സ്വ​യം പൊ​ക്കി​ള്‍​ക്കൊ​ടി മു​റി​ച്ചു മാ​റ്റി ! കു​ഞ്ഞി​നെ ബ​ക്ക​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച​ത് മ​രി​ച്ചെ​ന്നു ക​രു​തി​യാ​ണെ​ന്ന് മാ​താ​വ്…

പ്ര​സ​വി​ച്ച​യു​ട​ന്‍ അ​മ്മ ബ​ക്ക​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച ശേ​ഷം പോ​ലീ​സു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ ന​വ​ജാ​ത​ശി​ശു​വി​ന്റെ ആ​രോ​ഗ്യ നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്ന കു​ഞ്ഞ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ല്‍ സ്വാ​ഭാ​വി​ക​മാ​യി ശ്വ​സി​ച്ചു തു​ട​ങ്ങി. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ച്ചു തു​ട​ങ്ങി​യ​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​തി​നെ കു​ട്ടി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​ന്റെ സൂ​ച​ന​ക​ളാ​യാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ കാ​ണു​ന്ന​ത്. എ​ന്നാ​ല്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ല. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും നി​ല​വി​ല്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല. അ​തി​നാ​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും ഉ​ട​ന്‍ മാ​റ്റി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മാ​സം തി​ക​യാ​തെ ജ​നി​ച്ച​തി​നാ​ലും ഭാ​ര​ക്കു​റ​വ് ഉ​ള്ള​തി​നാ​ലും കു​ട്ടി​യു​ടെ ശാ​രീ​രി​ക അ​വ​സ്ഥ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ര​ക്ത​സ്രാ​വ​മോ മ​റ്റു പ​രു​ക്കു​ക​ളോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞി​ന്റെ മാ​താ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കു​ഞ്ഞ് മ​രി​ച്ചു​വെ​ന്നു ക​രു​തി​യാ​ണു ബ​ക്ക​റ്റി​ല്‍…

Read More

യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വം ! ചി​കി​ത്സാ​പ്പി​ഴ​വ്: മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: യാ​ക്ക​ര ച​ന്ദ​ന​ക്കു​റി​ശി​യി​ലെ ത​ങ്കം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ് മൂ​ലം യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ. അ​ജി​ത്, പ്രി​യ​ദ​ർ​ശി​നി, നി​ള എ​ന്നീ ഡോ​ക്ട​ർ​മാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​രെ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഐ​ശ്വ​ര്യ​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ത്. പി​റ്റേ​ന്ന് ഐ​ശ്വ​ര്യ​യും മ​രി​ച്ചു. ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചി​കി​ത്സാ​പ്പി​ഴ​വു​ണ്ടാ​യെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യാ​ണ് മൊ​ഴി​യെ​ടു​ക്ക​ലും അ​റ​സ്റ്റും.

Read More

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം ! സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധന നടത്തും;അന്വേഷണം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്…

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് തീരുമാനം. കഴിഞ്ഞ അഞ്ചിനാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിച്ചു. കുഞ്ഞ് മരിച്ച സംഭവത്തില്‍ നരഹത്യക്കാണ് പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ തേടും.

Read More

കോവിഡ് ബാധിച്ച അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ആന്റിബോഡി ! അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് ബാധിക്കുന്നതിന് തെളിവില്ല;പുതിയ വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് ബാധിതരായ അമ്മമാര്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി കാണപ്പെടുന്നതായി പുതിയ പഠനം. അതേസമയം അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് വ്യാപിച്ചതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിംഗപ്പൂരില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. വൈറസ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മറ്റ് ആളുകളെ അപേക്ഷിച്ച് പ്രത്യേകമായ രോഗ സങ്കീര്‍ണതകളൊന്നും കൂടുതല്‍ ഉണ്ടാകില്ലെന്നും 16 ഗര്‍ഭിണികളില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. പ്രസവത്തോട് അടുപ്പിച്ച സമയത്ത് കോവിഡ് ബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ആന്റിബോഡി തോത് അല്‍പം ഉയര്‍ന്നിരുന്നതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പഠനത്തിന്റെ ഭാഗമായ ഗര്‍ഭിണികളില്‍ പലര്‍ക്കും തീവ്രമല്ലാത്ത കോവിഡ് ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. അല്‍പ്പമെങ്കിലും സങ്കീര്‍ണതകള്‍ കാണപ്പെട്ടതാവട്ടെ അമിതഭാരമുള്ളവരിലും പ്രായക്കൂടുതലുള്ളവരിലും മാത്രവും. ഇവരെല്ലാം പൂര്‍ണമായും രോഗമുക്തി നേടിയെന്ന് പഠനത്തില്‍ പറയുന്നു. പക്ഷെ രണ്ട് പേര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഇതില്‍ ഒരാള്‍ക്ക് വൈറസ് ഉണ്ടാക്കിയ സങ്കീര്‍ണത മൂലമാകാം കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഗര്‍ഭകാലത്തോ…

Read More

ആകാശത്തുവച്ച് ജനിച്ച പെണ്‍കുട്ടിയ്ക്ക് വിമാനക്കമ്പനിയുടെ വക കിടിലന്‍ ഓഫര്‍; കടിഞ്ഞൂല് കുട്ടിയുടെ പേര് ‘കടിഞ്ഞു’

ഗിനിയ:ആകാശത്തുവച്ച് ജനിച്ച പെണ്‍കുട്ടിയ്ക്ക് വിമാനക്കമ്പനിയുടെ വക കിടിലന്‍ ഓഫര്‍. കുട്ടിയ്ക്ക് ആജീവനാന്തം വിമാനത്തില്‍ സൗജന്യമായി സഞ്ചരിക്കാമെന്നാണ് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്‌പേര് നല്‍കിയിരിക്കുന്നത്. വിമാനത്തില്‍ നടന്ന പ്രസവത്തിന് എല്ലാ ശുശ്രൂഷയും നല്‍കിയത് കാബിന്‍ ക്രൂ ജീവനക്കാരായിരുന്നു. വിമാനത്തില്‍ പുതുതായി എത്തിയ അതിഥിയെ ആഘോഷപൂര്‍വ്വമാണ് ജീവനക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എയര്‍ലൈന്‍സ് അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റനും എയര്‍ഹോസ്റ്റസ്മാരും കുഞ്ഞുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രസവത്തെ തുടര്‍ന്ന് വെസ്റ്റ് ആഫ്രിക്കയിലെ ബുര്‍ക്കിന്‍ ഫാസോയില്‍ വിമാനം അടിയന്തരമായി ലാന്റ് ചെയ്തു. വിമാനത്താവളത്തില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്നും എയര്‍ലൈന്‍സ് അധികൃതര്‍…

Read More