ബാഴ്സലോണ: പണക്കൊഴുപ്പിന്റെ പുതിയ ലീഗിനായിശ്രമിച്ച് പരാജയപ്പെട്ട യൂറോപ്പിലെ വന്പൻ ക്ലബ്ബുകളിലൊന്നായ ബാഴ്സലോണയുടെ പരിശീലകൻ റോണൾഡ് കൂമൻ യുവേഫയ്ക്കെതിരേ രംഗത്ത്. യുവേഫയ്ക്കു പണക്കൊതിയാണെന്നും കളിക്കാരെയും പരിശീലകരെയും അവർ പരിഗണിക്കുന്നില്ലെന്നും കൂമൻ ആഞ്ഞടിച്ചു. യൂറോപ്യൻ സൂപ്പർ ലീഗിനെക്കുറിച്ച് (യുഎസ്എൽ) വ്യക്തമായ മറുപടി നൽകാൻ കൂമൻ മുതിർന്നില്ല. എല്ലാവരും സൂപ്പർ ലീഗ് അല്ലെങ്കിൽ ചാന്പ്യൻസ് ലീഗ് അല്ലെങ്കിൽ പുതിയ രീതികൾ എന്നിവയെക്കുറിച്ചാണു ചർച്ച ചെയ്യുന്നത്. യുവേഫ കൂടുതൽ പരിഷ്കാരങ്ങൾ നടത്തുന്നു. അവർക്കു പണമാണു പ്രധാനം- കൂമൻ പറഞ്ഞു. ബാഴ്സ ക്ലബ് പ്രസിഡന്റ് ഹ്വാൻ ലാപോർട്ട യൂറോപ്യൻ സൂപ്പർ ലീഗ് നിലച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യുവേഫയുമായി ചർച്ചയിലാണ്. ആകർഷകമായ മത്സരങ്ങളാണു ഫുട്ബോളിനാവശ്യമെന്നും ലാപോർട്ട പറഞ്ഞു. ബാഴ്സലോണയും റയലുമാണു സ്പെയിനിൽനിന്നു യുഎസ്എലിൽ ശേഷിക്കുന്നത്.
Read MoreDay: April 23, 2021
ഞാൻ സ്വന്തം ചേട്ടനെ അങ്ങനെ ചെയ്യുമോ സാറേ..? സുമേഷ് വധം ആത്മഹത്യയാക്കി മാറ്റാനുള്ള പ്രതിയുടെ പദ്ധതി പൊളിച്ച് പോലീസ്; ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെ…
തൃപ്പൂണിത്തുറ: എരൂർ കുളങ്ങരത്തറ സുധീഷിന്റെ മകൻ സുമേഷിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ പ്രതിയും കുടുംബവും നടത്തിയ നാടകം തൃപ്പൂണിത്തുറ പോലീസ് അതിവിദഗ്ധമായി പൊളിച്ചടുക്കി. ആദ്യം പോലീസിനെ ആശയക്കുഴപ്പത്തിലേക്കെത്തിക്കാൻ പ്രതിക്കും വീട്ടുകാർക്കും സാധിച്ചെങ്കിലും സഹോദരൻ സുനീഷ് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പിന്നീട് തെളിഞ്ഞു. പോലീസ് വെളിപ്പെടുത്തിയതുപ്രകാരം കൊലപാതകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രതിയുടെ വീട്ടുകാർ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നിട്ടില്ലെന്ന് സമർഥിക്കാൻ ശ്രമിച്ചു. ഒടുവിൽ പോലീസിന്റെ ശാസ്ത്രീയമായ കണ്ടുപിടിത്തവും തെളിവുകളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. എരൂരിലെ വാടക വീട്ടിൽവച്ച് ചൊവ്വാഴ്ചയാണ് സുമേഷ് കുത്തേറ്റ് മരിച്ചത്. ഇതിനു ദൃക്സാക്ഷികളില്ല. കൊല്ലപ്പെട്ട സുമേഷ് കുറെ നാളായി അപകടത്തെ തുടർന്ന് അസുഖത്തിന്റെ കാരണം പറഞ്ഞ് പണിക്ക് പോകാറില്ല. വീട്ടിൽ കിടന്ന് സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കലും ടിവി കാണലുമായിരുന്നു പരിപാടി. സംഭവ ദിവസം സുനീഷ് വീട്ടിലേക്കു വന്നപ്പോൾ ടിവി കണ്ടുകൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്ന സുമേഷുമായി വഴക്കിട്ടു. വഴക്കിനിടയിൽ…
Read Moreപടിക്കൽ ചലഞ്ച്
മുംബൈ: രാജസ്ഥാൻ റോയൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി ചലഞ്ച്. 52 പന്തിൽ 101 റൺസുമായി പുറത്താകാതെനിന്ന പടിക്കലിന്റെ കരുത്തിൽ ആർസിബി 10 വിക്കറ്റ് ജയം നേടി. ക്യാപ്റ്റൻ വിരാട് കോഹ്ലി (47 പന്തിൽ 72 നോട്ടൗട്ട്) ദേവ്ദത്തിന് ഉറച്ച പിന്തുണ നൽകി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 177/9. ബംഗളൂരു 16.3 ഓവറിൽ 181/0. ആർസിബിയുടെ തുടർച്ചയായ നാലാം ജയമാണ്. നേരിട്ട 27-ാം പന്തിൽ അർധശതകം തികച്ച പടിക്കൽ, 51-ാം പന്തിൽ സെഞ്ചുറിയിലെത്തി. ഇതോടെ 2021 സീസൺ ഐപിഎൽ ട്വന്റി-20യിൽ പിറന്ന രണ്ട് സെഞ്ചുറിയും മലയാളികളുടെ പേരിലായി. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു വി. സാംസൺ ആയിരുന്നു സീസണിലെ ആദ്യ സെഞ്ചുറിക്ക് ഉടമ. പടിക്കലിന്റെ സെഞ്ചുറിക്ക് സഞ്ജു സാക്ഷിയായിരുന്നു എന്നതും ശ്രദ്ധേയം. രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർമാരായ ജോസ് ബട്ലർ (8), മനൻ…
Read Moreവ്യാഴാഴ്ച മൂന്നു മരണങ്ങൾക്കടക്കം അനിഷ്ടസംഭവങ്ങൾക്കു സാക്ഷിയായി ഗോശ്രീ രണ്ടാംപാലം! സംഭവങ്ങള്‍ ഇങ്ങനെ…
വൈപ്പിൻ: എറണാകുളം ഗോശ്രീ രണ്ടാംപാലം ഇന്നലെ മൂന്നു മരണങ്ങൾക്കടക്കം അനിഷ്ടസംഭവങ്ങൾക്കു സാക്ഷിയായി. കോവിഡ് പോസിറ്റീവ് ആയ ഓട്ടോ ഡ്രൈവറെ പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഇരുപത്തിയാറുകാരി പട്ടാപ്പകൽ പാലത്തിൽനിന്നു ചാടി മരിച്ചു. ഇതിനു പുറമെ പാലത്തിനു സമീപം കായലിൽ ഒരു അജ്ഞാത മൃതദേഹവും കണ്ടെത്തി. കാണാതായ ഒരു യുവാവിന്റെ സ്കൂട്ടറും മൊബൈൽ ഫോണും പാലത്തിൽ കണ്ടെത്തിയതാണു മറ്റൊരു സംഭവം. ഹൈക്കോടതി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പോഞ്ഞിക്കര തട്ടാംപറന്പിൽ വിജയനെ (62) യാണു പാലത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മത്സ്യതൊഴിലാളികളാണു മൃതദേഹം കണ്ടത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചശേഷം ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഭാര്യ: സുമ. മക്കൾ: വിപിൻ, സിമി. മരുമകൻ: രജീഷ്. മുനന്പം പള്ളിപ്പുറം വലിയവീട്ടിൽ നെൽസണിന്റെ മകൾ ബ്രിയോണ (26) ആണ് നിരവധിപ്പേർ നോക്കിനിൽക്കെ പാലത്തിൽനിന്നു ചാടി മരിച്ചത്. തൂങ്ങിമരിച്ച വിജയന്റെ…
Read Moreപ്രാണവായുവിനായി പിടഞ്ഞ് ഡൽഹി; ഗംഗാ റാം ആശുപത്രിയിൽ 25 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിൽ അതീവ ഗുരുതരസാഹചര്യം. ഓക്സിജൻ ലഭിക്കാതെ ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു. രണ്ട് മണിക്കൂർ ഉപയോഗിക്കുന്നതിനുള്ള ഓക്സിജൻ മാത്രമാണ് അവശേഷിക്കുന്നത്. 60 രോഗികളുടെ ജീവൻ അപകടത്തിലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്ററുകളും ബിപാപ്പും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഐസിയുവുകളിലും എമർജൻസിയിലും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന വെന്റിലേഷനെ ആശ്രയിക്കുകയാണ്. വലിയ പ്രതിസന്ധി സാധ്യതയുണ്ട്. അപകടസാധ്യതയുള്ള 60 രോഗികളുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്. വ്യോമമാർഗം ഓക്സിജൻ എത്തിക്കേണ്ട അടിയന്തര സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ആശുപത്രി ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞു. ഡൽഹിയിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയാണ് ഗംഗാ റാം ആശുപത്രി. ഇവിടെ അഞ്ഞൂറിലേറെ കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
Read Moreനൂറുപേരുടെ സ്ഥാനത്ത് 160 പേര്! വാക്സിനേഷനെത്തിയ സ്ത്രീ ടോക്കണെടുക്കാനുള്ള ലിസ്റ്റ് തയാറാക്കി; ആശുപത്രി പരിസരം ബഹളമയമായി; ഒടുവില്‍…
എടക്കര: കോവിഡ് വാക്സിനേഷനെത്തിയ സ്ത്രീ ടോക്കണെടുക്കാനെത്തിയ ആളുകളുടെ പേരെഴുതി ലിസ്റ്റ് തയാറാക്കിയത് പോത്തുകൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബഹളത്തിനിടയാക്കി. ഇന്നലെ രാവിലെ ആറരയോടെ ആശുപത്രിയിലെത്തിയ ഭൂദാനം സ്വദേശിനിയാണ് വാക്സിനേഷൻ ചെയ്യാനെത്തിയവരുടെ പേരുകൾ തയാറാക്കിയത് ബഹളത്തിൽ കലാശിച്ചത്. എട്ടു മണിക്ക് ആശുപത്രിയിലെത്തി ടോക്കണ്‍ നൽകാൻ ആശുപത്രി അധികൃതർ ആശാ വർക്കറെ ചുമതലപ്പെടുത്തിയിരുന്നു. ആശാ വർക്കർ എത്തിയപ്പോഴേക്കും ഇവർ നൂറ്റിയറുപത് ആളുകളുടെ ലിസ്റ്റ് തയാറാക്കി വച്ചിരുന്നു. കൂടുതൽ ആളുകൾ എത്തിയതോടെ ആശുപത്രി പരിസരം ബഹളമയമായി. നൂറു പേർക്കുള്ള വാക്സിൻ മാത്രമാണ് ആശുപത്രിയിൽ ഇന്നലെ ലഭിച്ചിരുന്നത്. ഒടുവിൽ പോത്തുകൽ പോലീസ് സ്ഥലത്തെത്തിയാണ് ആളുകളെ ശാന്തരാക്കിയത്. തുടർന്നു ഇവർ തയാറാക്കിയ ലിസ്റ്റ് പ്രകാരം ആശുപത്രിയിൽ ഉണ്ടായിരുന്നവർക്ക് ടോക്കണ്‍ നൽകുകയും വാക്സിനേഷൻ നടത്തുകയുമായിരുന്നു. കുറുന്പലങ്ങോട്, ചുങ്കത്തറ എന്നിവിടങ്ങളിൽ നിന്നു കൂടുതൽ വാക്സിൻ ശേഖരിച്ച നൂറ്റിയൻപത് പേരെ ഇന്നലെ പോത്തുകല്ലിൽ വാക്സിനേഷനു വിധേയരാക്കി. ആരും അധികാരപ്പെടുത്താതെ സ്ത്രീ…
Read Moreഇന്ത്യയിൽനിന്നുള്ളവർക്ക് നാളെ മുതൽ യുഎഇയിൽ പ്രവേശനവിലക്ക്; ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ
ദുബായ്: ഇന്ത്യയിൽനിന്നുള്ളവർക്ക് നാളെ മുതൽ യുഎഇയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. പത്തു ദിവസത്തേക്കാണു വിലക്ക്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്കു വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച് നിർദേശം വിമാനക്കന്പനികൾക്കു നല്‍കിയതായി അറിയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. യാത്രാവിലക്ക് നാളെ വൈകുന്നേരം ആറിനു നിലവിൽ വരും. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കും വിലക്കുണ്ട്. ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ മെൽബണ്‍: ഇന്ത്യയുൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ. സർവീസുകൾ 30 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചത്. രാജ്യത്തെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ വിദേശത്തുനിന്നെത്തി കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണു…
Read Moreവാക്സിന് എടുത്ത ചിലരില്‍ കണ്ടുവന്നത് അത്യപൂര്‍വമായ പാര്‍ശ്വഫലം മാത്രം! ജോണ്സണ് ആൻഡ് ജോണ്‍സണ്‍സ് വാക്സിന് ഇഎംഎയുടെ പച്ചക്കൊടി; വിലയിരുത്തല്‍ ഇങ്ങനെ…
ബ്രസൽസ്: ജോണ്സണ് ആൻഡ് ജോണ്‍സണ്‍സ് വാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച സംശയങ്ങളിൽ വ്യക്തത വരുത്തി യൂറോപ്യൻ മെഡിസിൻസ് ഏജൻസി. അത്യപൂർവമായ പാർശ്വഫലം മാത്രമാണ് വാക്സിൻ എടുത്ത ചിലരിൽ കണ്ടുവരുന്ന രക്തം കട്ടപിടിക്കൽ എന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. വാക്സിനും രക്തം കട്ടപിടിക്കലും തമ്മിൽ ബന്ധമുണ്ട്. എന്നാൽ, ഇത് വളരെ അപൂർവമായൊരു സാധ്യത മാത്രമാണെന്നും ഇഎംഎ വിലയിരുത്തുന്നു. വാക്സിൻ കൊണ്ടുള്ള ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും ഏജൻസി വിലയിരുത്തുന്നു. അസ്ട്രസെനക്ക വാക്സിനെക്കുറിച്ചും സമാന റിപ്പോർട്ട് തന്നെയാണ് ഇഎംഎ നൽകിയിരുന്നത്. ജോണ്സണ് & ജോണ്സണ് കന്പനിയുടെ കൊറോണ പ്രതിരോധ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പച്ചക്കൊടി കാട്ടിയത് രോഗപ്രതിരോധ മേഖലയ്ക്ക് ആക്കം കൂട്ടിയിരിയ്ക്കയാണ്. മറ്റു വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരിക്കൽ മാത്രം നൽകിയാൽ മതിയെന്ന പ്രത്യേകതയാണ് കന്പനി ചൂണ്ടിക്കാട്ടുന്നത്. പാൻഡെമിക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ജോണ്സണ് ആന്റ് ജോണ്‍സനിൽ നിന്നുള്ള…
Read Moreഭോപ്പാലിൽ സംസ്കരിച്ചത് കോവിഡ് മൂലം മരിച്ച 137 പേരെ; ഔദ്യോഗിക കണക്കിൽ മരണം അഞ്ച്
ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ മൂന്നു ശ്മശാനങ്ങളിലായി ബുധനാഴ്ച സംസ്കരിച്ചത് കോവിഡ് മൂലം മരിച്ച 137 പേരെ. എന്നാൽ, ഔദ്യോഗിക കണക്കിൽ മരണം അഞ്ചു മാത്രം. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ തിവാരി തയാറായില്ല. ഭോപ്പാലിലെ മൂന്നു ശ്മശാനങ്ങളിലായി ആകെ 187 പേരുടെ സംസ്കാരമാണു നടത്തിയത്. ഇതിൽ 137 പേർ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരാണ്. 111 പേരെ സംസ്കരിച്ചതിൽ 92 പേർ കോവിഡ് ബാധിതരായിരുന്നുവെന്നു ഭദ്ഭഡ വിശ്രാം ഘട്ട് സെക്രട്ടറി മംതേഷ് ശർമ പറഞ്ഞു. കോവിഡ് മൂലം മരിച്ച 92 പേരിൽ 61 പേർ ഭോപ്പാലുകാരാണ്. 31 പേർ മറ്റു ജില്ലക്കാരാണ്. ഇവരുടെ ചികിത്സ ഭോപ്പാലിലായിരുന്നു. ഭോപ്പാലിൽ ഇതുവരെ 687 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണു സർക്കാർ പറയുന്നത്.
Read Moreകൊറോണ ഓടൂ..! കൊറോണ വൈറസിനെ ഓടിക്കാൻ പന്തംകൊളുത്തി പ്രകടനം; ഈ പന്തം കൊളുത്തല്‍ ആചാരം തുടങ്ങാനുള്ള കാരണം ഇങ്ങനെ…
കൊറോണ വൈറസിനെ ഓടിക്കാൻ പന്തംകൊളുത്തി പ്രകടനം നടത്തി ഒരു ഗ്രാമം. മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിലാണ് വിചിത്ര സംഭവം. ഗ്രാമവാസികൾ ചൂട്ടും കത്തിച്ച് തെരുവിലൂടെ ‘കൊറോണ ഓടൂ’ മുദ്രാവാക്യം മുഴക്കി ഓടുന്ന വീഡിയോകളാണ് പുറത്തുവരുന്നത്. ചൂട്ടുകൾ ശക്തിയിൽ വീശുന്നതും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും ഇതില്‍ കാണാം. ഇതോടെ കോവിഡ് ശാപം ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞുപോകുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. ഗ്രാമത്തിൽ മഹാമാരി പടർന്നുപിടിച്ചാൽ ഓരോ വീട്ടില്‍ നിന്നും ഒരാൾ ഇങ്ങനെ ചെയ്യണം. വീട്ടിൽ നിന്ന് തീ കൊളുത്തി പന്തം ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി കളയണം. ഇതാണ് ഗ്രാമത്തിലെ രീതി. ഞായറാഴ്ചയോ ബുധനാഴ്ചയോ വേണം ഇങ്ങനെ ചെയ്യാൻ. വർഷങ്ങൾക്ക് മുന്‍പ് ഗ്രാമീണരില്‍ പലരും പനി വന്ന് മരിക്കാന്‍ തുടങ്ങിതോടെയാണ് പന്തം കൊളുത്തല്‍ ആചാരം തുടങ്ങിയതെന്ന് ഗ്രാമീണര്‍ പറയുന്നു. ഇത്തരമൊരു ചടങ്ങ് നടത്തിയതോടെ ആരും പനി വന്ന് മരിക്കുന്നില്ലെന്നും…
Read More