തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററില്‍ നഴ്സിനോട് കോവിഡ് പോസിറ്റീവായ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരേ ഹില്‍ പാലസ് പോലീസ് കേസെടുത്തു. എക്സൈസ് കേസിലെ പ്രതികൂടിയാണിയാള്‍. വ്യാജമദ്യവുമായി പിടിയിലായതിനെത്തുടര്‍ന്നാണ് എക്സൈസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇയാളെ ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്.
Read MoreDay: May 13, 2021
കുറെ കഴിഞ്ഞപ്പോ ബോര് അടിച്ച് അടിച്ച് ലാസ്റ്റില് എറണാകുളത്തു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്തു ! എല്ലാവരും ചോദിച്ചു വട്ടാണോയെന്ന്;യുവാവിന്റെ കുറിപ്പ് വൈറലാകുന്നു…
അങ്ങനെ ഒരു നഴ്സസ് ദിനം കൂടി കടന്നു പോയി. ഭൂമിയിലെ മാലാഖമാരെ ഓര്‍ക്കാന്‍ ഒരു ദിനം. നഴ്സുമാര്‍ ഈ ലോകത്തിന് എത്രത്തോളം അത്യവശ്യമുള്ളവരാണെന്ന് വ്യക്തമാകുന്ന നാളുകളിലൂടെയാണ് ലോക ജനത ഇപ്പോള്‍ കടന്നു പോകുന്നത്. ഈ അവസരത്തില്‍ ഒരു നഴ്സ് അനുഭവിക്കുന്ന കഷ്ടപ്പാടുകളെപ്പറ്റി തുറന്നു പറയുകയാണ് നഴ്സിന്റെ ഭര്‍ത്താവായ അരുണ്‍ ഗോപാലകൃഷ്ണന്. അരുണിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… +2 കഴിഞ്ഞ് അവള് നഴ്സിംഗിന് പോണു എന്ന് പറഞ്ഞപ്പോ മനസ്സില്‍ കുറെ മോഹങ്ങള്‍ കൂട്ടി വെച്ചു ഈ പാവം ഞാന്‍.. കാനഡയിലെ തണുപ്പില്‍ snow manനെ ഉണ്ടാക്കണം.. വെക്കേഷന് നാട്ടില്‍ വരുമ്പോ കാനഡ കഥകള്‍ തള്ളി മറിക്കണം (തള്ളിനു ഇപ്പോഴും കുറവില്ല) അവസാനം ദേ ഇവള് നൊസ്റ്റു ന്റെ കഥയും പറഞ്ഞ് മടി പിടിച്ചു വീട്ടില്‍ ഇരുപ്പായി.. കുറെ കഴിഞ്ഞപ്പോ ബോര് അടിച്ച് അടിച്ച് ലാസ്റ്റ് എറണാകുളത്തു പ്രൈവറ്റ് ഹോസ്പിറ്റലില്‍…
Read Moreഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ… ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്; ആര്.എസ്. വിമല്‍
കോവിഡിനെ ധൈര്യപൂർവം നേരിട്ട് പരാജയപ്പെട്ട നിരവധിപ്പേരുടെ അനുഭവകഥകൾ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ കോവിഡിനെ വിജയകരമായി നേരിട്ട കഥ പങ്കുവയ്ക്കുകയാണ് സംവിധായകൻ ആർ.എസ്. വിമൽ. ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയതെന്നും മനസ് കൊണ്ടും ശരീരം കൊണ്ടും തകര്‍ന്നു പോകുന്ന അവസ്ഥയായിരുന്നുവെന്നും വിമൽ പറയുന്നു. “ജീവിക്കാനുള്ള ഓട്ടത്തില്‍ കരുതി വേണം ജീവിക്കാന്‍ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം… ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്. ഭാര്യക്കാണ് ആദ്യം വന്നത്…പിന്നീട് എനിക്കും… നമ്മള് എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്…’- ആര്.എസ്. വിമല്‍ പറയുന്നു.
Read Moreകുക്കൂ, കുക്കൂ പാട്ട് വീണ്ടും! ഇത്തവണ ചുവടുവച്ചത് തമിഴ്നാട് റെയില്‍വേ പോലീസ്; പിപിഇ കിറ്റ് ധരിച്ച് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത്
കോവിഡ് ബോധവത്കരണത്തിനായി സംസ്ഥാന പോലീസ് മീഡിയാ സെന്റർ പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. റാപ് മ്യൂസിക് വീഡിയോയായ “എൻജോയ് എൻജാമി’ അനുകരിച്ചായിരുന്നു കേരള പോലീസിന്റെ ബോധവത്കരണ വീഡിയോ തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിത “എൻജോയ് എൻജാമി ക്ക് ചുവടുകളുമായി ചെന്നൈ റെയില്‍വേ പോലീസും എത്തിയിരിക്കുന്നു. കോവിഡ് ബോധവത്കരണത്തിനായിട്ടാണ് പോലീസിന്റെ ചുവടുവയ്പ്പ്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു പോലീസുകാരുടെ ഡാന്‍സ്. വനിതാ പോലീസുകരാണ് ഡാന്‍സ് ചെയ്തത്. പിപിഇ കിറ്റ് ധരിച്ച് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നു. “മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം. കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം,” എന്ന കുറിപ്പോടെയായയിരുന്നു കേരളാ പോലീസ് മീഡിയ സെന്റർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയരക്ടർ വിപി പ്രമോദ് കുമാറാണ് വീഡിയോ സംവിധാനം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നതും. വിവിധ സിനിമകളിലെ രംഗങ്ങൾ കൂട്ടിച്ചേർത്തും ഇതേ ഗാനത്തിന്റെ…
Read Moreസാമ്പത്തിക പരാധീനതകൾ മൂലം രണ്ടാം ക്ലാസിൽ പഠനം നിർത്തി! കുടുംബത്തെ സഹായിക്കാന്‍ പത്തുവയസുകാരന്റെ സോക്സ് വില്പന; ഒടുവില്‍…
കുടുംബത്തെ സഹായിക്കാന്‍ സോക്സ് വില്ക്കാന് ഇറങ്ങിയ കുട്ടിക്ക് സഹായ ഹസ്തവുമായി പഞ്ചാബ് മുഖ്യമന്ത്രി. 10 വയസുള്ള ഒരു ആൺകുട്ടി ലുധിയാനയിലെ റോഡുകളിൽ സോക്സ് വിൽക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൻഷ് സിങ് എന്ന കുട്ടിയാണ് കുടുംബം സംരക്ഷിക്കുന്നതിനായി സോക്സ് വിൽക്കാൻ മുന്നിട്ടിറങ്ങിയത്. വൻഷിന്റെ അച്ഛൻ പരംജിത് സോക്സ് വിൽപ്പനക്കാരനാണ്. അമ്മ റാണി വീട്ടമ്മയും. അച്ഛനുമ്മയും മൂന്ന് സഹോദരിമാരും ഒരു ജ്യേഷ്ഠനുമടങ്ങിയ വൻഷിന്റെ കുടുംബം ഹൈബോവൽ എന്ന പ്രദേശത്ത് ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. സാമ്പത്തിക പരാധീനതകൾ മൂലം രണ്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. തുടര്‍ന്നാണ് സോക്സ് വില്‍പ്പനയ്ക്ക് ഇറങ്ങിയത്.വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇടപെടുകയായിരുന്നു. കുട്ടിയെ നേരിട്ട് വീഡിയോ കോൾ ചെയ്ത അദേഹം കുടുംബത്തിന് രണ്ടു ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല അവൻ നേരത്തെ…
Read Moreസൗജന്യ സർവീസ്, വാറന്റി കാലാവധി നീട്ടി മാരുതി
മുംബൈ: കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സൗജന്യ സർവീസ്, വാറന്റി കാലാവധി നീട്ടി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി. മാർച്ച് 15 മുതൽ മേയ് 31 വരെയുള്ള കാലയളവിൽ വാറന്റിയും സൗജന്യ സേവനവും അവസാനിക്കുന്ന ഉപയോക്താക്കൾക്ക് ജൂണ്‍ 30വരെയാണ് കന്പനി കാലാവധി നീട്ടി നൽകിയിരിക്കുന്നത്. പ്രദേശിക ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും ഉള്ളതിനാൽ ഉപയോക്താക്കൾക്കു വാഹനമോടിക്കാനും ഷോറൂമുകളിലെത്താനും സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് കാലവധി നീട്ടുന്നതെന്നും മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്കൂട്ടീവ് ഡയറക്ടർ പാർതോ ബാനർജി പറഞ്ഞു. കഴിഞ്ഞ ദിവസം ടാറ്റാ മോട്ടോഴ്സും ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെയുള്ള കാലയളവിൽ സൗജന്യ സർവീസും വാറന്റിയും അവസാനിക്കുന്നവർക്കായി ജൂണ്‍ 30 വരെ സേവനങ്ങൾ നീട്ടുമെന്ന് അറിയിച്ചിരുന്നു.
Read More32 പേജുള്ള റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ എന്ന വാക്കില്ല! കൊറോണ ബി.1.617നെ ഇന്ത്യൻ വകഭേദം എന്നു വിശേഷിപ്പിച്ചിട്ടില്ലെന്നു കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. “ഇന്ത്യൻ വേരിയന്റ്’എന്ന വാക്ക് കൊറോണ വൈറസിന്റെ ബി.1.617 വകഭേദവുമായി ലോകാരോഗ്യസംഘടന ബന്ധപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് വൈറസിന്റെ ബി.1.617 വകഭേദവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ എന്ന വാക്കില്ല. അതിനാൽ വൈറസിനെ ഇന്ത്യൻ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു. ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. ഇതുവരെ ഇരുപതിലധികം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
Read Moreപ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ സര്‍ക്കാര്‍ കണക്കില്‍ മരിച്ചവര്‍ 227; സംസ്കരിച്ചത് 1,500ല്‍ കുറയാതെ; ഗംഗയിലൊഴുക്കിയ 71 മൃതശരീരങ്ങള്‍ ബിഹാറില്‍ കിട്ടി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ മാസം ആദ്യയാഴ്ചയിൽ സർക്കാർ ബുള്ളറ്റിൻ അനുസരിച്ചു മരിച്ചവർ 227 പേർ. എന്നാൽ, നിരനിരയായുള്ള ചിതകളിൽ ഒരിക്കലും അഗ്നിയൊഴിയാത്ത വാരാണസിയിലെ മണികർണികാ ഘട്ടിൽ 1,500ൽ കുറയാതെ മൃതശരീരങ്ങൾ സംസ്കരിച്ചെന്നു ശ്മശാനം അധികൃതർ. സാമൂഹ്യപ്രവർത്തകരുടെ കണക്കനുസരിച്ചു വാരാണസിയിലെ 13 ശ്മശാനങ്ങളിൽ 1,680 പേരെയെങ്കിലും സംസ്കരിച്ചു. ഇതിൽ മൂന്നിലൊന്നെങ്കിലും കോവിഡ് മരണങ്ങളാണെന്നു ശ്മശാന അധികൃതർ പറയുന്നു. ഗംഗാ നദിയിൽ ഒഴുക്കിയ 71 മൃതദേഹങ്ങൾ ബിഹാറിൽ മാത്രം കരയ്ക്കടുപ്പിച്ചതായി ബിഹാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹിക്കടുത്ത് യുപിയിലെ ഗാസിപ്പുരിൽ കൂടുതൽ മൃതശരീരങ്ങൾ നദിയിൽ ഒഴുകി നടക്കുന്നത് ചൊവ്വാഴ്ച വീണ്ടും കണ്ടതായി ഗ്രാമവാസികൾ അറിയിച്ചിരുന്നു. നേരത്തെ മൃതശരീരങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയ സ്ഥലത്തിന് 50 കിലോമീറ്റർ അകലെയാണു ചൊവ്വാഴ്ച കൂടുതൽ മൃതശരീരങ്ങൾ കണ്ടത്. നദികളിൽ മൃതശരീരങ്ങൾ കൂട്ടത്തോടെ ഒഴുകിനടക്കുന്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ…
Read Moreലോക്ഡൗണ്‍ തുടരണം! ലോക്ഡൗണ്‍ പിൻവലിച്ചാൽ അത് ദുരന്തമായി മാറും; ഐസിഎംആർ റിസർച്ച് മേധാവി പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകളിൽ ആറ് മുതൽ എട്ട് ആഴ്ച വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് മേധാവി ഡോ. ബൽറാം ഭാർഗവ. രോഗസ്ഥിരീകരണ നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകൾ വരുംദിവസങ്ങളിലും അടഞ്ഞുതന്നെ കിടക്കണമെന്നാണ് ഐസിഎംആർ നിർദേശിച്ചത്. കോവിഡ് വ്യാപനം തടയാൻ ഇതാവശ്യമാണെന്നാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നുണ്ട്. ഒരു ഘട്ടത്തിൽ 35 ശതമാനം വരെ എത്തിയിരുന്നു. ഇത് 17 ശതമാനമായി കുറഞ്ഞു. എന്നാൽ ഡൽഹിയിൽ ഉടൻതന്നെ ലോക്ഡൗണ്‍ പിൻവലിച്ചാൽ അത് ദുരന്തമായി മാറും. രാജ്യത്തെ ജില്ലകളിൽ നാലിൽ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി പത്തുശതമാനത്തിന് മുകളിലാണ്. ന്യൂഡൽഹി, മുംബൈ, ബംഗളൂരു ഉൾപ്പെടെ വലിയ നഗരങ്ങളും അതിതീവ്ര വ്യാപനം നേരിടുന്ന പ്രദേശങ്ങളാണ്. പത്തു ശതമാനത്തിൽനിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനമായി താഴ്ന്നാലും അടുത്ത എട്ടാഴ്ച നിയന്ത്രണങ്ങൾ തുടരണമെന്ന് അദ്ദേഹം…
Read Moreഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍ക്കും നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും 10 കോടിയുടെ സ്കോളര്‍ഷിപ്പുമായി ഓസ്ട്രേലിയയിലെ ഐഎച്ച്എം; വിശദവിവരങ്ങള്‍ അറിയാം…
കൊച്ചി: ഓസ്ട്രേലിയൻ വിദ്യാഭ്യാസ മേഖലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മാനേജ്മെന്റ് (ഐഎച്ച്എം) ഇന്ത്യയില്‍ നിന്നുള്ള 1,000 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും, നഴ്സുമാര്‍ക്കും 10 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നല്‍കും. കോവിഡ് മഹാമാരി കാലത്തെ സേവനത്തിനും, പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് ഇത്. തങ്ങള്‍ക്ക് സൗകര്യപ്രദമായി തെരഞ്ഞെടുക്കാന്‍ അവസരമുള്ള ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്സിംഗ് എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുകയെന്ന് ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു. സ്കോളര്‍ഷിപ്പുകളുടെ മാനദണ്ഡങ്ങളും വിശദാംശങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി അനുസരിച്ച് കോഴ്സില്‍ ചേരുന്ന ഒരു നഴ്സിംഗ് വിദ്യാര്‍ഥിക്ക് 2,000 ഓസ്ട്രേലിയന്‍ ഡോളര്‍ സ്കോളര്‍ഷിപ്പായി ലഭിക്കും. ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്സിംഗ് പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് അമേരിക്ക, കാനഡ, യുകെ, അയര്‍ലൻഡ്, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് മഹാമാരിക്കു ശേഷം സാധാരണ നില…
Read More