പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ സര്‍ക്കാര്‍ കണക്കില്‍ മരിച്ചവര്‍ 227; സംസ്‌കരിച്ചത് 1,500ല്‍ കുറയാതെ; ഗംഗയിലൊഴുക്കിയ 71 മൃതശരീരങ്ങള്‍ ബിഹാറില്‍ കിട്ടി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാരാണസി​യി​ൽ ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​യാ​ഴ്ച​യി​ൽ സ​ർ​ക്കാ​ർ ബു​ള്ള​റ്റി​ൻ അ​നു​സ​രി​ച്ചു മ​രി​ച്ച​വ​ർ 227 പേ​ർ.

എ​ന്നാ​ൽ, നി​ര​നി​ര​യാ​യു​ള്ള ചി​ത​ക​ളി​ൽ ഒ​രി​ക്ക​ലും അ​ഗ്നി​യൊ​ഴി​യാ​ത്ത വാരാണ​സി​യി​ലെ മ​ണി​ക​ർ​ണി​കാ ഘ​ട്ടി​ൽ 1,500ൽ ​കു​റ​യാ​തെ മൃ​ത​ശ​രീ​ര​ങ്ങ​ൾ സം​സ്ക​രി​ച്ചെ​ന്നു ശ്മ​ശാ​നം അ​ധി​കൃ​ത​ർ.

സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ​ക്ക​നു​സ​രി​ച്ചു വാ​രാ​ണ​സി​യി​ലെ 13 ശ്മ​ശാ​ന​ങ്ങ​ളി​ൽ 1,680 പേ​രെ​യെ​ങ്കി​ലും സം​സ്ക​രി​ച്ചു.

ഇ​തി​ൽ മൂ​ന്നി​ലൊ​ന്നെ​ങ്കി​ലും കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണെ​ന്നു ശ്മ​ശാ​ന അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഗം​ഗാ ന​ദി​യി​ൽ ഒ​ഴു​ക്കി​യ 71 മൃ​ത​ദേ​ഹ​ങ്ങ​ൾ ബി​ഹാ​റി​ൽ മാ​ത്രം ക​ര​യ്ക്ക​ടു​പ്പി​ച്ച​താ​യി ബി​ഹാ​ർ ആ​രോ​ഗ്യവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി​ക്ക​ടു​ത്ത് യു​പി​യി​ലെ ഗാ​സി​പ്പുരി​ൽ കൂ​ടു​ത​ൽ മൃ​ത​ശ​രീ​ര​ങ്ങ​ൾ ന​ദി​യി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന​ത് ചൊ​വ്വാ​ഴ്ച വീ​ണ്ടും ക​ണ്ട​താ​യി ഗ്രാ​മ​വാ​സി​ക​ൾ അ​റി​യി​ച്ചി​രു​ന്നു.

നേ​ര​ത്തെ മൃ​ത​ശ​രീ​ര​ങ്ങ​ൾ ഒ​ഴു​കി ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു ചൊ​വ്വാ​ഴ്ച കൂ​ടു​ത​ൽ മൃ​ത​ശ​രീ​ര​ങ്ങ​ൾ ക​ണ്ടത്. ​

ന​ദി​ക​ളി​ൽ മൃ​ത​ശ​രീ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ഒ​ഴു​കിന​ട​ക്കു​ന്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണു സം​ഭ​വം ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യ​ത്.

വെ​ള്ള​ത്തി​ൽ കൂ​ടി കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​കു​മോ​യെ​ന്ന ഭ​യ​പ്പാ​ട് പൂ​ർ​ണ​മാ​യും സ്ഥ​ല​ത്തെ ഡോ​ക്ട​ർ​മാ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ന​ദി​ക​ളി​ൽ ഒ​ഴു​ക്കി​യ മൃ​ത​ശ​രീ​ര​ങ്ങ​ളി​ൽ എ​ത്ര​യെ​ണ്ണം കോ​വി​ഡ് ബാ​ധി​ത​രു​ടേ​താ​ണെ​ന്നു തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല.

സം​സ്ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ചെ​ല​വു​ക​ൾ​ക്കു പ​ണ​മി​ല്ലാ​തെ​യും മാ​ന്യ​മാ​യ സം​സ്കാ​ര​ത്തി​നു വ​ഴി​യി​ല്ലാ​തെ​യും കോ​വി​ഡ് ഭീ​തി​യും മൂ​ല​മാ​ണു സാ​ധാ​ര​ണ​ക്കാ​ർ ത​ങ്ങ​ളു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം ഗം​ഗാന​ദി​യി​ൽ ഒ​ഴു​ക്കി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ലോ​ക്ഡൗ​ണി​ൽ കൂ​ലി​വേ​ല പോ​ലും ഇ​ല്ലാ​തെ പ​ട്ടി​ണി​യി​ലാ​യ​തി​നാ​ലാ​ണ് പ​ല​രും മൃ​ത​ശ​രീ​രം ന​ദി​യി​ലൊ​ഴു​ക്കി​യ​തെ​ന്നു ക​രു​തു​ന്നു.

കോ​വി​ഡ് മൂ​ലം രാ​ജ്യ​ത്തു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2.5 ല​ക്ഷ​വും ക​ട​ന്ന് ഉ​യ​രു​ക​യാ​ണ്. കോ​വി​ഡ് മൂ​ലം മ​രി​ക്കു​ന്ന​വ​രി​ൽ പ​കു​തി​യോ​ളം ആ​ളു​ക​ളു​ടെ പേ​രു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കി​ൽ വ​രാ​റി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​വു​മാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 4,205 പേ​ർ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. പു​തു​താ​യി 3.48 ല​ക്ഷം കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ 37,04,099 സ​ജീ​വ കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ രാ​ജ്യ​ത്തു​ള്ള​ത്. ഇ​തേ​വ​രെ മൊ​ത്തം കേ​സു​ക​ൾ 2.33 കോ​ടി ക​ഴി​ഞ്ഞു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Related posts

Leave a Comment