കുട്ടികൾ എന്തു കണ്ടാലും പെറുക്കി വായിലിടും- മാതാപിതാക്കളുടെ പതിവ് പരാതിയാണ്. നല്ലതേതാണ് മോശമേതാണെന്ന് അറിയാത്ത പ്രായത്തിൽ കുട്ടികൾ കാണുന്നതെല്ലാം വായിലിടും. ചിലപ്പോൾ വായിലിടുന്ന സാധാനം തൊണ്ടയിൽ കുരുങ്ങി ജീവഹാനി വരെ സംഭവിക്കാം. അത്തരമൊരു സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിച്ച ഒരു അമ്മയാണ് ഇപ്പോൾ ഓസ്ട്രേലിയയിലെ താരം. മാതാപിതാക്കൾക്കായി പ്രഥമശുശ്രൂഷാ കോഴ്സുകൾ നടത്തുന്ന ഓസ്ട്രേലിയൻ സംഘടനയായ ടൈനി ഹാർട്ട്സ് എഡ്യൂക്കേഷനാണ് വീഡിയോ ഷെയർ ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. സംഭവം ഇങ്ങനെയാണ്. മാതാപിതാക്കൾ കുടുംബത്തോടെ ടിവി കാണുകയായിരുന്നു. അപ്പോൾ കൂടെയുണ്ടായിരുന്ന കുട്ടി എന്തോ സാധനം വായിൽ വയ്ക്കുന്നതായി കാണാം. പെട്ടെന്ന് വായിൽ വച്ച സാധനം കുട്ടിയുടെ തെണ്ടയിൽ കുരുങ്ങുന്നു. ഇതുകണ്ട അമ്മ ഉടൻ കുട്ടിയെ കമഴ്ത്തി കിടത്തി പുറത്ത് ശക്തിയായി തട്ടുന്നു. ഉടനെ കുട്ടി സാധാരണ അവസ്ഥയിലേക്ക് എത്തുന്നതും വീഡിയോയിൽ കാണാം. ശ്വാസം മുട്ടി കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്കുള്ള…
Read MoreDay: March 2, 2021
ആ ചിത്രത്തിൽ മമ്മൂക്കയുടെ അഭിനയം കണ്ട് പൊട്ടിക്കരഞ്ഞുപോയി…; നടി സുരഭി ലക്ഷ്മി
സിനിമയിൽ മമ്മൂക്ക കരയുന്നതും ലാലേട്ടന് ചിരിക്കുന്നതും കാണാനുമാണ് തനിക്ക് ഇഷ്ടമെന്ന് നടി സുരഭി ലക്ഷ്മി. സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ സൂര്യമാനസം എന്ന സിനിമ പ്രദര്ശിച്ചപ്പോള് മമ്മുക്കയുടെ പ്രകടനം കണ്ടു താൻ പൊട്ടിക്കരഞ്ഞു പോയെന്നും നടി കൂട്ടിച്ചേർത്തു. ഇമോഷന്‍സ് കൊണ്ട് ആ മനുഷ്യന് അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്. വാത്സല്യമൊക്കെ മമ്മുക്കയ്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. അതൊക്കെ എന്റെ പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളില്‍ ഒന്നാണെന്നും സുരഭി ലക്ഷ്മി പറഞ്ഞു. ലാലേട്ടന് ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടമെന്നും കിലുക്കം പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും നടി കൂട്ടിച്ചേർത്തു.
Read Moreപടിഞ്ഞാറ് അറബിക്കടലും കിഴക്ക് വേമ്പനാട്ടുകായലും അതിരിടു ന്ന ഉപദ്വീപായ അരൂരിൽ പ്രചാരണത്തിനു തുടക്കമിട്ട് ഷാനിമോൾ; തിരിച്ചുപിടിക്കാൻ എൽഡിഎഫും
തുറവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന് ഉറപ്പിച്ച നിലവിലെ എംഎൽഎ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലെ കോണ്‍ഗ്രസ് എംഎൽഎമാർ മത്സരിക്കുമെന്ന് കെപിസിസിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷാനിമോൾ ഉസ്മാൻതന്നെയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയന്ന് ഉറപ്പാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്ത് മൂന്നുപേരുകളാണ് ചർച്ചചെയ്യപ്പെടുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട മനു സി. പുളിക്കൻ, സി.ബി. ചന്ദ്രബാബു, ആർ. നാസർ എന്നിവരാണ് ഇടതുപക്ഷ സ്ഥാനാർഥികളായി മുഖ്യമായും ചർച്ച ചെയ്യപ്പെടുന്നത്. അതോടൊപ്പംതന്നെ പി.പി. ചിത്തരഞ്ജന്റെ പേരും അരൂരിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ സി.ബി. ചന്ദ്രബാബുവിനു തന്നെയാണ് മുൻതൂക്കം. അതേസമയം എൻഡിഎയിൽ 2016-ൽ ബിഡിജെഎസിന്റെ അനിയപ്പനായിരുന്നു സ്ഥാനാർഥി. സീറ്റ് ബിഡിജെഎസിനു തന്നെയെങ്കിൽ അനിയപ്പൻ തന്നെ സ്ഥാനാർഥിയായി എത്തിയേക്കും. ഉപതെരഞ്ഞെടുപ്പിലേതു പോലെ ബിജെപി ഏറ്റെടുത്താൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. ആർഎസ്എസ് നേതൃത്വം പൊതുസ്വതന്ത്രനെ നിർത്തുന്നതിനെയാണ് പിന്തുണയ്ക്കുന്നതെന്നും കേൾക്കുന്നു.അരൂരിൽ ആകെ 10…
Read Moreനിലവിൽ വൈറസ് നിയന്ത്രണ വിധേയം! കോവിഡ് മഹാമാരി ഈ വർഷത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് തെറ്റിദ്ധാരണ; ഡബ്ല്യുഎച്ച്ഒ
ജനീവ: കോവിഡ് മഹാമാരി ഈ വർഷാവസാനത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് യാഥാർഥ്യ ബോധമില്ലാത്തതും തെറ്റിദ്ധാരണയുമാണെന്ന് ലോകാരോഗ്യ സംഘടന. അതേസമയം, കോവിഡിനെതിരെയുള്ള വാക്സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു. നമ്മൾ മിടുക്കരാണെങ്കിൽ ഈ വർഷം അവസാനത്തോടെ പുതിയ കേസുകളും മരണസംഖ്യയും പിടിച്ചു നിർത്തി മഹാമാരിയെ നിയന്ത്രിക്കാൻ നമ്മൾക്ക് സാധിക്കും. മൈക്കൽ റയാൻ പറഞ്ഞു. കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. നിലവിൽ വൈറസ് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസ്വര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് ലഭിക്കുന്നതിന് മുമ്പ് ചില വികസിത രാജ്യങ്ങളിലെ ആരോഗ്യവാന്മാരായ യുവാക്കള്‍ക്ക് വാക്സിന് നല്‍കിയത് ഖേദകരമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. സ്വന്തം ജനങ്ങളെ അപകടത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്നത്തില്‍ പങ്കാളികളാകാന്‍…
Read Moreസഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നു; കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കണ്ണൂർ: പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങും വഴിയാണ് ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. നടുറോഡില്‍ വച്ചാണ് സംഭവം നടന്നതെങ്കിലും ആരും പ്രശ്നത്തില്‍ ഇടപെട്ടില്ല. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയതിനാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് മറുപടി പറഞ്ഞില്ലെന്നും സംഭവത്തിന് ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും വിദ്യാര്‍ഥി വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഒത്ത് തീര്‍പ്പിന് ശ്രമിക്കുകയാണെന്ന് മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ കുടുബം ആരോപിച്ചു. കേസ് വേണോയെന്നും ഒത്തു തീര്‍ത്താല്‍ പോരെയെന്നും പോലീസ് ചോദിച്ചുവെന്നും കുടുബം വ്യക്തമാക്കി.
Read Moreഅന്യ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു ! പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒമ്പതാംക്ലാസുകാരനെ ജനനേന്ദ്രിയം ഛേദിച്ച് കൊലപ്പെടുത്തി…
അന്യസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തിയതിന് ഒമ്പതാംക്ലാസുകാരന് നഷ്ടമായത് സ്വന്തം ജീവന്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണ്‍കുട്ടിയുടെ ജനനേന്ദ്രിയും മുറിച്ചാണ് കൊലപാതകം നടത്തിയത്. പിന്നാലെ ചാക്കില്‍ കെട്ടി മൃതദേഹം പുഴയില്‍ എറിയുകയും ചെയ്തു. കര്‍ണാടകയിലെ കലബുറഗിയിലെ നരിബോലിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. നരിബോലി സ്വദേശിയായ കൊല്ലി മഹേഷ് എന്ന 14കാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഹേഷിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുക്കുന്നത്. ജനനേന്ദ്രിയവും മൂക്കും മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവന് എത്തി മഹേഷിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് വീടിന് സമീപത്ത് താമസിക്കുന്ന ഇതരസമുദായത്തിലെ സമപ്രായക്കാരിയുമായി മഹേഷ് സൗഹൃദത്തിലാകുന്നത്. പെണ്‍കുട്ടിയെ കാണരുതെന്ന് മാതാവ് താക്കീത് ചെയ്തിരുന്നെങ്കിലും ഇതുവകവെയ്ക്കാതെ പെണ്‍കുട്ടിക്ക് മഹേഷ് മൊബൈല്‍ ഫോണ്‍…
Read Moreജനക്ഷേമം ഉറപ്പു വരുത്തിക്കൊണ്ടുള്ള നയം! ജനങ്ങൾക്ക് ആവശ്യമായതെല്ലാം എൽഡിഎഫ് ഉറപ്പാക്കും: ജോസ് കെ. മാണി
തലനാട്: ജനക്ഷേമം ഉറപ്പു വരുത്തിക്കൊണ്ടുള്ള നയമാണ് എൽഡിഎഫിനുള്ളതെന്നും അടിസ്ഥാന സൗകര്യ വികസനവും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സാമ്പത്തിക സുരക്ഷ, കർഷക ക്ഷേമം എന്നിവയ്ക്കായുള്ള സമഗ്ര കരുതലുമാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും ജോസ് കെ.മാണി പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയം വികസന സന്ദേശ പദയാത്ര പരിപാടികളുടെ തലനാട്ടിൽ നടന്ന സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗകര്യങ്ങൾ ലഭ്യമാക്കി മലയോരത്തും ജനവാസം സുരക്ഷിതമായ രീതിയിൽ സാധ്യമാക്കുന്ന വികസനം ഉറപ്പു വരുത്തും. പ്രാദേശിക വരുമാനം വർധിപ്പിക്കുന്നതിനു ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഇതിനായി ചർച്ചകൾ നടത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു. തലനാട്ടിലെത്തിയ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണിയെ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നു സ്വീകരിച്ചു. മേസ്തിരിപ്പടി, ചാമപ്പാറ, വെള്ളാനി, മേലടുക്കം, ഇലവുംപാറ എന്നിവിടങ്ങളിൽ കോർണർ…
Read Moreപൊഴിച്ചാലിലും തോടുകളിലും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം; മത്സ്യ ഉത്പാദനം കുറഞ്ഞു, ഉൾനാടൻ മത്സ്യമേഖല പ്രതിസന്ധിയിൽ
തുറവൂർ: അന്ധകാരനഴി പൊഴിമുറിഞ്ഞ് ഓരുവെള്ളം കയറിയിട്ടും പൊഴിച്ചാലിലും തോടുകളിലും മത്സ്യ ഉത്പാദനം കുറഞ്ഞു. മുൻവർഷങ്ങളിൽ പൊഴിയിലേക്ക് കടലിൽനിന്നു ഉപ്പുവെള്ളം കയറി തുടങ്ങുന്പോൾതന്നെ മത്സ്യക്കുഞ്ഞുങ്ങളുടെ വൻ തോതിലുള്ള ഉത്്പാദനം നടക്കുന്നതാണ്. പ്രത്യേകിച്ച് ചെമ്മീൻ ചോലകളുടെ വൻ തോതിലുള്ള ഉത്പാദനം നടക്കും. എന്നാൽ ഇത്തവണ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഉണ്ടാകാത്തത് ഉൾനാടൻ മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വൻ പ്രതീക്ഷയോടെ ആയിരങ്ങൾ മുടക്കി ചീനവലകൾ അറ്റകുറ്റപ്പണികൾ നടത്തിയും പുതുക്കി നിർമിച്ചും മത്സ്യക്കൊയ്ത്തിന് തയാറെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒരു ദിവസം പത്തു മുതൽ 25 കിലോഗ്രാം വരെ നാരൻ ചെമ്മീനും മറ്റു മത്സ്യങ്ങളും ലഭിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ അഞ്ചു കിലോ ചെമ്മിൻ പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വീശു വലക്കാരുടെയും അവസ്ഥയും ഇതു തന്നെയാണ്.പൊഴിച്ചാലിലും തോടുകളിലും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് മത്സ്യ ഉത്പാദനത്തെ…
Read Moreയുപിയിൽ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി; ജാമ്യത്തിലിറങ്ങിയ യുവാവിന്റെ ഭാര്യ ഇരയായ പെൺകുട്ടിയുമായി വാക്കേറ്റമുണ്ടാക്കുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്
ഹത്രാസ്: ഉത്തര്‍പ്രദേശില്‍ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഹത്രാസ് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഗൗരവ് ശര്‍മ എന്നയാളാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയത്. 2018ല്‍ പീഡനക്കേസില്‍ ഗൗരവ് ശര്‍മ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ച് ഇയാള്‍ പുറത്തിറങ്ങി. തിങ്കളാഴ്ച വൈകുന്നേരം ഗൗരവ് ശര്‍മയുടെ ഭാര്യയും ഒരു ബന്ധുവും വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ പോയിരുന്നു. ഈ സമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛനും ഗൗരവ് ശര്‍മയും പ്രശ്നത്തില്‍ ഇടപെടുന്നത്. വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് പ്രകോപിതനായ ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ അച്ഛന് നേരെ വെടിവച്ചു. ഗുരുതരമായ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ഗൗരവ് ശര്‍മയുടെ ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreവിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; കൊച്ചി ഡിസിപി വീണ്ടും വിവാദത്തിൽ
കൊച്ചി: ഡിസിപി ഐശ്വര്യ ഡോങ്റെ വീണ്ടും വിവാദത്തില്‍. കളമശേരി പോലീസ് സ്റ്റേഷനില്‍ വെന്‍ഡിംഗ് മെഷിന് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത സംഭവമാണ് വിവാദമായത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നുമാണ് സസ്പെന്ഷന് കാരണമായതെന്ന് ഉത്തരവില്‍ പറയുന്നു. സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സി.പി. രഘുവിനെയാണ് ഐശ്വര്യ നടപടി സ്വീകരിച്ചത്. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് വേണ്ടിയായിരുന്നു വെന്‍ഡിംഗ് മെഷിന് സ്ഥാപിച്ചത്. അതേസമയം, ഉദ്ഘടനത്തിനു ഡിസിപിയെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്പെൻഷൻ എന്നാണ് പോലീസുകാർക്കിടയിലെ സംസാരം. ഡിസിപി ഐശ്വര്യ ഡോങ്റെ ഇതാദ്യമായല്ല വിവാദങ്ങളിലിടം നേടുന്നത്. നേരത്തെ, ഐശ്വര്യ മഫ്തി വേഷത്തിലെത്തിയപ്പോൾ പോലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പോലീസുകാരിക്കെതിരെ നടപടി സ്വീകരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പാറാവിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ഐശ്വര്യയെ തടഞ്ഞത്. ഐശ്വര്യ യൂണിഫോമിലല്ലായിരുന്നുവെന്നും മാസ്ക് ധരിച്ചതിനാൽ…
Read More