സ്കൂ​ൾ ലോ​ക്ക​ർ റൂ​മി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യം കാ​മ​റ​യി​ൽ പ​ക​ർ​ത്തി! സ്കൂ​ൾ സെ​ക്യൂ​രി​റ്റി​ക്ക് മുട്ടന്‍പണി

ജാ​ക്സ​ണ്‍ വി​ല്ല (ഫ്ലോ​റി​ഡ) · സ്കൂ​ൾ ലോ​ക്ക​ർ റൂ​മി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യം ര​ഹ​സ്യ​മാ​യി ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​.

ഹൈ​സ്കൂ​ൾ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നെ യു​എ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി 20 വ​ർ​ഷം ഫെ​ഡ​റ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​ന് ശി​ക്ഷ വി​ധി​ച്ചു.

ജേ​സ​ണ്‍ ബ്ര​യാ​ൻ ഗോ​ഫി​നെ(45)​യാ​ണ് ഫെ​ഡ​റ​ൽ ജ​ഡ്ജി ബ്ര​യാ​ൻ ഡേ​വി​സ് ശി​ക്ഷി​ച്ച​ത്.

2019 സെ​പ്റ്റം​ബ​ർ 13 അ​റ​സ്റ്റി​ലാ​യ ഗോ​ഫ് സെ​പ്റ്റം​ബ​ർ 25, 2020ൽ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു മാ​ർ​ച്ച് 29നാ​ണു ശി​ക്ഷ വി​ധി​ച്ച​ത്.

2019 ഓ​ഗ​സ്റ്റി​ൽ 14 വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ ക്ലെ ​ഹൈ​സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി കേ​സെ​ടു​ത്ത​ത്.

ലോ​ക്ക​ർ റൂ​മി​ൽ കാ​മ​റ ലെ​ൻ​സു ക​ണ്ടെ​ത്തി​യ​തു സ്കൂ​ൾ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ലോ​ക്ക​റി​ന്‍റെ ചു​മ​രി​ൽ സെ​ൽ​ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു ഒ​രു ദ്വാ​ര​ത്തി​ലൂ​ടെ ലെ​ൻ​സ് പു​റ​ത്തു​വ​ച്ചാ​ണു വി​ഡി​യോ പ​ക​ർ​ത്തി​യി​രു​ന്ന​ത്.

ഹോം​ലാ​ന്‍റ് സെ​ക്യൂ​രി​റ്റി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ്ര​തി​കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തി​നെ തു​ട​ർ​ന്ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ജ​സ്റ്റി​സ് സെ​യ്ഫ് ചൈ​ൽ​ഡ് ഹു​ഡ് പ്രോ​ജ​ക്റ്റ് യു​നൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് അ​റ്റോ​ർ​ണി ഓ​ഫീ​സി​ന്േ‍​റ​യും ക്രി​മി​ന​ൽ ഡി​വി​ഷ​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment