ചെങ്ങന്നൂർ: ഫേസ്ബുക്കിലെ സൗഹൃദം മുതലെടുത്ത് യുവാവിനെ ലഹരിപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും പണവും അപഹരിച്ച കേസിലെ ദന്പതികളെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി ഇവരെ തമിഴ്നാട്ടിലെ നാഗർകോവിലിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ദന്പതികൾ കവർച്ച ചെയ്ത സ്വർണം കണ്ടെടുത്തു. നാഗർകോവിലുള്ള ആർ.ജെ ജൂവലറിയിലാണ് അഞ്ചര പവന്റെ സ്വർണാഭരണം വിറ്റത്. 1,70,000 രൂപയാണ് ലഭിച്ചത്. ആ തുക കാനറാ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു.1,60,000രൂപ ഇവരുടെ അക്കൗണ്ടിൽ അവശേഷിക്കുന്നുണ്ട്. ബാക്കി പണം വസ്ത്രങ്ങൾക്കും സുഖഭോഗവസ്തുക്കൾ വാങ്ങുന്നതിനും ചിലവഴിച്ചു. ഉറക്കഗുളിക കൊടുത്താണ് രാഹുലിനെ മയക്കിയത്. ഇത് നാഗർകോവിലിലുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് വാങ്ങിയത്. അവിടെയും ദന്പതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കന്യാകുമാരി ജില്ലയിലെ വിവേകാനന്ദപുരത്തെ അഞ്ച് ഗ്രാമം എന്ന സ്ഥലത്താണ് ഇവർ വാടകയ്ക്ക് താമസിച്ചു വന്നത്. പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി. ഓച്ചിറ, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ സമാനമായ കേസിൽ അതത്…
Read MoreDay: April 1, 2021
ആറന്മുള നിയമസഭാ മണ്ഡലത്തിലെ ഇരട്ടവോട്ടുകള്‍; പരാതികള്‍ പരിഗണിക്കാത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 1701 ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെന്ന് ആറന്മുള മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍നായരുടെ ചീഫ് ഇലക്ഷന് ഏജന്റ് വി.ആര്. സോജി പറഞ്ഞു. 2019ലെ പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ സമാനമായ പരാതി നല്കിയപ്പോള് അന്നത്തെ ജില്ലാ കളക്ടര്‍ പ്രത്യേക ടീമിനെ നിയോഗിച്ച് പരിശോധിക്കുകയും ഇരട്ടിപ്പുകള്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോഴത്തെ പരാതിയില്‍ യാതൊരു പരിശോധനയും നടത്തിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല.ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രത്യേകം ടീമിനെ വച്ച് പരിശോധിപ്പിക്കുന്നതിനു പകരം പിശകുകള്‍ നിറഞ്ഞ പട്ടിക തയാറാക്കിയ ഉദ്യോഗസ്ഥനെ തന്നെ പരിശോധിക്കാന്‍ ഏല്്പിച്ചതായാണ് സൂചന. ഈ നടപടിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വി.ആര്. സോജി അറിയിച്ചു.
Read Moreനിങ്ങൾ റെഡിയാണോ…? അറിയാൻ കേരളം ആഗ്രഹിക്കുന്നു! പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചർച്ചയ്ക്ക് വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തേയും ക്ഷേമപ്രവർത്തനങ്ങളേയും സംബന്ധിച്ച് ചർച്ച നടത്താനാണ് പിണറായി വിജയന്റെ വെല്ലുവിളി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് നമ്മൾ. വികസനം, ക്ഷേമം എന്നിവയെ മുൻനിർത്തി ഒരു ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറുണ്ടോയെന്ന് അറിയാൻ കേരളം ആഗ്രഹിക്കുന്നു. 2011-2016 കാലഘട്ടത്തിലെ അവരുടെ പ്രവർത്തനങ്ങളും കഴിഞ്ഞ അഞ്ചു വർഷത്തിലെ ഞങ്ങളുടെ പ്രവർത്തനങ്ങളും താരതമ്യം ചെയ്തൊരു ചർച്ചയ്ക്ക് നിങ്ങൾ റെഡിയാണോ- മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Read Moreവിവാഹിതരുടെ ഓണ്‍ലൈന്‍ പ്രണയവും ഒളിച്ചോട്ടവും തുടര്‍ക്കഥയാകുന്നു ! ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും നാലുവയസുകാരി മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി അറസ്റ്റില്‍…
ഓണ്‍ലൈന്‍ വഴിയുള്ള അവിഹിത ബന്ധങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന ഒളിച്ചോട്ടങ്ങളും കേരളത്തില്‍ വ്യാപകമാവുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും നാലുവയസുകാരി മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ്് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മാതാവിന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മലപ്പുറം തലപ്പാറയിലാണ് സംഭവം. നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരെ ബാല നീതി നിയമ പ്രകാരം കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലപ്പാറയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീടായ തേഞ്ഞിപ്പലത്തെ വീട്ടിലേക്ക് വിരുന്ന് വന്ന യുവതിയെ കഴിഞ്ഞ 27ന് പുലര്‍ച്ചെ ആണ് കാണാതായത്. തുടര്‍ന്നാണ് യുവതിയുടെ മാതാവ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷിച്ച് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. യുവാവുമായി ഓണ്‍ലൈന്‍ വഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.
Read Moreശല്യം അസഹനീയം; ഒടുവിൽ പോലീസ് പറഞ്ഞു കടക്ക് പുറത്ത്! അലോട്ടിയുടെ വലംകൈയായ ടോമി ഉൾപ്പെടെ മൂന്നുപേരെ നാടുകടത്തി
കോട്ടയം: ക്രിമിനൽ കേസുകൾ കൂടിവന്നപ്പോൾ പ്രതികളോട് പോലീസ് ഉത്തരവിട്ടു, കടക്ക് പുറത്ത്! ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗവും നിരവധി കേസുകളിൽ പ്രതികളുമായ മൂന്നു പേരെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി. മുടിയൂർക്കര കുന്നുകാലായിൽ പ്രദീപ് (പാണ്ടൻ പ്രദീപ്-28), മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജിൽ സിബി ജി.ജോണ്‍ (അമ്മഞ്ചേരി സിബി -39), ആർപ്പൂക്കര കോലേട്ടന്പലം പാലത്തൂർ ടോമി ജോസഫ് (24) എന്നിവരെയാണ് കാപ്പാ ചുമത്തി ജില്ലയിൽ നിന്നു നാടുകടത്തിയത്. കുറ്റവാളികളിൽ ഒരാളായ ടോമി ജോസഫ് അലോട്ടിയുടെ വലംകൈയാണ്. അമ്മഞ്ചേരി സിബി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പണം വച്ച് ചീട്ടുകളി, ബ്ലേഡ് പലിശയ്ക്ക് പണമിടപാട് എന്നിവ നടത്തുന്നയാളുമാണ്. പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർക്കെതിരെ മുന്‍പും കാപ്പാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും…
Read More‘കോൺഗ്രസ് ഒരു മാരീചനാണ്’! പഴയ തട്ടിപ്പുമായി വന്നാൽ അതിൽ വീഴുന്നവരല്ല ബിജെപി; വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സി.കെ.പത്മനാഭന്
കണ്ണൂർ : 1991 ലെ കോൺഗ്രസ്-ലീഗ്- ബിജെപി ബന്ധത്തിന് ശേഷം 2001 ലും കോൺഗ്രസ് വോട്ട് ധാരണയ്ക്ക് വന്നതായി ബിജെപി നേതാവ് സി.കെ. പത്മനാഭൻ. കാസർഗോഡ് വച്ച് നടന്ന ചർച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും എത്തിയിരുന്നു. താനും പി.പി. മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തുവെന്നും സി.കെ. പദ്മനാഭൻ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തി. “കോൺഗ്രസുകാർ ബിജെപി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ട്. 1991 ൽ താൻ കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. മാരാർജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർഥിയായിരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറി. സത്യത്തിൽ പറ്റിക്കുകയായിരുന്നു. കോൺഗ്രസ് ഒരു മാരീചനാണ്. കോൺഗ്രസിന് ബിജെപിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞു’. 2001…
Read Moreസാനു മോഹനന് പാസ്പോര്‍ട്ട് ഉണ്ടോ ? പോലീസ് സംഘം തമിഴ്നാട്ടില്‍ തുടരുന്നു; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കില്ല
കൊച്ചി: മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്ന് വയസുകാരി വൈഗയുടെ പിതാവ് സനു മോഹനായുള്ള തെരച്ചിലാണു പോലീസ് ഊര്‍ജിതമാക്കിയത്. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടില്‍ തമ്പടിച്ചാണു അന്വേഷണം നടത്തുന്നത്. ഇയാളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായാണു സൂചന. അതേസമയം, സനുവിനു പാസ്പോര്ട്ടുള്ളതായി കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. തന്മൂലം ഇയാള്‍ക്കെതിരേ നിലവില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും വാഹനം മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. വാഹനത്തിനുളില് സനു മോഹന്‍ തന്നെയാണോ മറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സ്പെഷല്‍ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സനു മോഹന്റെ സാമ്പത്തിക ഇടപാട്, കുടുംബ പശ്ചാത്തലം, ഇതരസംസ്ഥാന ബന്ധം എന്നിവയെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ്…
Read Moreതലശേരിയിൽ പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; കോട്ടയം സ്വദേശിയായ കൊടുംക്രിമിനൽ അറസ്റ്റിൽ
തലശേരി: തലശേരി നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. സംഭവം നേരിൽ കണ്ട സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഭയന്ന് വിറച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിയായ കൊടും ക്രിമിനൽ അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം തലശേരി പുതിയ ബസ്സ്റ്റാൻഡിലാണ് സിനിമാ സ്റ്റൈലിലുള്ള അക്രമം അരങ്ങേറിയത്. അക്രമത്തിൽ കഴുത്തിനും കൈക്കും ആഴത്തിൽ മുറിവേറ്റ തോട്ടുമ്മൽ വാഴയിൽ വീട്ടിൽ ഷംസീറിനെ (24) തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വാകത്താനം പെരുന്താനം മുള്ളൻ നളക്കൽ മോനു രാജ് പ്രേമിനെ (24) എസ്ഐ കെ. അഷറഫും സംഘവും അറസ്റ്റ് ചെയ്തു. മോഷണം, പോക്സോ ഉൾപ്പെടെ കോട്ടയം ജില്ലയിൽ പന്ത്രണ്ട് കേസുകളിൽ മോനുരാജ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാപ്പ പ്രകാരവും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഷംസീറിനെ കുത്തി വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ പിന്തുടർന്ന്…
Read Moreസ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രഫഷണലുകള്‍ വരെ! മയക്കമരുന്നിന്റെ കേന്ദ്രമായി കൊച്ചി മാറുന്നു; മൂന്നു മാസത്തിനിടെ പിടിയിലായതു 406 പേര്
കൊച്ചി: കൊച്ചിയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍. ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂരിഭാഗം കേസുകളിലും ഉള്‍പ്പെട്ടവര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ആണെന്നത് ആശങ്കയും ഉളവാക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 368 പരാതികളിന്മേല് 406 പേരെയാണു കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ കണക്കുകള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. 18നും 30നും ഇടയില്‍ പ്രായമുള്ളവരാണു ഭൂരിഭാഗം പ്രതികളെന്നും പോലീസ് വ്യക്തമാക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രഫഷണലുകള്‍ വരെ ലഹരി വില്ക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും കൂട്ടത്തിലുണ്ട്. വിദ്യാര്‍ഥികളെയടക്കം സംഘടിപ്പിച്ച് എക്സൈസ്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നിവരുടെ സഹകരണത്തോടെ ബോധവത്കരണം ഊര്ജിതമാക്കിയതായിഡിസിപി ഐശ്വര്യ ഡോങ്ക്രേ പറഞ്ഞു. ഇത്രയധികം കേസുകളിലായി 26.34 കിലോ കഞ്ചാവ്, 733 എല്‍എസ്ഡി സ്റ്റാമ്പ്, 108 നൈട്രോസണ് ഗുളികകള്‍,116.59 ഗ്രാം ഹാഷിഷ് ഓയില്‍ അഞ്ചു ഗ്രാം ഹാഷിഷ്,…
Read Moreഅയാളും നയന്‍താരയും തമ്മില്‍ ബന്ധത്തിലാണെങ്കില്‍ എനിക്ക് അത് ഒരു പ്രശ്നമേയല്ല ! വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാധാ രവി…
നടി നയന്‍താരയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശവുമായി തമിഴ് നടന് രാധാ രവി. വര്‍ഷങ്ങള്‍ മുമ്പും സമാനമായ രീതിയില്‍ രാധാ രവി നയന്‍താരയ്ക്കെതിരേ സംസാരിച്ചിരുന്നു. അന്ന് രൂക്ഷ പ്രതികരണവുമായി നയന്‍താരയും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ രാധാ രവി അന്ന് മാപ്പപേക്ഷയും നടത്തി. പിന്നാലെയാണ് വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രാധാ രവി വീണ്ടും രംഗത്തെത്തിയത്. ബിജെപിയുടെ പ്രചരണത്തിനിടെ ഡിഎംകെയെ കുറിച്ച് മോശമായി സംസാരിക്കവെ ആയിരുന്നു നയന്‍താരയെ കുറിച്ചുള്ള പരാമര്‍ശം. നയന്‍താരയും ഉദയനിധി സ്റ്റാലിനും തമ്മില്‍ ബന്ധത്തിലാണെങ്കില്‍ അത് തനിക്കൊരു പ്രശ്നമല്ല എന്നാണ് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണ വേദിയില്‍ സംസാരിക്കവെ രാധാ രവി പറഞ്ഞത്. നയന്‍താരയെ കുറിച്ച് ആദ്യം മോശമായി സംസാരിച്ചപ്പോള്‍ രാധാ രവി ഡിഎംകെയുടെ അംഗമായിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതേ കുറിച്ചാണ് പ്രചരണ വേദിയില്‍ ഇപ്പോള്‍ രാധാ രവി സംസാരിച്ചത്.
Read More