ഭീമനടി: മരണം പതിയിരിക്കുന്ന ചൈത്രവാഹിനി പുഴയിലെ ചതിക്കുഴികളിൽ മരണമടഞ്ഞത് നിരവധിപ്പേർ. കർണാടക വനത്തിൽ നിന്നുത്ഭവിച്ച് കാസർഗോഡിന്റെ കിഴക്കൻ മലയോരത്ത് കൂടി ഒഴുകി അറബിക്കടലിൽ എത്തിച്ചേരുന്ന ചൈത്രവാഹിനി പുഴയ്ക്ക് അധികമാർക്കും അറിയാത്ത പ്രത്യേകതകളുണ്ട്. പുഴയിലുള്ള നിരവധി കയങ്ങൾ അപകടം ഉണ്ടാക്കുന്നവയാണ്. അതുപോലെ ചുഴികളും. കുന്നുംകൈ വരെ വേലിയേറ്റം എത്താറുണ്ട്. ഇതിന് താഴേക്ക് അത്യന്തം അപകടമാണ്. ഏതുസമയത്തും വേലിയേറ്റം ഉണ്ടാകാം. അതുകൊണ്ടാണ് മരണപ്പെട്ട വിദ്യാർഥികൾ പുഴയിൽ ഇറങ്ങിയ സ്ഥലത്തുനിന്നും മീറ്ററുകളോളം മുകൾ ഭാഗത്ത് എത്തിയത് .ഏതാനും വർഷം മുന്‍പ് ഭീമനടി പുഴയിൽ കുളിച്ചുകൊണ്ടിരുന്ന അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നു. അതുപോലെ മുക്കട പാലത്തിന് സമീപം രണ്ടുവർഷം മുന്‍പ് രണ്ടുയുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആറുമാസം മുന്‍പ് ചെമ്പൻകുന്നിൽ പുഴയിലിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടപ്പോൾ പ്രദേശവാസികൾ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഈ പുഴയുടെ പ്രത്യേകത അറിയാവുന്നവരല്ലാതെ ആരു വന്നാലും അപകടത്തിൽപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. പുറത്തുനിന്നുള്ളവരെ പുഴയിൽ ഇറങ്ങുന്നത്…
Read MoreDay: April 16, 2021
വാഹന പരിശോധനയിലും മറ്റുമായി പിഴയൊടുക്കിയ രസീത് ബുക്കിൽ കൃത്രിമം! എസ്ഐയുടെ പണിപോയി; പോലീസുകാരന്റെ തന്ത്രം ഇങ്ങനെ…
തിരൂരങ്ങാടി: വാഹന പരിശോധനയിലും മറ്റുമായി പിഴ ഈടാക്കുന്ന രസീത് ബുക്കിൽ കൃത്രിമം കാണിച്ച സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ ബിബിനെയാണ് മലപ്പുറം പോലീസ് മേധാവി എസ്.സുജിത്ത്ദാസ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പോലീസ് ഫൈൻ ഈടാക്കുന്ന ടിആർ ഫൈവ് റസിപ്റ്റ്(പിഴയുടെ രസീത്) ബുക്കിലാണ് കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. ഫൈൻ ഈടാക്കുന്ന ആൾക്കു യഥാർഥ തുക എഴുതി നൽകും. തുടർന്ന് പിഴയുടെ രസീതിൽ കിട്ടിയ തുക കുറച്ചു കാണിക്കുകയായിരുന്നു. ഫെബ്രുവരി എട്ടു മുതലുള്ള എല്ലാ പിഴയുടെ രസീതിലും കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പി കെ. സുദർശന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
Read Moreഹാളിലെ പരിപാടിക്ക് എഴുപത്തിയഞ്ച് പേർ മാത്രം, രാത്രി ബാറില്ല, തിയറ്ററുകളിൽ സെക്കൻഡ് ഷോയില്ല; കോവിഡ് നിയന്ത്രണങ്ങൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. നിയന്ത്രണങ്ങളും നിർദേശങ്ങളും ◙ഷോപ്പിംഗ് മാളുകളിലും മാർക്കറ്റിലും പ്രവേശനം ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവർക്കും വാക്സീൻ രണ്ട് ഡോസും എടുത്തവർക്കും ◙സിനിമാ തീയറ്ററുകളും ബാർ ഹോട്ടലുകളും രാത്രി ഒൻപതു മണി വരെ ◙വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകൾ ജില്ലാ ഭരണകൂടത്തെ മുൻ കൂട്ടി അറിയിക്കണം ◙കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരും ◙അടച്ചിട്ട ഹാളിനുള്ളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ച് ◙പുറത്തെ പരിപാടികളിൽ നൂറ്റിയന്പത് പേർക്ക് പങ്കെടുക്കാം ◙വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തും ◙ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കാർ കൂടാതെ ശ്രദ്ധിക്കണം ◙കളക്ടർമാർക്ക് പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാൻ അനുമതി ◙പോലിസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കും ◙സംസ്ഥാനത്തെ…
Read Moreഇത് തക്കതായ കാരണമല്ല! കോവിഡ് ബാധിച്ചതിനാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായില്ല; അധ്യാപികയ്ക്ക് മലപ്പുറം ജില്ലാ കളക്ടറിന്റെ മുട്ടന്‍പണി
പേരാമ്പ്ര: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാവാത്ത കോവിഡ് പോസിറ്റീവായ അധ്യാപികയെ മലപ്പുറം ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം ജില്ലയിലെ താനൂര്‍ ടൗണിലെ ജിഎംയുപി സ്കൂള്‍ അധ്യാപികയും പേരാമ്പ്ര സ്വദേശിയുമായ പുന്നച്ചാലില്‍ ബീജയാണ് ശിക്ഷാ നടപടിക്ക് വിധേയയാത്. ബീജയും ഭര്‍ത്താവും രണ്ട് കുട്ടികളും സഹോദരനും മാര്‍ച്ച് 22 മുതല്‍ കോവിഡ് ബാധിതരായിരുന്നു. ഈക്കാരണത്താൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിതരണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വേങ്ങര നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇ-മെയില്‍ വഴിയും എസ്എംഎസ് വഴിയും ഫോണ്‍ മുഖാന്തിരവും കോവിഡ് പോസറ്റീവ് റിസൾട്ട് സഹിതം അപേക്ഷ നല്‍കിയിരുന്നതായി ബീജ പറഞ്ഞു. എന്നാല്‍ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ ഒന്‍പതിന് കളക്ടറുമായും റിട്ടേണിംഗ് ഓഫീസറുമായി സംസാരിച്ചപ്പോള്‍ കോവിഡ് രോഗബാധ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കാന്‍ തക്കതായ കാരണമല്ലെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. പിന്നീട് ഏപ്രില്‍ 12ന് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നെന്ന് അധ്യാപിക…
Read Moreചികിത്സ തേടുന്നവരിൽ 90 % ആളുകൾക്കും കോവിഡ്; ആരോഗ്യ പ്രവർത്തകരും രോഗബാധിതർ; ആശങ്ക പ്രകടിപ്പിച്ച് എയിംസ് ഡയറക്ടർ
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹി എയിംസിലെ സ്ഥിതി ഏറെ ഗുരുതരമെന്ന് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സ തേടുന്നവരിൽ 90% ആളുകൾക്കും കോവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവർത്തകരും രോഗബാധിതരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യൻ നിർമിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വേങ്കിടേഷ് വർമ അറിയിച്ചു. വാക്സിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.മേയിൽ വാക്സിന്റെ നിർമാണം വർധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്സിൻ നിർമിക്കുമെന്നും വേങ്കിടേഷ് പറഞ്ഞു. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യൻ നിർമിത സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്.
Read Moreകറുത്തവര്‍ഗക്കാരനാണെന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? പോലീസുകാരിക്ക് മുട്ടന്‍പണി
വാഷിംഗ്ടൺ: അമേരിക്കയിലെ മിനിസോട്ടയിൽ കറുത്തവർഗക്കാരനെ വെടിവച്ചുകൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു. കിം പോട്ടർ എന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത കിം പോർട്ടറെ കോടതിയിൽ ഹാജരാക്കി 100,000 ഡോളർ ജാമ്യത്തിൽ വിട്ടു. കിം അബദ്ധത്തിൽ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. മിനിസോട്ട സംസ്ഥാനത്തെ ബ്രൂക്ക്ലിൻ സെന്ററിലായിരുന്നു സംഭവം. ഡൗണ്ട് റൈറ്റ് (20) എന്ന കറുത്തവർഗക്കാരനാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ബ്രൂക്ക്ലിൻ സെന്റർ പോലീസ് മേധാവിയും കിം പോർട്ടറും നേരത്തെ ജോലിയിൽനിന്നും രാജിവച്ചിരുന്നു. വെടിവയ്പിനെ തുടർന്ന് ബ്രൂക്ക്ലിൻ സെന്ററിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. പോലീസ് ആസ്ഥാനത്തിനു മുന്നിൽ നൂറുകണക്കിന് പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് ഒത്തുകൂടി. ബ്ലാക്ക് ലൈവ്സ് മാറ്റർ മുദ്രാവാക്യം മുഴക്കിയായി രുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് റബർ ബുള്ളറ്റുപയോഗിച്ച് വെടിവയ്പും കണ്ണീർവാതക പ്രയോഗവും നടത്തി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബ്രൂക്ക്ലിൻ…
Read Moreകോവിഡിനെ തുടര്‍ന്ന് അഞ്ചില്‍ ഒരാള്‍ വീതം മാനസിക ചികിത്സ തേടുന്നതായി സിഡിസി! ചികിത്സ തേടി എത്തുന്നവര്‍ ഇവരൊക്കെ…
ന്യുയോര്‍ക്ക്: കോവിഡ് മഹാമാരി അമേരിക്കയില്‍ ആരംഭിച്ചതിനുശേഷം മാനസിക ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി സിഡിസിയുടെ പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികിത്സ തേടുന്നതായും, മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ കഴിഞ്ഞ 8 മാസത്തിനുള്ളില്‍ മെന്റല്‍ ഹെല്‍ത്ത് പ്രിസ്ക്രിപ്ഷന് 6.5 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. പതിനെട്ടു സംസ്ഥാനങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സൗത്ത് കാരലൈന കോണ്‍വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളൊജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ ആശുപത്രിയില്‍ ചികിത്സിച്ചുവരുന്നു. വിദ്യാഭ്യാസ രീതിയില്‍ വന്ന മാറ്റത്തെ തുടര്‍ന്നു മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടികളും, മാതാപിതാക്കളും, ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നും മാനസിക സമ്മര്‍ദത്തിലായവരും ഇവിടെ ചികിത്സ തേടി എത്തുന്നു. കോവിഡ് 19 നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്കു ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്സ് കണ്ടുവരുന്നുവെന്നതാണ്. പാന്‍ഡമിക് ഇനിയും നീണ്ടു…
Read Moreമകളെ മാനഭംഗപ്പെടുത്തി, പ്രതിയുടെ വീട്ടിൽക്കയറി പിതാവ് ആറു പേരെ വെട്ടിക്കൊന്നു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വിശാഖപട്ടണം: മകളെ മാനഭംഗപ്പെടുത്തിയ പ്രതിയുടെ കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേരെ വെട്ടിക്കൊന്ന് പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ ജുട്ടഡ ഗ്രാമത്തിലാണു സംഭവം. ബട്ടിന അപ്പല രാജുവാണു കൂട്ടക്കൊലപാതകം നടത്തിയത്. ഇന്നലെ യാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബമ്മിഡി രമണ(60), ഉഷാ റാണി(35), അല്ലു രമാദേവി(53), എൻ. അരുണ(37), ഉഷാറാണിയുടെ മക്കളായ ഉദയ്(രണ്ട്), ഉർവിഷ(ആറു മാസം) എന്നിവരാണു കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം അപ്പല രാജു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വലിയ അരിവാൾകൊണ്ടാണ് അപ്പല രാജു ആറു പേരെയും വെട്ടിക്കൊന്നത്. ഇയാളുടെ മകളെ ഈ കുടുംബത്തിലെ വിജയ് എന്നയാൾ വിവാഹംവാഗ്ദാനം നല്കി രണ്ടു വർഷംമുന്പ് മാനഭംഗപ്പെടുത്തിയതായി ആരോപണമുയർന്നു. ഇതു ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും വിജയ്ക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് വിജയ് മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്ന് ഇരു കുടുംബങ്ങളും…
Read Moreപിന്നില്‍ രാഷ്ട്രീയ കാരണങ്ങളല്ല! ജ്യേഷ്ഠനെ തെരഞ്ഞെത്തിയ അക്രമിസംഘത്തിന് ആളുമാറി; അഭിമന്യുവിന്റെ മരണത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ…
ചാരുംമൂട്: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പതിനഞ്ചുകാരനായ പത്താംക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി. വള്ളികുന്നം പുത്തൻചന്ത അന്പിളി ഭവനത്തിൽ അന്പിളികുമാറിന്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു(15)വാണ് കുത്തേറ്റു മരിച്ചത്. വള്ളികുന്നം അമൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്നലെ രാവിലെ പരീക്ഷ എഴുതാനിരിക്കവെയാണ് കൊല്ലപ്പെട്ടത്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ കഴിഞ്ഞദിവസം രാത്രി ക്ഷേത്രത്തിനു കിഴക്കുവശത്തെ മൈതാനത്തു വച്ചായിരുന്നു സംഭവം. മറ്റു രണ്ടുപേർക്കു കൂടി ആക്രമണത്തിൽ കുത്തേറ്റു. വള്ളികുന്നം പുത്തൻചന്ത നഗരൂർ കുറ്റിയിൽ ആദർശ്(19), പടയണിവെട്ടം മങ്ങാട്ട് പുത്തൻവീട്ടിൽ കാശിനാഥ് (15) എന്നിവർക്കാണ് പരിക്കേറ്റത്. ആദർശിന്റെ പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാശിനാഥിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിമന്യുവിനെ ആക്രമിക്കുന്നത് കണ്ടു തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് കുത്തേറ്റത്. അഭിമന്യുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മുന്‍പ്…
Read Moreനിർമാണം ആരംഭിച്ചു കഴിഞ്ഞു! സ്പുട്നിക് 5 വാക്സിൻ ഈ മാസം തന്നെ ഇന്ത്യയിലെത്തും; 18 വയസിന് മുകളിലുള്ളവർക്കെല്ലാം വാക്സിൻ
മോസ്കോ: റഷ്യൻ നിർമിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വേങ്കിടേഷ് വർമ. വാക്സിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മേയിൽ വാക്സിന്റെ നിർമാണം വർധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്സിൻ നിർമിക്കുമെന്നും വേങ്കിടേഷ് പറഞ്ഞു. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യൻ നിർമിത സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്. മേയ് മാസം ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്നിക് വാക്സിൻ വിതരണം ചെയ്യുക. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സ്പുട്നിക് 5 വാക്സിന് അനുമതി നൽകിയത്. ഇതോടെ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനായി സ്പുട്നിക്. ഈ വാക്സിൻ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 18നും 99 വയസിനും ഇടയിലുള്ള 1600 പേരിലാണ്…
Read More