പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് പോകുന്നതിനു മുമ്പായി സ്ഥാനാര്‍ഥികള്‍ സ്വന്തം പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. കുടുംബ സമേതം എത്തിയാണ് ഏറെപ്പേരും വോട്ടു ചെയ്തത്. സ്ഥാനാര്‍ഥികളില്‍ അധികംപേര്‍ക്കും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തന്നെയാണ് വോട്ട്. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളില്‍ കെ. സുരേന്ദ്രന്, എം.ജി. കണ്ണന്, പ്രമോദ് നാരായണ്‍, കെ. പത്മകുമാര്‍, അശോകന് കുളനട എന്നിവര്‍ക്ക് മത്സരിക്കുന്ന മണ്ഡലത്തിനു പുറത്താണ് വോട്ട്. ആറന്മുളയിലെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും വോട്ടുകള്‍ മത്സരിക്കുന്ന മണ്ഡല പരിധിയില്‍ തന്നെയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായര്‍ ആറന്മുള എഇ ഓഫീസിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് പത്തനംതിട്ട ആനപ്പാറ ഗവണ്മെന്റ് എല്‍പിഎസിലും എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു മാത്യു ഇലവുംതിട്ട പറയങ്കര സാംസ്കാരിക നിലയത്തിലും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. തിരുവല്ല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞുകോശി പോള്‍ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ്…
Read MoreDay: April 6, 2021
കെട്ടിടനിര്‍മാണത്തിന് പത്തനംതിട്ടയിലെത്തി; വീടിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തു; ഒടുവില്‍ കിട്ടി 35 വര്‍ഷം
പത്തനംതിട്ട: പട്ടിക വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. കൂടാതെ 50, 000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി നരേന് ദേബ് നാഥി(30)നെയാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് ഫസ്റ്റ് കോടതി (പോക്സോ സ്പെഷല്‍ കോടതി)ശിക്ഷിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഇതാദ്യമായാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമമായ പോക്സോ ഉള്‍പ്പെട്ട ഒരു കേസില്‍ ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി കിരണ്‍രാജ് ഹാജരായി.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളിലായാണ് 35 വർഷത്തെ കഠിന തടവ്. കോടതി വിധിച്ചിട്ടുള്ള പിഴത്തുക അടയ്ക്കാതിരുന്നാല്‍ മൂന്ന് വകുപ്പുകളിലായി 15 മാസം കഠിനതടവ് അനുഭവിക്കണം. പിഴത്തുകയില്‍ 35,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും…
Read More18 ദിവസമായി ശുദ്ധജലം ലഭിക്കുന്നില്ല! ശുദ്ധജലത്തിനായി കനകാസ്യന്റെ ഒറ്റയാൾ പോരാട്ടം
മറയൂർ: മറയൂർ പഞ്ചായത്ത് നാലാം വാർഡിൽ സഹായഗിരി ഭാഗങ്ങളിൽ 18 ദിവസമായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കോവിൽക്കടവ് സ്വദേശി ബിജു കനകാസ്യൻ പഞ്ചായത്ത് ഓഫീസിനുമുൻപിൽ കുത്തിയിരിപ്പുസമരം നടത്തി. കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിനു സമീപത്തുനിന്ന് ബൈക്കിൽ കുടിവെള്ളമില്ലായെന്ന വാചകം എഴുതിയ കാലിക്കുടങ്ങൾ ബൈക്കിൽ തൂക്കിയിട്ട് കഴുത്തിൽ ബോർഡും തൂക്കിയാണ് മറയൂർവരെ യാത്രചെയ്ത് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമരം നടത്തിയത്. ജലനിധി പദ്ധതിയിലൂടെ കുടിവെള്ളം എത്തിയിരുന്നെങ്കിലും അടിക്കടി കുടിവെള്ളം തടസപ്പെടുമായിരുന്നു. നിലവിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പലതവണ പഞ്ചായത്ത് അധികൃതരോട് വിവരം സൂചിപ്പിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. കൂടാതെ, പാന്പാറിൽ ഏറെ മാലിന്യങ്ങൾ ഒഴുകുന്പോഴും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ശുദ്ധജലം എത്തിച്ചില്ലെങ്കിൽ തുടർ പോരാട്ടം നടത്തുമെന്നും ബിജു പറഞ്ഞു. എന്നാൽ 2013-ൽ ജലനിധി പദ്ധതി മുഖേന നടപ്പാക്കി പിജി ഗ്രൂപ്പ് മുഖേനയാണ് ശുദ്ധജലം ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ്…
Read Moreഇവിടെ കിടന്ന് ആര്‍ക്കും മരിക്കാനാവില്ല ! പൂച്ചകള്‍ക്ക് ഇത് ‘ഫോര്‍ബിഡന്‍ വില്ലേജ്’; വിചിത്രമായ ഗ്രാമത്തെക്കുറിച്ചറിയാം…
വിചിത്രമായ ജീവിതരീതികള്‍ പിന്തുടരുന്ന നിരവധി സ്ഥലങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവയില്‍ ഒട്ടുമിക്കതും വിദൂര ഗ്രാമങ്ങളോ ദ്വീപുകളോ ആയിരിക്കും. ഇത്തരമൊരു വിചിത്രഗ്രാമമാണ് ലോംഗിയര്ബെന്. സ്വാല്‍ബാര്‍ഡിന്റെ ദ്വീപസമൂഹത്തില്‍ സ്ഥിതിചെയ്യുന്ന ഒരു നോര്‍വീജിയന്‍ ഗ്രാമമാണിത്. ലോകത്തിലെ ഏറ്റവും വടക്കുകിഴക്കന്‍ നഗരമായ ഇത് ഒരു പഴയ കല്‍ക്കരി ഖനന കേന്ദ്രമായിരുന്നു. വര്‍ഷത്തില്‍ നാലുമാസത്തോളം ഇവിടെ പകല്‍ സമയത്ത് സൂര്യന് പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഇതിലൊതുങ്ങുന്നില്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. മഞ്ഞുമൂടിയ ഈ നഗരത്തില്‍ ആളുകള്‍ക്ക് പാലിക്കേണ്ട ഒരു കാര്യമുണ്ട്, അവിടെ മരിക്കാനാവില്ല എന്നതാണത്. ഒരു മനുഷ്യനും മരണത്തെ തടയാന്‍ കഴിയില്ലെന്ന് നമുക്കറിയാം. എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് ലോംഗിയര്‍ബൈന്‍ ഇത്തരമൊരു വിചിത്രമായ കാര്യം പാലിക്കുന്നത്? ആര്‍ട്ടിക് സര്‍ക്കിളിന് മുകളിലായിരിക്കുന്നതിനാല്‍, ഇവിടെ താപനില -32 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. ചിലപ്പോള്‍ അത് -46.3 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു പോകാറുണ്ട്. അതുകൊണ്ട് തന്നെ മണ്ണില്‍…
Read Moreഅഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ആരും കനിവ് കാട്ടിയില്ല; ളാഹ മഞ്ഞത്തോട് കോളനി നിവാസികള്‍ തുറന്നു പറയുന്നു…
പത്തനംതിട്ട: റാന്നി നിയോജകമണ്ഡലത്തിലെ ളാഹ മഞ്ഞത്തോട് കോളനി നിവാസികളോട് വോട്ടഭ്യര്‍ഥിച്ച് ഇത്തവണ ആരുമെത്തിയില്ല. ആരോടും പ്രത്യേക മമത കാട്ടേണ്ടതില്ലെന്ന് കോളനി നിവാസികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ആരും കനിവ് കാട്ടിയില്ലെന്ന് പറയുന്നു.മലമ്പണ്ടാരം വിഭാഗത്തില്‍പെട്ട 40 ആദിവാസി കുടുംബങ്ങളാണ് കോളനിയിലുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരകരായി ആരും കോളനിയിലേക്ക് എത്തിയിരുന്നില്ല. സമീപസ്ഥലമായ അട്ടത്തോട്ടില്‍ സ്ഥാനാര്‍ഥികള്‍ എത്തിയതായി അറിഞ്ഞു. കോളനിയില്‍ പുരുഷന്മാര് പകല്‍സമയം ഉണ്ടാകാത്തതിനാല്‍ അവരാരും ഇങ്ങോട്ട് കയറിയതുമില്ല. അതിനാല്‍ റാന്നിയിലെ സ്ഥാനാര്ഥികളാരെന്നു പോലും പലര്‍ക്കും വലിയ നിശ്ചയമില്ല. പോളിംഗ് ബൂത്തിലേക്ക് വാഹനം പിടിച്ചു പോകാനൊന്നും ഇവരുടെ കൈവശം പണമില്ല. വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാനായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങളും കോളനിക്കാര്‍ അറിഞ്ഞിട്ടില്ല. എന്നാല്‍ കോളനി നിവാസികളധികം പേരും തേന്‍ ശേഖരണത്തിനും മറ്റുമായി വനം കയറുന്നതിനാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതികരണം. ആരെങ്കിലും വന്നാല്‍ പോയി…
Read Moreഎല്ലാം പറഞ്ഞുതീര്‍ത്തു, കേസില്ല! നിയന്ത്രണംവിട്ട കാര്‍ കടയ്ക്കുള്ളിലേക്കു പാഞ്ഞുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കുറവിലങ്ങാട്: നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചശേഷം കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നെത്തിയ കാര്‍ പള്ളിക്കവലയിലെ ഓട്ടോസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം സ്കൂട്ടറിലും ഇടിച്ച് എതിര്‍വശത്തുള്ള ബേക്കറിക്കുള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബേക്കറിയുടെ പടികള്‍ ഇടിച്ചുകയറിയ കാര്‍ കടയിലെ ചില്ല് അലമാര തകര്‍ത്താണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറോടിച്ചിരുന്നയാള് വഴിയില്‍ വീണെങ്കിലും സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിനി ബസ് ടെര്‍മിനലിന് സമീപമായിരുന്നു അപകടമെങ്കിലും കാര്‍ പാഞ്ഞെത്തിയ ഭാഗത്തെങ്ങും യാത്രക്കാരും മറ്റു വാഹനങ്ങളും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് ടെര്‍മിനലില്‍ ബസ് കാത്തു നിന്നവരും ഈ ഭാഗത്തുണ്ടായിരുന്നില്ലെന്നതു ഭാഗ്യമായി. ആരുടെയും പരിക്ക് സാരമല്ല. സംഭവം പറഞ്ഞുതീര്ത്തതിനാല് കേസില്ലെന്ന് പോലീസ് പറയുന്നു.
Read Moreഒന്നരദിവസം ജെല്ലിക്കട്ട്..! എരുമയെ കൊണ്ടുവന്ന് കെട്ടി മരത്തിനു മുകളില്‍ കയറി കാത്തിരുന്നു; വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാൻ അഗ്നിരക്ഷാസേനയും
പെരിയ: അറവുശാലയില്‍ നിന്നും വിരണ്ടോടി നാട്ടില്‍ പരിഭ്രാന്തി പരത്തിയ പോത്തിനെ ഒന്നരദിവസത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പിടിച്ചുകെട്ടി. ചിത്താരിയിലെ അബ്ദുൾ റഹ്മാന്റെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാളിലേക്ക് പാലക്കാട് നിന്നും കൊണ്ടുവന്ന പോത്താണ് ശനിയാഴ്ച ഉച്ചയോടെ ലോറിയില്‍ നിന്നിറക്കുമ്പോള്‍ വിരണ്ടോടിയത്. അറവുശാലയിലെ ജീവനക്കാരും ഉടമസ്ഥനും പിന്നാലെ ഓടിയെങ്കിലും പോത്തിനെ പിടിക്കാനായില്ല. നിറയെ ആളുകളും വാഹനങ്ങളുമുള്ള റോഡിലൂടെയാണ് പോത്ത് ഓടിയതെങ്കിലും അക്രമമോ നാശനഷ്ടങ്ങളോ വരുത്താതിരുന്നത് ആശ്വാസമായി. ചിത്താരിയില്നിന്നും തണ്ണോട്ട്, പാക്കം വഴി പെരിയ വരെ ഓടിയെത്തിയ പോത്ത് വൈകുന്നേരത്തോടെ കേന്ദ്രസര്‍വകലാശാല വളപ്പിലെ കാടുപിടിച്ച ഭാഗത്തേക്ക് മറയുകയായിരുന്നു. രാത്രി ഒമ്പതു വരെ ഈ ഭാഗത്ത് തെരച്ചില്‍ നടത്തിയെങ്കിലും പോത്തിനെ കണ്ടുകിട്ടിയില്ല. ഞായറാഴ്ച പകല്‍ പാക്കം ചെര്‍ക്കാപ്പാറയിലെ ഒരു പറമ്പില്‍ പോത്തിനെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉടമസ്ഥനും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയായിരുന്നു. പോത്തിനെ കയറിട്ടു കുരുക്കി പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഒരു എരുമയെ…
Read Moreമാസ്കില്ലാത്തതിനാൽ മദ്യം നല്‍കിയില്ല! ബിവറേജസ് ജീവനക്കാരനെ ‘പഞ്ഞിക്കിട്ട’ യുവാവ് കുടുങ്ങി; പിടികൂടിയത് നാട്ടുകാര്‍
നെടുമ്പാശേരി: ബിവറേജസ് ജീവനക്കാരന്റെ തലയിൽ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. കിടങ്ങൂർ തുറവൂർ മാമ്പിള്ളി മാർട്ടിൻ (46) ആണ് അറസ്റ്റിലായത്. നെടുമ്പാശേരിയിലെ ബിവ്റേജസ് ഔട്ട്ലെറ്റ് ജീവനക്കാരനായ ചേരാനല്ലൂർ സ്വദേശി സേവ്യർ തോമസി(56)നെയാണ് പ്രതി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ സേവ്യർ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. വൈകുന്നേരം നാലോടെ ഔട്ട്ലെറ്റിലെത്തിയ പ്രതിക്ക് മാസ്കില്ലാത്തതിനാൽ മദ്യം നൽകാൻ ജീവനക്കാർ തയാറായില്ല. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം സേവ്യർ ചായ കുടിക്കാനിറങ്ങിയപ്പോൾ ഓട്ടോറിക്ഷയിൽ കാത്തിരുന്ന പ്രതി പിന്നിലൂടെ വന്ന് കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പ്രതിയെ പിടികൂടി നാട്ടുകാരാണ് പോലീസിനു കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreദുബായിലെ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ നഗ്നരായി 40 റഷ്യന്‍ കൗമാരക്കാരികള്‍ ! സുന്ദരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം…
ദുബായിലെ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത 40 കൗമാരക്കാരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം. ഇവരില്‍ ഭൂരിഭാഗം പേരും ഉക്രെയിനില്‍ നിന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ 11 പേര് ഉക്രെയിന് സ്വദേശികളാണെന്ന് ദുബായ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യ, ബെലാറസ്, മോള്‍ഡോവ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. ഈ പരിപാടിയുടെ ആസൂത്രകന്‍ എന്നപേരില്‍ അറസ്റ്റിലായ 33 കാരന് റഷ്യന്‍ സ്വദേശിയായ അലക്സി കോണ്ട്സോവ് ആണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. താന്‍ തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റിലായിരുന്നു എന്നും ഇവരുടെ പ്രകടനം താന്‍ അവിടെനിന്നാണ് പകര്‍ത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഗുരുതരമായ തെറ്റായിപ്പോയതായും ഇയാള്‍ സമ്മതിച്ചു എന്നറിയുന്നു. ഏതായാലും ഇയാള്‍ ജയില്‍ മോചനത്തിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. റഷ്യന്‍ മാധ്യമമായ ഔട്ട്ലെറ്റ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം…
Read Moreപോസ്റ്ററില്‍ ഫോട്ടോ വന്നത് അറിഞ്ഞിരുന്നോ? പ്രചാരണപോസ്റ്ററിൽ വയോധികയായ പാറുവിനെ മോഡലാക്കിയതു വിവാദത്തിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: ഭക്ഷ്യസുരക്ഷ സംബന്ധിച്ച എൽഡിഎഫിന്റെ പ്രചാരണപോസ്റ്ററിൽ കളമശേരി കുസാറ്റിനു സമീപം ഒറ്റമുറിയിൽ താമസിക്കുന്ന വയോധികയായ പാറുവിനെ മോഡലാക്കിയതിനെച്ചൊല്ലി വിവാദം. റേഷൻ കാർഡും കിറ്റുമായി ചിരിച്ചുകൊണ്ടിരിക്കുന്ന പാറുവിന്റെ ചിത്രമാണ് എൽഡിഎഫ് പോസ്റ്ററിലുള്ളത്. എന്നാൽ തനിക്ക് അർഹമായ റേഷനരി കിട്ടുന്നില്ലെന്നും പിങ്ക് റേഷൻകാർഡ് മാറ്റി മഞ്ഞ കാർഡാക്കാൻ ആരും സഹായിച്ചില്ലെന്നും പരിഭവം പറയുന്ന പാറുവിന്റെ വീഡിയോ യുഡിഎഫ് പ്രവർത്തകർ ചിത്രീകരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ചൂടേറിയ ചർച്ചയായി. ഈ വീഡിയോ ഹൈബി ഈഡൻ എംപി ഫേസ് ബുക്കിൽ പോസ്റ്റും ചെയ്തു. പിങ്ക് കാർഡിനു നാലു കിലോ അരിയാണ് കിട്ടുന്നതെന്നും അത് പോരെന്നും യുഡിഎഫിന്റെ വീഡിയോയിൽ പാറു മുത്തശ്ശി പറയുന്നു. പൈപ്പ്ലൈൻ റോഡിലെ പാറുവിന്റെ ഒറ്റമുറി വീട് നേരത്തേ ഷീറ്റുകൾ ഉപയോഗിച്ചുള്ളതായിരുന്നു. ഇതു കത്തിപ്പോയപ്പോൾ കുസാറ്റിലെ ബിടെക് എൻജിനീയറിംഗ് വിദ്യാർഥികളാണ് പുതുക്കി നൽകിയതെന്നും പാറു പറയുന്നു. പാറുവിനെ തെറ്റിദ്ധരിപ്പിച്ചാണ് റേഷൻ കാർഡുമായി…
Read More