ത​ല​ശേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മം; കോ​ട്ട​യം സ്വ​ദേ​ശി​യാ​യ കൊ​ടുംക്രി​മി​ന​ൽ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മം. സം​ഭ​വം നേ​രി​ൽ ക​ണ്ട സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​യ​ന്ന് വി​റ​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ കൊ​ടും ക്രി​മി​ന​ൽ അ​റ​സ്റ്റി​ൽ.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലാ​ണ് സി​നി​മാ സ്റ്റൈ​ലി​ലു​ള്ള അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. അ​ക്ര​മ​ത്തി​ൽ ക​ഴു​ത്തി​നും കൈ​ക്കും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ തോ​ട്ടു​മ്മ​ൽ വാ​ഴ​യി​ൽ വീ​ട്ടി​ൽ ഷം​സീ​റി​നെ (24) ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം വാ​ക​ത്താ​നം പെ​രു​ന്താ​നം മു​ള്ള​ൻ ന​ള​ക്ക​ൽ മോ​നു രാ​ജ് പ്രേ​മി​നെ (24) എ​സ്ഐ കെ. ​അ​ഷ​റ​ഫും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ​ണം, പോ​ക്സോ ഉ​ൾ​പ്പെ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ പ​ന്ത്ര​ണ്ട് കേ​സു​ക​ളി​ൽ മോ​നു​രാ​ജ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​പ്പ പ്ര​കാ​ര​വും ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഷം​സീ​റി​നെ കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ നാ​ട്ടു​കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കോ​ട്ട​യ​ത്തു നി​ന്ന് ഇ​യാ​ൾ ത​ല​ശേ​രി​യി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment