മൊ​ബൈ​ൽ പ്ര​ണ​യം! ഭ​ർ​ത്താ​വി​നെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ യു​വ​തി​യും കാ​മു​ക​നും കുടുങ്ങി; കാമുകനുമായി ഒളിച്ചോടാന്‍ യുവതി ചെയ്തത് ഇങ്ങനെ…

ഇ​രി​ട്ടി(​ക​ണ്ണൂ​ർ): വ​യ​റു​വേ​ദ​ന അ​ഭി​ന​യി​ച്ച്‌ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വി​നെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ.

കീ​ഴ്പ്പ​ള്ളി അ​ത്തി​ക്ക​ൽ സ്വ​ദേ​ശി​നി​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യേ​യും പാ​ലോ​ട്ട് പ​ള്ളി സ്വ​ദേ​ശി​യും വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ കൊ​ട്ടാ​ര​പ​റ​മ്പി​ൽ സ​മീ​റി​നേ​യു​മാ​ണ് ഇ​രി​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​രി​ട്ടി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ ഡോ​ക്ട​റെ കാ​ണി​ച്ച ശേ​ഷം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യു​ള്ള സ്ഥ​ല​ത്ത് ഇ​രു​ത്തി​യ ശേ​ഷം മ​റ്റൊ​രാ​ളെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ൽ കാണാൻ പോയ ഭ​ർ​ത്താ​വ് അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഭാ​ര്യ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ൽ ഫോ​ൺ ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ക​യും പ്രേ​മ​ത്തി​ലാ​വു​ക​യും ചെ​യ്ത​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

നാ​ടു​വി​ട്ട ശേ​ഷം പൊ​ള്ളാ​ച്ചി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​രു​വ​രേ​യും അ​വി​ടെ എ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

യു​വ​തി മു​സ്‌​ലിം വേ​ഷ​ധാ​രി​യാ​യി ആ​ളെ തി​രി​ച്ച​റി​യാ​തെ ലോ​ഡ്ജി​ൽ താ​മ​സി​ക്ക​വേ ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മീ​ർ പ​ച്ച​ക്ക​റി ലോ​റി​യി​ൽ എ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന ജോ​ലി ആ​ണ് ചെ​യ്തു വ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ​തി​ന് ഇ​രു​വ​ർ​ക്കു​മെ​തി​രേ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​തി​നാ​ൽ ര​ണ്ടു പേ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

എ​സ് ഐ ​പു​ഷ്ക​ര​ൻ, സീ​നി​യ​ർ സി​പി​ഒ മു​ഹ​മ്മ​ദ്‌ റ​ഷീ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ ബീ​ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment