മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രാ​​​​ൻ പാ​​​​ടി​​​​ല്ല; ബ​​ന്ധു​​നി​​യ​​മ​​നക്കേസിൽ കെ ടി ജലിലിനെതിരേ ലോകായുക്ത; ബ​​​​ന്ധു​​​​വി​​​​നെ നി​​​​യ​​​​മിക്കാൻ അടി സ്ഥാനയോ​​​​ഗ്യ​​​​ത​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​രാ​​​​യി ബ​​​​ന്ധു​​ കെ.​​​​ടി. അ​​​​ദീ​​​​ബി​​​​നെ അ​​​​ധി​​​​കാ​​​​ര​​​​ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ന​​​​ട​​​​ത്തി നി​​​​യ​​​​മി​​​​ച്ച കെ.​​​​ടി. ജ​​​​ലീ​​​​ൽ മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നു ലോ​​​​കാ​​​​യു​​​​ക്ത ഉ​​​​ത്ത​​​​ര​​​​വ്. യു​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു ന​​​​ല്കും.

ലോ​​​​കാ​​​​യു​​​​ക്ത ജ​​​​സ്റ്റീ​​​​സ് സി​​​​റി​​​​യ​​​​ക് ജോ​​​​സ​​​​ഫ്, ഉ​​​​പ​​​​ലോ​​​​കാ​​​​യു​​​​ക്ത ഹ​​​​രു​​​​ണ്‍ അ​​​​ൽ റ​​​​ഷീ​​​​ദ് എ​​​​ന്നി​​​​വ​​​​ർ അ​​​​ട​​​​ങ്ങി​​​​യ ബ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​വാ​​​​യ കെ.​​​​ടി. അ​​​​ദീ​​​​ബി​​​​നെ മന്ത്രി ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി നി​​​​യ​​​​മി​​​​ച്ചുവെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി.

ജ​​​​ലീ​​​​ലി​​​​നെ മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തുനി​​​​ന്നു മാ​​​​റ്റിനി​​​​ർ​​​​ത്തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നാ​​​​യ യൂ​​​​ത്ത് ലീ​​​​ഗ് നേ​​​​താ​​​​വ് വി.​​​​കെ. മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​ഫി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം.പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ ശ​​​​രി​​​​യാ​​​​ണെ​​​​ന്നു തെ​​​​ളി​​​​ഞ്ഞ​​​​താ​​​​യി ലോ​​​​കാ​​​​യു​​​​ക്ത ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​വി​​​​നെ നി​​​​യ​​​​മ​​​​ിക്കാൻ അടി സ്ഥാനയോ​​​​ഗ്യ​​​​ത​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി.

കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു ഇത്. ഇ ങ്ങനെ മ​​​​ന്ത്രി​​​​പ​​​​ദ​​​​വി സ്വ​​​​കാ​​​​ര്യ താ​​​​ത്പ​​​​ര്യ​​​​ത്തി​​​​നാ​​​​യി ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ചെ​​​​യ്തു. സ്വ​​​​ജ​​​​ന​​​​പ​​​​ക്ഷ​​​​പാ​​​​തം, അ​​​​ധി​​​​കാ​​​​ര​​​​ ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം, സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ​​​​ലം​​​​ഘ​​​​നം എ​​​​ന്നി​​​​വ ജ​​ലീ​​ൽ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ലോ​​​​കാ​​​​യു​​​​ക്ത നി​​​​രീ​​​​ക്ഷി​​​​ച്ചു.

നി​​​​യ​​​​മ​​​​നം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോടെ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലെ ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ജോ​​​​ലി അ​​​​ദീ​​​​ബ് രാ​​​​ജി​​​​വ​​​​ച്ചി​​​​രു​​​​ന്നു. സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ൽ മാ​​​​നേ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്ന അ​​​​ദീ​​​​ബി​​​​നെ ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ, മ​​​​ന്ത്രി കെ.​​​​ടി. ജ​​​​ലീ​​​​ൽ, എ.​​​​പി. അ​​​​ബ്ദു​​​​ൾ വ​​​​ഹാ​​​​ബ്, എ.​​​​അ​​​​ക്ബ​​​​ർ, കെ.​​​​ടി. അ​​​​ദീ​​​​ബ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ.വി​​​​ജ്ഞാ​​​​പ​​​​ന പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും യോ​​​​ഗ്യ​​​​ത​​​​യും പ്ര​​​​വൃ​​​​ത്തി പ​​​​രി​​​​ച​​​​യ​​​​വു​​​​മു​​​​ള്ള അ​​​​ദീ​​​​ബാ​​​​യി​​​​രു​​​​ന്നു അ​​​​പേ​​​​ക്ഷ​​​​ക​​​​രി​​​​ൽ യോ​​​​ഗ്യ​​​​നാ​​​​യ ഏ​​​​ക വ്യ​​​​ക്തി എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ലോ​​​​കാ​​​​യു​​​​ക്ത​​​​യി​​​​ൽ മ​​​​ന്ത്രി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. എ​​​​ന്നാ​​​​ൽ ഈ ​​​​വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ലോ​​​​കാ​​​​യു​​​​ക്ത അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല.

Related posts

Leave a Comment