തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുറവൻകോണം മണ്ഡലം ട്രഷറർ ബാലുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങൾ തേടി റിപ്പോർട്ട് നൽകാനായിരുന്നു ഡിസിസി നിർദ്ദേശം. പോസ്റ്ററുകൾ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വീണ പരാതി അറിയിച്ചിരുന്നു.
Read MoreDay: April 10, 2021
കോവിഡ് വാക്സിന് പകരം നല്‍കിയത് പേവിഷബാധക്കെതിരെയുള്ള വാക്സിന്
ലക്നോ: ഉത്തർപ്രദേശിൽ പ്രായമായ സ്ത്രീകൾക്ക് കോവിഡ് വാക്സിന് പകരം നൽകിയത് പേവിഷബാധക്കെതിരെയുള്ള വാക്സിൻ. ശാംലിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ക്കാണ് കോവിഡ് വാക്സിന് പകരം പേവിഷ ബാധക്കെതിരെയുള്ള മരുന്ന് കുത്തിവെച്ചത്. ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഫാര്‍മസിസ്റ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായും മജിസ്ട്രേറ്റ് അറിയിച്ചു.
Read Moreകീഴ്ക്കോടതിയിൽ നിന്ന് ഉത്തരവുണ്ടായാൽ ഉടൻ രാജിയില്ല; ജലീലിനെ സംരക്ഷിച്ച് മന്ത്രി ബാലൻ
തിരുവനന്തപുരം: കീഴ്ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ. മന്ത്രിക്കെതിരായ നടപടിക്ക് മൂന്നു മാസം സമയമുണ്ടെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ഡപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. മന്ത്രിയായിരുന്നപ്പോൾ കെ.എം.മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
Read Moreആശാനെതിരേ ശിഷ്യന്റെ അരങ്ങേറ്റം
മുംബൈ: നേതൃപാടവം, വിക്കറ്റ് കീപ്പിംഗ്, വെടിക്കെട്ട് ഫിനിഷിംഗ്, ഭാവന… ഇതു നാലും സമന്വയിപ്പിച്ച ലോക ക്രിക്കറ്റിലെ അപൂർവ ജനുസാണ് എം.എസ്. ധോണി എന്നതിൽ ആർക്കും തർക്കമില്ല. അതേ ധോണിയുടെ പിൻഗാമിയായി ഇന്ത്യൻ ടീമിലെത്തിയതാണ് ഋഷഭ് പന്ത് എന്ന യുവാവ്. ധോണിയെ ആശാനാക്കി അദ്ദേഹത്തിന്റെ നിഴലായി പന്ത് ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നതുമാണ്. ധോണി ദേശീയ ടീമിൽനിന്നു വിരമിച്ചു, പന്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി. ഇപ്പോൾ നായകനായി അരങ്ങേറാനുള്ള തയാറെടുപ്പിലാണ് പന്ത്. തന്റെ ആശാനായ ധോണിക്കെതിരേയാണു പന്തിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം എന്നതാണു ശ്രദ്ധേയം. അതെ, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സും ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസും ഇന്ന് നേർക്കുനേർ ഇറങ്ങും. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഭാവിയിൽ ഇന്ത്യയെ നയിക്കാൻ പ്രാപ്തനാണോ പന്ത് എന്നതുൾപ്പെടെയുള്ള നിരീക്ഷണങ്ങളും ക്രിക്കറ്റ് ലോകത്ത്…
Read Moreഐപിഎൽ 14-ാം സീസണിലെ ആദ്യമത്സരത്തിൽ ബംഗളൂരുവിന് ജയം
ചെന്നൈ: ഐപിഎൽ 14-ാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയതുടക്കം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുൻ ചാന്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിന് വീഴ്ത്തിയാണ് ബംഗളൂരു വിജയം ആഘോഷിച്ചത്. മുംബൈ ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു മറികടന്നത്. ഓപ്പണറായി ഇറങ്ങിയ നായകൻ വിരാട് കോഹ്ലി (29 പന്തിൽ 33), മാക്സ് വെൽ (39), എബിഡി വില്ല്യേഴ്സ് (48) എന്നിവരുടെ പ്രകടനമാണ് ബംഗളൂരുവിനെ വിജയതീരത്ത് എത്തിച്ചത്. അവസാന ഓവറിൽ ഒരു റണ്‍ വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിന്റെ കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസിനെ 159 റണ്‍സിൽ ഒതുക്കി. ഒരു റണ്ണൗട്ട് ഉൾപ്പെടെയായിരുന്നു അവസാന ഓവറിൽ നാല് വിക്കറ്റ് വീണത്. അതോടെ 2021 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ…
Read Moreവോട്ടെണ്ണലിന്റെ വേഗം കൂട്ടാൻ ഇവിഎം ടേബിളുകൾ കൂട്ടും; തപാൽ വോട്ട് എണ്ണാൻ വൈകും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ വേഗം കൂട്ടാൻ ഒരേ സമയം കൂടുതൽ ഇവിഎമ്മുകൾ തിട്ടപ്പെ ടുത്താൻ നിർദേശം. എന്നാൽ, ഇത്തവണ തപാൽ വോട്ടുകൾ ഏറെയുള്ളതിനാൽ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തീർന്നാലും തപാൽ വോട്ട് എണ്ണിത്തീരാനാകുമോ എന്ന സംശയം തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർക്കുണ്ട്. ഇതിനാൽ അന്തിമ ഫലം പ്രഖ്യാപിക്കാൻ വൈകിയേക്കും.ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ എണ്ണുന്നതിനായി ഇത്തവണ ഓരോയിടത്തും പരമാവധി നാലു ഹാളുകൾ വീതം ക്രമീകരിക്കാമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ള നിർദേശം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഓരോ ഹാളിലും ഏഴു ടേബിളുകൾ മാത്രമേ ക്രമീകരിക്കാവൂ. നേരത്തേ ഒരു ഹാളിൽ മാത്രമായിരുന്നു ഇവിഎമ്മുകൾ എണ്ണിയിരുന്നത്. ഇവിടെ 14 ടേബിളുകളാണു ക്രമീകരിച്ചിരുന്നത്. ഇതാണ് ഏഴാക്കി കുറച്ച ശേഷം ഹാളുകളുടെ എണ്ണം നാലാക്കി ഉയർത്തിയത്. നിർദേശം പൂർണതോതിൽ സംസ്ഥാനത്തു നടപ്പാക്കിയാൽ ഒരേ സമയം 28 ഇവിഎമ്മുകൾ വീതം എണ്ണാനാകും. ഇതുവഴി ഇവിഎമ്മുകൾ…
Read Moreസുരക്ഷിതമായ റോഡുകള്‍ പൗരന്റെ അവകാശം; അപകടങ്ങള്‍ കുറയ്ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നു ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റോഡ് സുരക്ഷാ അഥോറിറ്റിയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. സുരക്ഷിതമായ റോഡുകള്‍ പൗരന്റെ ഭരണഘടനാ അവകാശമാണെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഇതിനായി സര്‍ക്കാര്‍ പിരിച്ചെടുത്ത ഫണ്ട് അഥോറിറ്റിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ഉള്‍പ്പെടെ നല്കിയ പൊതുതാത്പര്യ ഹര്‍ജികളിലാണു ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. റോഡുകള്‍ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ പണികള്‍ ഒരുമിച്ചു ചെയ്യാന്‍ സംവിധാനം വേണം. ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. അപകടത്തിനിരയാവുന്നവര്‍ക്ക് സഹായം നല്കുന്നതിനു റോഡ് സുരക്ഷാ അഥോറിറ്റി ഇടപെടണം. റോഡ് സുരക്ഷാ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നു തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ…
Read Moreമന്ത്രിസ്ഥാനത്തു തുടരാൻ പാടില്ല; ബന്ധുനിയമനക്കേസിൽ കെ ടി ജലിലിനെതിരേ ലോകായുക്ത; ബന്ധുവിനെ നിയമിക്കാൻ അടി സ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിൽ ജനറൽ മാനേജരായി ബന്ധു കെ.ടി. അദീബിനെ അധികാരദുർവിനിയോഗം നടത്തി നിയമിച്ച കെ.ടി. ജലീൽ മന്ത്രിസ്ഥാനത്തു തുടരാൻ പാടില്ലെന്നു ലോകായുക്ത ഉത്തരവ്. യുക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് മുഖ്യമന്ത്രിക്കു നല്‍കും. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ അൽ റഷീദ് എന്നിവർ അടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ന്യൂനപക്ഷ വികസന കോർപറേഷനിൽ അടുത്ത ബന്ധുവായ കെ.ടി. അദീബിനെ മന്ത്രി ചട്ടവിരുദ്ധമായി നിയമിച്ചുവെന്നായിരുന്നു പരാതി. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നായിരുന്നു പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ ആവശ്യം.പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞതായി ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കി. അടുത്ത ബന്ധുവിനെ നിയമിക്കാൻ അടി സ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി. കോർപറേഷൻ ആവശ്യപ്പെടാതെയായിരുന്നു ഇത്. ഇ ങ്ങനെ മന്ത്രിപദവി സ്വകാര്യ താത്പര്യത്തിനായി ദുർവിനിയോഗം ചെയ്തു. സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, സത്യപ്രതിജ്ഞാലംഘനം…
Read Moreമന്‍സൂറിനെ ഇല്ലാതാക്കിയ ശേഷം സുരക്ഷതേടി കാട്ടിലെത്തിയ രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ച നിലയിൽ; സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാൾ മൻസൂറിന്റെ അയൽവാസി
നാദാപുരം: കടവത്തൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പുല്ലൂക്കര സ്വദേശി കൊയിലോത്ത് രതീഷി (36) നെ വളയം പോലീസ് സ്റ്റേഷന് പരിധിയിലെ ചെക്യാട് അരൂണ്ട കൂളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സജീവ സിപിഎം പ്രവര്‍ത്തകനാണ്. ചുവപ്പ് ഷര്‍ട്ടും ലുങ്കിയും ധരിച്ച് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരം നാലിനു പറമ്പിലൂടെ പോവുകയായിരുന്ന സ്ത്രീയാണ് മരത്തില്‍ യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് വളയം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയിലാണ് മരിച്ചത് കൊലക്കേസ് പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. നാദാപുരം ഡിവൈഎസ്പി പി.എ. ശിവദാസ്, വളയം എസ്ഐ പി.ആര്. മനോജ് എന്നിവര്‍ സ്ഥലത്തെത്തുകയും മരിച്ചത് രതീഷ് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഇയാളുടെ ബന്ധുകളോട് അരൂണ്ടയിലെത്താന് ആവശ്യപ്പെടുകയായിരുന്നു. രാത്രി എഴോടെ രതീഷിന്റെ…
Read More