പ്രാ​ണ​വായുവിനായി പി​ട​ഞ്ഞ് ഡ​ൽ​ഹി; ഗം​ഗാ റാം ​ആ​ശു​പ​ത്രി​യി​ൽ 25 രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ അ​തീ​വ ഗു​രു​ത​ര​സാ​ഹ​ച​ര്യം. ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 25 രോ​ഗി​ക​ൾ മ​രി​ച്ചു.

ര​ണ്ട് മ​ണി​ക്കൂ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഓ​ക്സി​ജ​ൻ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 60 രോ​ഗി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വെ​ന്‍റി​ലേ​റ്റ​റു​ക​ളും ബി​പാ​പ്പും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഐ​സി​യു​വു​ക​ളി​ലും എ​മ​ർ​ജ​ൻ​സി​യി​ലും കൈ​കൊ​ണ്ട് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന വെ​ന്‍റി​ലേ​ഷ​നെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. വ​ലി​യ പ്ര​തി​സ​ന്ധി സാ​ധ്യ​ത​യു​ണ്ട്.

അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള 60 രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്. വ്യോ​മ​മാ​ർ​ഗം ഓ​ക്സി​ജ​ൻ എ​ത്തി​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​ണ് ഗം​ഗാ റാം ​ആ​ശു​പ​ത്രി. ഇ​വി​ടെ അ​ഞ്ഞൂ​റി​ലേ​റെ കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Related posts

Leave a Comment