വി​​​ശ്വാ​​​സ​​വ​​​ഞ്ച​​​ന, ച​​​തി! മു​ന്‍​കൂ​ര്‍ ജാ​മ്യം ‌തേ​ടി സ​ണ്ണി ലി​യോ​ണ്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി ഷോ ​​​ന​​​ട​​​ത്താ​​​മെ​​​ന്നു സ​​​മ്മ​​​തി​​​ച്ചു 39 ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​രോ​​​പി​​​ച്ചു പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി ഷി​​​യാ​​​സ് കു​​​ഞ്ഞു​​​മു​​​ഹ​​​മ്മ​​​ദ് ന​​​ല്‍​കി​​​യ കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി ബോ​​​ളി​​​വു​​​ഡ് ന​​​ടി സ​​​ണ്ണി ലി​​​യോ​​​ണ്‍, ഭ​​​ര്‍​ത്താ​​​വ് ഡാ​​​നി​​​യ​​​ല്‍ വെ​​​ബെ​​​ര്‍, ഇ​​​വ​​​രു​​​ടെ ക​​​മ്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ സു​​​നി​​​ല്‍ ര​​​ജ​​​നി എ​​​ന്നി​​​വ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. ഷോ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സി​​​വി​​​ല്‍ ത​​​ര്‍​ക്കം മാ​​​ത്ര​​​മാ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ശ്വാ​​​സ​​വ​​​ഞ്ച​​​ന, ച​​​തി തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് നി​​​ല​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്നു ഹ​​​ര്‍​ജി​​യി​​ൽ പ​​​റ​​​യു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലും ബ​​​ഹ്‌​​​റൈ​​​നി​​​ലും ത​​​ന്‍റെ ഷോ ​​​ന​​​ട​​​ത്താ​​​മെ​​​ന്നു സ​​​മ്മ​​​തി​​​ച്ചു സ​​​ണ്ണി ലി​​​യോ​​​ണ്‍ 39 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന ഷി​​​യാ​​​സി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ ക്രൈം ​​​ബ്രാ​​​ഞ്ച് ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​നു സ​​​ണ്ണി ലി​​​യോ​​​ണി​​നെ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.

Read More

ധര്‍മജന്‍ ആക്ടീവാണ്! സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​ക്കി​യ​താ​യി സൂ​ച​ന; വി​വാ​ഹ​വീ​ടു​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും ധ​ർ​മ​ജ​ൻ സ​ജീ​വ​മാ​കു​ന്നു

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന ച​ർ​ച്ച​ക​ൾ​ക്കി​ടെ ജി​ല്ല​യി​ൽ സ​ജീ​വ​മാ​യി ന​ട​ൻ ധ​ർ​മ​ജ​ൻ ബൊ​ൾ​ഗാ​ട്ടി. ബാ​ലു​ശേ​രി മ​ണ്ഡ​ല​ത്തി​ലെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യ ധ​ർ​മ​ജ​ൻ ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ന്ന ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് സ​മ​ര​പ​ന്ത​ലി​ലും എ​ത്തി. കു​റ​ച്ചു​ദി​വ​സ​മാ​യി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​വി​ടെ എ​ത്തി​യ ധ​ർ​മ​ജ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ചു. ബാ​ലു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം കാ​യി​ക മേ​ഖ​ല​യ്ക്കു വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ ബാ​ലു​ശേ​രി​യി​ൽ ആ​രം​ഭി​ച്ച 48 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​മ​ര​വും ന​ട​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വി​വാ​ഹ​വീ​ടു​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു​കൊ​ണ്ടാ​ണു മ​ണ്ഡ​ല​ത്തി​ൽ ധ​ർ​മ​ജ​ൻ സ​ജീ​വ​മാ​കു​ന്ന​ത്. അ​ത്തോ​ളി, കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ലും ധ​ർ​മ​ജ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ലാ​രം​ഗ​ത്തും പൊ​തു​രം​ഗ​ത്തു​മു​ള്ള​വ​രെ വീ​ട്ടി​ലെ​ത്തി കാ​ണു​ക​യും ജി​ല്ലാ​നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. ധ​ർ​മ​ജ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രേ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. സെ​ലി​ബ്രി​റ്റി​ക​ൾ സം​വ​ര​ണ​സീ​റ്റി​ൽ മ​ത്സ​രി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. അ​തേ​സ​മ​യം മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന നി​ല​പാ​ട് ധ​ർ​മ​ജ​ൻ നേ​ര​ത്തെ…

Read More

വിട്ടുവീഴ്ചയില്ല! മോദിക്ക് കർഷകരുടെ നിശിത വിമർശനം; 40 ല​​​ക്ഷം ട്രാ​​​ക്ട​​​റു​​​ക​​​ളു​​​മാ​​​യി റാ​​​ലി ന​​​ട​​​ത്തു​​​മെ​​​ന്നു രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത്

സെ​​​ബി മാ​​​ത്യു ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ഷ​​​കസ​​​മ​​​രം രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​ക്ഷോ​​​ഭമാ​​​ക്കി മാ​​​റ്റു​​​മെ​​​ന്നും 40 ല​​​ക്ഷം ട്രാ​​​ക്ട​​​റു​​​ക​​​ളു​​​മാ​​​യി റാ​​​ലി ന​​​ട​​​ത്തു​​​മെ​​​ന്നുമുള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി ഭാ​​​ര​​​തീ​​​യ കി​​​സാ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വ് രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത്. ക​​​ർ​​​ഷ​​​കസ​​​മ​​​ര​​​ത്തെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ ടി​​​കാ​​​യ​​​ത് രൂ​​​ക്ഷവി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചു. മോ​​​ദി ഇ​​​ന്നു​​​വ​​​രെ ഒ​​​രു സ​​​മ​​​ര​​​വും ന​​​യി​​​ക്കു​​​ക​​​യോ ഭാ​​​ഗ​​​മാ​​​കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. ഭ​​​ഗ​​​ത്‌സിം​​​ഗും എ​​​ൽ.​​​കെ. അ​​​ഡ്വാ​​​നി​​​യും സ​​​മ​​​ര​​​ങ്ങ​​​ൾ ന​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​മ​​​ര​​​ജീ​​​വി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് മോ​​​ദി​​​ക്ക് ഒ​​​ന്നുംത​​​ന്നെ അ​​​റി​​​യി​​​ല്ലെ​​​ന്നും പറഞ്ഞ് ടി​​​കാ​​​യ​​​ത് കുറ്റപ്പെടു ത്തി. രാ​​​ജ്യ​​​ത്ത് പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സ​​​മ​​​ര​​​ജീ​​​വി​​​ക​​​ൾ എ​​​ന്നൊ​​​രു വി​​​ഭാ​​​ഗം രൂ​​​പ​​​പ്പെ​​​ട്ടു വ​​​രു​​​ന്നു​​​ണ്ടെന്ന് ​​​രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ മോ​​​ദി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ർ​​​ഷ​​​കസ​​​മ​​​രം ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടു വ​​​രെ തു​​​ട​​​രും. എ​​​ന്നാ​​​ൽ, അ​​​തോ​​​ടെ പ്ര​​​ക്ഷോ​​​ഭം അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. ക​​​ർ​​​ഷ​​​ക​​​ർ ഊ​​​ഴ​​​മി​​​ട്ട് പ​​​ല സം​​​ഘ​​​ങ്ങ​​​ളാ​​​യി ഡ​​​ൽ​​​ഹി അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ സ​​​മ​​​രം തു​​​ട​​​രു​​​മെ​​​ന്നും രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത് പ​​​റ​​​ഞ്ഞു. ഹ​​​രി​​​യാ​​​ന​​​യി​​​ലെ കു​​​രു​​​ക്ഷേ​​​ത്ര ജി​​​ല്ല​​​യി​​​ലെ പെ​​​ഹോ​​​ഹ​​​വ​​​യി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ക​​​ർ​​​ഷ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ത്ത…

Read More

24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് മരണമില്ല! കേ​ര​ള​ത്തി​ൽ അ​തീ​വ​ജാ​ഗ്ര​ത വേ​ണ​മെ​ന്നു വി​ദ​ഗ്ധ​ർ

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ 15 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ കോ​​​​വി​​​​ഡ് മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​ല്ലെ​​ന്നു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ. ഏ​​​​ഴു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും മൂ​​​​ന്നാ​​​​ഴ്ച​​​​യാ​​​​യി കോ​​​​വി​​​​ഡ് മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ്, ത്രി​​​​പു​​​​ര, മി​​​​സോ​​​​റം, നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ്, ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ, ദാ​​​​ദ്ര ന​​​​ഗ​​​​ർ ഹ​​​​വേ​​​​ലി, ല​​ക്ഷ​​ദ്വീ​​പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു മൂ​​ന്നാ​​ഴ്ച​​യാ​​യി കോ​​വി​​ഡ് മ​​ര​​ണം ഉ​​ണ്ടാ​​കാ​​ത്ത​​തെ​​ന്ന് കേ​​ന്ദ്ര ആ​​രോ​​ഗ്യ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ഭൂ​​ഷ​​ൺ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. അതേ​സ​മ​യം, ഇ​ന്ന​ല​ത്തെ പു​തി​യ 9,110 കേ​സു​ക​ളി​ൽ പ​കു​തി​യി​ലേ​റെ​യും (5,214) കേ​സു​ക​ളും കേ​ര​ള​ത്തി​ലാ​ണെ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​യി. ഇന്ത്യ യിലെ 1,43,625 സ​ജീ​വ കേ​സു​ക​ളി​ൽ 69,456 കേ​സു​ക​ളു​ള്ള കേ​ര​ള​മാ​ണ് രാ​ജ്യ​ത്തു മു​ന്നി​ൽ. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ഹാ​രാ​ഷ്‌ട്ര​യി​ൽ മൊ​ത്തം ആ​ക്ടീ​വ് കേ​സു​ക​ൾ 44,944 ആ​യി കു​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ആ​കെ കേ​സു​ക​ളി​ൽ 70 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്‌ട്ര​യി​ലു​മാ​ണ്. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്നു കേ​ന്ദ്രം നി​യോ​ഗി​ച്ച പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ…

Read More

കാ​പ്പ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മോ അ​തോ യു​ഡി​എ​ഫ് പി​ൻ​തു​ണ​യി​ൽ എ​ത്തു​മോ ​ ? പാ​ലാ സ​സ്‌​പെ​ന്‍​സ് പൊ​ളി​ക്കാ​ന്‍ കാ​പ്പ​ന്‍

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ത​ട്ട​ക​മാ​യ പു​തു​പ്പ​ള്ളി​പോ​ലെ പ്ര​സ്റ്റീ​ജ് മ​ത്സ​ര​ത്തി​നു ജി​ല്ല​യി​ൽ വേ​ദി​യാ​കു​ക​യാ​ണു പാ​ലാ. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യും നേ​രി​ടാ​ൻ മാ​ണി സി. ​കാ​പ്പ​നും ഗോ​ദ​യി​ലെ​ത്തി​യാ​ൽ മ​ത്സ​ര​ത്തി​നു പെ​രു​മ​യേ​റും. കാ​പ്പ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മോ അ​തോ യു​ഡി​എ​ഫ് പി​ൻ​തു​ണ​യി​ൽ എ​ത്തു​മോ ​എന്ന് ഇ​ന്നോ നാ​ളെ​യോ അ​റി​യാം. എ​ൻ​സി​പി​യി​ൽ ഒ​രു വി​ഭാ​ഗ​വു​മാ​യോ അ​തോ പാ​ർ​ട്ടി​വി​ട്ടോ എ​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു കാ​ത്തി​രു​ന്നു കാ​ണേ​ണ്ട​ത്. ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​മാ​റി ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്നു എ​ന്ന​തും പു​തു​മ. പാ​ലാ ന​ഗ​ര​സ​ഭ​യും ഭ​ര​ണ​ങ്ങാ​നം, ക​ട​നാ​ട്, ക​രൂ​ർ, കൊ​ഴു​വ​നാ​ൽ, മീ​ന​ച്ചി​ൽ, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, മു​ത്തോ​ലി, രാ​മ​പു​രം, ത​ല​നാ​ട്, ത​ല​പ്പ​ലം, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണു പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം. 1965ൽ ​പാ​ലാ മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം തോ​ൽ​വി​യ​റി​യാ​ത്ത കെ.​എം. മാ​ണി​ക്കു​ശേ​ഷം തു​ട​ർ​ച്ച​യാ​യ നാ​ലാം അ​ങ്ക​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണു മാ​ണി സി. ​കാ​പ്പ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കെ.​എം. മാ​ണി​ക്കു 2006ൽ 7759,…

Read More

വിദേശത്തുള്ള പ്രതികളെ കിട്ടില്ല, ചോ​ദ്യാ​വ​ലിക്കു മറുപടിയില്ല! സ്വര്‍ണക്കടത്തുകേ​സി​ൽ ആദ്യം കുറ്റപത്രം, ബാക്കി കാര്യങ്ങൾ പിന്നീടെന്ന് കസ്റ്റംസ്

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ​യും ഫൈ​സ​ൽ ഫ​രീ​ദി​നെ​യും കോ​ട​തി​ക്കു മു​ന്നി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തു ക​സ്റ്റം​സി​നു തി​രി​ച്ച​ടി​യാ​കും. കേ​സി​ലു​ൾ​പ്പെ​ട്ട യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് അ​റ്റാ​ഷെ​യ്ക്ക് എം​ബ​സി വ​ഴി ചോ​ദ്യാ​വ​ലി അ​യ​ച്ചു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രു പ്ര​തി​ക​ര​ണം​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദ്യ കു​റ്റ​പ​ത്ര​ത്തി​ൽ ഇ​വ​രെ പ്ര​തി​ചേ​ർ​ത്ത​ശേ​ഷം തു​ട​ര​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത തേ​ടാ​നാ​ണു ക​സ്റ്റം​സ് നീ​ക്കം. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ൽ കോ​ണ്‍​സ​ൽ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ​സാ​ബി, അ​റ്റാ​ഷെ റ​ഷീ​ദ് ഖാ​മി​സ് എ​ന്നി​വ​ർ​ക്കു സ​ജീ​വ പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം​ത​ന്നെ ക​സ്റ്റം​സി​നു ബോ​ധ്യ​പ്പെ​ട്ട​താ​ണ്. പ​ക്ഷേ ക​ള്ള​ക്ക​ട​ത്തു ക​ണ്ടെ​ത്തു​ന്ന​തി​നു മു​ന്പു​ത​ന്നെ ജ​മാ​ൽ അ​ൽ​സാ​ബി​ക്കു നാ​ട്ടി​ലേ​ക്കു സ്ഥ​ലം​മാ​റ്റം കി​ട്ടി. അ​റ്റാ​ഷെ​യാ​ക​ട്ടെ കേ​സെ​ടു​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ രാ​ജ്യം​വി​ട്ടു. ര​ണ്ടു​പേ​രും ന​യ​ത​ന്ത്ര പ​രി​ര​ക്ഷ​യു​ള്ള​വ​രാ​ണ്. പ്ര​തി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ്റാ​ഷെ​യ്ക്ക് എം​ബ​സി വ​ഴി വി​ശ​ദ​മാ​യ ചോ​ദ്യാ​വ​ലി കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു പ്ര​തി​ക​ര​ണ​വും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ദേ​ശ​ത്തെ പ്ര​ധാ​ന ക​ണ്ണി​യാ​യ ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​തേ അ​വ​സ്ഥ​ത​ന്നെ​യാ​ണ്.…

Read More

വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ നേ​​​താ​​​ക്ക​​​ൾ മൗ​​​നം പാ​​​ലി​​​ക്ക​​​ണം! ​​​ ശ​ബ​രി​മ​ല വിഷയത്തില്‍ നേ​താ​ക്ക​ളു​ടെ പ​രാ​മ​ർ​ശത്തിൽ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി

എം.​​​ പ്രേം​​​കു​​​മാ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്ത്രീപ്ര​​​വേ​​​ശ​​​ന​​​മാ​​​കാ​​​മെ​​​ന്ന ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് അ​​​തൃ​​​പ്തി. സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ അ​​​നു​​​ചി​​​ത​​​മാ​​​യി​​​പ്പോ​​​യെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒരു​​​ക്ക​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രും മു​​​ന്ന​​​ണി​​​യും വ്യാ​​​പൃ​​​ത​​​മാ​​​യി​​​രി​​​ക്കെ വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ നേ​​​താ​​​ക്ക​​​ൾ മൗ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശ​​​ം ന​​​ൽ​​​കി. വെ​​​ള്ളി​​​യാ​​​ഴ്ച ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യും. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കും പ്ര​​​വേ​​​ശി​​​ക്കാ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ സ​​​ർ​​​ക്കാ​​​രും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും ഒ​​​രു മാ​​​റ്റ​​​വും ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, വേ​​​ണ്ടി​​വ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ പു​​​തി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കു​​​മെ​​​ന്ന സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം എം.​​​എ.​​​ ബേ​​​ബി​​​യു​​​ടെ ഇ​​​ന്ന​​​ല​​​ത്തെ പ​​​രാ​​​മ​​​ർ​​​ശ​​​മാ​​​ണു വി​​​വാ​​​ദ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ്ര​​​സ്താ​​​വി​​​ച്ചാ​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ​​​മാ​​​ണു ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള​​​തെ​​​ങ്കി​​​ൽ വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ പ്രാ​​​യോ​​​ഗി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യും;…

Read More

പു​തി​യ ചി​ത്ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലെ​ത്തു​ന്ന​ത് തി​രി​ച്ച​ടി! മാ​സ്റ്റ​ർ പോ​യ​തോ​ടെ തു​റ​ന്ന തി​യ​റ്റ​റു​ക​ൾ പ​ല​തും അ​ട​യ്ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം തു​റ​ന്ന കേ​ര​ള​ത്തി​ലെ പ​ല തീ​യ​റ്റ​റു​ക​ളും വീ​ണ്ടും അ​ട​ച്ചി​ടു​ന്നു. വി​ജ​യ് അ​ഭി​ന​യി​ച്ച മാ​സ്റ്റ​ർ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ പ​ല തീ​യ​റ്റ​റു​ക​ളും ലോ​ക്ഡൗ​ണി​നു ശേ​ഷം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ന്ന​ത്. മാ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന തി​ര​ക്ക് തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞു. തീ​യ​റ്റ​റു​ക​ളു​ടെ പ​കു​തി സീ​റ്റു​ക​ളി​ൽ മാ​ത്ര​മേ പ്രേ​ക്ഷ​ക​രെ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളു. അ​തി​നി​ടെ മാ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്തു. ഇ​തോ​ടെ തീ​യ​റ്റ​റു​ക​ളി​ലേ​ക്കു​ള്ള ആ​ളു​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കു​റ​ഞ്ഞു. തീ​യ​റ്റ​റു​ക​ൾ തു​റ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മെ​ത്തി​യ മ​ല​യാ​ള ചി​ത്രം വെ​ള്ളം മി​ക​ച്ച സി​നി​മ​യാ​യി​രു​ന്നു​വെ​ങ്കി​ലും വ​ൻ തി​ര​ക്ക് തീ​യ​റ്റ​റു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. ഇ​ന്ത്യ​യ്ക്കു പു​റ​ത്ത് വെ​ള്ളം ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്ത​പ്പോ​ൾ അ​തി​ന്‍റെ പൈ​റേ​റ്റ​ഡ് വേ​ർ​ഷ​ൻ ഇ​ന്ത്യ​യി​ലു​മെ​ത്തി. ഇ​തോ​ടെ വെ​ള്ള​വും ഇ​ന്ത്യ​യി​ലെ ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​യി. പു​തി​യ ചി​ത്ര​ങ്ങ​ൾ തീ​യ​റ്റ​ർ റി​ലീ​സി​നൊ​പ്പം ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ…

Read More

പ​രി​ശീ​ല​ക​രി​ല്ല, പാ​രമ്പര്യവും! ഡോ​ണ​ ഒരു​ക്കു​ന്നു നിറ​ക്കൂ​ട്ടു​ക​ൾ

വി.​യു. അ​ജീ​ഷ് തൃ​ശൂ​ർ: ചെ​റു​പ്പം മു​ത​ലേ ക​ണ്ടു​വ​ള​ർ​ന്ന​തു കാ​ക്കി​യാ​ണെ​ങ്കി​ലും ഡോ​ണ ത​ന്‍റെ ചി​ത്ര​ക​ല്പ​ന​ക​ളി​ൽ നി​റം കൊ​ടു​ത്ത​തു വ​ർ​ണ​ക്കൂ​ട്ടു​ക​ൾ​ക്ക്. തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ലാ​ൽ​കു​മാ​റി​ന്‍റെ​യും ദീ​പ ലാ​ൽ​കു​മാ​റി​ന്‍റെ​യും മ​ക​ളാ​യ ഡോ​ണ ലാ​ൽ​കു​മാ​റാ​ണ് മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ്, ഡൂ​ഡി​ൽ ആ​ർ​ട്ട് എ​ന്നി​വ​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടു​ന്ന ക​ലാ​കാ​രി. പൂ​ന്പാ​റ്റ​യും ആ​ന​യും, ദൈ​വ​മു​ഖ​ങ്ങ​ളും ക​ഥ​ക​ളി​യു​മെ​ല്ലാം ഈ ​ക​ലാ​കാ​രി​യു​ടെ ചി​ത്ര​ശേ​ഖ​ര​ത്തി​ലു​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും അ​വ​യി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ക​യു​മാ​ണ് ഡോ​ണ ചെ​യ്യു​ന്ന​ത്. കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ ഡോ​ണ മൂ​ന്നു​വ​യ​സി​ൽ ചി​ത്ര​ര​ച​ന പ​ഠി​ക്കാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ല​സ്ടു കാ​ല​ത്താ​ണ് ചി​ത്ര​ക​ല​യി​ലേ​ക്കു കൂ​ടു​ത​ൽ അ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. ചി​ത്ര​ര​ച​ന​യ്ക്കു പു​റ​മേ സു​ഹൃ​ത്തു​ക​ളെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ലും ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗി​ലും സ​ഹാ​യി​ക്കാ​നും ഡോ​ണ സ​മ​യം ക​ണ്ടെ​ത്തു​ന്നു. എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​നു എ​ൻ​ട്ര​ൻ​സ് എ​ഴു​തി വി​ജ​യി​ച്ച ഡോ​ണ​യ്ക്കു ബം​ഗ​ളൂ​രു​വി​ലാ​ണ് സീ​റ്റു ല​ഭി​ച്ച​തെ​ന്നും അ​തി​നാ​ൽ അ​ത് ഒ​ഴി​വാ​ക്കി​യെ​ന്നും അ​ച്ഛ​ൻ…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കാ​ന​യി​ല്ല, “കാറ്റുകൊള്ളാൻ’ മാത്രം ഒരു കലുങ്ക് നിർമാണം; പിന്നാലെ പരാതി

വ​ര​ന്ത​ര​പ്പി​ള്ളി: ന​ന്തി​പു​ലം – വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡി​ൽ കാ​ന​ നിർമിക്കാതെ ന​ട​ക്കു​ന്ന ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നെ​തി​രെ പ​രാ​തി. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഒ​രു ഭാ​ഗ​ത്ത് കാ​ന നി​ർ​മി​ക്കാ​തെ ക​ലു​ങ്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കു​ന്ന റോ​ഡി​ലാ​ണ് അ​ശാ​സ്ത്രീ​യ​മാ​യ ക​ലു​ങ്ക് നി​ർ​മാ​ണം. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്ന ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ന നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വെ​ള്ളം ഒ​ഴു​ക്കി​ക​ള​യാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​കും. നി​ല​വി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ ചെ​റി​യ കാ​ന തീ​ർ​ത്താ​ണ് വെ​ള്ളം ഒ​ഴു​ക്കി​ക​ള​യു​ന്ന​ത്. വ​ര​ന്ത​ര​പ്പി​ള്ളി റിം​ഗ് റോ​ഡി​ലും കാ​ന തീ​ർ​ത്ത് പ്ര​ധാ​ന റോ​ഡി​ലെ കാ​ന​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ൽ മാ​ത്ര​മാ​ണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യൂ​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​കാ​ന​യി​ല്ലാ​തെ ക​ലു​ങ്ക് നി​ർ​മി​ച്ചാ​ൽ വെ​ള്ളം കെ​ട്ടി നി​ന്ന് റോ​ഡ് ത​ക​രാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ക​ലു​ങ്ക് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്പാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ന നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്…

Read More