കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ-മേയർ തർക്കം; ആദ്യം സാക്ഷികളുടെ  മൊ​ഴി​യെ​ടു​ക്കും; ഏറ്റവുമൊടുവിൽ മേയറുടെയും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ് സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും. അ​ടു​ത്ത ദി​വ​സം മു​ത​ൽ സാ​ക്ഷി​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ആ​രം​ഭി​ക്കും. സം​ഭ​വസ​മ​യ​ത്ത് ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു. സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യും സാ​ക്ഷി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യാ​കും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും. ഏ​റ്റ​വും ഒ​ടു​വി​ലാ​കും മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ​യും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കു​ക. മേ​യ​ർ നേ​ര​ത്തെ യ​ദു​വി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് മേ​യ​റി​ൽ നി​ന്നും എം​എ​ൽ​എ​യി​ൽ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.മേ​യ​ർ​ക്കും എം​എ​ൽ​എ​ക്കു​മെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കാ​ട്ടി ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ൽ യ​ദു ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട്…

Read More

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രേ ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല; യാ​ത്ര​ക്കാ​രി​ൽനി​ന്നു വി​വ​ര​ങ്ങ​ൾ തേ​ടി ഗ​താ​ഗ​ത​മ​ന്ത്രി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ​രാ​ജേ​ന്ദ്ര​ൻ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് മേ​യ​റും ഡ്രൈ​വ​റും ത​മ്മി​ൽ രാ​ത്രി​യി​ൽ ന​ടു​റോ​ഡി​ൽ ത​ർ​ക്ക​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബ​സി​ലെ യാ​ത്ര​ക്കാ​രി​ൽനി​ന്നു ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ശ് കു​മാ​ർ നേ​രി​ട്ട് വി​വ​ര​ങ്ങ​ൾ തേ​ടി​യ​താ​യി അ​റി​യു​ന്നു. തൃ​ശൂ​രി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 12 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​എ​സ്ആ​ർടി ​സിയി​ൽനി​ന്നു റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് വ​രു​ത്തി​യാ​ണ് മ​ന്ത്രി യാ​ത്ര​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ഡ്രൈ​വ​റെ പ്ര​കോ​പി​ച്ച​ത് കാ​ർ യാ​ത്ര​ക്കാ​രാ​ണെ​ന്ന് ബ​സ് യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രേ ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല.കു​റ്റാ​രോ​പി​ത​രി​ൽനി​ന്നോ പ​രാ​തി​ക്കാ​രി​ൽനി​ന്നോ വി​വ​ര​ങ്ങ​ൾ തേ​ടാ​തെ ബ​സ് യാ​ത്ര​ക്കാ​രി​ൽനി​ന്നും മ​ന്ത്രി യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​ത് കെഎ​സ്ആ​ർടി സി ജീ​വ​ന​ക്കാ​ർ​ക്കും പു​തി​യ അ​നു​ഭ​വം ആ​യി. യാ​ത്ര പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പ​രാ​തി​യും യാ​ത്ര​ക്കാ​ർ മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കാ​ർ ബ​സി​നു മു​ന്നി​ൽ കു​റ​കേ​യി​ട്ടു കാ​റി​ൽനി​ന്ന് ഇ​റ​ങ്ങി മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും…

Read More

കാ​ര്യ​ങ്ങ​ള്‍ കൈ​യ്യി​ല്‍ നി​ന്ന് പോ​യി ! ക​ത്ത് വ്യാ​ജ​മെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യാ​തെ സി​പി​എം; ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കു​മ്പോ​ള്‍…

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി ആ​ളു​ക​ളെ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്ത് വ്യാ​ജ​മാ​ണെ​ന്ന് പ​റ​യാ​ന്‍ പാ​ര്‍​ട്ടി​യ്ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ത് പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ വ​ലി​യ മാ​ന​ഹാ​നി​യാ​ണ് പാ​ര്‍​ട്ടി​യ്ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ത്ത് വ്യാ​ജ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടേ​ണ്ടി വ​രു​മെ​ന്ന​താ​ണ് പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ വ​ന്നാ​ല്‍ അ​തു​ണ്ടാ​ക്കി​യ​വ​ര്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​വു​ക​യും ചെ​യ്യും. അ​ത് കൊ​ണ്ട് ത​ന്നെ എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത് എ​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ട് പോ​യെ​ന്ന് സി​പി​എം നേ​തൃ​ത്വ​ത്തി​ന് ബോ​ധ്യ​മാ​യി​ട്ടു​ണ്ട്്. ഒ​രെ​ണ്ണ​മ​ല്ല ര​ണ്ട് ക​ത്താ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത് ഒ​ന്ന് സി​പി​എം പാ​ര്‍​ല​മെ​ന്റ​റി പാ​ര്‍​ട്ടി നേ​താ​വ് ഡി ​ആ​ര്‍ അ​നി​ല്‍ എ​ഴു​തി​യ ക​ത്തും മ​റ്റൊ​ന്ന് മേ​യ​ര്‍ എ​ഴു​തി​യ ക​ത്തും. ര​ണ്ടി​ന്റെ​യും അ​ടി​സ്ഥാ​നം താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണ്.​ഇ​തേ തു​ട​ര്‍​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം ​ബി രാ​ജേ​ഷ് ഇ​ട​പെ​ട്ട് ഒ​ഴി​വു​ക​ളി​ല്‍ നി​യ​മ​നം എം​പ്ളോ​യ്മെ​ന്റ് എ​ക്സേ​ഞ്ച്…

Read More

ഈ ​മേ​യ​ര്‍ ആളൊരു കി​ല്ലാ​ടി ത​ന്നെ ! 5,000 രൂ​പ​യ്ക്ക് സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് റോ​ഡി​ല്‍ പാ​ര്‍​ക്കി​ങ് അ​നു​വ​ദി​ച്ച് മേ​യ​ര്‍ ആ​ര്യ; ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം…

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ എം​ജി റോ​ഡി​ല്‍ സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ച തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ റോ​ഡ് പ്ര​തി​മാ​സം 5000 രൂ​പ​യ്ക്കാ​ണ് വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​ത്. റോ​ഡ് സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം റോ​ഡ് പാ​ര്‍​ക്കിം​ഗി​ന് അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് പോ​ലും അ​ധി​കാ​ര​മി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് മേ​യ​റു​ടെ വി​ചി​ത്ര ന​ട​പ​ടി. ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം ഹോ​ട്ട​ലു​ട​മ​യും കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും ക​രാ​റി​ല്‍ ഒ​പ്പ് വെ​ച്ചു. മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി ചേ​ര്‍​ന്ന​ത്. എം​ജി റോ​ഡി​ല്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ന് എ​തി​ര്‍​വ​ശ​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ് കെ​ട്ടി​ട​ത്തി​ല്‍ പു​തു​താ​യി തു​ട​ങ്ങി​യ സ്വ​കാ​ര്യ ഹോ​ട്ട​ലി​നാ​ണ് പാ​ര്‍​ക്കിം​ഗ് അ​നു​മ​തി ന​ല്‍​കി​യ​ത്. നേ​ര​ത്തെ പൊ​തു ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ത്ത് രൂ​പ ഈ​ടാ​ക്കി പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കൈ​മാ​റി​യ​ത്. ഇ​തോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ഹോ​ട്ട​ലു​ക​ള്‍ ത​ട​യു​ന്ന​ത് പ​തി​വാ​യി. വാ​ക്കു​ത​ര്‍​ക്ക​വും ഇ​വി​ടെ സ്ഥി​ര​മാ​ണ്.

Read More

ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി മേ​യ​ര്‍ ! ഇ​ത്ത​ര​ക്കാ​രെ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യി തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല…

ജോ​ലി സ​മ​യ​ത്ത് ഓ​ണാ​ഘോ​ഷം ന​ട​ത്താ​ന്‍ സ​മ്മ​തി​ക്കാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍. ഭ​ക്ഷ​ണം മാ​ലി​ന്യ​ത്തി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞു​കൊ​ണ്ടു​ള്ള ഏ​ത് സ​മ​ര​വും, പ്ര​തി​ഷേ​ധ​വും പൊ​തു​സ​മൂ​ഹ​ത്തോ​ടും ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​മി​ല്ലാ​തെ,ഒ​രു തു​ള്ളി കു​ടി​വെ​ള്ളം പോ​ലും ഇ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന ലോ​ക​ത്താ​കെ​യു​ള​ള സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് നേ​രെ ന​ട​ത്തു​ന്ന വെ​ല്ലു​വി​ളി​യാ​യി മാ​ത്ര​മേ കാ​ണാ​ന്‍ സാ​ധി​ക്കു എ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. ത​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു മേ​യ​റു​ടെ പ്ര​തി​ക​ര​ണം. മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇ​ങ്ങ​നെ… ഭ​ക്ഷ​ണം മാ​ലി​ന്യ​ത്തി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞ ജീ​വ​ന​ക്കാ​ര്‍​ക്ക് എ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി. ചാ​ല സ​ര്‍​ക്കി​ളി​ല്‍ ആ​ണ് ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് ത​യ്യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ സ​മ​രം എ​ന്ന പേ​രി​ല്‍ മാ​ലി​ന്യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. ആ​ഹാ​ര​ത്തി​നോ​ട് കാ​ണി​ക്കു​ന്ന അ​ങ്ങേ​യ​റ്റം നി​ന്ദ്യ​മാ​യ പ്ര​വ​ര്‍​ത്തി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്യു​ന്നു. സ​മ​ര​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും എ​ല്ലാം…

Read More

ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു ! ചടങ്ങ് നടന്നത് എകെജി സെന്ററില്‍; വിവാഹം ഉടനുണ്ടാവുമെന്ന് സൂചന…

തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നും ബാ​ലു​ശേ​രി എം​എ​ല്‍​എ സ​ച്ചി​ന്‍ ദേ​വും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ എ​കെ​ജി സെ​ന്‌​റ​റി​ല്‍ വെ​ച്ച് ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു നി​ശ്ച​യം. ഇ​രു​വ​രു​ടേ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. നി​യ​മ​സ​ഭ​യി​ലെ പ്രാ​യം കു​റ​ഞ്ഞ എം​എ​ല്‍​എ​യാ​ണ് സ​ച്ചി​ന്‍. രാ​ജ്യ​ത്തെ പ്രാ​യം കു​റ​ഞ്ഞ മേ​യ​റാ​ണ് ആ​ര്യ രാ​ജേ​ന്ദ്ര​ന്‍. ബാ​ല​സം​ഘ​ത്തി​ല്‍ ഇ​രു​വ​രും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ മു​ത​ലു​ള്ള പ​രി​ച​യ​മാ​ണ് വി​വാ​ഹ​ത്തി​ലേ​ക്കെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​രു​വ​രും വി​വാ​ഹ വാ​ര്‍​ത്ത പു​റ​ത്ത​റി​യി​ച്ച​ത്. ബാ​ല​സം​ഘം, എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ന കാ​ല​ത്തു​ത​ന്നെ ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. 21 ാം വ​യ​സ്സി​ലാ​ണ് ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഓ​ള്‍ സെ​യി​ന്റ്‌​സ് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ​യാ​ണ് ആ​ര്യ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​റാ​യി ശ്ര​ദ്ധ നേ​ടി​യ​ത്. ബാ​ല​സം​ഘ​ത്തി​ന്റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റും എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ് ആ​ര്യ. കോ​ഴി​ക്കോ​ട്…

Read More

നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി എന്നൊക്കെ പറയുന്നതു പോലെ തന്നെയാണിത് ! ശ്മശാന വിവാദത്തില്‍ ആര്യ രാജേന്ദ്രന് പിന്തുണയുമായി ഹരീഷ് പേരടി…

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു എന്ന് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത് എത്തിയത് വന്‍വിവാദമായിരുന്നു. പിന്നാലെ ആര്യ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. നിരവധി പേരാണ് ഔചിത്യമില്ലായ്മയുടെ പേരില്‍ ആര്യയെ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ആര്യയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ആര്യാ നിങ്ങളാണ് ശരി… ആധുനിക കേരളത്തിന് നിങ്ങളില്‍ പ്രതീക്ഷയുണ്ട്… നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്… നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്‌കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷന്‍ ഷോപ്പില്‍ നല്ല ഭക്ഷ്യ പദാര്‍ത്ഥങ്ങളുണ്ട്,കുടുംബശ്രീ ഹോട്ടലുകളില്‍ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമാണ്.. മരിച്ചു കഴിഞ്ഞാല്‍ ഇവിടെ അന്തസായി കിടക്കാന്‍ ഒരു പൊതു…

Read More

കോവിഡ് വര്‍ധിക്കുന്നു…ആധുനിക ശ്മശാനം റെഡി ! വെട്ടിലായി മേയര്‍ ആര്യ രാജേന്ദ്രന്‍; ട്രോളുകള്‍ പറപറക്കുന്നു…

കോവിഡ് രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് വിവാദമായി. ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ട്രോള്‍ പേജുകളിലും ഇത് തന്നെയാണ് കഥ. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളുമാണു മേയര്‍ പങ്കിട്ടത്. കോവിഡുമായി ചേര്‍ത്തുവച്ച് പോസ്റ്റിട്ടതോടെയാണു വിവാദമായത്. ‘രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണു ശവസംസ്‌കാരത്തിനായി ഉള്ളത്’ ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്. ഇത്തരം കാര്യങ്ങള്‍ അതും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പോസ്റ്റിട്ടു വികസന നേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ…

Read More

നഗരാദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമോ? രണ്ടു പ്രധാന കാര്യങ്ങള്‍ ഒരുമിച്ചു നടത്തുക എളുപ്പമാവില്ല; ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ; ആര്യാ രാജേന്ദ്രനെ ഉപദേശിച്ചു കൊണ്ടുള്ള കുറിപ്പിന് വിമര്‍ശനം…

21-ാം വയസില്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അഭിനന്ദിച്ചത്. ആര്യയെ മേയറായി നിയോഗിച്ചതിനെ കഴിഞ്ഞ ഏതാനും ദിവസമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ പടയും. സുപ്രധാന പദവിയിലേക്ക് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ചുമതലപ്പെടുത്തിയ പാര്‍ട്ടി തീരുമാനം ഏറെ കൈയടിക്കപ്പെട്ടെങ്കിലു ഗണിതശാസ്ത്ര വിദ്യാര്‍ഥിയായ ആര്യയുടെ വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ആര്യയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.ആസാദ്. എന്നാല്‍ ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പിനു താഴെ വിമര്‍ശനങ്ങളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഡോ. ആസാദിന്റെ കുറിപ്പ്… ഇരുപത്തിയൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിലെ മേയറാവുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ഒരു സന്ദേഹം ബാക്കി നില്‍ക്കുന്നു.ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും മാത്രമേ തുടങ്ങാനാവൂ. അതിവിടെ പ്രകാശിപ്പിക്കുന്നു. സി പി എമ്മിന്…

Read More