ഉ​ണ്ട്. അ​തേ…

Read More

കരിഞ്ഞ കൊറോണക്കാലത്തെ തളിര്‍നാമ്പുകള്‍ ! മകളുടെ വിവാഹദിനത്തില്‍ ഒരു യുവതിയ്ക്കു കൂടി മംഗല്യഭാഗ്യം പകര്‍ന്ന് ദമ്പതികള്‍…

കൊറോണ ലോകത്തെയാകെ ഊഷരമാക്കിക്കൊണ്ടിരിക്കേ ചിലയിടത്തെങ്കിലും നന്മയുടെ പുല്‍നാമ്പുകള്‍ തളിരിടുന്നുണ്ട്. മകളുടെ വിവാഹദിനത്തില്‍ മറ്റൊരു പെണ്‍കുട്ടിക്കു കൂടി വിവാഹഭാഗ്യമൊരുക്കിയ ദമ്പതികള്‍ സമൂഹത്തിന് മാതൃകയാവുകയാണ്. മെയ് രണ്ടിന് രണ്ടു പെണ്‍കുട്ടികളുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെ നടക്കും. പട്ടണക്കാട് മിറാഷ് ഭവനില്‍ ടി.ആര്‍. തൃദീപ്കുമാറും ഗീതയുമാണ് സാമ്പത്തിക പരാധീനതകള്‍മൂലം വിവാഹം വൈകിയ അന്ധകാരനഴി കളത്തില്‍ ഇന്ദുലേഖയ്ക്കു മംഗല്യത്തിന് അവസരമൊരുക്കിയത്. ഇന്ദുലേഖയും കളമശേരി സ്വദേശി സച്ചിനും തമ്മിലുള്ള വിവാഹം ചെമ്പകശേരി കാവിലും തൃദീപ്കുമാറിന്റെ മകള്‍ മിഷയും വാരനാട് സ്വദേശി ഹരിപ്രസാദുമായുള്ള വിവാഹം മുഹമ്മ വിശ്വഗാജി മഠത്തിലുമാണ് നടക്കുന്നത്. ഇന്ദുലേഖയുടെ വിവാഹത്തിനു തൃദീപ്കുമാര്‍ നല്‍കിയ അഞ്ച് പവന്‍ സ്വര്‍ണവും ചെലവിനുള്ള തുകയും എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി. കുടുംബത്തിനു കൈമാറി. 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്‍കി. കെ.എസ്.ഡി.പി. ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി വി.എന്‍.…

Read More

കൊ​ല്ലം അ​തീ​വ ജാ​ഗ്ര​ത​യി​ൽ; കോവിഡ് ബാധിതർ 15 പേർ; റെ​ഡ് സ്പോ​ട്ട് ആ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു.​ഇ​ന്ന​ലെ ജി​ല്ല​യി​ൽ ആ​റു പേ​ർ​ക്കാ​ണ് കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ നാ​ലു​പേ​ർ ചാ​ത്ത​ന്നൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്. ചാ​ത്ത​ന്നൂ​രി​ൽ ട്രി​പ്പിൾ ലോ​ക്ക് ഡൗൺ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യേ​റെ​യെ​ന്ന​തും ആ​ശ​ങ്ക പ​ര​ത്തു​ന്നു. കോവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജി​ല്ല റെ​ഡ് സ്പോ​ട്ട് ആ​ക്കി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ൽ 15 കോ​വി​ഡ് ബാ​ധി​ത​രു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വരുടെ ​സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ആ​ളു​ക​ളു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.​കു​ള​ത്തൂപ്പു​ഴ​യും ചാ​ത്ത​ന്നൂ​രും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ജി​ല്ല​യി​ൽ പു​തി​യ കോവി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത ക​ല്ലു​വാ​തു​ക്ക​ലി​ലും ഓ​ച്ചി​റ​യി​ലും ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1551 സാ​മ്പി​ളു​ക​ളി​ൽ 53 പേ​രു​ടെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്.…

Read More

വീട്ടിലിരുന്ന് വാര്‍ത്ത ലൈവ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ പിന്നിലൂടെ കടന്നുപോയ അര്‍ധനഗ്നയായ സ്ത്രീയെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി ! ആ മാധ്യമപ്രവര്‍ത്തക ഇയാളുടെ ‘സെറ്റപ്പെന്ന്’ കാമുകിയും; വര്‍ക്ക് ഫ്രം ഹോമില്‍ മാധ്യമപ്രവര്‍ത്തകന്‍ പെട്ടതിങ്ങനെ…

കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ഒട്ടുമിക്ക കമ്പനികളും എന്തിന് മാധ്യമസ്ഥാപനങ്ങള്‍ വരെ വര്‍ക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കുകയാണ്. സമൂഹ അകലം പാലിക്കുന്നതിലൂടെ വൈറസ് വ്യാപനം തടയുന്നതിനാണ് ഈ രീതിയിലേക്ക് മാറിയത്. എന്നാല്‍ പലര്‍ക്കും വര്‍ക്ക് അറ്റ് ഹോം പാരയാകുന്ന വാര്‍ത്തകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. സ്‌പെയിനുള്ള 41കാരന്‍ അല്‍ഫോണ്‍സോ മെര്‍ലോസാണ് ഇപ്പോള്‍ വര്‍ക്ക് അറ്റ് ഹോമിന്റെ ഇരയായി മാറിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ഇയാള്‍ തന്റെ വീട്ടില്‍ നിന്ന് എസ്റ്റാഡോ ഡി അലാര്‍മ ചാനലില്‍ ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. മെര്‍ലോസിന്റെ തൊട്ട് പിന്നിലൂടെ ഒരു യുവകി അര്‍ധ നഗ്‌നയായി നടന്ന് പോകുന്നത് കാമറയില്‍ പെടുകയായിരുന്നു. എന്നാല്‍ നടന്നു നീങ്ങിയ അര്‍ധനഗ്നയായ ആ യുവതി അലക്‌സിയ റിവാസ് എന്ന 27 വയസ്സുള്ള ഒരു പത്രപ്രവര്‍ത്തകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംഭവം വിവാദമായത് കേവലം ആണ്‍പെണ്‍ സംസര്‍ഗത്തിന്റെ പേരില്‍…

Read More

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ കേ​സ്: ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്; പ്ര​തിയുടെ ഭാര്യ കൊല്ലപ്പെട്ട സുചിത്രയുടെ ബന്ധു;​ ആ​ശ​ങ്ക​യൊ​ഴി​യാ​തെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ

കൊ​ല്ലം :മു​ഖ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ യു​വ​തി പാ​ല​ക്കാ​ട്ട് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.​പാ​ല​ക്കാ​ട് കോ​ങ്ങാ​ട് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​ശാ​ന്തി​നെ​യാ​ണ് റി​മാ​ൻഡ് ചെ​യ്ത​ത്.​മു​ഖ​ത്ത​ല ശ്രീ ​വി​ഹാ​റി​ൽ ശി​വ​ദാ​സ​ൻ പി​ള്ള​യു​ടെ മ​ക​ൾ സു​ചി​ത്ര പി​ള്ള​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​ പ്ര​ശാ​ന്തി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് എ​സി പി ​ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ മാ​ത്ര​മെ വ്യ​ക്ത​ത വ​രി​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​പ്ര​ശാ​ന്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ ച​തു​പ്പി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. കൈ​ക​ൾ മു​ന്നോ​ട്ട് കൂ​ട്ടി കെ​ട്ടി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു.​കാ​ലു​ക​ൾ മു​റി​ച്ചു​മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ അ​ട​യാ​ള​ങ്ങ​ളും ക​ണ്ടി​രു​ന്നു. ഏ​ക​ദേ​ശം ര​ണ്ട​ര​യ​ടി താ​ഴ്ച​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.​ പ്ര​ശാ​ന്ത് ത​നി​ച്ചാ​ണോ കൊ​ലന​ട​ത്തി കു​ഴി​ച്ചു​മൂ​ടി​യതെ​ന്നും ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.​ഇ​യാ​ൾ താ​മ​സി​ക്കു​ന്ന…

Read More

വി​ട​വാ​ങ്ങി​യ​ത് അ​ന​ശ്വ​ര പ്ര​ണ​യ​നാ​യ​ക​ന്‍

ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ന്‍ യു​വ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു ഋ​ഷി ക​പൂ​ർ. എ​ഴു​പ​തു​ക​ളി​ലും എ​ണ്‍​പ​തു​ക​ളി​ലും അ​ദ്ദേ​ഹം പ​ക​ര്‍​ന്നാ​ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല​ധി​ക​വും പ്ര​ണ​യ​നാ​യ​ക​ന്മാ​രു​ടേ​താ​യി​രു​ന്നു. ആ​രേ​യും ആ​ക​ര്‍​ഷി​ക്കു​ന്ന രൂ​പ​ഭാ​വ​ങ്ങ​ൾ, ഗാ​ന​രം​ഗ​ങ്ങ​ളി​ലെ അ​നാ​യാ​സ​ത, ഇ​തെ​ല്ലാം റൊ​മാ​ന്‍റി​ക് നാ​യ​ക​ന്‍ എ​ന്ന ഇ​മേ​ജ് അ​ദ്ദേ​ഹ​ത്തി​ന് ചാ​ര്‍​ത്തി​ക്കൊ​ടു​ത്തു. ഋ​ഷി ക​പൂ​ര്‍ ഓ​ര്‍​മ​യാ​കു​മ്പോ​ള്‍ ത​ല​മു​റ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ന്ത്യ​ന്‍ യു​വ​ത്വം എ​ന്നെ​ന്നും ഓ​ര്‍​മി​ക്കു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ… ബോ​ബി​യി​ലെ ഹം ​തും എ​ക് ക​മ​രേ മേം… ​പോ​ലു​ള്ള ഗാ​ന​രം​ഗ​ങ്ങ​ള്‍ ഇ​ന്നും അ​ന​ശ്വ​ര​മാ​യി നി​ല​നി​ല്‍​ക്കു​ക​യാ​ണ്, ഒ​രു ത​ല​മു​റ​യ്ക്കാ​കെ നൊ​സ്റ്റാ​ള്‍​ജി​യ പ​ക​ര്‍​ന്ന്…. ബോ​ളി​വു​ഡി​നെ അ​ട​ക്കി​വാ​ണ ക​പൂ​ര്‍ കു​ടും​ബ​ത്തി​ല്‍ നി​ന്നു​വ​ന്ന​തു​കൊ​ണ്ടു ത​ന്നെ സി​നി​മാ പ്ര​വേ​ശ​നം ഋ​ഷി ക​പൂ​റി​നെ സം​ബ​ന്ധി​ച്ച് അ​നാ​യാ​സ​മാ​യി​രു​ന്നു. പി​താ​വ് ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തേ​യും അ​ന​ശ്വ​ര നാ​യ​ക​ന്‍ രാ​ജ്ക​പൂ​റി​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി തു​ട​ങ്ങി​യ ക​രി​യ​ര്‍ നാ​യ​ക​നാ​യും ഒ​ടു​വി​ല്‍ സ്വ​ഭാ​വ ന​ട​നാ​യു​മൊ​ക്കെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. മ​ല​യാ​ള​ത്തി​ന്‍ വ​ന്‍ വി​ജ​യം നേ​ടി​യ ദൃ​ശ്യ​ത്തി​ന്‍റെ ഹി​ന്ദി​ പ​തി​പ്പാ​യ “ദ ​ബോ​ഡി’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഋ​ഷി ക​പൂ​ര്‍…

Read More

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ഏ​പ്രി​ൽ​മാ​സ ശ​ന്പ​ളം മു​ട​ങ്ങും; ശമ്പളത്തി​നും പെ​ൻ​ഷ​നു​മാ​യി വേണ്ടത് 35 കോ​ടി രൂ​പ

വൈ.​എ​സ്. ജ​യ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ കാ​ര​ണം വ​രു​മാ​നം നി​ല​ച്ച​തി​നാ​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ഏ​പ്രി​ൽ​മാ​സ​ത്തെ ശ​ന്പ​ളം മു​ട​ങ്ങും. ശ​ന്പ​ള​ത്തി​നും പെ​ൻ​ഷ​നു​മാ​യി ഏ​പ്രി​ൽ​മാ​സ​ത്തേ​ക്ക് 35 കോ​ടി രൂ​പ​യാ​ണ് വേ​ണ്ട​തെ​ന്നും അ​തി​ന്‍റെ പ​കു​തി തു​ക മാ​ത്ര​മേ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​ക്ക​ലു​ള്ളൂ​വെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു പ​റ​ഞ്ഞു. നി​ല​വി​ലെ സ്ഥി​തി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ​കു​തി ശ​ന്പ​ളം മാ​ത്ര​മേ ന​ൽ​കാ​നാ​കൂ. ര​ണ്ടു​മാ​സ​മാ​യി ലോ​ക്ക്ഡൗ​ണി​ലാ​യ​തി​നാ​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ണ്ണാ​തെ അ​വ​ശേ​ഷി​ക്കു​ന്ന കാ​ണി​ക്ക​തു​ക തി​ട്ട​പ്പെ​ടു​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ 1252 ക്ഷേ​ത്ര​ങ്ങ​ളി​ലാ​യി 6000 ഓ​ളം ജീ​വ​ന​ക്കാ​രു​ണ്ട്. ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​ന​ത്തി​ൽ ഒ​രു ഭാ​ഗം ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കും. ഓ​രോ മാ​സ​ത്തേ​യും ശ​ന്പ​ളം ന​ൽ​കാ​ൻ നി​ക്ഷേ​പ​തു​ക​യി​ൽ നി​ന്ന് പ​കു​തി​യെ​ടു​ക്കും. ബാ​ക്കി തു​ക ക​ണ്ടെ​ത്തു​ന്ന​ത് ശ​ബ​രി​മ​ല ഒ​ഴി​കെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​യി​ൽ നി​ന്നാ​ണ്. മ​റ്റ് ക്ഷേ​ത്ര​ങ്ങ​ൾ​ക്കു കാ​ണി​ക്ക​യി​ല്ലാ​താ​യ​തോ​ടെ വ​രും​മാ​സ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കാ​നാ​യി പ​കു​തി തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ കു​ഴ​യു​ക​യാ​ണ്…

Read More

ബിവ്റേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാലകൾ തുറക്കുന്നതിന് തയ്യാറെടുപ്പ് നടത്താൻ ജീവനക്കാർക്ക് നിർദ്ദേശം നല്കി എംഡി

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാ ലകൾ തുറക്കുന്നതിനുള്ള തയ്യാറെ ടുപ്പു നടത്താൻ ജീവനക്കാരോട് ബെവ്കോ എംഡിയുടെ സർക്കുലർ. സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് വിൽപ്പന ശാലകൾ തുറന്ന് വൃത്തിയാക്കണം. നിയന്ത്രണങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നാലാം തീയതി മുതൽ മദ്യവി ൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കണമെന്നാണ് എംഡിയുടെ സർക്കു ലറിൽ പറയുന്നത്. മദ്യവിൽപ്പന ശാലകൾക്ക് സമീപം സാനിറ്ററൈസറുകളും കൈകഴു കാനുള്ള സൗകര്യങ്ങളും ഏർപ്പ െടുത്തണം. ഓഡിറ്റർമാർ ഈ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നുമാണ് എംഡിയുടെ നിർദേശം. ജീവനക്കാർ സാമൂഹിക അകലം പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. . ബെവ്കോ എംഡി സ്പർജൻകുമാറാണ് ജീവനക്കാ ർക്ക് പത്തിന നിർദേശം നൽകിയിരിക്കുന്നത്. ലോക്ക് ഡൗണിനിടെ ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നേരത്തെ ആലോചി ച്ചിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മദ്യവിൽപ്പ നശാലകൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ എല്ലാ സം സ്ഥാനങ്ങളിലെയും…

Read More

ചീ​ഫ് സെ​ക്ര​ട്ട​റി ത​നി​ക്കെ​തി​രെ പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പ്ര​വ​ർ​ത്തി​ക്കുന്നു; കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണമെന്ന ആവശ്യവുമായി രാ​ജു നാ​രാ​യ​ണ സ്വാ​മി ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സ​ർ​ക്കാ​രി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നെ​തി​രെ രാ​ജു നാ​രാ​യ​ണ സ്വാ​മി ഐ​എ​എ​സ് ഹൈ​ക്കോ​ട​തി​യി​ൽ. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം ഹ​ർ​ജി ന​ൽ​കി. സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് എ​തി​രെ രാ​ജു നാ​രാ​യ​ണ സ്വാ​മി ഐ​എ​എ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. സ​ർ​വീ​സി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന ദി​വ​സ​ങ്ങ​ൾ തെ​റ്റാ​യി ക​ണ​ക്കു കൂ​ട്ടി​യാ​ണ് ത​നി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ത​നി​ക്കെ​തി​രെ പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​വീ​സി​ൽ തി​രി​ച്ചു ക​യ​റാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഇ​ത് ത​ട​യാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും രാ​ജു നാ​രാ​യ​ണ​സ്വാ​മി ആ​രോ​പി​ക്കു​ന്നു. 15 ദി​വ​സ​ത്തി​നു​ള​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് കാ​ട്ടി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ രാ​ജു നാ​രാ​യ​ണ​സ്വാ​മി​ക്ക് സ​ർ​ക്കാ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​വീ​സി​ൽ നി​ന്നും മ​ട​ങ്ങി​യി​ട്ടും സം​സ്ഥാ​ന സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ല്ലെ​ന്നാ​ണ്…

Read More

ഞങ്ങൾക്ക് വീട്ടിൽ പോകണം; മ​ല​പ്പു​റ​ത്ത് മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; പോ​ലീ​സ് ലാ​ത്തി വീ​ശി

മ​ല​പ്പു​റം: ലോ​ക്‌​ഡൗ​ൺ ലം​ഘി​ച്ച് മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​നം. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി. മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി നൂ​റോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി സം​ഘം ചേ​ര്‍​ന്ന​തി​നു നി​ര​വ​ധി പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഭ​ക്ഷ​ണം കി​ട്ടു​ന്നു​ണ്ട്. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഡി​വൈ​എ​സ്പി​യും മൂ​ന്നു സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രും അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങി​യ​തി​ന് പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Read More