ഞങ്ങള്‍ മൂന്നു പേരില്‍ ആരെ വേണമെന്നത് നിന്റെ ഇഷ്ടം ! പയ്യന്മാരായ നിര്‍മാതാക്കള്‍ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയെന്ന് ചാര്‍മിള

ഒരു കാലത്ത് തന്റെ ശാലീന സൗന്ദര്യത്താല്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു ചാര്‍മിള. സിബിമലയില്‍ ലോഹിതദാസ് ടീമിന്റെ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഏറെ നാള്‍ക്കു ശേഷം സിനിമയില്‍ തിരികെയെത്തിയിരുന്നു. അവസരത്തിനു വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ തനിക്ക് ചില ലൊക്കേഷനുകളില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. മലയാള സിനിമയില്‍ നിന്നുള്ള ദുരനുഭവമാണ് നടി…

Read More

പോലീസുകാരന്‍ സ്ഥലത്തില്ലാത്ത തക്കംനോക്കി രാത്രിയില്‍ ക്വാര്‍ട്ടേഴ്‌സിലെത്തി എസ്‌ഐ ! പോലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറി;എസ്‌ഐയ്‌ക്കെതിരേ കേസ്…

പോലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്‌ഐ സന്തോഷിനെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്‍ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും രാത്രി ഇയാളുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ സന്തോഷ് പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഒക്ടോബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്‌ഐ പോലീസുകാരനെ അന്വേഷിച്ചെന്ന വ്യാജേനയാണ് അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിയത്. പോലീസ് ആസ്ഥാനത്തു നിന്നും വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇതറിഞ്ഞിട്ടും എസ്ഐ ദുരുദ്ദേശത്തോടെ പോലീസുകാരന്റെ ക്വാര്‍ട്ടേഴിലെത്തുകയായിരുന്നു.

Read More

കോവിഡ് രോഗി നഴ്‌സിനോട് അപമര്യാദയായി പെരുമാറി ! ഞെട്ടിക്കുന്ന സംഭവം തൃപ്പൂണിത്തുറയില്‍…

തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററില്‍ നഴ്സിനോട് കോവിഡ് പോസിറ്റീവായ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. നഴ്‌സിന്റെ പരാതിയെത്തുടര്‍ന്ന് കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരേ ഹില്‍ പാലസ് പോലീസ് കേസെടുത്തു. എക്സൈസ് കേസിലെ പ്രതികൂടിയാണിയാള്‍. വ്യാജമദ്യവുമായി പിടിയിലായതിനെത്തുടര്‍ന്നാണ് എക്‌സൈസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇയാളെ ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്.

Read More

നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ…സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയുടെ അമ്മയെ പുളിച്ച തെറിവിളിച്ച് അധ്യാപകര്‍; വീഡിയോ വൈറലാകുന്നു…

കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുകയും അവരെ പുളിച്ച തെറിവിളിക്കുകയും ചെയ്യുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടര്‍ന്ന് മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായിട്ടാണ് ഒരു അധ്യാപികയും അധ്യാപകനും പെരുമാറുന്നത്. അധ്യാപകരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം രോക്ഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോള്‍ തനി സ്വഭാവം കാണിക്കരുതെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറയുന്നു. ഇത് കേട്ട് അധ്യാപികയും അധ്യാപകനും പൊട്ടിത്തെറിക്കുന്നുണ്ട്. നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം അവര്‍ ദേഷ്യത്തോടെ ചോദിക്കുന്നു. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വരൂ എന്നാണ്…

Read More