ഏറ്റുമാനൂർ: കേസിനും പരാതി നൽകുന്നതിനുമായി ഏറ്റുമാൂനർ പോലീസ് സ്റ്റേഷനിലേക്കു ചെല്ലുന്നതിനു മുന്‍പ്, അവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 19 പോലീസ് ഉദ്യോഗസ്ഥർക്ക്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 19 പോലീസ്കാർക്ക് വൈറസ് സ്ഥിരീകരിച്ചത്. എഎസ്ഐമാർക്കും കോണ്‍സ്റ്റബിൾമാർക്കും ഹോം ഗാർഡിനും സ്വീപ്പർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. എസ്ഐ, സി ഐ എന്നിവർക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ തിരക്കേറെയുള്ള ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. നേരത്തെ നാലു പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ചികിത്സയിലാണ് . രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതോടെയാണ് മറ്റുള്ളവരും കൂട്ടത്തോടെ ഇന്ന് പരിശോധനയ്ക്ക് വിധേയരായത്. 68 പോലീസുകാരാണ് ഏറ്റുമാനൂർ സ്റ്റേഷനിലുള്ളത്. ഇവരെല്ലാംതന്നെ ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുമായി പരസ്പരം സന്പർക്കത്തിലേർപ്പെട്ടിരുന്നരാണ്. രോഗികളുടെ എണ്ണം വർധിച്ചെങ്കിലും സ്റ്റേഷൻ അടച്ചിടില്ല. തല്ക്കാലം പഴയ സിഐ ഓഫീസിലേക്കു സ്റ്റേഷൻ പ്രവർത്തനം മാറ്റും.…
Read MoreDay: January 19, 2021
കോടാലി വീഴും മുമ്പേ പൂത്തുലഞ്ഞു..! വികസനക്കുതിപ്പിന് തടസമായി റോഡരികിലെ നാടൻ മാവുകൾ; ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് പൂവിട്ടു; ഇങ്ങനെയൊരു കാഴ്ച ആദ്യമായെന്ന് പഴമക്കാർ
കല്ലടിക്കോട്: പാലക്കാട്- മണ്ണാർക്കാട് റൂട്ടിലെ റോഡരികിലെ നാടൻ മാവുകൾ കോടാലിക്കൈ വീഴും മുന്‍പ് പൂത്തുലഞ്ഞു. കരിങ്കല്ലത്താണി മുതൽ താണാവ് വരെ റോഡ് വീതികൂട്ടൽ പണി പുരോഗമിക്കുന്ന സമയത്താണ് മാവുകൾ മുന്‍പെങ്ങുമില്ലാത്ത വിധം പൂത്തുലഞ്ഞത്. ഇത്തവണ മാവുകൾ വൈകിയാണ് പൂത്തത്. ഇലകൾ പോലും കാണാത്ത വിധമാണ് പൂത്തിരിക്കുന്നത്. പൊതുവേ മാവുകൾ പൂക്കുന്നത് നവംബർ-ഡിസംബർ മാസങ്ങളിലാണ്. എന്നാൽ ഇത്തവണ ഫെബ്രുവരി മാസത്തിലാണ് മാവുകൾ പൂത്തിരിക്കുന്നത്. ഒരിക്കലും പൂക്കാത്ത മാവുകൾ പോലും പൂത്തിരിക്കുകയാണ് ഇത്തവണ. മാവുകൾ ഇങ്ങനെ പൂത്ത കാലം ഉണ്ടായിട്ടില്ലെന്നാണ് പഴമക്കാർ പറയുന്നത്. പ്രളയവും കാലാവസ്ഥാവ്യതിയാനവും മാവുകൾ പൂവിടുന്നതിന് കാരണമായതായി പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ഉണ്ടായ തണുപ്പും അനുബന്ധമായുണ്ടായ ചൂടും മാവ് പൂക്കാൻ കാരണമായതായി ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്ത് മഴക്കാർ ഇല്ലാതെ തെളിഞ്ഞ വെയിൽ ലഭിച്ചതും മാവ് പൂക്കുന്നതിന് കാരണമായി തെളിച്ചം പ്രകാശ സംശ്ലേഷണത്തെ കൂട്ടുകയും പുഷ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തു.…
Read Moreകുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ട്! കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നു; പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
കൊച്ചി: കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. കുട്ടിയുടെ മൊഴിയിൽ കഴന്പുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുടുംബ പ്രശ്നം മാത്രമല്ല. അമ്മയുടെ മൊബൈൽ ഫോണിൽനിന്ന് നിർണായക തെളിവുകൾ കിട്ടിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നു. ഈ മരുന്നുകൾ കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ അറിയിച്ചു.കേസ് ഡയറി കോടതി പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം പോലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് അമ്മ പറഞ്ഞു. ഭർത്താവിന്റെ പ്രേരണയാലാണ് കുട്ടി ഇത്തരത്തിൽ മൊഴി നൽകിയതെന്നും അമ്മ കോടതിയിൽ പറഞ്ഞു. കേസ് വിധി പറയാൻ മാറ്റി. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന മകന്റെ പരാതിയിലാണ് കടയ്ക്കാവൂർ പോലീസ് അമ്മയെ 2020 ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്.
Read Moreഈ വേലിയേറ്റം വെള്ളം കയറാത്തയിടത്തേക്ക്..! മണ്‍റോതുരുത്തിലെ വെള്ളപ്പൊക്ക ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റിപാർപ്പിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: മണ്റോതുരുത്തിൽ വേലിയേറ്റം മൂലം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന എഴുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും ഇതിനുള്ള സ്ഥലം ഉടൻ കണ്ടെത്തുമെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. ഒക്ടോബർ മുതൽ മേയ് വരെ അവിടെ വേലിയേറ്റം ശക്തമാണ്. സാംക്രമികരോഗ ഭീതിയുമുണ്ട്. ഇവരെ മാറ്റിപ്പാർപ്പിച്ച് ഭക്ഷണവും താമസവുമൊരുക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകൾ ആഴംകൂട്ടി തീരസംരക്ഷണം നടത്തും. 804 ചെറിയ നീർച്ചാലുകൾ ആഴം കൂട്ടും. ഇതിനായി മൂന്നുകോടിയുടെ പദ്ധതി ജലസേചന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ അഥോറിട്ടിയും റിപ്പോർട്ട് തയാറാക്കും. മത്സ്യ, ചെമ്മീൻ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ വികസന കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.വെള്ളക്കെട്ട് ഒഴിവാക്കാൻ ദീർഘകാല, ഹ്രസ്വകാല പദ്ധതി രൂപരേഖ തയാറാക്കും. ദുരന്തനിവാരണ അഥോറിട്ടി സാമൂഹ്യാധിഷ്ഠിത ദുരന്ത നിവാരണ പദ്ധതി നടപ്പാക്കുകയാണെന്നും കോവൂർ കുഞ്ഞുമോന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Read Moreകണ്ണില്ലാത്ത ക്രൂരത! ഒന്‍പതുവയസുകാരനെ പൊള്ളിച്ചതും തല്ലിച്ചതച്ചതും മൂന്നാഴ്ചയോളം; മര്‍ദിക്കാന്‍ ഓരോ ദിവസവും കാരണങ്ങള്‍ കണ്ടെത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: വൈറ്റില തൈക്കുടത്ത് ഒന്‍പതു വയസുകാരനെ കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ച സംഭവത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കുട്ടി സ്ഥിരം മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ്. കടയില്‍ പോയി സധാനങ്ങള്‍ വാങ്ങി വരാന്‍ വൈകിയെന്ന കാരണത്താല്‍ അങ്കമാലി ചമ്പാനൂര്‍ കൈതാരത്ത് പ്രിന്‍സ് അരുണാണ് (19) കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ മരട് പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ചോദ്യം ചെയ്യലില്‍ ദേഷ്യത്തില്‍ ചെയ്തതാണെന്നാണ് പറയുന്നതെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പോലീസ് പറയുന്നത്. നിയമപരമായി വിവാഹം ചെയ്തിട്ടില്ലാത്ത പ്രിന്‍സ് കുട്ടിയുടെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും പ്രിന്‍സിനെ ഭയമായതിനാല്‍ എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അച്ഛന് തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. നാട്ടുകാര്‍ സംഭവം കൗണ്‍സിലറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കൗണ്‍സിലറാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസെത്തി കൂട്ടിയെ പരിശോധിച്ചപ്പോള്‍ കാല്‍മുട്ടിലും പാതത്തിനടിയിലും പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു.…
Read Moreകുപ്പിയലടച്ച ഭൂതത്തെ തുറന്നുവിടാനൊരുങ്ങി ജോ ബൈഡന് ! അധികാരമേല്‍ക്കുന്ന ദിവസം തന്നെ 1.1 കോടി അനധികൃതകുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കാന് അമേരിക്കന്‍ പ്രസിഡന്റ്;അഭയാര്‍ഥി പ്രവാഹം ബൈഡന് തലവേദനയായേക്കും…
ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യമാണ് അമേരിക്ക. ഈ അവസരത്തിലാണ് ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേറുന്നത്. എന്നാല്‍ ഈ പരിതസ്ഥിതി കണക്കിലെടുക്കാതെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിവസം തന്നെ 11 ദശലക്ഷം പേര്‍്ക്ക അമേരിക്കന്‍ പൗരത്വം നല്‍കാനാണ് ബൈഡന് തീരുമാനിച്ചിരിക്കുന്നത്. നേരത്തേ ഒബാമയുടെ കാലത്ത് ഡി എ സി എ പദ്ധതി വഴി സംരക്ഷിത പദവി ലഭിച്ചവര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. അമേരിക്കയില്‍ കുട്ടികളായിരിക്കുമ്പോള്‍ നിയമവിരുദ്ധമായി കുടിയേറിയവരാണ് ഈ വിഭാഗത്തില്‍ സംരക്ഷണം ലഭിക്കുന്നവര്‍. അതേസമയം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ മെക്സിക്കോയില്‍ നിന്നും ഗ്വാട്ടിമാലയില്‍ നിന്നുമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. ഇവര്‍ ബൈഡന് ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കും എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് ബൈഡനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത്രപെട്ടെന്നൊന്നും അമേരിക്കയിലേക്ക് വരാന്‍ കഴിയില്ലെന്ന അവര്‍ മനസ്സിലാക്കണം എന്നാണ് ഇതിനെ…
Read Moreഅമ്മ ജോലിക്കുപോകുമ്പോൾ പത്ത് വയസുകാരിയോട് അച്ഛൻ ചെയ്തത് കൊടും ക്രൂരത; ഒടുവിൽ സഹിക്കാൻ പറ്റാതെ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു; പോസ്കോ കേസിൽ പിതാവ് അറസ്റ്റിൽ
അഞ്ചല്‍ : അഞ്ചലില്‍ പത്തുവയസുകാരി മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോലീസ് പോക്സോ നിയമം ചുമത്തി കേസെടുത്തു. മാതാവ് ജോലിക്ക് പോകുന്ന സമയങ്ങളില്‍ ഇയാള്‍ മാസങ്ങളായി മകളെ പീഡിപ്പിച്ചുവരികയായിരുന്നു. പീഡനം സഹിക്കാതായത്തോടെ മകള്‍ ഇക്കാര്യം മാതാവിനോട് തുറന്ന് പറയുകയായിരുന്നു. ഇതോടെ മാതാവ് അഞ്ചല്‍ പോലീസില്‍ പരാതി നല്കി. പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പിതാവിനെതിരെ പോക്സോ, ബലാത്സംഗം അടക്കം കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി എന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
Read Moreകാലിൽ ക്യൂആർ കോഡ് പച്ചകുത്തി യുവാവ്, സ്കാൻ ചെയ്താൽ എത്തുന്നത്..! ക്യൂആർ കോഡ് ശരീരത്തിൽ പച്ചകുത്തി താരമായി ഒരു യുവാവ്
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുക എന്നത് ഇന്നൊരു സാധാരണ കാര്യമാണ്. ചിലർ കൈയിലാവും പച്ചകുത്തുക, ചിലരാകട്ടെ പുറത്താകും. ശരീരം മുഴുവൻ പച്ചകുത്തുന്നവരുമുണ്ട്. തങ്ങൾക്ക് പ്രിയപ്പെട്ട കാര്യങ്ങളാവും ശരീരത്തിൽ ടാറ്റു ചെയ്യുക. അത് പേരുകളാവാം, ചിത്രങ്ങളാവാം… എന്നാൽ ക്യൂആർ കോഡ് ശരീരത്തിൽ പച്ചകുത്തി താരമായിരിക്കുകയാണ് ഒരു യുവാവ്. യുകെയിലെ ഒരു യുവാവിന്റെ വീഡിയോയാണ് ടിക്ക്ടോക്കിൽ വൈറലായിരിക്കുന്നത്. കാലിന്റെ പുറകിലാണ് ടാറ്റു ചെയ്തിരിക്കുന്നത്. യുവാവിന്റെ കൂട്ടുകാരനാണ് ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോഡ് സ്കാൻ ചെയ്യുന്പോൾ എത്തുന്നത് യൂട്യൂബിലേക്കാണ്. ടാറ്റു ചെയ്ത യുവാവിന്റെ ഇഷ്ടഗാനങ്ങളാണ് ക്യൂആർ കോഡിൽ ഒളിപ്പിച്ചിരിക്കുന്നത്. കോഡ് സ്കാൻ ചെയ്താൽ ആ പാട്ടുകൾ യൂട്യൂബിൽ ആസ്വദിക്കാൻ കഴിയും.
Read Moreമറച്ച് വച്ചുകൊണ്ട് ആരും പോകേണ്ടെന്ന് പറഞ്ഞാലും ചിലർ ഇങ്ങനെയാ..! കൂളിംഗ് നീക്കാതെ മന്ത്രി കൃഷ്ണൻകുട്ടി; മറയില്ലാതെ മറ്റു മന്ത്രിമാർ
തിരുവനന്തപുരം: വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യണമെന്ന ഉത്തരവ് ലംഘിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. മന്ത്രിമാരിൽ കൃഷ്ണൻകുട്ടിയുടെ മാത്രം വാഹനത്തിലെ കർട്ടനുകൾ ഇതുവരെ നീക്കിയില്ല. മറ്റ് മന്ത്രിമാരുടെ വാഹനത്തിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ. രാജു, സുനിൽ കുമാർ, എ.സി. മൊയ്തീൻ എന്നിവരുടെ വാഹനങ്ങളിലെ കർട്ടനുകൾ നീക്കം ചെയ്തിരുന്നില്ല. വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ വ്യാപക നടപടി തുടരുന്പോഴാണ് പരസ്യമായി നിയമം ലംഘിച്ച് വിഐപികൾ യാത്രകൾ തുടർന്നിരുന്നത്. സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികൾക്കു മാത്രമേ സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകൾ നിയമപ്രകാരം മറയ്ക്കാൻ കഴിയൂ. കേരളത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രമാണ് ഇളവ്.
Read Moreകരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം ! സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധന നടത്തും;അന്വേഷണം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്…
കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് തീരുമാനം. കഴിഞ്ഞ അഞ്ചിനാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിച്ചു. കുഞ്ഞ് മരിച്ച സംഭവത്തില്‍ നരഹത്യക്കാണ് പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ തേടും.
Read More