തലശേരി: തലശേരി നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയായ സി.ഒ.ടി. നസീറിന് എൻഡിഎ പിന്തുണ നൽകിയ സംഭവത്തിൽ ബിജെപിയിലും നസീർ നേതൃത്വം നൽകുന്ന കിവീഡ് ക്ലബിലും ഭിന്നത രൂക്ഷം. കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കുകയും കേന്ദ്രസർക്കാരിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്ത വ്യക്തിക്ക് പാർട്ടി പിന്തുണ നൽകിയതിന് ഒരുവിഭാഗം ബിജെപി പ്രവർത്തകർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാർട്ടി നിലപാട് വിശദീകരിക്കാൻ വിളിച്ചുചേർത്ത ബിജെപി മണ്ഡലം കൺവൻഷനിൽ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപി സർക്കാരിനെതിരേയുള്ള കർഷകസമരത്തിൽ പങ്കെടുത്തയാൾത്തന്നെ ബിജെപി പിന്തുണ തേടിയതാണ് കിവീസ് ക്ലബംഗങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടും സ്വീകരിക്കാമെന്ന നയമാണ് ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ പേരിൽ സ്വതന്ത്രനായി മൽസരിക്കുന്ന നസീറിനുള്ളത്. എന്നാൽ ഗാന്ധിജിയുടെ പേരിലുള്ള സംഘടനയുടെ നാമത്തിൽ മത്സരിക്കുകയും ഗാന്ധിഘാതരുടെ വോട്ട് സ്വീകരിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കിവീസിന്റെ പ്രവർത്തകരിൽ ചിലർ ദീപികയോട് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കിവീസ് ക്ലബ് അംഗങ്ങളിൽ…
Read MoreDay: April 1, 2021
ബീന എന്ന ഹസീന! നീണ്ട 30 വർഷത്തിനു ശേഷം ഒടുവില്‍ കുടുങ്ങി; 1991 ല്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോഴിക്കോട്: കൊലക്കേസ് പ്രതി നീണ്ട 30 വർഷത്തിനു ശേഷം ടൗണ്‍ പോലീസിന്റെ പിടിയിലായി. ബീന എന്ന ഹസീനയാണ് നീണ്ട വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായത്. 1991-ലാണ് സംഭവം നടന്നത്. പ്രതി വളർത്താനായി ദത്തെടുത്ത നാലര വയസുള്ള പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബീന പിടിയിലായത്. കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജില്‍ വച്ചു പ്രതിയും കാമുകനും ചേർന്ന് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയും ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിഞ്ഞ് വരവേ കുട്ടി മരണപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്ന് മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയുടെ മരണം കൊലപാതകമാണന്ന് മനസിലാകുകയും കേസില്‍ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തില്‍ ഇറങ്ങിയ പ്രതികൾ ഒളിവില്‍ പോവുകയുംയിരുന്നു. ഒളിവില്‍ പോയ കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയാണ് കളമശേരിയില്‍ വച്ച് പിടിയിലായത്. പ്രതി മൂന്നാര്‍ ഭാഗത്ത്…
Read Moreആ സാധ്യത വളരെ കുറവാ..! കോവിഡ് വൈറസ് ചൈനീസ് ലാബിൽനിന്നോ? കൂടുതൽ അന്വേഷണം വേണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി
ജനീവ: കോവിഡ് വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽനിന്ന് ആയിരിക്കാം എന്നതിനുള്ള സാധ്യത വളരെ വിരളമാണെന്നും എന്നാൽ ആ സാധ്യത പൂർണമായി തള്ളിക്കളയുന്നതിനു മുന്‍പ് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രോസ് ഗെബ്രയേസസ്. വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടനാ ടീമും ചൈനീസ് വിദഗ്ധരും സംയുക്തമായി അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തുവിട്ടതിനു പിന്നാലെയാണ് ഡോ. തെദ്രോസ് ഇക്കാര്യം പറഞ്ഞത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കെതിരേ അമേരിക്കയും സഖ്യകക്ഷികളും രംഗത്തുവന്നിട്ടുണ്ട്. ലോകാരോഗ്യസംഘടനാ ടീം ജനുവരിയിൽ ചൈനയിലെ വുഹാനിൽ പോയി പഠനം നടത്തിയശേഷമാണു റിപ്പോർട്ട് തയാറാക്കിയത്. വുഹാനിലെ പ്രശസ്തമായ വൈറോളജി ലാബിൽനിന്നു രോഗാണു പുറത്തുകടക്കാനുള്ള സാധ്യത വളരെ കുറവാണെന്നു റിപ്പോർട്ടിൽ പറയുന്നു. രോഗാണു വവ്വാലിൽനിന്നു മനുഷ്യരിലെത്താനുള്ള സാധ്യതയാണ് എടുത്തുകാണിക്കുന്നത്. ചൈന നല്കിയ സാന്പിളുകളും ഡേറ്റകളും വച്ചാണ് ലോകാരോഗ്യസംഘടനാ ടീം പഠനം നടത്തിയത്. അതേസമയം, രോഗാണു ലബോറട്ടറിയിൽനിന്നു പുറത്തുകടന്നുവെന്ന വാദത്തെക്കുറിച്ച് കൂടുതൽ അന്വേഷണം…
Read Moreസസ്യകുടുംബത്തിലെ സുന്ദരിയില! ഇന്ത്യയില്‍നിന്നു നാലു പുതിയ സസ്യങ്ങള്‍ കൂടി; പ്രത്യേകതകള്‍ ഇങ്ങനെ…
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗത്തിലെ പ്രഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണഫലമായി ഇന്ത്യയില്‍ നാലു പുതിയ സസ്യങ്ങള്‍ കൂടി കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ സീറോയില്‍നിന്നു കണ്ടെത്തിയ ജസ്നേറിയസിയെ സസ്യകുടുംബത്തില്‍ ലൈസിയോ നോട്ടസ് ജനുസില്‍പ്പെടുന്ന സസ്യത്തിന് ലൈസിയോനോട്ടസ് സിറോയെന്സിസ് എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഡോ. സന്തോഷ് നമ്പി, ഗവേഷകരായ എം.കെ. അഖില്‍, നിഖില്‍ കൃഷ്ണ, അമൃത എന്നിവര്‍ ചേര്‍ന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്. അന്താരാഷ്ട്ര ജേണലായ ജേണല്‍ ഓഫ് ഏഷ്യാ പസഫിക് ബയോഡൈവേഴ്സിറ്റിയില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഫ. സന്തോഷ് നമ്പി, എം.കെ. അഖില്‍, പി. ജവാദ് എന്നിവര്‍ ചേര്‍ന്ന് ചൈനയില്‍ മാത്രം കണ്ടു വന്നിരുന്ന ലൈസിയോനോട്ടസ് ഗാമോസെപാലസ് എന്ന സസ്യത്തെ അരുണാചല്‍ പ്രദേശിലെ റോയിംഗ് പ്രദേശത്തുനിന്നു കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഇടുക്കിയിലെ മീശപ്പുലിമലയില്നിന്നു കണ്ടെത്തിയ മറ്റൊരു സസ്യമാണ് കംപാനുലേസിയ കുടുംബത്തില്‍പ്പെട്ട അസൈന്യൂമകുപുലാരെ. ഇടുക്കി…
Read Moreപോളിംഗ് ബൂത്തിൽ തിരക്കുണ്ടോ ? വിരൽത്തുന്പിൽ പോളിംഗ് ബൂത്ത്; തിരക്കില്ലാതെ വോട്ടുചെയ്യാം; ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ രാജ്യത്ത് ആദ്യം
കൽപ്പറ്റ: പോളിംഗ് ബൂത്തിൽ തിരക്കുണ്ടോ, ഇപ്പോൾ പോയാൽ വേഗം മടങ്ങാൻ പറ്റുമോ, സാധാരണ ഒരു വോട്ടറുടെ ഈ സംശയങ്ങൾക്ക് ഒരു പരിഹാരം. ഇതാണ് വയനാട് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ രൂപം കൊടുത്ത പോൾ വയനാട് എന്ന ആപ്ലിക്കേഷന്റെ പിറവിയിലേക്കു നയിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ. ജില്ലയിൽ വെബ്കാസ്റ്റിംഗ് സംവിധാനമുള്ള 412 ബൂത്തുകളിലാണ് പോൾ ആപ്പിന്റെ സൗകര്യം ലഭ്യമാകുക. വോട്ടിംഗ് ദിനം എത്ര ആളുകളാണ് ബൂത്തിൽ ക്യു നിൽക്കുന്നത് എന്ന് ആപ്പിലൂടെ അറിയാം. ഇതനുസരിച്ച് തിരക്കില്ലാത്ത സമയം നോക്കി വോട്ടർക്ക് ബൂത്തിലെത്തി വോട്ടുചെയ്തു മടങ്ങാം. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ആപ്പിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യുക. മാനന്തവാടി എൻജിനിയറിംഗ് കോളജ്, ജില്ലാ ഭരണകൂടം, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ നിർമിച്ചത്. മാനന്തവാടി എൻജിനിയറിംഗ് കോളജ് വിദ്യാർഥികളായ ഇ.പി അസ്ലം, അഭിരാം കെ. പ്രദീപ്, പി. അഭിനവ്…
Read Moreചരിത്രം സാക്ഷി! വെറുതേ രണ്ടു പാട്ടുപാടി പോകാമെന്നു വിചാരിച്ചല്ല അവര്‍ വന്നത്; ഇവർ മടങ്ങിയത് സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിച്ച്…
നിഗേഷ് ഐസക്ക് മൂന്നാർ: വർഷം 1957. നേരം വെളുത്തുവരുന്നതേയുള്ളൂ. ഹാർമോണിയം പെട്ടിയുമായി കുറേ പയ്യൻമാർ തേയിലത്തോട്ടത്തിലൂടെ നടന്നുപോകുന്നു…. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥി സിപിഐ യിലെ റോസമ്മ പൂന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തമിഴ്നാട്ടിൽനിന്ന് എത്തിയതാണിവർ. ആ നാലുപേരിൽ പതിന്നാലുകാരൻ ജ്ഞാനദേശികനാണ് പിന്നീട് ഇശൈജ്ഞാനി ഇളയരാജയായത്.സഹോദരങ്ങളാ യ ഗംഗൈ അമരൻ, ഡാനിയൽ ഭാസ്കർ, പാലവൂർ വരദരാജൻ എന്നിവരായിരുന്നു മറ്റു മൂന്നുപേർ. വെറുതേ രണ്ടു പാട്ടുപാടി പോകാമെന്നു വിചാരിച്ചല്ല, പ്രചാരണഗാനത്തിലൂടെ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിച്ചാണ് ഇവർ മടങ്ങിയത്. 1957ൽ ദേവികുളം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത വനിതാ അംഗവും ആദ്യ പ്രോടെം സ്പീക്കറുമാണ് റോസമ്മ പുന്നൂസ്. കോടതി വിധിയിലൂടെ നിയമസഭാംഗത്വം റദ്ദായെങ്കിലും പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പിൽ വർധിതവീര്യത്തോടെ റോസമ്മ ദേവികുളം സീറ്റ് തിരിച്ചു പിടിച്ച് ചരിത്രം കുറിച്ചു. മധുര ജില്ലയിലെ തേനി പന്നിയപുരത്ത് ദരിദ്രകർഷക കുടുംബത്തിൽ ജനിച്ച…
Read Moreബിജെപി നടപടി ഒട്ടും ശരിയായില്ല! കാർത്തിയുടെ ഭാര്യയുടെ വീഡിയോ ‘അടിച്ചുമാറ്റി’ പ്രചാരണം; വിമർശന വുമായി ശ്രീനിധി
ചെന്നൈ: കോണ്‍ഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധിയുടെ വീഡിയോ ഉപയോഗിച്ചു തെരഞ്ഞെടുപ്പു പ്രചാരണഗാനം പുറത്തിറക്കി തമിഴ്നാട് ബിജെപി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ താമരൈ മലരട്ടും, തമിഴകം വളരട്ടും (താമര വിരിയട്ടെ, തമിഴകം വളരട്ടെ) എന്ന 5.16 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്റെ വീഡിയോയിലാണ് ശ്രീനിധിയും ഇടംപിടിച്ചത്. പത്തു വർഷം മുന്‍പ് വേൾഡ് ക്ലാസിക്കൽ തമിഴ് കോണ്‍ഫറൻസിൽ ശ്രീനിധി നടത്തിയ പ്രകടനമാണ് ബിജെപി “അടിച്ചുമാറ്റിയത്’. ശ്രീനിധിയുടെ നൃത്തത്തിനുള്ള യഥാർഥ ഗാനം രചിച്ചത് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയാണ്. ട്യൂണിട്ടത് എ.ആർ. റഹ്മാനും. വീഡിയോ പ്രചരിക്കപ്പെട്ടതോടെ പിഴവ് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി. ശ്രീനിധിയും വിമർശനം ഉന്നയിച്ചു. നുണപ്രചാരണത്തിനു തന്റെ ചിത്രം ഉപയോഗിച്ച ബിജെപി നടപടി ഒട്ടും ശരിയായില്ലെന്ന് അവർ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിൽ ഒരിക്കലും താമര വിരിയില്ലെന്നും അവർ പരിഹസിച്ചു.
Read Moreസ്കൂൾ ലോക്കർ റൂമിൽ പെണ്‍കുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം കാമറയിൽ പകർത്തി! സ്കൂൾ സെക്യൂരിറ്റിക്ക് മുട്ടന്‍പണി
ജാക്സണ് വില്ല (ഫ്ലോറിഡ) · സ്കൂൾ ലോക്കർ റൂമിൽ പെണ്‍കുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം രഹസ്യമായി ക്യാമറയിൽ പകർത്തി. ഹൈസ്കൂൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി 20 വർഷം ഫെഡറൽ ജയിലിൽ കഴിയുന്നതിന് ശിക്ഷ വിധിച്ചു. ജേസണ്‍ ബ്രയാൻ ഗോഫിനെ(45)യാണ് ഫെഡറൽ ജഡ്ജി ബ്രയാൻ ഡേവിസ് ശിക്ഷിച്ചത്. 2019 സെപ്റ്റംബർ 13 അറസ്റ്റിലായ ഗോഫ് സെപ്റ്റംബർ 25, 2020ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നു മാർച്ച് 29നാണു ശിക്ഷ വിധിച്ചത്. 2019 ഓഗസ്റ്റിൽ 14 വയസുള്ള രണ്ടു പെണ്‍കുട്ടികൾ ക്ലെ ഹൈസ്കൂൾ അധികൃതർക്കു നൽകിയ പരാതിയിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി കേസെടുത്തത്. ലോക്കർ റൂമിൽ കാമറ ലെൻസു കണ്ടെത്തിയതു സ്കൂൾ അധികൃതർ സ്ഥിരീകരിച്ചു. ലോക്കറിന്റെ ചുമരിൽ സെൽഫോണ്‍ ഒളിപ്പിച്ചു ഒരു ദ്വാരത്തിലൂടെ ലെൻസ് പുറത്തുവച്ചാണു വിഡിയോ പകർത്തിയിരുന്നത്. ഹോംലാന്റ് സെക്യൂരിറ്റിയുടെ അന്വേഷണത്തിൽ പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതികുറ്റം…
Read Moreഞങ്ങൾ സ്ത്രീകൾ ആരെ സ്നേഹിക്കണം, ആരെ വിവാഹം കഴിക്കണം എന്നൊന്നും ആരും പഠിപ്പിക്കാൻ വരേണ്ട! സിപിഎം പ്രചാരണം പഠിച്ചത് യോഗിയിൽനിന്നോ? പ്രിയങ്ക
തൃശൂർ: മുൻ എംപി ജോയ്സ് ജോർജിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ കടുത്ത വിമർശനവുമായി പ്രിയങ്ക ഗാന്ധി. ജോയ്സ് ജോർജ് കേരളത്തിലെ പെൺകുട്ടികളേയും സ്ത്രീകളേയും അപമാനിച്ചു. അതിനെതിരേ കേരളമൊന്നാകെ ഉയർന്ന പ്രതിഷേധങ്ങൾ സന്തോഷിപ്പിച്ചെന്നും പ്രിയങ്ക പറഞ്ഞു. ജോയ്സ് ജോർജിനെക്കൊണ്ട് മാപ്പു പറയിക്കാൻ പ്രതിഷേധങ്ങൾക്കായി. യുപി മുഖ്യമന്ത്രിയിൽനിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്നും പ്രിയങ്ക കളിയാക്കി. ഞങ്ങൾ സ്ത്രീകൾ, എന്തു ധരിക്കണം, എങ്ങനെയൊക്കെ ജീവിക്കണം, ആരെ സ്നേഹിക്കണം, ആരെ വിവാഹം കഴിക്കണം എന്നൊന്നും ആരും പഠിപ്പിക്കാൻ വരേണ്ട. അന്‍പതു ശതമാനം വരുന്ന സ്ത്രീകൾ ഇന്ത്യയുടെ ശക്തിയാണ്. ആ ശക്തിയാവും ഇനി ഇവിടത്തെ രാഷ്ട്രീയത്തേയും നിയന്ത്രിക്കുകയെന്നു പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
Read Moreകോടിയേരിയുടെ ഭാര്യയുടെ ഐ ഫോൺ സന്തോഷ് ഈപ്പന് നല്കിയതല്ല; ‘അന്വേഷിച്ച് കണ്ടെത്തി’ ക്രൈംബ്രാഞ്ച്; അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ…
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടേത് സന്തോഷ് ഈപ്പന് സമ്മാനമായി നല്കിയ ഐ ഫോണല്ലെന്ന് ക്രൈംബ്രാഞ്ച്. സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണ് വിനോദനി ഉപയോഗിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വിനോദിനി ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: സന്തോഷ് ഈപ്പൻ യുഎഇ നാഷണൽ ഡേയ്ക്ക് ആറ് ഐ ഫോണുകൾ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി നല്‍കിയിരുന്നു. ഇതിൽ ഒരു ഫോണ്‍ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരം സ്റ്റാച്യൂവിലെ കടയിൽ നിന്നും മറ്റൊരു ഫോണ്‍ വാങ്ങി നല്കി. ഐ ഫോണ്‍ 11 പ്രോ മാക്സ് 256 ജിബി ഫോണ്‍ ആണ് സന്തോഷ് ഈപ്പൻ ഇതിനായി വാങ്ങിയത്. സ്പെൻസർ ജംഗ്ഷനിലെ കടക്കാരനിൽ നിന്നാണ് സ്റ്റാച്യൂവിലെ കടക്കാരൻ ഫോണ്‍ എടുത്തു നൽകിയത്. സ്പെൻസർ ജംഗ്ഷനിലെ കടക്കാരനിൽ നിന്ന് കവ…
Read More