വി​​​ശ്വാ​​​സ​​വ​​​ഞ്ച​​​ന, ച​​​തി! മു​ന്‍​കൂ​ര്‍ ജാ​മ്യം ‌തേ​ടി സ​ണ്ണി ലി​യോ​ണ്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി ഷോ ​​​ന​​​ട​​​ത്താ​​​മെ​​​ന്നു സ​​​മ്മ​​​തി​​​ച്ചു 39 ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​രോ​​​പി​​​ച്ചു പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി ഷി​​​യാ​​​സ് കു​​​ഞ്ഞു​​​മു​​​ഹ​​​മ്മ​​​ദ് ന​​​ല്‍​കി​​​യ കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി ബോ​​​ളി​​​വു​​​ഡ് ന​​​ടി സ​​​ണ്ണി ലി​​​യോ​​​ണ്‍, ഭ​​​ര്‍​ത്താ​​​വ് ഡാ​​​നി​​​യ​​​ല്‍ വെ​​​ബെ​​​ര്‍, ഇ​​​വ​​​രു​​​ടെ ക​​​മ്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ സു​​​നി​​​ല്‍ ര​​​ജ​​​നി എ​​​ന്നി​​​വ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി.

ഷോ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സി​​​വി​​​ല്‍ ത​​​ര്‍​ക്കം മാ​​​ത്ര​​​മാ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ശ്വാ​​​സ​​വ​​​ഞ്ച​​​ന, ച​​​തി തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് നി​​​ല​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്നു ഹ​​​ര്‍​ജി​​യി​​ൽ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലും ബ​​​ഹ്‌​​​റൈ​​​നി​​​ലും ത​​​ന്‍റെ ഷോ ​​​ന​​​ട​​​ത്താ​​​മെ​​​ന്നു സ​​​മ്മ​​​തി​​​ച്ചു സ​​​ണ്ണി ലി​​​യോ​​​ണ്‍ 39 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന ഷി​​​യാ​​​സി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ ക്രൈം ​​​ബ്രാ​​​ഞ്ച് ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​നു സ​​​ണ്ണി ലി​​​യോ​​​ണി​​നെ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.

Related posts

Leave a Comment