എന്നാലും എന്റെ കുട്ടികളേ..! ഹോ​സ്റ്റ​ലി​ൽനി​ന്ന് മു​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി; മുങ്ങാനുള്ള കാരണത്തെക്കുറിച്ച്‌ പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ…

ക​ണ്ണൂ​ർ: സ്വ​ന്ത​മാ​യി ജോ​ലി ചെ​യ്തു മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി​ക്കാ​നാ​യി നാ​ടു വി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ അ​ഞ്ച് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി ടൗ​ണ്‍ പോ​ലീ​സ്.

16, 17 ഉം ​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ന​ഗ​ര​ത്തി​ലെ ഒ​രു സ്റ്റു​ഡ​ൻ​സ് ഷെ​ൽ​ട്ട​ർ ഹോ​മി​ൽ നി​ന്നും കാ​ണാ​താ​യ​ത്.

പ്ര​ത്യ​ക്ഷ​ത്തി​ൽ ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രു​മാ​യി പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രേ​യും പോ​ലീ​സി​നെ​യും ആ​ശ​ങ്ക​യി​ലാ​ക്കി.

കു​ട്ടി​ക​ളു​ടെ കൈ​യി​ൽ മൊ​ബെ​ൽ ഫോ​ണ്‍ ഇ​ല്ലാ​യി​രു​ന്നു. പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​യു​ട​ൻ ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ആ ​സ​മ​യം ര​ണ്ട് ട്രെ​യി​നു​ക​ൾ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ക​ട​ന്നു​പോ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ ന​ഗ​ര​ത്തി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്നും പ​ണം ക​ടം വാ​ങ്ങി​യ​താ​യും ക​ട​ക​ളി​ലെ​യും വ​ഴി​യ​രി​കി​ലെ​യും ആ​ൾ​ക്കാ​രി​ൽ നി​ന്നും ഫോ​ണ്‍ വാ​ങ്ങി പ​ല​രേ​യും വി​ളി​ച്ച​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഒ​രു ഓ​ട്ടോ​യി​ൽ ക​യ​റി ചെ​റു​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി അ​റി​ഞ്ഞു.

ഇ​തേ​തു​ട​ർ​ന്ന് ചെ​റു​കു​ന്ന് -ക​ണ്ണ​പു​രം ഭാ​ഗ​ങ്ങ​ളി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ത്രി​യോ​ടെ ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തെ ഒ​രു ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

രാ​ത്രി​യി​ലെ ട്രെ​യി​നി​ൽ പോ​കാ​നാ​ണ് അ​വി​ടെ ഒ​ളി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ കു​ട്ടി​ക​ൾ പ​റ​ഞ്ഞു.

ഹോ​സ്റ്റ​ലി​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഉ​ള്ള​തി​നാ​ൽ സ്വ​ന്ത​മാ​യി ജോ​ലി ചെ​യ്ത് മൊ​ബെ​ൽ ഫോ​ണ്‍ വാ​ങ്ങാ​നാ​ണ് നാ​ട് വി​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും കു​ട്ടി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഐ​പി വി.​സി. വി​ഷ്ണു​കു​മാ​ർ, സി​പി​ഒ വി​ജി​നേ​ഷ് , എ​സ് സി​പി​ഒ സു​ഗേ​ഷ്, കെ.​എ​ൻ. സ​ഞ്ജ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment