ഗ​താ​ഗ​ത​രം​ഗ​ത്ത് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​വ​ർ; ഹോം​ഗാ​ർ‌​ഡു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ‌ ഗൗ​ര​വ​മാ​യി കാ​ണുമെന്ന് മു​ഖ്യ​മ​ന്ത്രി

ച​ക്ക​ര​ക്ക​ൽ:​ഹോം​ഗാ​ർ​ഡു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഗ​താ​ഗ​ത​രം​ഗ​ത്ത് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​വ​രാ​യി ഹോം ​ഗാ​ർ​ഡു​മാ​ർ മാ​റി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള ഹോം​ഗാ​ർ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം സം​സ്ഥാ​ന സ​മ്മേ​ള​നം ഗോ​കു​ലം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​ശ്രീ​മ​തി എം​പി, കെ.​കെ.​രാ​ഗേ​ഷ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ.​കു​ഞ്ഞു​മോ​ൻ, എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി.​മോ​ഹ​ന​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ, കെ.​ജി.​സ​ന്തോ​ഷ് കു​മാ​ർ, ഒ.​സി. ശ്രീ​കു​മാ​ർ, വി.​വി.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹോം ​ഗാ​ർ​ഡ്മാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

Related posts