അയാളും നയന്‍താരയും തമ്മില്‍ ബന്ധത്തിലാണെങ്കില്‍ എനിക്ക് അത് ഒരു പ്രശ്‌നമേയല്ല ! വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാധാ രവി…

നടി നയന്‍താരയ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശവുമായി തമിഴ് നടന്‍ രാധാ രവി. വര്‍ഷങ്ങള്‍ മുമ്പും സമാനമായ രീതിയില്‍ രാധാ രവി നയന്‍താരയ്‌ക്കെതിരേ സംസാരിച്ചിരുന്നു.

അന്ന് രൂക്ഷ പ്രതികരണവുമായി നയന്‍താരയും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ രാധാ രവി അന്ന് മാപ്പപേക്ഷയും നടത്തി. പിന്നാലെയാണ് വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രാധാ രവി വീണ്ടും രംഗത്തെത്തിയത്.

https://twitter.com/PawPawVee/status/1377077717762334721?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1377077717762334721%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bignewslive.com%2Fnews%2Fbreaking-news-india%2F240703%2Fradha-ravi-says-against-nayantara%2F

ബിജെപിയുടെ പ്രചരണത്തിനിടെ ഡിഎംകെയെ കുറിച്ച് മോശമായി സംസാരിക്കവെ ആയിരുന്നു നയന്‍താരയെ കുറിച്ചുള്ള പരാമര്‍ശം.

നയന്‍താരയും ഉദയനിധി സ്റ്റാലിനും തമ്മില്‍ ബന്ധത്തിലാണെങ്കില്‍ അത് തനിക്കൊരു പ്രശ്‌നമല്ല എന്നാണ് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണ വേദിയില്‍ സംസാരിക്കവെ രാധാ രവി പറഞ്ഞത്.

നയന്‍താരയെ കുറിച്ച് ആദ്യം മോശമായി സംസാരിച്ചപ്പോള്‍ രാധാ രവി ഡിഎംകെയുടെ അംഗമായിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതേ കുറിച്ചാണ് പ്രചരണ വേദിയില്‍ ഇപ്പോള്‍ രാധാ രവി സംസാരിച്ചത്.

Related posts

Leave a Comment