കൊച്ചി: വൈഗയുടെ കൊലപാതകത്തിന് ശേഷം കടക്കാരില്‍ നിന്നും ഒളിച്ച് ആള്‍മാറാട്ടം നടത്തി ആര്‍ഭാടജീവിതം നയിക്കാനാണ് പ്രതി സനു മോഹന്‍ ലക്ഷ്യം ചെച്ചതെന്ന് അന്വേഷണസംഘം. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് സനു മോഹനന് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ നിന്നടക്കെ പോലീസിന് ലഭിച്ചിട്ടുള്ളത്. സുകുമാരക്കുറുപ്പ് മോഡലിൽ ജീവിതകാലം മുഴുവൻ ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതി. സിനിമ കണ്ടു, ചൂതാട്ടം നടത്തി കൊലപാതകത്തിന് ശേഷം കോയമ്പത്തൂരിലെത്തിയ സനു മോഹന്‍ തീയേറ്ററില്‍ സിനിമ കണ്ടതായും ചൂതാട്ടം നടത്തിയതായും നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തി ജീവിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന അനുമാനത്തിലേക്ക് പോലീസ് എത്തിയിട്ടുള്ളത്. വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും ലഭിച്ചതിന് ശേഷം 27 ദിവസങ്ങള്‍ക്ക് ശേഷമാണ് സനു മോഹനെ പിടികൂടാനായിരുന്നത്. സമീപ കാലത്ത് പോലീസിനെ ഇത്ര വലച്ച മറ്റൊരു തിരോധാനം നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൃത്യം നടത്തിയതിന് ശേഷം…
Read MoreDay: April 30, 2021
ട്രെയിനില്‍ യുവതിയെ തള്ളിയിട്ട സംഭവം! പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്; പ്രതി കേരളം വിടാനുള്ള സാധ്യത കുറവാണെന്ന് അന്വേഷണസംഘം
കൊച്ചി: ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ ആക്രമണത്തിനിരയാക്കിയ ശേഷം തള്ളിയിട്ട സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പോലീസ്. ഈ സാഹചര്യത്തില്‍ പ്രതിക്കായി റെയില്‍വേ പോലീസ് ലൂക്ക് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ രണ്ട് ഡിവൈഎസ്പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തുന്നത്. ഇയാള്‍ കേരളം വിടാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊതമാക്കിയിട്ടുണ്ട്. അതിനിടെ ആക്രമണത്തില്‍ പരിക്കേറ്റി നിലവില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആശയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ന്യൂറോ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയ ആശയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായാണ് ആശുപത്രി അധകൃതര്‍ വ്യക്തമാക്കുന്നത്. ഇന്നലെ വീണ്ടും ആശുപത്രിയിലെത്തിയ പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം പ്രതി ബാബുക്കുട്ടന്റെ ചിത്രം ഒരിക്കല്‍കൂടെ…
Read Moreമൊബൈൽ പ്രണയം! ഭർത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും കുടുങ്ങി; കാമുകനുമായി ഒളിച്ചോടാന്‍ യുവതി ചെയ്തത് ഇങ്ങനെ…
ഇരിട്ടി(കണ്ണൂർ): വയറുവേദന അഭിനയിച്ച് ചികിത്സ തേടി ആശുപത്രിയിലെത്തിയ ശേഷം ഭർത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയിൽ. കീഴ്പ്പള്ളി അത്തിക്കൽ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയേയും പാലോട്ട് പള്ളി സ്വദേശിയും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ കൊട്ടാരപറമ്പിൽ സമീറിനേയുമാണ് ഇരിട്ടി പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ ഡോക്ടറെ കാണിച്ച ശേഷം സന്ദർശകർക്കായുള്ള സ്ഥലത്ത് ഇരുത്തിയ ശേഷം മറ്റൊരാളെ കാണാൻ ആശുപത്രിയിൽ കാണാൻ പോയ ഭർത്താവ് അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഭാര്യ സ്ഥലം വിടുകയായിരുന്നു. മൊബൈൽ ഫോൺ ചാറ്റിംഗിലൂടെയാണ് ഇരുവരും പരിചയപ്പെടുകയും പ്രേമത്തിലാവുകയും ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. നാടുവിട്ട ശേഷം പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരേയും അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി മുസ്ലിം വേഷധാരിയായി ആളെ തിരിച്ചറിയാതെ ലോഡ്ജിൽ താമസിക്കവേ ആണ് അറസ്റ്റ് ചെയ്തത്.…
Read Moreകോവിഡ് വര്‍ധിക്കുന്നു…ആധുനിക ശ്മശാനം റെഡി ! വെട്ടിലായി മേയര്‍ ആര്യ രാജേന്ദ്രന്; ട്രോളുകള്‍ പറപറക്കുന്നു…
കോവിഡ് രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് വിവാദമായി. ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ട്രോള്‍ പേജുകളിലും ഇത് തന്നെയാണ് കഥ. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളുമാണു മേയര്‍ പങ്കിട്ടത്. കോവിഡുമായി ചേര്‍ത്തുവച്ച് പോസ്റ്റിട്ടതോടെയാണു വിവാദമായത്. ‘രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണു ശവസംസ്കാരത്തിനായി ഉള്ളത്’ ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്. ഇത്തരം കാര്യങ്ങള്‍ അതും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പോസ്റ്റിട്ടു വികസന നേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ…
Read Moreകേരളത്തിലെ സാഹചര്യം അതീവ ഗുരുതരം ! കോവിഡിനേക്കാള്‍ മാരകം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ്; സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇങ്ങനെ…
സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതും ഏകീകരിക്കുന്നതും സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം. വര്‍ധിച്ചുവരുന്ന കോവിഡ് കണക്കുകള്‍ മനസിനെ അലട്ടുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിരീക്ഷിച്ചു. കോവിഡ് ചികിത്സയ്ക്കുള്ള ചെലവ് കോവിഡിനേക്കാള്‍ ഭീകരമാണ്. ഇക്കാര്യത്തില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയും എന്നത് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കോവിഡില്‍നിന്നു മുക്തമാകാമെങ്കിലും ചെലവില്‍നിന്നു മുക്തമാകാന്‍ സാധിക്കില്ലെന്ന ഒരു കുറിപ്പും കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.…
Read Moreഓക്സിജനു വേണ്ടി പരക്കം പായുമ്പോൾ ആയിരം രൂപയ്ക്ക് വീട്ടിൽ ഓക്സിജൻ! അദ്ഭുതമാകുന്ന രഹസ്യക്കൂട്ടിനു പേറ്റന്റ് കാത്ത് ചന്ദ്രബോസ്
ബോബൻ ബി. കിഴക്കേത്തറ ആലുവ: കോവിഡിന്റെ രണ്ടാംവരവിൽ രാജ്യം മുഴുവൻ ഓക്സിജനു വേണ്ടി പരക്കം പായുമ്പോൾ ആയിരം രൂപയ്ക്ക് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി 62 കാരനായ ചന്ദ്രബോസ് കഴിഞ്ഞ ഒന്നര വർഷമായി അനുമതി കാത്തിരിക്കുകയാണ്. ഏറ്റവും ചെലവു കുറഞ്ഞതും കൂടെ കൊണ്ടു നടക്കാവുന്നതുമായ “ഈസി ഓക്സിജൻ’ ഉപകരണത്തിന് പേറ്റന്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. മൂന്ന് ബോട്ടിലുകളും ഏതാനും കുഴലുകളും മാസ്കും ഉൾപ്പെടുന്ന പെട്ടിയാണ് ചന്ദ്രബോസിന്റെ ഉപകരണം. വലിയ രണ്ട് ബോട്ടിലുകളിൽ വെള്ളം നിറച്ചു വച്ചിരിക്കും. ചെറിയ ബോട്ടിലിൽ നിറച്ചു വച്ച മിശ്രിതമാണ് ഓക്സിജൻ ഉത്പാദനത്തിന്റെ കാറ്റലിസ്റ്റ്. ഈ രഹസ്യ കൂട്ടിനാണ് ചന്ദ്രബോസിന് പേറ്റന്റ് വേണ്ടത്. ഡൽഹിയിൽ നിന്ന് വരുത്തിക്കുന്ന വലിയ പ്ലാസ്റ്റിക് കുപ്പികളാണ് ഉപകരണത്തിന് വലിപ്പം നൽകുന്നത്. ആയിരം രൂപ ചെലവിൽ സംവിധാനം ഉണ്ടാക്കാനാകുമെന്ന് ചന്ദ്രബോസ് പറയുന്നു. ചെറിയ കുപ്പിയിലിടുന്ന മിശ്രിതത്തിന്…
Read Moreഒരു ഷൂട്ടിംഗിനിടെ നടന്ന ചെറുതെന്നു തോന്നിക്കുന്ന ഒരു അപകടം! വെട്ടിലായത് ബിബിസി; നടൻ ഇപ്പോൾ 38 കോടി നഷ്ടപരിഹാരം ചോദിച്ചു കോടതിയിലും
ഒരു ഷൂട്ടിംഗിനിടെ നടന്ന ചെറുതെന്നു തോന്നിക്കുന്ന ഒരു അപകടം. എന്നാൽ, അതു ജെം സ്റ്റാൻസ്ഫീൽഡ് എന്ന നടന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ഷൂട്ടിംഗ് ക്രമീകരിച്ച ബിബിസിക്കെതിരേ വൻ നഷ്ടപരിഹാരം തേടി കോടതിയിലെത്തിയിരിക്കുകയാണ് നടൻ. 38.19 കോടിയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നത്. പൂർണ ആരോഗ്യവാനായ ജെം സ്റ്റാൻസ്ഫീൾഡ് ഈ അവസ്ഥയിലാകാൻ കാരണം ബിബിസി വൺ പ്രോഗ്രാം ഷൂട്ടിംഗ് ആണ്. 2014ൽ ആയിരുന്നു ആ സംഭവം. ബിബിസി വണിൽ സംപ്രേഷണം ചെയ്തിരുന്ന ബാംഗ് ഗോസ് ദ തിയറി എന്ന പരിപാടിയാണ് കുഴപ്പമുണ്ടാക്കിയത്. വേഗത്തിൽ ഓടി വരുന്ന കാർ എവിടെയെങ്കിലും ഇടിച്ച് അപകടമുണ്ടായാൽ വ്യക്തിക്കു സംഭവിക്കുന്നതെന്ത് എന്നതായിരുന്നു അവർ ചിത്രീകരിക്കാൻ ശ്രമിച്ചത്. എന്നാൽ, അപകടത്തിന്റെ ആഘാതത്തിൽനിന്ന് ഏഴു വർഷമായിട്ടും ആ ചെറുപ്പക്കാരൻ മുക്തനായിട്ടില്ല. ടെലിവിഷൻ അവതാരകൻ കൂടിയായ സ്റ്റാൻസ്ഫീൽഡിന്റെ ജീവിതമാണ് ഈ അപകടത്തിലൂടെ വഴിമുട്ടിയത്. മുന്നോട്ടുള്ള ചികിത്സയ്ക്കും ജീവിതത്തിനും അയാൾക്കു പണം ആവശ്യമാണ്.…
Read Moreജീവന്റെ കാവല്‍ മാലാഖമാരായ നഴ്സുമാര്‍ക്ക് സ്നേഹാദരം! നഴ്സുമാർക്ക് സൗജന്യമായി ഭക്ഷണം പ്രഖ്യാപിച്ച് ഹൈദരാബാദ് കിച്ചൺ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കോവിഡ് മുന്നണിപ്പോരാളികളായ നഴ്സുമാർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ച് റസ്റ്ററന്റ്. ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് കിച്ചൺ എന്ന റസ്റ്ററന്റാണ് നഴ്സുമാർക്ക് സൗജന്യമായി ഭക്ഷണം വിതരണം നടത്തുന്നത്. ഇടപ്പള്ളിക്ക് മൂന്നു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന നഴ്സുമാർക്കാണ് ആവശ്യപ്പെട്ടാൻ ഭക്ഷണം എത്തിച്ചു നൽകുക. വൈകുന്നേരം മൂന്നു മുതൽ ആറുവരെയാണ് സേവനം. ഹൈദരാബാദ് സ്വദേശിയായ ഷെഫ് ജുനൈദ് ഹുസൈനും സുഹൃത്തുക്കളും ചേർന്നാണ് റസ്റ്ററന്റ് ആരംഭിച്ചിരിക്കുന്നത്. റസ്റ്ററന്റിന്റെ തീരുമാനത്തെ സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഏറ്റെടുത്തരിക്കുന്നത്.
Read Moreവീടുനു പുറത്തുള്ള പൂന്തോട്ടത്തില്‍ വച്ച് സമ്മാനപ്പൊതി തുറന്നു; സർപ്രൈസ് സമ്മാനം ‘കൈവിട്ടു’പോയി; പതിനായിരം രൂപ പറപറന്നു
ജന്മദിനത്തിൽ ബർത്ത്ഡേ ബോയ് അല്ലെങ്കിൽ ഗേളിന് സർപ്രൈസ് ഒരുക്കുക എന്നത് പുതുമയുള്ള കാര്യമല്ല. ചിലർ സമ്മാനം നൽകുന്പോൾ ചിലർ ബർത്ത്ഡേ പാർട്ടി തന്നെ ഒരുക്കി ഞെട്ടിക്കും. പാതിരാത്രി 12നായിരിക്കും ചിലരുടെ സർപ്രൈസ് പാർട്ടി. എന്നാൽ സർപ്രൈസ് സമ്മാനം കൈവിട്ടുപോയതിന്റെ വിഷമത്തിലാണ് ഇവിടെ ഒരു ബർത്തഡേ ഗേൾ. നിക്കി വാക്കറുടെ 37 ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിക്കിയുടെ അമ്മ കരോൾ അവൾക്ക് ഒരു സമ്മാനം അയച്ചു നൽകിയിരുന്നു. വീടുനു പുറത്തുള്ള പൂന്തോട്ടത്തിൽ വച്ചാണ് നിക്കി സമ്മാനപ്പൊതി തുറന്നത്. വൃത്താകൃതിയിലുള്ള സമ്മാനപ്പൊതി സാധാരണപോലെയാണ് നിക്കി തുറന്നത്. പൊതിക്കുള്ളിൽ പിങ്ക് നിറത്തിലുള്ള ബലൂൺ ഹൈഡ്രജൻ നിറച്ചു പായ്ക്ക് ചെയ്തിരിക്കുകയായിരുന്നു. സമ്മാനം അതുകൊണ്ടും തീർന്നില്ല. ബലൂണിന്റെ നൂലിൽ 100 യൂറോയും (ഏകദേശം 10,000 രൂപ) ഒട്ടിച്ചുവച്ചിരുന്നു. പക്ഷെ പൊതി തുറന്നതോടെ ബലൂൺ ആകാശത്തേക്ക് ഉയർന്നു, കൂടെ നോട്ടുകളും. കരോൾ പദ്ധതിയിട്ട പോലെ സംഗതി…
Read Moreകോവിഡ് രണ്ടാംതരംഗം! ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ
ജനീവ: കൊറോണ വൈറസിന്റെ ബി. 1.617 എന്ന ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ. രണ്ടു തവണ ജനിതകമാറ്റം സംഭവിച്ച ഈ വകഭേദം ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗത്തിനുകാരണമായെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ജനിതക വിവരങ്ങൾ പങ്കുവയ്ക്കുന്ന ജീസെഡിൽ അപ്ലോഡ് ചെയ്ത വിവരം അനുസരിച്ചാണ് 17 രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ഇന്ത്യ, യുകെ, യുഎസ്എ, സിംഗപ്പൂർ രാജ്യങ്ങളിൽ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
Read More