പീ​ഡ​ന​ത്തി​ന്റെ ഫ​ല​മാ​യു​ണ്ടാ​യ കു​ട്ടി​ക​ളെ ദ​ത്ത് ന​ല്‍​കി​യ ശേ​ഷം ര​ക്ത​സാം​പി​ള്‍ ശേ​ഖ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

ലൈം​ഗി​ക പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന കു​ട്ടി​ക​ളെ നി​യ​മ​പ്ര​കാ​രം ദ​ത്തു ന​ല്‍​കി​യ ശേ​ഷം ര​ക്ത​സാം​പി​ളു​ക​ള്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യെ​ക്ക​രു​തി ശേ​ഖ​രി​ക്കു​ന്ന​ത് വി​ല​ക്കി ഹൈ​ക്കോ​ട​തി. പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍, ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ ര​ക്ത സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ വി​വി​ധ കോ​ട​തി ഉ​ത്ത​ര​വു​ക​ളാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു സ്റ്റേ ​ചെ​യ്ത​ത്. ദ​ത്തു ന​ല്‍​കി​യ​ശേ​ഷം കു​ട്ടി​ക​ളു​ടെ ഡി​എ​ന്‍​എ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നും കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും ഇ​വ റ​ദ്ദാ​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യു​ടെ (കെ​ല്‍​സ) വി​ക്റ്റി​മ്‌​സ് റൈ​റ്റ്‌​സ് സെ​ന്റ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി സ​ര്‍​ക്കാ​രി​ന്റെ​യും കെ​ല്‍​സ​യു​ടെ​യും റി​പ്പോ​ര്‍​ട്ട് തേ​ടി 21നു ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഡ്വ.​പാ​ര്‍​വ​തി മേ​നോ​ന്‍ ആ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി, ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി, രാ​മ​ങ്ക​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട്…

Read More

ആ​ദ്യ വി​വാ​ഹം മ​റ​ച്ചു വെ​ച്ച ഭാ​ര്യ​യ്‌​ക്കെ​തി​രേ ബ​ലാ​ല്‍​സം​ഗ പ​രാ​തി ന​ല്‍​കി ഭ​ര്‍​ത്താ​വ് ! കോ​ട​തി​യെ സ​മീ​പി​ച്ച​ത് മ​ക്ക​ളു​ടെ ഡി​എ​ന്‍​എ ടെ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം…

ഭാ​ര്യ​യ്‌​ക്കെ​തി​രേ ബ​ലാ​ല്‍​സം​ഗ പ​രാ​തി ന​ല്‍​കി യു​വാ​വ്. ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റ് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഭാ​ര്യ​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​ത്ത് വ​ര്‍​ഷ​മാ​യി ഭാ​ര്യ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ഭാ​ര്യ​യ്‌​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍ വി​വാ​ഹ​ത്തെ കു​റി​ച്ച് ഭാ​ര്യ മ​റ​ച്ചു വെ​ച്ചു​വെ​ന്നും ലൈം​ഗി​ക​ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ ത​ന്നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്നു​മാ​ണ് ഭ​ര്‍​ത്താ​വി​ന്റെ ആ​രോ​പ​ണം. പ​ത്ത് വ​ര്‍​ഷ​മാ​യി ഇ​രു​വ​രും ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​രാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ദ​മ്പ​തി​ക​ള്‍​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. ഭാ​ര്യ ത​നി​ക്ക് മു​മ്പ് മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ചാ​ണ് ത​ന്നെ വി​വാ​ഹം ചെ​യ്ത​തെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ര​ണ്ട് മ​ക്ക​ളു​ടേ​യും ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​യാ​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളു​ടെ പി​താ​വ് താ​നോ ഭാ​ര്യ​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വോ അ​ല്ലെ​ന്നും യു​വാ​വി​ന്റെ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​ത്ത് വ​ര്‍​ഷ​മാ​യി സ​ന്തു​ഷ്ട ദാ​മ്പ​ത്യ​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും. എ​ന്നാ​ല്‍ ഭാ​ര്യ​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്…

Read More

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം എവിടെ ? ബിനോയ്ക്ക് മുമ്പിലുള്ളത് രണ്ടാഴ്ച; ബിഹാര്‍ യുവതിയുടെ അപേക്ഷ സ്വീകരിച്ചു…

പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്നു ബിഹാര്‍ സ്വദേശിനി നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിനോയിയുടെ അഭിഭാഷകര്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും. ഡിഎന്‍എ ഫലം വൈകിയപ്പോഴാണു യുവതി ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയത്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണു ആരോപണം. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010…

Read More

എട്ടു വര്‍ഷം ഉറ്റസുഹൃത്തുക്കളായി കഴിഞ്ഞപ്പോഴും ആ സത്യമറിഞ്ഞില്ല ! ഒടുവില്‍ വഴിത്തിരിവായത് ഒരാളുടെ കൈയ്യില്‍ പതിച്ച പതാക; സംഭവം ഇങ്ങനെ…

ചേട്ടാ…അനിയാ… പഴയ കാല മലയാളം സിനിമകളില്‍ കുട്ടിക്കാലത്ത് വേര്‍പിരിഞ്ഞു പോയ സഹോദരങ്ങള്‍ ക്ലൈമാക്‌സില്‍ ഒന്നിക്കുമ്പോഴുള്ള സ്ഥിരം ഡയലോഗാണിത്. ഒരുമിച്ച് സുഹൃത്തുക്കളായി നടക്കുമ്പോഴും സഹോദരങ്ങളാണെന്ന് അറിയാത്ത റോളുകളില്‍ മിക്കവാറും നസീറും ജയനുമായിരിക്കും അഭിനയിക്കുക. സമാനമായ സംഭവമായിരുന്നു അമേരിക്കയിലെ കണക്റ്റിക്കട്് ന്യൂഹനില്‍ നടന്നിരിക്കുന്നത്. റഷ്യന്‍ ലേഡി ബാറില്‍ ജോലി ചെയ്യുന്നതിനിടെ ജൂലിയ ടിനെറ്റി (31), കസാന്ദ്ര മാഡിസണ്‍ (32) എന്നിവരാണ് കഥാനായകര്‍. ഇവിടെ ചേട്ടാ…അനിയാ എന്നതിനു പകരം ചേച്ചീ…അനിയത്തീ എന്ന് ഡയലോഗ് മാറ്റണമെന്നു മാത്രം. ജൂലിയയും കസാന്ദ്രയും കണ്ടു മുട്ടി അധികം താമസിയാതെ ഉറ്റ സുഹൃത്തുക്കളായി. സുഹൃദ് ബന്ധം എന്നു പറഞ്ഞാല്‍ പിരിയാനാകാത്ത വിധമുള്ള ബന്ധം. അങ്ങനെ എട്ടു വര്‍ഷങ്ങള്‍ കടന്നു പോയി. ഇതിനിടെ കസാന്ദ്രയുടെ കയ്യില്‍ പതിച്ചിരുന്ന ഡൊമിനിക്കന്‍ പതാക ജൂലിയ കാണാനിടയായി. നിര്‍ണായകമായ വഴിത്തിരിവായിരുന്നു അത്. തുടര്‍ന്ന് ഇരുവരും ആ പതാകയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. തങ്ങളുടെ…

Read More

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം ! സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധന നടത്തും;അന്വേഷണം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്…

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് തീരുമാനം. കഴിഞ്ഞ അഞ്ചിനാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിച്ചു. കുഞ്ഞ് മരിച്ച സംഭവത്തില്‍ നരഹത്യക്കാണ് പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ തേടും.

Read More

മരിച്ചത് മാത്യു തന്നെ; ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിലെ ഡിഎന്‍എ ഫലം പുറത്ത്; 2008ല്‍ തലയോലപ്പറമ്പില്‍ നിന്നു കാണാതായ മാത്യുവിന്റെ കൊലപാതക വിവരം പുറത്തറിഞ്ഞതിങ്ങനെ…

കൊച്ചി: തലയോലപ്പറമ്പിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ നിര്‍ണായക വിവരം പുറത്ത്. മരിച്ചത് മാത്യു തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു.വ്യാജനോട്ടുകേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി അനീഷ് മാത്യുവിനെ കൊലപ്പെടുത്തിയ വിവരം പുറത്തു വരുന്നത്. പണമിടപാടുകള്‍ നടത്തിയിരുന്ന മാത്യു (44)വിനെ 2008ല്‍ തലയോലപ്പറമ്പില്‍നിന്നാണു കാണാതായത്. അന്നു പള്ളിക്കവലയ്ക്കു സമീപത്തെ സിനിമാ തിയറ്ററിനടുത്തു മാത്യുവിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പലരോടും പണം കടം വാങ്ങി പലിശയ്ക്കു കൊടുക്കുന്ന ആളായിരുന്നു മാത്യു. ഇയാളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ആളുകളില്‍ നിന്നു വാങ്ങിയ പണവുമായി മുങ്ങിയെന്ന രീതിയില്‍ അന്നു പ്രചാരണവും ഉണ്ടായി. കള്ളനോട്ട് കേസില്‍ പിടിയിലായ അനീഷാണു പിതാവിന്റെ തിരോധാനത്തിനു പിന്നില്‍ എന്ന സംശയത്തില്‍ മാത്യുവിന്റെ മകള്‍ നൈസി മാത്യുവാണു ഡിസംബര്‍ നാലിനു തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് അനീഷിന്റെ പിതാവ് തന്നെ…

Read More

മനുഷ്യരുടെ ഡിഎന്‍എ മാറ്റിമറിക്കാന്‍ നാസ; ഡിഎന്‍എയില്‍ പ്രകടമായ മാറ്റം വരുത്തുന്ന മരുന്ന് ഉടന്‍ പരീക്ഷിക്കും; നാസയുടെ ഉദ്ദേശ്യം ഞെട്ടിക്കുന്നത്

സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് ഏറ്റവും താത്പര്യമുള്ള ഗ്രഹമേതെന്ന ചോദ്യത്തിന് ഉത്തരമാണ് ചൊവ്വ. ഭൂമിയില്‍ നിന്ന് ഏകദേശം 22.5 കിലോമീറ്റര്‍ ദൂരെയുള്ള ഈ ചുവപ്പന്‍ ഗ്രഹം മനുഷ്യരുടെ ജീവിതത്തില്‍ പലരീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ചൊവ്വയിലേക്ക് ചേക്കേറാനൊരുങ്ങിയിരിക്കുന്ന മനുഷ്യരെ കാത്തിരിക്കുന്നത് ഏറെ ദോഷകരമായ അന്തരീക്ഷമാണെന്നാണ് നാസയിലെ ഗവേഷകര്‍ പറയുന്നത്. കുറേ പരീക്ഷണ വാഹനങ്ങള്‍ അയച്ചെങ്കിലും ചൊവ്വ എന്താണെന്ന കാര്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. മനുഷ്യന്റെ തലച്ചോര്‍ തകര്‍ക്കുന്ന റേഡിയേഷനുകളുടെ അതിപ്രസരമാണ് ചൊവ്വയിലെന്ന് ചില പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതിനിടെയും അവിടേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. സിനിമകളിലൂടെ പലരും ഇതിനകം ചൊവ്വയിലെത്തിക്കഴിഞ്ഞെങ്കിലും പക്ഷേ 2030ഓടെ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുമെന്നാണ് നാസയുടെ ഉറപ്പ്. അവിടത്തെ കനത്തെ റേഡിയേഷനെ നേരിടാനുള്ള ‘പടച്ചട്ട’ ഉള്‍പ്പെടെ തയാറാക്കുന്ന തിരക്കിലാണ് ഗവേഷകരിപ്പോള്‍. യാത്രയുടെ വേഗതയനുസരിച്ച് 150 മുതല്‍ 300 വരെ ദിവസങ്ങളെടുക്കും ചൊവ്വയിലെത്താന്‍. ഭൂമിയിലാണെങ്കില്‍ ബഹിരാകാശത്തെ റേഡിയേഷനില്‍ നിന്നു…

Read More