പരേതന്റെ സംസ്കാരം ഇന്നു നടക്കും, പരേതന്റെ ശവദാഹം നാളെ നടക്കും…. എന്നിങ്ങനെ മരണവാർത്തകളോടൊപ്പം നാം പതിവായി കേൾക്കാറും വായിക്കാറുമുള്ള കാര്യങ്ങളിലൊന്നാണ് എങ്ങനെയാണ് മരിച്ചയാളുടെ സംസ്കരിക്കുക എന്നത്. കുഴിച്ചിടുക, ദഹിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് ലോകമെന്പാടും പ്രചാരത്തിലുള്ള സംസ്കാര മാർഗങ്ങൾ. എന്നാൽ, അമേരിക്കയിൽ പുതിയൊരു രീതിക്കും തുടക്കമിട്ടിരിക്കുന്നു. എന്നു മാത്രമല്ല അതിനു നിയമപരമായ അംഗീകാരവും നടപ്പാക്കിയിരിക്കുന്നു. കുഴിച്ചിടുന്നതിനും ദഹിപ്പിക്കുന്നതിനും പകരം മരിച്ചവരെ കന്പോസ്റ്റ് ആക്കുന്നതാണ് പുതിയ രീതി. ഇതിനനുവദിക്കുന്ന നിയമങ്ങൾ അമേരിക്കയിലെ വാഷിംഗ്ടണ്‍ സംസ്ഥാനം പാസാക്കിയിരിക്കുകയാണ്. ഹരിത ബദൽപരന്പരാഗത ശ്മശാനങ്ങൾക്കു പകരം ഹരിത ബദൽ ആഗ്രഹിക്കുന്ന ആളുകൾക്കു മനുഷ്യ കന്പോസ്റ്റിംഗ് സേവനങ്ങൾ അനുവദിക്കുന്ന നിയമങ്ങളാണു പാസാക്കിയിരിക്കുന്നത്. മൃതദേഹം സംസ്കരിക്കുന്നതിനു പകരം പ്രകൃതിക്കു വളമായി മാറ്റുന്നതാണ് ഈ കന്പോസ്റ്റിംഗ്. നമ്മുടെ നാട്ടിൽ ദഹിപ്പിച്ചതിനു ശേഷം ചാരം തരില്ലേ അതിനു പകരം സംസ്കരിച്ചു മണ്ണു പോലെയായ മിശ്രിതമാണ് ഇവിടെ ബന്ധുക്കൾക്കു ലഭിക്കുക. ആഴ്ചകൾ വേണംമറ്റു…
Read MoreDay: January 23, 2021
ഇപ്പോഴും ഇത്തരം മണ്ടന്മാര് ഉണ്ടെന്ന് ഓര്‍ക്കുമ്പോഴാ ! ചൂടാക്കുമ്പോള്‍ മണല്‍ സ്വര്ണമാവുമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് തട്ടിയത് 50 ലക്ഷം…
‘ചൂടാക്കിയാല്‍ സ്വര്‍ണമാവുന്ന മണല്‍’ നല്കി ജ്വല്ലറി ഉടമയില്‍ നിന്ന് അന്‍പതു ലക്ഷം രൂപ തട്ടിയ ആളെ തേടി പോലീസ്. പൂനെയിലെ ജ്വല്ലറി ഉടമയാണ് തട്ടിപ്പിനിരയായത്. ഒരു വര്‍ഷം മുമ്പാണ്, തട്ടിപ്പു നടത്തിയ ആളെ പരിചയപ്പെട്ടതെന്ന് ജ്വല്ലറി ഉടമ പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. ജ്വല്ലറിയില്‍ വന്ന ഇയാള്‍ ഉടമയുമായി പരിചയത്തില്‍ ആവുകയായിരുന്നു. തുടര്‍ന്ന് ഇടയ്ക്കിടെ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും എത്തി. ക്ഷീരോത്പന്നങ്ങള്‍ വിപണനം നടത്തുകയാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബംഗാളില്‍നിന്നു കൊണ്ടുവന്ന മാന്ത്രിക മണല്‍ ആണെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ ഉടമയില്‍നിന്നു പണം തട്ടിയത്. നാലു കിലോ വരുന്ന ഒരു ചാക്ക് മണല്‍ ആണ് നല്‍കിയത്. ചൂടാക്കിയാല്‍ സ്വര്‍ണമായി മാറും എന്നാണ് വിശ്വസിപ്പിച്ചത്. പ്രതിഫലമായി മുപ്പതു ലക്ഷം രൂപ പണമായി നല്കി. ബാക്കി ഇരുപതു ലക്ഷത്തിനു ആഭരണങ്ങളും നല്‍കിയതായി വ്യാപാരി പറയുന്നു. എന്നാല്‍ വീട്ടിലെത്തി മണല്‍ ചൂടാക്കിയപ്പോള്‍ കൈപൊള്ളിയത് മിച്ചം.…
Read Moreകഴുത്തിനു പിടിക്കുന്ന ആചാരം..! സുന്ദരിമാരായ പെൺകുട്ടികൾ അവരുടെ കഴുത്തിനു നീളം കൂട്ടാൻ നടത്തുന്ന കഷ്ടപ്പാടുകൾ കേട്ടാൽ ഞെട്ടും….
റോഡിലൂടെ നിങ്ങൾ നടന്നുപോകുകയാണ്. നല്ല ഉയരമുള്ള, അസാധാരണമായ നീളൻ കഴുത്തുമായി ഒരു പെൺകുട്ടി എതിർ ദിശയിൽ വരുന്നത്. ഒരു പക്ഷേ, നിങ്ങൾ കൗതുകത്തോടെ അവളെ നോക്കി യേക്കാം. ജിറാഫിന്റെ കഴുത്തുപോലെയുണ്ടല്ലോയെന്ന് മനസിലെ ങ്കിലും ഒരു കമന്റും പാസാക്കാൻ സാധ്യതയുണ്ട്. എ ന്നാൽ, കഴുത്തിനു നീളം കൂടുന്നത് ഒരു അലങ്കാരവും ബഹുമതിയുമായി കരുതിയാലോ? അങ്ങ നെ ജീവിക്കുന്ന ചിലർ ഈ ലോകത്തുണ്ട്. സുന്ദരിമാരായ പെൺകുട്ടികൾ അവരുടെ കഴുത്തിനു നീളം കൂട്ടാൻ നടത്തുന്ന കഷ്ടപ്പാടു കൾ കേട്ടാൽ നമ്മൾ അന്തംവിട്ടുനിൽക്കും. ജിറാഫ് ജീവിതം!നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിയുടെ കഴുത്ത് ഒരു പരിധിയിൽ കൂടുതൽ നീളം വച്ചിരിക്കുന്നതും വണ്ണം കുറഞ്ഞിരിക്കുന്നതുമൊന്നും നമുക്ക് അത്ര പിടിക്ക ണമെന്നില്ല. എന്നാൽ, ഇത്തരം സ്ത്രീകളെ സൗന്ദര്യ ത്തിന്റെ നിറകുടമായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ഗോത്രവിഭാഗമുണ്ട്, അങ്ങ് തായ്ലൻഡിൽ. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തായ്ലൻഡിലെ മേ ഹോങ് സോനിൽ താമസിക്കുന്ന…
Read Moreകോവിഡിന്റെ ‘കെന്റ് ‘ വേര്‍ഷന്‍ അതിമാരകം ! മരണശതമാനം ലോകത്തെ ഭയപ്പെടുത്തുന്നത്;ലോകം എങ്ങോട്ട്…
ജനിതകമാറ്റം വന്ന കോവിഡിന്റെ ലണ്ടന്‍ വകഭേദം ലോകത്ത് ഭീതിവിതയ്ക്കുമ്പോള്‍ മനുഷ്യമനസ്സുകളുടെ ആധിയേറ്റി മറ്റൊരു വകഭേദം കൂടി ബ്രിട്ടനില്‍ കണ്ടെത്തി. ‘കെന്റ്’ വകഭേദമാണ് ഇപ്പോള്‍ ലോകത്തിന്റെ ആശങ്കയേറ്റുന്നത്.കോവിഡിന്റെ മറ്റ് വേര്‍ഷനേക്കാളും കെന്റ് വക ഭേദം മരണ ദൂതരാണെന്നതിന് ശാസ്ത്രജ്ഞന്മാര് 50 ശതമാനം ഉറപ്പാണ് പറയുന്നത്. ഇന്നലെയാണ് അതിമാരകമായ കെന്റ് വക ഭേദം രൂപം കൊണ്ടതിനെ കുറിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്നത്. സാധാരണ കോവിഡ് വൈറസിനെ അപേക്ഷിച്ച് കെന്റ് വക ഭേദം പിടിപെട്ടാല്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നനും റിപ്പോര്‍ട്ട് പുറത്ത് വിട്ട സേജിന്റെ സബ്കമ്മറ്റിയായ ന്യൂ ആന്‍ഡ് എമര്‍ജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്സ് അഡ് വൈസറി ഗ്രൂപ്പ് (നെവ് ടാഗ്) വ്യക്തമാക്കി. പുതിയ വകഭേദത്തെപ്പറ്റി വിവരം പുറത്തുവന്നയുടന്‍ മന്ത്രിമാര്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചത് ഭയപ്പെടുത്തുന്നു. ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ടോറികള്‍ ആവശ്യപ്പെടുന്നതിനിടയിലുണ്ടായ കോവിഡിന്റെ പുതിയ ട്വിസ്റ്റ് രാജ്യത്തെ മൂന്നാമത്തെ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്…
Read Moreകടിഞ്ഞാണ്‍ രാഹുല്‍ ഗാന്ധിക്ക്, പ്രിയങ്കയും കേരളത്തിലെത്തും; ‘സംസ്ഥാന നേതൃത്വത്തില്‍ വിശ്വാസമില്ല, രക്ഷിക്കുക മോഡി വിരുദ്ധവികാരംമാത്രം
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രഹുല്‍ഗാന്ധിയും പ്രിയങ്കയും കേരളത്തില്‍ എത്തും. ഒരിക്കല്‍കൂടി ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ പ്രചരണം അഴിച്ചുവിട്ട് ന്യൂന പക്ഷ ആശങ്ക വോട്ടാക്കി കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ക്രൗഡ് പുള്ളറില്ലെന്നും കെ.സുധാകരന് കെപിസിസി പ്രസിഡന്റാകുന്നതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നും രാഹുല്‍ വിശ്വസിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചുനയിച്ചാല് മാത്രം വിജയകിരീടമണിയാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. മോഡിവിരുദ്ധവികാരത്തിലൂടെ ന്യുനപക്ഷവോട്ടുകള്‍ കീശയിലാക്കാന്കഴിയുമെന്ന് ലോക്സഭാതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ട കേന്ദ്രനേതാക്കള്‍ പറയുന്നു. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ സംസ്ഥാന നേതാക്കളും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എന്ന രീതിയില്‍ ബിജെപിക്കെതിരേ പ്രചാരണം നയിക്കാന്‍ കേന്ദ്രനേതാക്കളും ക്യാന്പ്് ചെയ്യും. നിലവില്‍ വയനാടിന്റെ എം.പി കൂടിയ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നത് വിജയകിരീടമണിയാന്‍ വേണ്ടിമാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൈമോശം വന്ന ന്യൂന പക്ഷ…
Read Moreകോണ്‍ഗ്രസിനു പുതിയ തലവേദന, കെ.വി.തോമസിനു പിന്നാലെ ഇടഞ്ഞു കൂടുതൽ സീനിയറുകൾ
പത്തനംതിട്ട: പതിറ്റാണ്ടുകളുടെ പാര്‍ലമെന്ററി ജീവിതത്തിനുടമകളായ കോൺഗ്രസിലെ പല സീനിയര്‍ നേതാക്കളും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസാന ശ്രമത്തിൽ. സീറ്റ് തന്നില്ലെങ്കില്‍ ഇടതുപക്ഷത്തോ ബിജെപിയിലോ ഒക്കെ ചേരുമെന്നാണു പലരുടെയും ഭീഷണി. കെ.വി. തോമസിനു പിന്നാലെ മറ്റു ചില പ്രമുഖ സീനിയര്‍ നേതാക്കളും ഭീഷണി മുഴക്കിയിരിക്കുന്നതായി പറയുന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായി ഇപ്പോഴും ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന മറ്റൊരു നേതാവ് വീണ്ടും പഴയ ലാവണത്തിലേക്കു മടങ്ങുന്നുവെന്നു പ്രചാരണമുണ്ടായി. എന്നാല്‍, അദ്ദേഹം തന്നെ ഇതു നിഷേധിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന ഇവരെയെല്ലാം ഹൈക്കമാന്‍ഡും തഴഞ്ഞതാണ് ഇപ്പോള്‍ പ്രകോപനത്തിനു കാരണമായിട്ടുള്ളത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ക്കു തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ മോഹമുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്കു പ്രാധാന്യമെന്ന പുതിയ നിലപാട് ഇവര്‍ക്കു തടസമാകുന്നുണ്ട്. സീറ്റ് കിട്ടിയേ തീരൂ!മധ്യതിരുവിതാംകൂറില്‍നിന്നുള്ള മറ്റൊരു നേതാവിന് ഇക്കുറി നിയമസഭ സീറ്റ് കൂടിയേ തീരൂവെന്നു വ്യക്തമാക്കിയിട്ടുണ്ട്. നാലു പതിറ്റാണ്ടിന്റെ…
Read Moreബിജെപി സ്ഥാനാർഥിയാകാൻ സിനിമാക്കാരെയും പൊതുസമ്മതരെയും ആവശ്യമുണ്ട്! നേതാക്കളുടെ വീതംവയ്പ് ഇക്കുറി നടക്കില്ല; പരിചിതമുഖങ്ങളിൽ കേന്ദ്രത്തിന് അതൃപ്തി
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനഘടകം നല്കിയ പേരുകളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പൊതു സമ്മതരുടെ പേരുകള്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കാതെ പരിചിതമായ മുഖങ്ങള്‍ അയച്ചതാണ് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചത്. ഔദ്യോഗികമായി ചര്‍ച്ചകളിലേക്ക് കടന്നില്ലെങ്കിലും രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പൊതുസമ്മതരെ നിര്‍ത്താനാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വമാകട്ടെ നേതാക്കളുടെ വീതം വയ്പ് എന്നനിലയിലാണ് കാര്യങ്ങള്‍ നീക്കിയത്. ഇക്കാര്യത്തില്‍ ആര്‍എസ്എസ് കടുത്ത എതിര്പ്പുയര്ത്തികഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ഡ ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് അറിയുന്നത്. പൊതുസമ്മതരെ കണ്ടെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാത്തത് വലിയ അവമതിപ്പാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും അണികളുടെ പിന്തുണയുള്ള നേതാക്കളെ അടര്‍ത്തിമാറ്റുക എന്ന ഉത്തരേന്ത്യന്‍ തന്ത്രം കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന ബോധ്യമാണ് ഇതുവഴി കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം പൊതുസമ്മതരും ബിജെപി സംസ്ഥാന…
Read Moreടൂ വീലർ കണ്ടാൽ വിടില്ല, കള്ളൻമാർ റാഞ്ചൂം..! നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹന മോഷണങ്ങൾ വർധിക്കുന്നതായി പരാതി
കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹന മോഷണങ്ങൾ വർധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം സംക്രാന്തിയിൽനിന്ന് പൾസർ ബൈക്ക് മോഷണം പോയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ ബൈക്ക് ചെങ്ങന്നൂരിൽനിന്ന് കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ നഗരത്തിലെ മാർക്കറ്റിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി. സ്കൂട്ടറിന്റെ താക്കോൽ ഇതിൽ തന്നെയുണ്ടായിരുന്നു. കണ്ട്രോൾ റൂം പോലീസ് നടത്തിയ അന്വേഷണത്തിൽ സകൂട്ടർ തിരുവല്ലയിൽ നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ചു തിരുവല്ല പോലീസ് സ്റ്റേഷനിൽ സ്കൂട്ടറിന്റെ ഉടമ മോഷണം പോകുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതിയും നല്‍കിയിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്്ടാവിനെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് കോട്ടയം കേന്ദ്രീകരിച്ചു ബൈക്ക് മോഷണം സംഘങ്ങൾ തന്പടിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. തുടർന്നു ഇത്തരം സംഘങ്ങളെ കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Read Moreഐപിഎൽ താരലേലത്തിന് ശ്രീശാന്തും
കൊച്ചി: വരുന്ന ഐപിഎൽ താരലേലത്തിൽ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന താരലേലത്തിനായി താരം രജിസ്റ്റർ ചെയ്യും. ലേലത്തിന് മുന്നോടിയായി കളിക്കാരുടെ റിലീസും ട്രേഡിംഗ് വിൻഡോയും നടന്നുവരികയാണ്. 2013 സീസണിലാണ് ശ്രീശാന്ത് ഒടുവിൽ ഐപിഎൽ കളിച്ചത്. രാജസ്ഥാൻ റോയൽസ് ടീമിൽ കളിക്കുന്നതിനിടെ കോഴയാരോപണത്തിന്റെ പേരിൽ ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ട ശ്രീശാന്ത് നിലവിൽ നടക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിച്ചാണ് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.
Read More‘ഞങ്ങളുടെ ക്വാട്ട ഇങ്ങു തന്നേക്കണം’; മഹിളാ കോണ്‍ഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്
കോട്ടയം: മഹിളാ കോണ്‍ഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്. കോണ്‍ഗ്രസ് സംസ്ഥാനത്ത് 70 സീറ്റുകളിൽ മത്സരിച്ചാൽ 15 സീറ്റുകൾ വനിതകൾക്ക് വേണം. അതായത് ഒരു ജില്ലയിൽ ശരാശരി ഒരു സീറ്റ് വനിതയ്ക്ക്. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ മത്സരിക്കാനാണ് സാധ്യത. ഇക്കുറി കോണ്‍ഗ്രസ് വനിതാ സ്ഥാനാർഥി ലിസ്റ്റിൽ ഒന്നാമത് പരിഗണന ലഭിക്കാവുന്ന നേതാവാണ് ഏറ്റുമാനൂർക്കാരിയായ ലതിക. 2011ൽ മലന്പുഴയിലെ ഇടതുകോട്ടയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിക്കാൻ കോണ്‍ഗ്രസ് നിയോഗിച്ചപ്പോൾ തോൽക്കുമെന്ന ഉറപ്പോടെ വെല്ലുവിളി ഏറ്റെടുത്തയാളാണ് ലതിക. സിപിഎമ്മിന് എക്കാലവും ആധിപത്യമുള്ള മലന്പുഴയിൽ വിഎസ് 77,752 വോട്ടു പിടിച്ചപ്പോൾ കോട്ടയത്തുനിന്നു പാലക്കാട്ടെത്തിയ ലതിക 54,312 വോട്ടുകൾ നേടി. വിഎസിന്റെ വിജയം 23,440 വോട്ടുകൾക്കായിരുന്നെങ്കിലും നിരാശപ്പെടാതെ ലതിക സംസ്ഥാന തലത്തിൽ പാർട്ടിയുടെ നേതൃനിരയിൽ സജീവമായി. ഏറ്റുമാനൂരിൽ ലതിക ജില്ലയിൽ…
Read More