ഒ​ന്നും കി​ട്ടാ​ത്ത​തി​ന്റെ ക​ലി​പ്പി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ല്ലാം ത​ല്ലി​ത്ത​ക​ര്‍​ത്തു ! ഒ​ടു​വി​ല്‍ ഏ​ല​യ്ക്കാ കാ​പ്പി​യി​ട്ടു കു​ടി​ച്ച ശേ​ഷം ക​ള്ള​ന്മാ​ര്‍ മ​ട​ങ്ങി…

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ ക​ള്ള​ന്മാ​ര്‍ ക​യ​റു​ന്ന​ത് പ​തി​വാ​ണ്. അ​ത്ത​ര​ത്തി​ല്‍ അ​ടൂ​രി​ല്‍ ആ​ളി​ല്ലാ​ത്ത ഒ​രു വീ​ട്ടി​ല്‍ ക​യ​റി​യ ക​ള്ള​ന്മാ​ര്‍ ആ​കെ പ​ര​തി​യെ​ങ്കി​ലും ഒ​രു പൈ​സ പോ​ലും കി​ട്ടി​യി​ല്ല. ഇ​ങ്ങ​നെ ഒ​രു കൂ​ട്ട​രു​ടെ വ​ര​വ് പ്ര​തീ​ക്ഷി​ച്ച വീ​ട്ടു​കാ​രു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്കം ക​ള്ള​ന്മാ​രു​ടെ പ്ര​തീ​ക്ഷ​ക​ളൊ​ക്കെ തെ​റ്റി​ച്ചു. പി​ന്നെ ഒ​രു വീ​ട്ടി​ല്‍ ക​യ​റി​യി​ട്ട് ഒ​ന്നും എ​ടു​ക്കാ​തെ പോ​കു​ന്ന​ത് ക​ള്ള​ന്മാ​ര്‍​ക്ക് ത​ന്നെ നാ​ണ​ക്കേ​ടാ​ണെ​ന്നു ക​രു​തി. അ​ടു​ക്ക​ള​യി​ല്‍ ക​യ​റി ‘കാ​പ്പി​പ്പൊ​ടി എ​ടു​ത്ത്’ ഒ​രു കാ​പ്പി​യി​ട്ടു കു​ടി​ച്ച് തൃ​പ്തി​യ​ഞ്ഞു. ഏ​ല​യ്ക്കാ​കാ​പ്പി കു​ടി​ച്ച് ഉ​ഷാ​റാ​യ ക​ള്ള​ന്മാ​ര്‍ ഒ​ന്നും കി​ട്ടാ​ഞ്ഞ​തി​ന്റെ ക​ലി​പ്പ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളോ​ടാ​ണ് തീ​ര്‍​ത്ത​ത്. എ​ല്ലാം അ​ടി​ച്ചു ത​ക​ര്‍​ത്താ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. അ​ടൂ​ര്‍ ക​രു​വാ​റ്റ വ​ട്ട​മു​ക​ളി​ല്‍ സ്റ്റീ​വ് വി​ല്ല​യി​ല്‍ അ​ലീ​സ് വ​ര്‍​ഗീ​സ്, മ​റ്റ​ത്തി​ല്‍ രാ​ജ് നി​വാ​സി​ല്‍ ലി​ല്ലി​ക്കു​ട്ടി, മ​ന്‍​മോ​ഹ​ന്‍ വീ​ട്ടി​ല്‍ ര​മാ​ദേ​വി, അ​ഷ്ട​മി​യി​ല്‍ സു​ഭാ​ഷ് സു​കു​മാ​ര​ന്‍, അ​റ​പ്പു​ര​യി​ല്‍ ഗീ​വ​ര്‍​ഗീ​സ് തോ​മ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മു​ന്‍​വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ഇ​തി​ല്‍ അ​റ​പ്പു​ര​യി​ല്‍…

Read More

എന്നും ഒരു കപ്പ് കാപ്പി കുടിച്ചാല്‍ എല്ലാം ‘പെര്‍ഫെക്ട് ഓകെ’ ! ദിവസവും കാപ്പി കുടിക്കുന്നതു വഴി കോവിഡില്‍ നിന്ന് രക്ഷ നേടാമെന്ന് പഠനം…

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവരില്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറവെന്ന് പഠനം. കാപ്പി കുടിക്കാത്ത ആളുകളേക്കാള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഇവരില്‍ 10 ശതമാനം കുറവായിരിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. മുതിര്‍ന്നവരില്‍ ന്യുമോണിയ റിസ്‌ക് കുറയ്ക്കാനും കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. കാപ്പിയുടെ രോഗപ്രതിരോധ സംരക്ഷണ ശേഷിയാണ് കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. നാല്‍പതിനായിരത്തോളം ആളുകളില്‍ പരീക്ഷണം നടത്തിയതിന് ശേഷമാണ് ഫലം പുറത്തുവിട്ടത്. കാപ്പിയുടെ അളവ്, എണ്ണ അടങ്ങിയ മത്സ്യം, ഇറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി പതിവായുള്ള ആഹാരക്രമവും കോവിഡും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞര്‍ വിലയിരുത്തി. മാംസാഹാരം കുറയ്ക്കുന്നതും കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്നതും കോവിഡ് സാധ്യത കുറയ്ക്കുമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാര രോഗ പ്രതിരോധ വ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുമെന്ന സങ്കല്‍പത്തെ പിന്തുണയ്ക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്നും അവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു വഴി കോവിഡിനതിരേ അധിക…

Read More

ചേച്ചീ…കാപ്പി എനിക്ക് കൂടി ! രാവിലെ അടുക്കളയില്‍ കയറി കാപ്പിയിട്ട വീട്ടമ്മ ശബ്ദം കേട്ട് തിരിഞ്ഞപ്പോള്‍ തൊട്ടു പിറകില്‍ കണ്ടത് തോക്കുചൂണ്ടി നില്‍ക്കുന്ന കള്ളനെ…

പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കടന്നശേഷം വീട്ടമ്മയ്ക്കു നേരെ തോക്കുചൂണ്ടി കള്ളന്റെ കവര്‍ച്ചാ ശ്രമം. എന്നാല്‍ വീട്ടമ്മ ബഹളം വച്ചതോടെ ഇയാള്‍ അടുത്തുള്ള മതില്‍ ചാടി ബൈക്കില്‍ കടന്നു കളയുകയും ചെയ്തു. പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം. രാവിലെ ഉണര്‍ന്ന് അടുക്കള വാതില്‍ തുറന്നിട്ട് കാപ്പിയുണ്ടാക്കിയ ശേഷം തിരിഞ്ഞപ്പോഴാണ് അടുക്കളയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ടതെന്നു വീട്ടമ്മ പറയുന്നു. തോക്കു ചൂണ്ടിയതോടെ ബഹളംവച്ചു. ഇതോടെ മോഷ്ടാവ് സമീപത്തെ മതില്‍ ചാടിക്കടന്നു ബൈക്കില്‍ കടന്നുകളയുകയായിരുന്നു. കറുത്ത ടീഷര്‍ട്ടും കാവിമുണ്ടും ധരിച്ചിരുന്ന ആള്‍ തലയില്‍ തൊപ്പിവച്ചിരുന്നു. മുഖം മറച്ചിരുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനായില്ലെന്നു സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിന് വീട്ടമ്മ മൊഴിനല്‍കി. അതേസമയം, സംഭവം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. മോഷ്ടാവിന്റെ കയ്യില്‍ ഉണ്ടായിരുന്നതു തോക്കാണോ എന്നതു സംബന്ധിച്ചും വ്യക്തതയില്ലെന്നും പോലീസ് വ്യക്തമാക്കി.

Read More

കാപ്പി കുടിച്ചാല്‍ പ്രമേഹവും പൊണ്ണത്തടിയും കൂടുമോ അതോ കുറയുമോ ? പുതിയ പഠനങ്ങള്‍ ഇങ്ങനെ…

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്ന നിരവധി ആളുകള്‍ ഈ ലോകത്തുണ്ട്. എന്നാല്‍ കാപ്പി പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്ന ചര്‍ച്ച തുടങ്ങിയിട്ട് കാലം കുറെയായി. ഒരു കപ്പ് കാപ്പി കുടിക്കുന്നത് ബ്രൗണ്‍ ഫാറ്റിനെ ഉത്തേജിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞു. കൊഴുപ്പിനോട് പൊരുതാനുള്ള ശരീരത്തിന്റെ തന്നെ പ്രതിരോധമാണ് ബ്രൗണ്‍ ഫാറ്റ്. ഇത് പ്രമേഹത്തെയും പൊണ്ണത്തടിയെയും പ്രതിരോധിക്കും. ബ്രൗണ്‍ ഫാറ്റിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ടു ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ച് മനുഷ്യരില്‍ നടത്തിയ ആദ്യപഠനമാണിത്. മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായ ബ്രൗണ്‍ ഫാറ്റ്, കാലറി എത്രവേഗം ഊര്‍ജ്ജിതമായി കത്തിത്തീരുന്നു എന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ബ്രൗണ്‍ അഡിപ്പോസ് ടിഷ്യു (BAT) അഥവാ ബ്രൗണ്‍ ഫാറ്റ്, മനുഷ്യനിലും മറ്റ് സസ്തനികളിലും കാണപ്പെടുന്ന രണ്ടിനം ഫാറ്റുകളില്‍ ഒന്നാണ്. കുട്ടികളിലും ശീതകാലത്ത് നിഷ്‌ക്രിയരായിരിക്കുന്ന, നിദ്രയിലായിരിക്കുന്ന (hibernating) സസ്തനികളിലും മാത്രമാണ്…

Read More