ലോകത്ത് കുടിവെള്ളത്തിനോളം പ്രാധാന്യമുള്ള വസ്തുക്കള്‍ കുറവാണ്. ഇന്ന് ലോകമെമ്പാടും നിരവധി ആളുകളാണ് ശുദ്ധജല ദൗര്‍ലഭ്യം മൂലം ദുരിതമനുഭവിക്കുന്നത്. മഹാരാഷ്ട്രയിലെ വിദൂരഗ്രാമമായ പല്‍ഗാറില്‍ ശുദ്ധജല ലഭ്യത വളരെ കുറവാണ്. കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള വെള്ളം എത്തിക്കാന്‍. കുടി വെള്ളത്തിനായുള്ള അമ്മയുടെ കഷ്ടപ്പാട് പ്രണവ് രമേശ് എന്ന 14 കാരനെ എത്തിച്ചത് വലിയൊരു ആശയത്തിലേക്കായിരുന്നു. ഈ കഷ്ടപ്പാടിന് ഒരു അറുതി വരണമെങ്കില്‍ സ്വന്തമായി ഒരു കിണര്‍ കുത്തണമെന്ന ചിന്ത ആ ബാലന്റെ മനസ്സില്‍ ഊട്ടിയുറക്കപ്പെട്ടു. കടുത്ത വേനലിനെ അവഗണിച്ചായിരുന്നു പ്രണവിന്റെ കിണര്‍ നിര്‍മാണം. മണ്‍വെട്ടിയും മണ്‍കോരിയും ഏണിയുമായിരുന്നു പണിയായുധങ്ങള്‍. ഉച്ചയ്ക്ക് 15 മിനിറ്റ് ഇടവേള ഉച്ചഭക്ഷണത്തിനായി എടുക്കും. നാളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കിണറ്റിലെ ഉറവയില്‍ നിന്നും ശുദ്ധ ജലം കുതിച്ചൊഴുക്കുന്ന കാഴ്ച അവന്റെ കണ്ണു നിറച്ചു. പരിശ്രമം വിജയിച്ചപ്പോള്‍ ‘ഇനി അമ്മയ്ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടതില്ല’ എന്ന് ചിരിച്ചുകൊണ്ട്…
Read MoreTag: 14 year old boy
കിണറിന്റെ അരമതിലിലിരുന്ന് ഫുട്ബോള്‍ കളി കണ്ടു ! പന്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച 14കാരന്‍ കിണറ്റില്‍…
കിണറിന്റെ അരമതിലിരുന്ന് ഫുട്ബോള്‍ കളി കാണുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്നലെ 11 മണിയോടെയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. കൂട്ടുകാര്‍ ഫുട്ബോള്‍ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലില്‍ ഇരുന്ന ബാലന് പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ട് ആഞ്ഞപ്പോഴാണ് കിണറ്റിലേക്ക് വീണതെന്നാണ് വിവരം. ഓടിയെത്തിയ നാട്ടുകാരിലൊരാള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനില്ക്കാന് ചെറിയ ഏണിയിറക്കി നല്കി. തുടര്‍ന്ന്, അഗ്നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ ചെറിയ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.
Read Moreപലചരക്ക് കടയില്‍ നിന്ന് പൈസ മോഷ്ടിച്ചെന്നാരോപിച്ച് 14കാരനെ കെട്ടിയിട്ട് കടയുടമ ! മണിക്കൂറുകള്‍ മര്‍ദ്ദിച്ചു; വീഡിയോ
ഉത്തര്‍പ്രദേശില്‍ 14കാരനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പലചരക്ക് കടയില്‍ നിന്ന് 600 രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് 14കാരനെ മണിക്കൂറുകളോളം തല്ലിയതെന്ന് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 22ന് ഷാജഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ തല്ലുന്ന ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദലിത് ബാലനെയാണ് മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ എസ്സി/ എസ്ടി നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് കുട്ടിയെ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയുടമയായ മുകേഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും പോലീസ് പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ കൂലിവേല ചെയ്യുന്നവരാണ്. പലചരക്ക് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയ സമയത്ത് കടയുടമ അവിടെ എത്തി തന്റെ മുഖത്തടിച്ചതായി കുട്ടി പറയുന്നു. ‘ഞാന്‍ കടയില്‍ നിന്ന് പണം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ്…
Read Moreപതിനാലുകാരന്‍ എഴുപത്തിയഞ്ചുകാരിയെ ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്ന് കേസ് ! നമ്മുടെ നാട് എങ്ങോട്ട്…
വണ്ടന്മേട്ടില് പതിനാലുകാരന്‍ എഴുപത്തഞ്ചുകാരിയെ ബോധരഹിതയാക്കിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നു കേസ്. വീട്ടില്‍ അതിക്രമിച്ചു കയറിയ കൗമാരക്കാരന് വയോധികയുടെ കഴുത്തില്‍ കയര്‍ മുറുക്കി ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനമെന്നു പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പ്രതി വീട്ടില്‍ അതിക്രമിച്ചു കയറിയപ്പോള്‍ വയോധികയും അസുഖങ്ങളെത്തുടര്‍ന്നു കിടപ്പിലായ ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ശാരീരികമായി ഉപയോഗിച്ച അധ്യാപികയെ പോലീസ് പിടികൂടി ! യുവതിയുടെ പരിപാടി കണ്ടുപിടിച്ചത് വിദ്യാര്‍ഥിയുടെ സഹോദരി…
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലെ മിഡില്‍ സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. കാറിലും മറ്റു സ്ഥലങ്ങളിലൂമായി നിരവധി തവണയാണ് വിദ്യാര്‍ഥിയെ യുവതി ശാരീരികമായി ഉപയോഗിച്ചത്. സ്‌കൂളിലെ നാടക അധ്യാപികയായ ബ്രിട്‌നി ലോപ്പസ് മുറെയാണ് 14കാരന്‍ വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് അറസ്റ്റിലായത്. ഓഗസ്റ്റ് മാസം ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചിരുന്നു. അധ്യാപികയും വിദ്യാര്‍ത്ഥിയും നടത്തിയ ചാറ്റ് പോലീസ് കണ്ടെത്തി. ബാസ്‌ക്കറ്റ് ബോള്‍ പരിശീലനത്തിന് ശേഷം അധ്യാപിക വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്. തുടര്‍ന്ന് കാറില്‍ വെച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നാല് വര്‍ഷത്തോളം കാലം ലോപ്പസ് മുറെ ഹിയാലിയ മിഡില്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. 2017ല്‍ അവിടെ വച്ച് ‘റൂക്കി ടീച്ചര്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ സഹോദരിയാണ് ഇരുവരും തമ്മിലുള്ള ബന്ധം…
Read Moreഅന്യ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു ! പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒമ്പതാംക്ലാസുകാരനെ ജനനേന്ദ്രിയം ഛേദിച്ച് കൊലപ്പെടുത്തി…
അന്യസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തിയതിന് ഒമ്പതാംക്ലാസുകാരന് നഷ്ടമായത് സ്വന്തം ജീവന്‍.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണ്‍കുട്ടിയുടെ ജനനേന്ദ്രിയും മുറിച്ചാണ് കൊലപാതകം നടത്തിയത്. പിന്നാലെ ചാക്കില്‍ കെട്ടി മൃതദേഹം പുഴയില്‍ എറിയുകയും ചെയ്തു. കര്‍ണാടകയിലെ കലബുറഗിയിലെ നരിബോലിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. നരിബോലി സ്വദേശിയായ കൊല്ലി മഹേഷ് എന്ന 14കാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഹേഷിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുക്കുന്നത്. ജനനേന്ദ്രിയവും മൂക്കും മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവന്‍ എത്തി മഹേഷിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് വീടിന് സമീപത്ത് താമസിക്കുന്ന ഇതരസമുദായത്തിലെ സമപ്രായക്കാരിയുമായി മഹേഷ് സൗഹൃദത്തിലാകുന്നത്. പെണ്‍കുട്ടിയെ കാണരുതെന്ന് മാതാവ് താക്കീത് ചെയ്തിരുന്നെങ്കിലും ഇതുവകവെയ്ക്കാതെ പെണ്‍കുട്ടിക്ക് മഹേഷ് മൊബൈല്‍ ഫോണ്‍…
Read Moreകൂട്ടുകാരന്റെ അമ്മയുടെ അവിഹിതബന്ധം നേരില്‍ കണ്ട 14കാരന്‍ തൂങ്ങിമരിച്ച സംഭവം ! പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ കരുനീക്കമെന്ന് മനുഷ്യാവകാശ കമ്മീഷന്‍…
കൂട്ടുകാരന്റെ അമ്മയുടെ അവിഹിതബന്ധം നേരില്‍ കണ്ടതിന്റെ പേരിലുണ്ടായ ഭീഷണി കാരണം പതിനാലുകാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മാവേലിക്കര പെരുങ്ങാല സ്വദേശി രമേശന്‍ നല്‍കിയ പരാതിയിലാണ് കമ്മിഷനംഗം പി. മോഹനദാസിന്റെ നിരീക്ഷണം. രമേശന്റെ മകന്‍ രാഹുലിനെയാണ് 2015 ഫെബ്രുവരി 19 ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കമ്മിഷന്‍ ആലപ്പുഴ ഡിവൈ.എസ്.പിയില്‍നിന്നും റിപ്പോര്‍ട്ട് വാങ്ങി. കായംകുളം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസിന്റെ സി.ഡി ഫയല്‍ പലതവണ ആവശ്യപ്പെട്ടിട്ടും കായംകുളം എസ്.ഐ. ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കേസിന്റെ സി.ഡി. ഫയല്‍ ഹാജരാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ല. ഇത് തികഞ്ഞ അച്ചടക്കലംഘനവും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയുമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണം ഈ പശ്ചാത്തലത്തില്‍ തള്ളിക്കളയാനാകില്ല. കേസ് ഡിവൈ.എസ്.പി.…
Read Moreമകനെ കൊലപ്പെടുത്താന്‍ ജയമോള്‍ക്ക് പ്രേരണയായത് സാത്താന്‍ വിശ്വാസവും വിഷാദരോഗവും ? ജിത്തു വധക്കേസില്‍ പുറത്തു വരുന്ന വിവരങ്ങള്‍ അവിശ്വസനീയം…
കൊല്ലം: പതിനാലുകാരനെ കൊലപ്പെടുത്താന്‍ അമ്മ ജയമോള്‍ക്ക് പ്രേരണയായത് സാത്താന്‍ വിശ്വാസവും വിഷാദരോഗവുമെന്ന് സൂചന. ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. വീട്ടിലെ ലാന്‍ഡ്ഫോണില്‍നിന്നുള്ള വിളികളുടെ വിശദ വിവരം ബി.എസ്.എന്‍.എല്ലില്‍നിന്നു ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. ചാത്തന്നൂര്‍ എ.സി.പി: ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊട്ടാരക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയമോളെ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. മകനെ അമ്മ ജയമോള്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത് സ്നേഹം നഷ്ടമാകുമോയെന്ന് ഭയന്നായിരുന്നെന്ന് മകള്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഒരു വര്‍ഷമായി മാനസീകമായി തളര്‍ന്ന അവസ്ഥയിലായിരുന്നു മാതാവെന്നും ചില സമയങ്ങളില്‍ അക്രമാസക്ത ആകുമെങ്കിലും ദേഷ്യം മാറുമ്പോള്‍ സാധാരണ നിലയില്‍ ആയിരുന്നതിനാല്‍ ചികിത്സിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും ജിത്തുവിന്റെ സഹോദരി വ്യക്തമാക്കി. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ മാതാവിനെ മോശക്കാരിയാക്കിയും സ്വഭാവദൂഷ്യമുള്ളവളാക്കിയും ചിത്രീകരിക്കുന്നത് അത്യധികം ദു:ഖിപ്പിക്കുന്ന കാര്യങ്ങളാണെന്നും…
Read More