എല്ലാം നല്ല ‘കിടുക്കൻ’ സാധനങ്ങൾ, 3000 വർഷം പഴക്കം! ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ 3000വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; കിട്ടിയത് ഇതൊക്കെ…

കെ​യ്റോ: ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ 3000വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. കെ​യ്റോ​യി​ലെ സ​ക്കാ​റ പ​ര്യ​വേ​ക്ഷ​ണ സ്ഥ​ല​ത്താ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ്ര​മു​ഖ ഈ​ജി​പ്റ്റോ​ള​ജി​സ്റ്റാ​യ സ​ഹി ഹ​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തി​യ​ത്.

മ​രം​കൊ​ണ്ടു​ള്ള 50 ശ​വ​പ്പെ​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ബി​സി പ​തി​നാ​റാം നൂ​റ്റാ​ണ്ടി​നും പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​നും ഇ​ട​യി​ലു​ള്ള​വ​യാ​ണ് ഇ​വ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ഇ​തി​നു​പു​റ​മേ ക​ല്ലു​കൊ​ണ്ടു​ള്ള ശ​വ​പ്പെ​ട്ടി, 22 ദ​ണ്ഡു​ക​ൾ, അ​ഞ്ച്മീ​റ്റ​ർ നീ​ള​മു​ള്ള മ​ര​ണ​ത്തെ​പ്പ​റ്റി​പ​റ​യു​ന്ന പു​സ്ത​ക​ത്തി​ലെ 17ാം അ​ധ്യാ​യ​ത്തി​ന്‍റെ പാ​പ്പി​റ​സ് ചു​രു​ൾ, മ​രം​കൊ​ണ്ടു​ള്ള വ​ഞ്ചി​ക​ൾ, മു​ഖാ​വ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പി​ര​മി​ഡു​ക​ൾ, പ​ഴ​യ​കാ​ല ആ​ശ്ര​മ​ങ്ങ​ൾ, മൃ​ഗ​ങ്ങ​ളെ അ​ട​ക്കം ചെ​യ്ത സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ട്ട ഈ ​പ്ര​ദേ​ശം യു​നെ​സ്കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment