ഞാ​ൻ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നോ​ർ​ത്ത് ആ​ന​ക​ൾ അ​മ്പരന്നു..! പ്രീ​തി സി​ന്‍റ

ജി​യാ ച​ലേ… എ​ന്ന് തു​ട​ങ്ങു​ന്ന ദി​ൽ​സേ​യി​ലെ ഗാ​ന​ത്തി​ന് ഇ​ന്നും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ഞാ​നും ഷാ​രു​ഖ് ഖാ​നും ഒ​ന്നി​ച്ച ഈ ​ചി​ത്ര​ത്തി​ൽ കേ​ര​ള​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഒ​രു ഗാ​ന​മാ​ണി​ത്. മ​ല​യാ​ള​ത്തി​നൊ​പ്പം കാ​യ​ലും വ​ഞ്ചി​യും ആ​ന​യു​മെ​ല്ലാം ക​ട​ന്നു​വ​രു​ന്ന കേ​ര​ള​ത്ത​നി​മ​യു​ള്ള ഗാ​ന​രം​ഗം. ഞാ​ൻ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നോ​ർ​ത്ത് ആ​ന​ക​ൾ അ​ന്പ​ര​ന്നു നി​ൽ​ക്കു​ക​യാ​ണ്. ഫ​റ ഖാ​ൻ പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ൾ ന​ല്ല കു​ട്ടി​യാ​യി ചെ​യ്യു​ക​യാ​യിരുന്നു ഞാ​ൻ. ദി​ൽ​സെ ഷൂ​ട്ടി​ലെ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ചി​ത്ര​മാ​ണ് ഇ​ത്. – പ്രീ​തി സി​ന്‍റ

Read More

സാ​മൂ​ഹ്യമാധ്യമത്തിലൂടെ അവർ അടുത്തു; നാലുമക്കളുള്ള യുവാവും മൂന്നു മക്കളുള്ള യുവതിയും ഒളിച്ചോടി; ചാലക്കുടി കേസ് ഇങ്ങനെ…

ചാ​ല​ക്കു​ടി: കാ​ണാ​താ​യ യു​വ​തി​യെ​യും യു​വാ​വി​നെ​യും പോ​ലീ​സ് മ​ല​പ്പു​റ​ത്തു​നി​ന്നും പി​ടി​കൂ​ടി. വി.​ആ​ർ. പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഒ​രാ​ഴ്ച മു​ന്പാ​ണ് കാ​ണാ​താ​യ​ത്. ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രി​യാ​രം സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷ് (34) എ​ന്ന യു​വാ​വി​നോ​ടൊ​പ്പം പി​ടി​കൂ​ടി​യ​ത്. അ​ഭി​ലാ​ഷി​ന് നാ​ല് മ​ക്ക​ളു​ണ്ട്. യു​വ​തി​ക്ക് മൂ​ന്ന് മ​ക്ക​ളു​മു​ണ്ട്. സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​വ​ർ ഒ​ളി​ച്ചോ​ടി​യ​താ​യി​രു​ന്നു. ചാ​ല​ക്കു​ടി ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ​യും ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി നേ​ര​ത്തെ പോ​ലീ​സി​ൽ ന​ൽ​കി​യി​രു​ന്നു.

Read More

ഈ ദുരന്തങ്ങള്‍ക്കും അസുഖങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട് ! അതു കറക്റ്റ് ആയി പാവങ്ങളെ തേടിപ്പിടിച്ചു വരും…വിദ്യയ്ക്ക് അവളുടെ മുഖം തിരികെ കൊടുക്കണം !

തീപ്പൊള്ളലില്‍ സ്വന്തം മുഖം നഷ്ടമായ ദിവ്യ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ദുരവസ്ഥ പങ്കുവെച്ചിരിക്കുകയാണ് രേവതി രൂപേഷ് എന്ന യുവതി. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ മുഖം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവള്‍ ജീവിക്കുന്നത്. എന്നാല്‍ മുന്നിലുള്ള ഏക തടസം സാമ്പത്തിക പരാധീനതകളാണ്. ഇത്രയും നാള്‍ ഉള്ള സമ്പാദ്യം സ്വരുക്കൂട്ടിയും കടം വാങ്ങിയും പിടിച്ചു നിന്നു. എന്നാല്‍ ഇനി സഹായമില്ലാതെ വയ്യെന്ന് കുറിക്കുകയാണ് രേവതി. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…ഒരു രണ്ടു മിനിറ്റ് ഈ പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ മാറ്റി വക്കണം…..പോസ്റ്റ് വായിക്കണം, വീഡിയോ കാണണം…നിങ്ങള്‍ക്ക് പറ്റുന്നത് ചെയ്യണം. വിദ്യ എന്ന ഈ പെണ്‍കുട്ടി തിരികെ ചോദിക്കുന്നത് അവളുടെ മുഖം ആണ് . ഒരു വര്‍ഷം മുന്നേ ഉണ്ടായ തീപ്പൊള്ളലില്‍ അവര്‍ക്ക് നഷ്ടമായത് അവളുടെ മുഖമാണ്.. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അത് തിരിച്ചു കിട്ടും എന്ന് അമൃതയിലെ ഡോക്ടര്‍ സന്ദീപ് ഉറപ്പ് കൊടുത്തിട്ടുണ്ട്……

Read More

മ​റ്റാ​രു​മാ​യും താ​ര​ത​മ്യം ചെ​യ്യാ​റി​ല്ല, എ​നി​ക്ക് ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ള്ള​തു പോ​ലെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്..! സണ്ണി ലിയോൺ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണം ഇങ്ങനെ…

അശ്ലീല സിനിമകളിൽനിന്നു ബോളിവുഡിലേക്ക് എത്തി മുഖ്യധാരാ താരമായി മാറിയ ന​ടി​യാ​ണ് സ​ണ്ണി ലി​യോ​ണ്‍. തന്‍റെ ഗ്ലാമർ ഫലപ്രദമായി മാർക്കറ്റ് ചെയ്യുന്നതിൽ വിജയിച്ചതോടെയാണ് ബോളിവുഡ് ഈ നടിക്കു പിന്നാലെ കൂടിയത്. മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ഇവർക്ക് ഏറെ ആരാധകരെയും സൃഷ്ടിക്കാൻ കഴിഞ്ഞു. ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് വീ​ണ്ടും സി​നി​മാ​ലോ​ക​ത്ത് സ​ജീ​വ​മാ​കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ. കോ​വി​ഡി​നെ തു​ട​ർ​ന്ന് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം ലോ​സ്ആ​ഞ്ച​ലീ​സി​ലാ​യി​രു​ന്നു താ​രം. തിരിച്ചുവരവിനു മുന്നോടിയായി സണ്ണി ലിയോൺ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണം ഇങ്ങനെ. സ​മ​കാ​ലീ​ന ന​ടി​മാ​രു​ടെ അ​വ​സ​ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നോ​ട് തീ​രെ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​യാ​ളാ​ണ് ഞാ​ൻ. മ​റ്റു​ള്ള​വ​ർ​ക്കു ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളെ​യോ​ർ​ത്ത് ഒ​രി​ക്ക​ലും ആ​കു​ല​പ്പെ​ട്ടി​ട്ടി​ല്ല. ആ​രോ​ടും മ​ത്സ​രി​ക്ക​ണം എ​ന്ന​തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. മ​റ്റാ​രു​മാ​യും താ​ര​ത​മ്യം ചെ​യ്യാ​റി​ല്ല. എ​നി​ക്ക് ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ള്ള​തു പോ​ലെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ എ​ന്താ​ണ് ചെ​യ്യാ​റു​ള്ള​തെ​ന്ന് എ​ന്നെ ബാ​ധി​ക്കാ​റി​ല്ല. എ​ന്‍റെ​യും എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും കാ​ര്യം മാ​ത്ര​മാ​ണ് നോ​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ എ​ന്താ​ണ്…

Read More

കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല  ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഏ​റെ ഇ​ഷ്ടം;  ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ൽ റിക്കാ​ർ​ഡ് ഹാ​ജ​ർ !

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ പ​ഠ​നം കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ന​മ്മു​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഏ​റെ ഇ​ഷ്ടം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യി ഓ​ണ്‍​ലൈ​നി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​പ്പോ​ൾ ഹാ​ജ​രാ​യ പ​ഠി​താ​ക്ക​ളു​ടെ എ​ണ്ണം റിക്കാ​ർ​ഡാ​യി​രു​ന്നു. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 19576 ജ​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. 21569 പേ​രാ​ണ് പ​ങ്കെ​ടു​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ല​ക​ളി​ലെ പ്രാ​ദേ​ശി​ക അ​വ​ധി​യും കോ​വി​ഡ്19 സാ​ഹ​ച​ര്യ​വും കാ​ര​ണം ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രി​ശീ​ല​ന​ങ്ങ​ൾ മാ​റ്റി​വെ​ച്ചി​രു​ന്നു. ഇ​ങ്ങ​നെ​യു​ള്ള ജി​ല്ല​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കാ​നു​ള്ള 1993 പേ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ 331 പേ​ർ​ക്കു​ള്ള പ​രി​ശീ​ല​നം കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​രി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. 90ശ​ത​മാ​ന​ത്തി​ലേ​റെ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും വ്യ​ത്യ​സ്ത സ​മ​യം നി​ശ്ച​യി​ച്ചു ന​ൽ​കി​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. കി​ല ചു​മ​ത​ല​പ്പെ​ടു​ത്തി​യ റി​സോ​ഴ്സ് ടീ​മു​ക​ൾ…

Read More

ഓരോരോ ആചാരങ്ങളേ…! 50 അടി ഉയരത്തിൽനിന്നു കുഞ്ഞിനെ കാലിലും കൈയിലും തൂക്കി താഴെ വിരിച്ചു പിടിച്ച തുണിയിലേക്ക് എറിയുക; ഭാഗ്യം വരുമത്രേ; സംഭവം ആഫ്രിക്കയിലല്ല, ഇന്ത്യയില്‍…

കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ ഉ​ള്ളി​ലൂ​ടെ ഒ​രു ത​രി​പ്പ്. ഒ​രു അ​ച്ഛ​നും അ​മ്മ​യും എ​ങ്ങ​നെ ധൈ​ര്യ​പ്പെ​ട്ട് ഇ​തു ചെ​യ്യും? ‌ക​ർ​ണാ​ട​ക​യി​ലും മ​ഹാ​രാ​ഷ്‌‌​ട്ര​യി​ലും ന​ട​ക്കു​ന്ന ഒ​രു ആ​ചാ​ര​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ശ്രീ ​ശാ​ന്തേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ലും മ​ഹാ​രാ​ഷ്‌‌​ട്ര​യി​ലെ ഷോ​ലാ​പ്പൂ​ർ ന​ഗ​ര​ത്തി​ലെ ബാ​ബാ ഉ​മ​ർ ദ​ർ​ഗ​യി​ലും ന​ട​ക്കു​ന്ന ആ​ചാ​ര​ത്തെ പ​രി​ച​യ​പ്പെ​ടാം. ക​ണ്ടു​നി​ൽ​ക്കാ​നാ​കു​മോ? ക​ർ​ണാ​ട​ക​യി​ൽ 700 വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നു പോ​രു​ന്ന ആ​ചാ​ര​മാ​ണി​ത്. കു​ഞ്ഞു​ങ്ങ​ളെ 30 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നു താ​ഴേ​ക്കു എ​റി​യു​ന്ന​താ​ണ് ആ​ചാ​രം. കൈ​യും കാ​ലും കൂ​ട്ടി​പ്പി​ടി​ച്ചാ​ണ് താ​ഴേ​ക്ക് എ​റി​യു​ന്ന​ത്. താ​ഴെ വ​ലി​യൊ​രു ആ​ൾ​ക്കൂ​ട്ടം കാ​ത്തു​നി​ൽ​പ്പു​ണ്ടാ​വും. ഇ​വ​ർ വ​ലി​യ കി​ട​ക്ക വി​രി​പ്പ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ണ്ടാ​വും. മു​ക​ളി​ൽ​നി​ന്നു താ​ഴേ​ക്ക് എ​റി​യു​ന്ന കു​ഞ്ഞു​ങ്ങ​ൾ ഈ ​വി​രി​പ്പി​ലേ​ക്ക് ആ​യി​രി​ക്കും വ​ന്നു​വീ​ഴു​ക. ശ​രീ​ര​വും അ​വ​യ​വ​ങ്ങ​ളും വ​ള​ർ​ച്ച തു​ട​ങ്ങി​യി​ട്ടേ​യു​ള്ള കു​ഞ്ഞു​ങ്ങ​ളോ​ടാ​ണ് ആ​ചാ​ര​ത്തി​ന്‍റെ മ​റ​വി​ലു​ള്ള സാ​ഹ​സി​ക​ത. ഇ​ങ്ങ​നെ ചെ​യ്താ​ൽ കു​ഞ്ഞി​നും കു​ടും​ബ​ത്തി​നും സ​ന്പൂ​ർ​ണ അ​ഭി​വൃ​ദ്ധി ഉ​ണ്ടാ​വു​മ​ത്രേ. ഇ​ങ്ങ​നെ താ​ഴേ​ക്കി​ടു​ന്ന ശി​ശു​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ര​ണ്ടു വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്. നി​ല​വി​ളി​ച്ചു…

Read More

ജ​ല​ദൗ​ർ​ല​ഭ്യം ഇ​നി മ​റ​ക്കാം… ജ​ല​സ​മൃ​ദ്ധി​യി​ലേ​ക്ക് തൃ​ശൂ​ർ; 2024 ന​കം ജി​ല്ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ജി​ല്ല നേ​രി​ട്ടി​രു​ന്ന ജ​ല ജ​ല ദൗ​ർ​ല​ഭ്യം ഇ​നി പ​ഴ​ങ്ക​ഥ മാ​ത്രം. തൃ​ശൂ​ർ ജ​ല​സ​മൃ​ദ്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു. 2024 ന​കം തൃ​ശൂ​രി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. 52.85 ല​ക്ഷം വീ​ടു​ക​ളി​ൽ പൈ​പ്പി​ലൂ​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​ക്ക് ജ​ല​ജീ​വ​ൻ മി​ഷ​ൻ തു​ട​ക്കം കു​റി​ച്ചു. ജ​ല ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ 2024 ആ​കു​ന്പോ​ഴേ​ക്കും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൃ​ശൂ​ർ ജി​ല്ല​യി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. ജി​ല്ല​യി​ലെ 607351 വീ​ടു​ക​ളി​ൽ 178629 വീ​ടു​ക​ളി​ലാ​ണ് നി​ല​വി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ഉ​ള്ള​ത്. പ​ദ്ധ​തി വ​ഴി ബാ​ക്കി വീ​ടു​ക​ൾ​ക്ക് 2024 ആ​കു​ന്പോ​ഴേ​ക്കും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ഉ​റ​പ്പാ​ക്കും. ഒ​ന്നാം​ഘ​ട്ട​മാ​യി 82 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 145115…

Read More

കൊറോണക്കാലത്തെ വിവാഹം, ഓരോരോ ഐഡിയകളേ ! സ​മ്മാ​നം ക​യ്യി​ൽ ക​രു​തി ബു​ദ്ധി​മു​ട്ടേ​ണ്ട, ക​ല്യാ​ണ​ത്തി​ന് എ​ത്തി​യി​ല്ലെ​ങ്കി​ലും സ​മ്മാ​നം ന​ൽ​കാം; കി​ടി​ല​ൻ ഐ​ഡി​യ….

കൊ​റോ​ണ​ക്കാ​ല​ത്തെ വ്യ​ത്യ​സ്ത​മാ​യ വി​വാ​ഹ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ദി​നംപ്ര​തി​യാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​താ ആ ​കൂ​ട്ട​ത്തി​ലേ​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു വി​വാ​ഹം കൂ​ടി. മ​ധു​ര​യി​ൽ നി​ന്നു​ള്ള വ​ധൂ​വ​രന്മാ​രാ​ണ് വി​വാ​ഹ​ ക്ഷ​ണ​ക്കത്തി​ലെ വ്യ​ത്യ​സ്ത​തകൊ​ണ്ട് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​സ​മ്മാ​ന​മാ​യി പ​ണം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള​താ​ണ് ഇ​വ​രു​ടെ കി​ടി​ല​ൻ ഐ​ഡി​യ. ക്ഷ​ണ​ക്ക​ത്തി​ലെ ക്യു​ആ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്ത് പ​ണം ന​ൽ​കാം. ഗൂ​ഗി​ൾ​പേ, ഫോ​ണ്‍​പേ എ​ന്നി​വ​യു​ടെ ക്യു​ആ​ർ കോ​ഡാ​ണ് ഇ​വ​ർ ക്ഷ​ണ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ വി​വാ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മ്മാ​ന​വും ഡി​ജി​റ്റ​ലാ​ക്കി. സ​മ്മാ​നം ക​യ്യി​ൽ ക​രു​തി ബു​ദ്ധി​മു​ട്ടേ​ണ്ട, ക​ല്യാ​ണ​ത്തി​ന് എ​ത്തി​യി​ല്ലെ​ങ്കി​ലും സ​മ്മാ​നം ന​ൽ​കാം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ​ക്കൂ​ടി​യു​ണ്ട് ഈ ​ഡി​ജി​റ്റ​ൽ സ​മ്മാ​ന​ത്തി​ന്. കഴിഞ്ഞ ഞാ​യ​റാ​ഴ്ചയാ​യി​രു​ന്നു വി​വാ​ഹം.​ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ച​വ​രി​ൽ മു​പ്പ​തോ​ളം പേ​ർ പു​തി​യ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ​ധു​വി​ന്‍റെ അ​മ്മ പ​റ​യു​ന്ന​ത്. ക്ഷണ​ക്ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി ഇ​വ​ർ പറ​യു​ന്നു.

Read More

ബി​ലാ​ല്‍ പ​ഴ​യ ബി​ലാ​ല​ല്ല … ഇ​നി ഗു​ണ്ട; കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബി​ലാ​ല്‍ ഗു​ണ്ടാ ലി​സ്റ്റി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: കോ​ട്ട​യം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ടി​ച്ചു ത​ക​ര്‍​ത്ത​തു​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന കൈ​ത​മ​ല​ത്താ​ഴ​ത്ത് ബി​ലാ​ലി(24)​നെ​യാ​ണ് ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. നാ​ളെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മ​ക്കേ​സു​ള്‍​പ്പെ​ടെ 24 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ബി​ലാ​ല്‍. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​വു​മാ​യി ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും ഇ​തു​വ​രേ​യും ബി​ലാ​ല്‍ റൗ​ഡി ലി​സ്റ്റി​ല്‍ പോ​ലും ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ൽ്‍​കോ​ള​ജ് പോ​ലീ​സ് മു​ന്‍​ക​രു​ത​ല്‍ അ​റ​സ്റ്റി​ന് വേ​ണ്ടി ആ​ർഡി​ഒ​യ്ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബി​ലാ​ലി​നെ​തി​രേ റൗ​ഡി ഷീ​റ്റ് ഓ​പ്പ​ണ്‍ ചെ​യ്ത് റൗ​ഡി പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സോ പ​രാ​തി​ക​ളോ ഒ​ന്നു​മി​ല്ലാ​തെ ത​ന്നെ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യാ​ല്‍ ബി​ലാ​ലി​നെ സി​റ്റി പോ​ലീ​സി​ന് അ​റ​സ്റ്റ് ചെ​യ്യാം. പി​ന്നീ​ടാ​ണ് യ​ഥാ​ര്‍​ഥ…

Read More

എല്ലാം നല്ല ‘കിടുക്കൻ’ സാധനങ്ങൾ, 3000 വർഷം പഴക്കം! ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ 3000വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; കിട്ടിയത് ഇതൊക്കെ…

കെ​യ്റോ: ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ 3000വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. കെ​യ്റോ​യി​ലെ സ​ക്കാ​റ പ​ര്യ​വേ​ക്ഷ​ണ സ്ഥ​ല​ത്താ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​മു​ഖ ഈ​ജി​പ്റ്റോ​ള​ജി​സ്റ്റാ​യ സ​ഹി ഹ​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തി​യ​ത്. മ​രം​കൊ​ണ്ടു​ള്ള 50 ശ​വ​പ്പെ​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ബി​സി പ​തി​നാ​റാം നൂ​റ്റാ​ണ്ടി​നും പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​നും ഇ​ട​യി​ലു​ള്ള​വ​യാ​ണ് ഇ​വ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​നു​പു​റ​മേ ക​ല്ലു​കൊ​ണ്ടു​ള്ള ശ​വ​പ്പെ​ട്ടി, 22 ദ​ണ്ഡു​ക​ൾ, അ​ഞ്ച്മീ​റ്റ​ർ നീ​ള​മു​ള്ള മ​ര​ണ​ത്തെ​പ്പ​റ്റി​പ​റ​യു​ന്ന പു​സ്ത​ക​ത്തി​ലെ 17ാം അ​ധ്യാ​യ​ത്തി​ന്‍റെ പാ​പ്പി​റ​സ് ചു​രു​ൾ, മ​രം​കൊ​ണ്ടു​ള്ള വ​ഞ്ചി​ക​ൾ, മു​ഖാ​വ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പി​ര​മി​ഡു​ക​ൾ, പ​ഴ​യ​കാ​ല ആ​ശ്ര​മ​ങ്ങ​ൾ, മൃ​ഗ​ങ്ങ​ളെ അ​ട​ക്കം ചെ​യ്ത സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ട്ട ഈ ​പ്ര​ദേ​ശം യു​നെ​സ്കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Read More