കൊച്ചി: വാഹനാപകടത്തില്‍ മരിച്ച ബൈക്ക് യാത്രക്കാരന് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന കാരണത്താൽ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച വാഹനാപകട നഷ്ടപരിഹാര ക്ലെയിം ട്രൈബ്യൂണലിന്റെ (എംഎസിടി) വിധി ഹൈക്കോടതി റദ്ദാക്കി. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച യാത്രക്കാരന്റെ ഭാഗത്തും വീഴ്ചയുണ്ടെന്ന ട്രൈബ്യൂണലിന്റെ വിലയിരുത്തല്‍ റദ്ദാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ തീരുമാനം. മലപ്പുറം മറ്റത്തൂര്‍ സ്വദേശി മുഹമ്മദ് കുട്ടി 2007 ഓഗസ്റ്റ് എട്ടിനുണ്ടായ അപകടത്തില്‍ മരിച്ച സംഭവത്തില്‍ തിരൂര്‍ എംഎസിടി നഷ്ടപരിഹാരത്തുക നിശ്ചയിച്ചതിനെതിരേ ഭാര്യ ഖദീജയും മക്കളും നല്കിയ അപ്പീലും തുക നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്ന ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അപ്പീലും പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഹെല്‍മെറ്റ് ധരിക്കാത്തതു മൂലമുള്ള അപകടമാണോയെന്ന് ഓരോ കേസിലും വസ്തുതകള്‍ പരിശോധിച്ചു വിലയിരുത്തണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ നഷ്ടപരിഹാരം കുറയ്ക്കാനാവില്ലെന്ന വിധി ഹെല്‍മെറ്റ് ധരിക്കാതെ ബെക്കില് യാത്ര ചെയ്യാനുള്ള ലൈസന്‍സല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബൈക്ക് യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന…
Read MoreDay: April 17, 2021
പളനിയമ്മ വിളിച്ചു; “കുവി’ ഓടിയെത്തി; എട്ടുമാസത്തിനുശേഷം പെട്ടിമുടിയിൽ വെച്ച് വീണ്ടും കണ്ടപ്പോൾ ഉള്ള ഇരുവരുടേയും സ്നേഹ പ്രകടനങ്ങൾ കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു
മൂന്നാർ: കുവീ… എട്ടുമാസംമുന്പ് കേട്ട ആ ശബ്ദത്തിന്റെ ഉടമയെ കുവിയെന്ന നായ തിരിച്ചറിഞ്ഞു. പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയുടെ മുറിപ്പാടുകളുമായി കഴിയുന്ന പളനിയമ്മയുടെ വിളി കേട്ടയുടൻതന്നെ കുവി ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ഓടിയെത്തുകയായിരുന്നു. പിന്നീടാണ് മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ള സ്നേഹം വെളിപ്പെടുത്തുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ മൂന്നാറിൽ അരങ്ങേറിയത്. ദുരന്തത്തിന് എട്ടുമാസത്തിനുശേഷം കുവി വീണ്ടും ഉടമയുടെ പക്കൽ മടങ്ങിയെത്തിയപ്പോൾ ഉണ്ടായ സ്നേഹ പ്രകടനങ്ങൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിയിച്ചു. എട്ടുമാസം തന്നെ പരിചരിക്കുകയും പരിപാലിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ വിട്ടുപിരിയുന്നതിന്റെ വേദനയിലുമായിരുന്നു കുവി. ഹൃദയഭേദകങ്ങളായ പെട്ടിമുടിയിലെ ദുരന്ത കാഴ്ചകൾക്കിടയിൽ കുവിയെന്ന നായ തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ സഹായിച്ചതും പിന്നീട് ഭക്ഷണം കഴിക്കാതെ അവശനിലയിലായ നായയെ പോലീസ് സേന ഏറ്റെടുത്ത് കൊണ്ടുപോയതുമെല്ലാം ദുരന്തത്തിനിടയിലെ നൻമയുടെ കാഴ്ചകളായിരുന്നു. പെട്ടിമുടി ദുരന്തത്തിനു ശേഷമുള്ള നാലാംദിനം ദേശീയ ദുരന്തനിവാരണ…
Read Moreരാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; 24 മണിക്കൂറിനിടെ 2,34,692 രോഗികൾ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,341 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,45,26,609 ആയി. മരണസംഖ്യ 1,75,649 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 16,79,740 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,26,71,220 ആയി. രാജ്യത്ത് ഇതുവരെ 11,99,37,641 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreചേച്ചീ…കാപ്പി എനിക്ക് കൂടി ! രാവിലെ അടുക്കളയില്‍ കയറി കാപ്പിയിട്ട വീട്ടമ്മ ശബ്ദം കേട്ട് തിരിഞ്ഞപ്പോള്‍ തൊട്ടു പിറകില്‍ കണ്ടത് തോക്കുചൂണ്ടി നില്ക്കുന്ന കള്ളനെ…
പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കടന്നശേഷം വീട്ടമ്മയ്ക്കു നേരെ തോക്കുചൂണ്ടി കള്ളന്റെ കവര്‍ച്ചാ ശ്രമം. എന്നാല്‍ വീട്ടമ്മ ബഹളം വച്ചതോടെ ഇയാള്‍ അടുത്തുള്ള മതില് ചാടി ബൈക്കില്‍ കടന്നു കളയുകയും ചെയ്തു. പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം. രാവിലെ ഉണര്‍ന്ന് അടുക്കള വാതില്‍ തുറന്നിട്ട് കാപ്പിയുണ്ടാക്കിയ ശേഷം തിരിഞ്ഞപ്പോഴാണ് അടുക്കളയില്‍ ഒരാള്‍ നില്ക്കുന്നതു കണ്ടതെന്നു വീട്ടമ്മ പറയുന്നു. തോക്കു ചൂണ്ടിയതോടെ ബഹളംവച്ചു. ഇതോടെ മോഷ്ടാവ് സമീപത്തെ മതില് ചാടിക്കടന്നു ബൈക്കില്‍ കടന്നുകളയുകയായിരുന്നു. കറുത്ത ടീഷര്‍ട്ടും കാവിമുണ്ടും ധരിച്ചിരുന്ന ആള് തലയില്‍ തൊപ്പിവച്ചിരുന്നു. മുഖം മറച്ചിരുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനായില്ലെന്നു സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിന് വീട്ടമ്മ മൊഴിനല്‍കി. അതേസമയം, സംഭവം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. മോഷ്ടാവിന്റെ കയ്യില്‍ ഉണ്ടായിരുന്നതു തോക്കാണോ എന്നതു സംബന്ധിച്ചും വ്യക്തതയില്ലെന്നും പോലീസ് വ്യക്തമാക്കി.
Read Moreഹര്‍മന്‍പ്രീത് കോവിഡ് മുക്തയായി
ന്യൂഡല്‍ഹി: ഇന്ത്യ വനിതാ ട്വന്റി 20 ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കോവിഡ് മുക്തയായി. രോഗമുക്തയായ വിവരം താരംതന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് 30നാണ് ഹര്‍മന്‍പ്രീതിനു കോവിഡ് ബാധിച്ചത്. രണ്ടാഴ്ചയിലേറെ ക്വാറന്റൈനിലായിരുന്ന താരം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയി.പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചു. സുഖമായിരിക്കുന്നു എന്ന് ഹര്‍മന്‍പ്രീത് ട്വിറ്ററില്‍ കുറിച്ചു. സൂക്ഷിക്കുക, കൂടുതല്‍ കരുതലായിരിക്കുക. വൈറസ് വലിയ അപകടകാരിയാണ്. അധികൃതർ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക എന്നും താരം കുറിച്ചു.
Read Moreസ്റ്റോക്സ് മൂന്നു മാസം പുറത്തിരിക്കും
ലണ്ടന്‍: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനു മൂന്നു മാസത്തോളം ക്രിക്കറ്റില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവരും.വിരലിനേറ്റ പൊട്ടലിനെത്തുടര്ന്നാണു സ്റ്റോക്സ് പുറത്തിരിക്കേണ്ടിവരുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യമറിയിച്ചത്. ചൂണ്ടു വിരലിനാണു പൊട്ടലേറ്റത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനൊപ്പം പഞ്ചാബ് കിംഗ്സിനെതിരേയുള്ള മത്സരത്തിനിടെയാണു താരത്തിനു പരിക്കേറ്റത്. മത്സരത്തില്‍ ഡൈവിംഗ് ക്യാച്ചിനുള്ള ശ്രമത്തിനിടെയാണു പരിക്കേറ്റത്. എക്സ്റേ, സിടി സ്കാന്‍ പരിശോധനയ്ക്കു വ്യാഴാഴ്ച താരത്തെ വിധേയാനാക്കിയിരുന്നു. തിങ്കളാഴ്ച ലീഡ്സില്വച്ച് താരത്തിനു ശസ്ത്രക്രിയ നടത്തുമെന്നും ഇസിബി അറിയിച്ചു. പരിക്കിനെത്തുടര്‍ന്ന് സ്റ്റോക്സിനു ന്യൂസിലന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പര നഷ്ടമായേക്കും. ജൂണ്‍ രണ്ടിന് ലോര്‍ഡ്സില്‍ പരമ്പരയ്ക്കു തുടക്കമാകും.
Read Moreമുൻവൈരാഗ്യം പകയായപ്പോൾ; പ്രതികൾ ലക്ഷ്യമിട്ടത് സഹോദരനെ, കുത്തി വീഴ്ത്തിയത് പാവമായിരുന്ന അഭിമന്യുവിനെയും
ആലപ്പുഴ: വള്ളികുന്നത്തെ അഭിമന്യു വധക്കേസിലെ പ്രതികൾ ലക്ഷ്യമിട്ടത് സഹോദരൻ അനന്തുവിനെ.ഇക്കാര്യം അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴിനൽകി. അനന്ദുവിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും പ്രതികൾ സമ്മതിച്ചു. അതേസമയം, കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്.
Read Moreവാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പാകിസ്ഥാന് താല്‍ക്കാലികമായി നിരോധിച്ചു; കാരണമായി ചൂണ്ടിക്കാട്ടുന്നത്…
ഇസ്ലാമാബാദ്: വെള്ളിയാഴ്ച (ഏപ്രില്‍ 16 മുതൽ) രാവിലെ 11 മുതല്‍ പാക്കിസ്ഥാനില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചു. ഇസ്ലാമിക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയാണ് തടഞ്ഞത്. നിരോധനം താത്ക്കാലികമാണെങ്കിലും ഇത് ആദ്യമായാണ് ഇത്തരമൊരു താല്‍ക്കാലിക നിരോധനം നിലവില്‍ വരുന്നത്. രാജ്യത്തുടനീളം നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ പാകിസ്ഥാന് ആഭ്യന്തര മന്ത്രാലയം പാകിസ്ഥാന് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്കി. സ്മാര്‍ട്ട്ഫോണുകളും, ലാപ്ടോപ്പുകളും ഉള്‍പ്പെടെ ഏത് ഉപകരണത്തിലും മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ വൈഫൈ കണക്ഷനുകള്‍ വഴി പാക്കിസ്ഥാനില്‍ താമസിക്കുന്ന ആളുകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം.
Read Moreകുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണം; കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർഥിച്ചു. ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കുംഭമേളയ്ക്ക് വലിയ ജനക്കൂട്ടമെത്തുന്ന സാഹചര്യമൊഴിവാക്കണമെന്ന് സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു. മേളവേദിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅവൻ മരിച്ചിട്ടുമില്ല, ആരും തട്ടിക്കൊണ്ടു പോയിട്ടുമില്ല; സനു മോഹൻ മൂകാംബികയിലെത്തിയതായി സ്ഥിരീകരണം; ഇന്ന് തന്നെപിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചി പോലീസ്
മംഗളൂരു: കൊച്ചിയിലെ പതിമൂന്ന് വയസുകാരി വൈഗയുടെ ദുരൂഹ മരണത്തിൽ വഴിത്തിരിവ്. കേസിലെ പ്രതിയും വൈഗയുടെ പിതാവുമായ സനു മോഹൻ മൂകാംബികയിലെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ താമസിച്ചിരുന്ന സനു മോഹൻ ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് ലോഡ്ജിൽ നിന്നും ഇറങ്ങിയോടി. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി. കർണാടക പോലീസിനെയാണ് ജീവനക്കാർ വിവരമറിയിച്ചത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഇവിടെ താമസിച്ചത് സനുമോഹനാണെന്ന് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രതാ നിർദേശം നൽകി. കർണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം മൂകാംബികയിൽ വ്യാപക പരിശോധന നടത്തുന്നുണ്ട്. സനു മോഹനെ ഇന്ന് തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.
Read More