കോഴിക്കോട്: ഇന്ത്യയിൽ തരംഗമാകുന്ന പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം “ക്ലബ് ഹൗസി’ന്റെ ഉള്ളടക്കം, സ്വകാര്യത എന്നിവ സംബന്ധിച്ച് പരക്കെ ആശയക്കുഴപ്പം. ഇതു സംബന്ധിച്ച് അന്വേഷിക്കാനൊരുങ്ങുകയാണു കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം. അംഗങ്ങളുടെ ശബ്ദം മാത്രമുപയോഗിച്ച് തത്സമയ ചാറ്റിംഗ് സാധ്യമാക്കുന്ന ആപ്പ് കേരളത്തിലും അതിവേഗമാണു പ്രചാരണം നേടിയത്. എൻഡ്-ടു എൻഡ് എൻസ്ക്രിപ്ഷൻ രീതിയിലുള്ള സാങ്കേതികതയല്ല പിന്തുടരുന്നത് എന്നതിനാൽ തത്സമയം നടക്കുന്ന സംഭാഷണങ്ങളും ചർച്ചകളും അത് അവസാനിക്കുന്ന മുറയ്ക്ക് അംഗങ്ങളുടെ പരിധിയിൽനിന്ന് അപ്രത്യക്ഷമാകുമെങ്കിലും ആപ്പ് ഇത് റിക്കാർഡ് ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇതാണ് ഉള്ളടക്കം, സ്വകാര്യത തുടങ്ങിയ കാര്യങ്ങളിൽ ആപ്പ് സംശയനിഴലിൽ ആകാൻ കാരണം. മാത്രമല്ല, ക്ലബ് ഹൗസിൽ നടക്കുന്ന ചർച്ചകളും സംഭാഷണങ്ങളും ഫോണിലെ സ്ക്രീൻ റിക്കാർഡറുപയോഗിച്ച് മറ്റു മാധ്യമങ്ങൾവഴി പ്രചരിപ്പിക്കുന്ന പ്രവണതയും സുരക്ഷയെ സംബന്ധിച്ച സംശയങ്ങളുയർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മാത്രം നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. രാജ്യസുരക്ഷ,…
Read MoreDay: June 12, 2021
കുട്ടികളെന്തു പാപം ചെയ്തു ! കേന്ദ്ര നിലപാട് ഞെട്ടിപ്പിക്കുന്നതെന്ന് നിമിഷയുടെ അമ്മ ബിന്ദു…
ഐഎസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.. ഈ വിഷയത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് യുവതികളിലൊരാളായ നിമിഷയുടെ അമ്മ ബിന്ദു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നായിരുന്നു ഇവരുടെ പ്രതികരണം. അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ പെണ്‍കുട്ടികളെ മടക്കികൊണ്ടുപോകാന്‍ അനുവാദം നല്‍കിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അമേരിക്കന്‍ സേന ഉടനെ അഫ്ഗാനിസ്ഥാന് വിടുമെന്നതിനാല്‍ മകളുടെ ജീവന് അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലില്‍ കഴിയുന്ന അവരുടെ ചെറിയ കുട്ടികള്‍ എന്തു പാപം ചെയ്തെന്നും അവര്‍ക്കുപോലും രാജ്യത്തേക്കുവരാന്‍ അനുവാദം കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിച്ചു. കനത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും മകള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചു കൊണ്ടുവന്ന് നിയമപ്രകാരം നടപടിയെടുക്കണമെന്നും ബിന്ദു പറയുന്നു. അവര്‍ അഫ്ഗാനില്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ അഫ്ഗാന് സര്‍ക്കാര്‍ അവരെ തിരികെ അയയ്ക്ക്ാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യന്‍…
Read Moreവളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ…! വാക്സിന് ഇടവേള നീട്ടുന്നത് ജനിതകമാറ്റം വന്ന വൈറസ്ബാധ വർധിപ്പിക്കും; ഡോ. ആന്റണി ഫൗചി പറയുന്നത് ഇങ്ങനെ…
ലണ്ടൻ: വാക്സിന് ഡോസുകള്‍ക്കിടയിലെ ഇടവേളകള്‍ വർധിപ്പിക്കുന്നത് ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധയ്ക്ക് ഇടയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി. എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫൗചി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് നിർദേശങ്ങളിലാണ് ഇടവേള വർധിപ്പിച്ചത്. വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള അനുയോജ്യമായ ഇടവേള ഫൈസറിന് മൂന്ന് ആഴ്ചയും മോഡേണയ്ക്ക് നാല് ആഴ്ചയുമാണ്. ഇടവേളകള്‍ വർധിപ്പിച്ചാലുള്ള പ്രശ്നം ആളുകൾ വകഭേദങ്ങൾക്ക് ഇരയാകും എന്നതാണ്. യുകെയില്‍, അവര്‍ ആ ഇടവേള നീട്ടിയത് ശ്രദ്ധയിൽപ്പെട്ടു. ആ കാലയളവില്‍ ആളുകൾക്ക് വകഭേദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഷെഡ്യൂളില്‍ തുടരാനാണു ഞങ്ങൾ ശിപാർശ ചെയ്തത്- ഡോ.ഫൗചി പറഞ്ഞു. കോവിഷീല്‍ഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള അന്തരം 12-16 ആഴ്ചയായി സര്‍ക്കാര്‍ നീട്ടിയിരുന്നു. എന്നാൽ – ആറ് മുതൽ എട്ടുവരെ ആഴ്ചകളായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇത്…
Read Moreബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്നു! മൂന്നാഴ്ചയ്ക്കിടെ 150% വർധന; ആംഫോടെറിസിൻ-ബി മരുന്നിനു ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകൾ
ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ നിയന്ത്രണാതീതമായി വർധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളിൽ 150 ശതമാനം വർധന രേഖപ്പെടുത്തി. ഇതുവരെ 31,216 പേർക്ക് രോഗം ബാധിച്ചതായും 2109 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രോഗബാധ വർധിച്ചതോടെ, ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കു പ്രധാനമായും ഉപയോഗിക്കുന്ന ആംഫോടെറിസിൻ-ബി മരുന്നിനു ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7,057 കേസുകളും 609 മരണവും. ഗുജറാത്തിൽ 5,418 കേസുകളും 323 മരണവും രാജസ്ഥാനിൽ 2,976 കേസുകളും 188 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേയ് 25നു മഹാരാഷ്ട്രയിൽ 2,770 കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഗുജറാത്തിൽ അതേ ദിവസം 2,859 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തർപ്രദേശിൽ ഇതുവരെ 1,744 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. 142 പേർ മരിച്ചു. ഡൽഹിയിൽ…
Read Moreചാരായം കടത്തിയ കാർ തടഞ്ഞ എസ് ഐ യെ മർദിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
കൊല്ലം: ചാരായം കടത്തിയ കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടയിൽ എസ് ഐ യെ മർദ്ദിച്ച ശേഷം ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ. വെളിയം സുമേഷ് മന്ദിരത്തിൽ സുമേഷാണ് പിടിയിലായത്. കഴിഞ ദിവസം പൂയപ്പള്ളി ഗ്രേഡ് എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വെളിയം ജംഗ്ഷനിൽ വാഹന പരിശോധനക്കിടയിലാണ് ആക്രമണം. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നു. കാർ പരിശോധിക്കുന്നതിനിടയിൽ സംഘം പോലീസിനെ ആ കമിക്കുകയായിരുന്നു. കാറിൽ നിന്ന് മൂന്ന് ലിറ്ററോളം ചാരായവും പോലീസ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന ബിനു, മനു കുമാർ, മോനിഷ് എന്നിവരെ പോലീസ് പിടികൂടുന്നതിനിടയിൽ സുമേഷ് എസ് ഐ യെ മർദ്ദിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ സുമേഷിനെ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്.
Read Moreകാലവർഷക്കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് സഹായം; ദിവസം 200 രൂപയും ഭക്ഷ്യകിറ്റും
തിരുവനന്തപുരം: കാലവർഷത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാകാത്ത സാഹചര്യത്തിൽ സാന്പത്തിക സഹായം നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികൾക്ക് ദിവസവും 200 രൂപയും ഭക്ഷ്യകിറ്റും നൽകാനാണ് തീരുമാനമെന്ന് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോടു പറഞ്ഞു. കാലവർഷക്കാലത്ത് കടൽക്കയറ്റം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇത് ചർച്ച ചെയ്യാൻ മന്ത്രി തീരദേശ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ തീരദേശ സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കി. കടൽ ആക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള 57 കിലോമീറ്ററിൽ സംരക്ഷണ ഭിത്തി ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreഓൺ ലൈൻ ക്ലാസുകൾ തുടങ്ങി; മലയോര മേഖല പരിധിക്ക് പുറത്ത്
മുക്കം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം തുടങ്ങി രണ്ടാഴ്ചയോള മായങ്കിലും കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയിലെ പല പ്രദേശങ്ങളും ഇപ്പോഴും പരിധിക്ക് പുറത്താണ്. പേരിന് നെറ്റ്വർക്ക് പല സ്ഥലങ്ങളിലും ലഭിക്കുന്നുണ്ടങ്കിലും ഇത് ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ്. ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ അയക്കുന്ന പിഡിഎഫ് ഫയലുകൾ, വീഡിയോകൾ, ഫോട്ടോകൾ എന്നിവ ഡൗൺലോഡ് ചെയ്യാൻ ചിലപ്പോൾ മണിക്കൂറുകൾ തന്നെ കാത്തിരിക്കണം. പകൽ സമയങ്ങളിലേതിനേക്കാൾ രാത്രി സമയങ്ങളിലാണ് നെറ്റ് സ്പീഡ് കുറയുന്നത്. ഇതോടെ ഓണ്‍ ലൈന്‍ ക്ലാസുമായി മുന്നോട്ടു പോകാനാകാതെ വിദ്യാര്‍ഥികള്‍ വലിയ പ്രയാസത്തിലാണ്. മലയോര, കുടിയേറ്റ മേഖലയിലെ നിരവധി പ്രദേശങ്ങളിലാണ് നെറ്റ്വര്‍ക്ക് ലഭിക്കാത്തത്.കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്, മാവൂർ ഗ്രാമ പഞ്ചായത്തിലെ വളയന്നൂർ, കുറ്റിക്കടവ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടം പൊയിൽ,ചീങ്കണ്ണിപ്പാലി, കരിമ്പ്, അകമ്പുഴ, താഴെ കക്കാട്, പാമ്പുംകാവ് പ്രദേശങ്ങൾ, കൂടാതെ കൂടരഞ്ഞി പഞ്ചായത്തിലെ തന്നെ രണ്ട് മുതല്‍ ആറ് വരെയുള്ള വാര്‍ഡുകളിലും…
Read Moreനായ്ക്കളും കുതിരകളും കാര്‍ത്തിക്കിന്റെ മുന്നില്‍ അനുസരണയോടെ നില്ക്കും! നഗരവീഥികളിലൂടെ കുതിരയെ പായിച്ച് നാലാം ക്ലാസുകാരൻ താരമാകുന്നു
വൈക്കം: ലോക്ഡൗണിനെ തുടർന്നു വിജനമായ നഗരവീഥികളിൽ കുതിരയെ പായിച്ചു നാലാം ക്ലാസുകാരൻ താരമാകുന്നു. റിംഗ് മാസ്റ്റർ തോട്ടുവക്കം മെല്ലെക്കാട്ട് രാജീവിന്റെ മകൻ വൈക്കം ലിസ്യു സ്കൂളിലെ നാലാം ക്ലാസുകാരൻ കാർത്തിക്കാണു കുതിരപുറത്തു പാഞ്ഞ് മുതിർന്നവരേയും അതിശയിപ്പിക്കുന്നത്. മമ്മൂട്ടി, ചിരഞ്ജീവി, പ്രഭാസ് തുടങ്ങിയ താരരാജാക്കൻമാരുടെ സിനിമകളിൽ കുതിരയെ പരിശീലിപ്പിക്കാൻ പിതാവ് രാജീവ് പോയപ്പോൾ കുതിര കന്പക്കാരനായ കാർത്തിക്കും ഒപ്പം പോയിരുന്നു. ബാഹുബലി, മാമാങ്കം, സൈററെഡ്ഢി, മഹതീര എന്നി ബ്രഹ്മാമാണ്ഡ സിനിമകളിൽ കുതിരകൾക്ക് പരിശീലനം നൽകാൻ കാർത്തിക്കിന്റെ പിതാവ് രാജീവുണ്ടായിരുന്നു. ലോക്ഡൗണിനു മുന്‍പുവരെ തോട്ടുവക്കത്തെ രാജീവിന്റെ വീട്ടിൽ അന്‍പത്തിലധികം കുതിരകളുണ്ടായിരുന്നു. ഇപ്പോൾ പലതിനെയും വിറ്റു. ഇനി ശേഷിക്കുന്നത് 15 എണ്ണമാണ്. ഇതിനെയെല്ലാം പരിശീലിപ്പിക്കുന്ന രാജീവിന്റെ സഹായിയായി കുതിരകൾക്കു തീറ്റ നൽകുന്നതിനും മേയ്ക്കുന്നതിനുമൊക്കെ കാർത്തിക്കുമുണ്ട്. കുതിരകൾക്കു പുറമെ നായ്ക്കൾ, പൂച്ച, കോഴി, താറാവ് തുടങ്ങിയയും ഇവിടെ വളർത്തുന്നുണ്ട്. മലയാളം, തമിഴ് സിനിമകളിലേക്ക്…
Read Moreഎന്നാലും എന്റെ കുട്ടികളേ..! ഹോസ്റ്റലിൽനിന്ന് മുങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തി; മുങ്ങാനുള്ള കാരണത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
കണ്ണൂർ: സ്വന്തമായി ജോലി ചെയ്തു മൊബൈൽ ഫോണ്‍ വാങ്ങിക്കാനായി നാടു വിടാൻ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി ടൗണ്‍ പോലീസ്. 16, 17 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് ഇന്നലെ വൈകുന്നേരം നാലോടെ നഗരത്തിലെ ഒരു സ്റ്റുഡൻസ് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായത്. പ്രത്യക്ഷത്തിൽ ഹോസ്റ്റൽ അധികൃതരുമായി പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന കുട്ടികളുടെ തിരോധാനം ഹോസ്റ്റൽ അധികൃതരേയും പോലീസിനെയും ആശങ്കയിലാക്കി. കുട്ടികളുടെ കൈയിൽ മൊബെൽ ഫോണ്‍ ഇല്ലായിരുന്നു. പോലീസിന് വിവരം ലഭിച്ചയുടൻ നഗരത്തിൽ കർശന പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ആ സമയം രണ്ട് ട്രെയിനുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കടന്നുപോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ നഗരത്തിലെ ഒരു വീട്ടിൽ നിന്നും പണം കടം വാങ്ങിയതായും കടകളിലെയും വഴിയരികിലെയും ആൾക്കാരിൽ നിന്നും ഫോണ്‍ വാങ്ങി പലരേയും വിളിച്ചതായും പോലീസിന് വിവരം ലഭിച്ചത്.…
Read Moreമരംമുറി കേസ്: ഗൂഢാലോചന അന്വേഷിക്കണം; അന്വേഷണസംഘത്തെ എഡിജിപി ശ്രീജിത്ത് നയിക്കും
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും ഇതുസംബന്ധിച്ചുള്ള ഉത്തരവിൽ സര്‍ക്കാര്‍ പറയുന്നു. വനം വകുപ്പിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിക്കും. അന്വേഷണത്തിന്റെ ഏകോപനമാണ് ശ്രീജിത്ത് നടത്തുക. മരംമുറി നടന്ന മുട്ടിലിൽ ശ്രീജിത്ത് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നാണ് അറിയുന്നത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം മരംമുറി അന്വേഷണ സംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയ ഉദ്യോഗസ്ഥർക്ക് താക്കീതുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ രംഗത്തെത്തി. തെറ്റായ കാര്യങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സംഘത്തിലെ മാറ്റം അറിഞ്ഞപ്പോൾ തന്നെ തിരുത്തിയെന്നും മരംമുറി കേസിലെ സാന്പത്തിക വശങ്ങൾ കൂടി അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു.
Read More