കെ. ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കും വിധേയരായവര്‍ക്കും സര്‍ക്കാറിന്റെ കരുതല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം 12,91,38,042 രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തിനകത്ത് നടന്ന കുറ്റകൃത്യങ്ങളില്‍പെട്ട ഇരകളായ സ്ത്രീകളും കുട്ടികളുമുള്പ്പെടെയുള്ളവര്ക്കും ആശ്രിതര്‍ക്കുമാണ് നഷ്ടപരിഹാരമായി കോടികള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം നല്‍കിയത് പോക്സോ കേസിലെ ഇരകള്‍ക്കും ആശ്രിതര്‍ക്കുമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 63180000 രൂപയാണ് നല്‍കിയത്. 2016-17 ല്‍ 10922000 ഉം 2017-18 വര്‍ഷത്തില്‍ 1533000 ഉം തൊട്ടടുത്ത വര്‍ഷം 11405000 രൂപയും 2019-20 -ല്‍ 19185000 ഉം 2020-21 ല്‍ 20135000 രൂപയുമാണ് അനുവദിച്ചത്. മാനഭംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 9045000 രൂപയായിരുന്നു അനുവദിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ 2016-17, 2017-18 കാലഘട്ടത്തില്‍ 300000 രൂപ വീതമായിരുന്നു നല്‍കിയത്. 2018-19 ല്‍ 650000…
Read MoreDay: June 12, 2021
കണ്ണൂർ റൂറലിൽ പോലീസുകാർക്ക് സ്ഥലമാറ്റം! ഇടതു അനുകൂല സംഘടനാ പ്രവർത്തകർക്ക് കിട്ടിയത് ‘എട്ടിന്റെ പണി’; അസോസിയേഷൻ നേതാക്കൾക്കെതിരേ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ റൂറൽ പോലീസ് പരിധിയിൽ നടത്തിയ പോലീസ് സ്ഥലംമാറ്റത്തിൽ ഇടത് അനുകൂല പോലീസ് സംഘടനയിൽ വ്യാപക പ്രതിഷേധം. അസോസിയേഷനിൽ സജീവമായി പ്രവർത്തിക്കുന്നവരെയും മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിൽ സഹകരിച്ചവരെയും ആണ് വ്യാപകമായി സ്ഥലം മാറ്റിയിരിക്കുന്നത്. ഗ്രേഡ് എസ്ഐ മുതൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വരെയുള്ളവരുടെ സ്ഥലം മാറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ഇടതു അനുകൂല അസോസിയേഷനിൽ സജീവമായിട്ടുള്ള ചില പ്രവർത്തകരെ 52 കിലോമീറ്റർ ദൂരത്തേക്കുവരെ സ്ഥലം മാറ്റിയതായി ആക്ഷേപം ഉണ്ട്. അസോസിയേഷൻ നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവമായിരിക്കുന്നത്. എന്നാൽ, യുഡിഎഫ് അനുകൂല സംഘടനാ പ്രവർത്തകരെ തൊട്ടടുത്ത് തന്നെയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് ഇടതു അസോസിയേഷന്റെ ആരോപണം. 73 ഗ്രേഡ് എസ്ഐമാരെയും 244 പുരുഷ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും 64 വനിതാ പോലീസുകാരെയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
Read Moreഹൃദ്രോഗസാധ്യത നേരത്തേ കണ്ടെത്താം; അമിത രക്തസമ്മർദംവില്ലനാകുമ്പോൾ…
ഓരോ വ്യക്തിയിലെയും ഹൃദ്രോഗ അപകടസാധ്യത അടിസ്ഥാനപരമായി വിലയിരുത്താൻ നിർദേശിക്കപ്പെട്ടിട്ടുള്ള മാർഗരേഖകളിൽ എല്ലാംതന്നെ പ്രായം, ലിംഗം, പ്രഷർ, പുകവലി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ പല നൂതന ആപത്ഘടകങ്ങളും പുതുതായി കണ്ടെത്തിയിട്ടുണ്ട്. സി. റിയാക്റ്റീവ് പ്രോട്ടീൻ, പാരന്പര്യ പ്രവണത, മനോസംഘർഷം, ഹീമോഗ്ലോബിൻ എ 1 സി ഇവയെല്ലാം ഓരോ തരത്തിൽ ഹൃദ്യോഗസാധതയെ ഉദ്ദീപിപ്പിക്കുന്നു. പാരന്പര്യപ്രവണത നിയന്ത്രണാതീതം അപകട ഘടകങ്ങളുടെ പ്രസക്തി വിലയിരുത്താൻ ആദ്യമായി സംവിധാനം ചെയ്യപ്പെട്ട പഠനം ‘ഫ്രാമിങ്ങാം ഹാർട്ട് സ്റ്റഡി’യാണ്. 1948-ലാണ് ഈ പഠനമാരംഭിച്ചത്. 52 രാജ്യങ്ങളിൽനിന്നായി 27,000 ആൾക്കാരെ ഉൾപ്പെടുത്തി നടത്തിയ അതിബൃഹത്തായ മറ്റൊരു പഠനത്തിൽ (ഇന്റർഹാർട്ട്) ഒൻപത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമർദം, പ്രമേഹം, ദുർമേദസ്, വ്യായമക്കുറവ്, ഭക്ഷണശൈലി, കൊളസ്ട്രോൾ, മദ്യം, സ്ട്രെസ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കാൻ ഹേതുവാകുന്നുവെന്നു തെളിഞ്ഞു. ആപത്ഘടകങ്ങളിൽ ഏറ്റവും ശക്തമായ പാരന്പര്യപ്രവണത നിയന്ത്രണാതീതമായി നിലകൊള്ളുന്നു. മറ്റ് ആപത്ഘടകങ്ങളെ…
Read Moreആദ്യഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനർവിവാഹം; വിവാഹ ശേഷം ഇരുവരും വിദേശത്തേക്ക്; ചുരുങ്ങിയ സമയം കൊണ്ട് തട്ടിയെടുത്തത് 28 ലക്ഷവും 30 പവനും; ചെങ്ങളം മനീഷ് ചില്ലറക്കാരനല്ല…
മാവേലിക്കര: ആദ്യഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനർവിവാഹം ചെയ്തു സ്വർണവും പണവും തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം ചെങ്ങളം ഈസ്റ്റ് കാഞ്ഞിരമറ്റം കിഴക്കേമുറി കെ.കെ. മനീഷിനെ (36) ആണു മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്തു ആദ്യ ഭാര്യയും മനീഷിനൊപ്പം ഉണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മനീഷിന്റെ ആദ്യ ഭാര്യയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ബഹറൈനിൽ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശിനി ജില്ലാ പോലീസ് ചീഫ് എസ്. ജയദേവിനു ഇ മെയിലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്. പരസ്യം കണ്ട് നടത്തിയ അന്വേഷണത്തിൽ ഓട്ടോമൊബൈൽ ബിസിനസ് ആണെന്നും എൻജിനിയറിംഗ് വരെ പഠിച്ചിട്ടുണ്ടെന്നും ആദ്യഭാര്യ മരിച്ചു പോയെന്നുമാണു മനീഷ് പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിച്ചത്. ആദ്യ വിവാഹം വേർപ്പെടുത്തിയ ചെട്ടികുളങ്ങര സ്വദേശിനിയും മനീഷുമായി 27നു കായംകുളത്തിനു സമീപത്തെ ഒരു…
Read Moreവീരപ്പൻമാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നത് ; തിരിച്ചുവരില്ലെന്ന് കരുതി നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറിയെന്ന് കെ. സുരേന്ദ്രൻ
ന്യൂഡൽഹി: കേരളത്തിലെ മരം മുറി വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മരംമുറി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിസഭ അറിഞ്ഞാണോ ഉത്തരവെന്ന് മുഖ്യമന്ത്രി പറയണം. വിവാദ ഉത്തരവ് മന്ത്രിസഭ ചർച്ച ചെയ്തിരുന്നോ എന്നും സുരേന്ദ്രൻ ഡൽഹിയിൽ ചോദിച്ചു. സംഭവം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപെടാനാകില്ല. ഉദ്യോഗസ്ഥ വീഴ്ചയെങ്കിൽ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ നീക്കം നടക്കുന്നുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചുവരില്ലെന്ന് കരുതി സർക്കാർ നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറി. ഇതിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കാത്തത് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. വീരപ്പൻമാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്റെ മൗനം എന്താണ് പറയുന്നത്. ബിനോയ് വിശ്വം എന്താണ് മൗനം തുടരുന്നത്.…
Read Moreക്രിപ്റ്റോ കറൻസി ഇടപാടിലേക്ക് ഇഡിയുടെ നോട്ടം വസീർഎക്സിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്
മുംബൈ: ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ വസീർഎക്സിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വസീർഎക്സിന്റെ പ്ലാറ്റ്ഫോം വഴി വൻതോത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുംബൈ ആസ്ഥാനമായുള്ള വസീർഎക്സിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. ചൈനീസ് കന്പനികൾ നടത്തുന്ന ക്രിപ്റ്റോ കറൻസി ഇടപാടുകൾ അന്വേഷിക്കുന്ന ഇഡി വിഭാഗമാണ് കന്പനി ഡയറക്ടർമാരായ നിശാൽ ഷെട്ടിക്കും സമീർ മഹാത്രയ്ക്കും നോട്ടീസ് നൽകിയത്. കന്പനി വിധേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. കൂടാതെ കന്പനി പ്ലാറ്റ്ഫോം വഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതായും നോട്ടീസിലുണ്ട്. എന്നാൽ ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വസീർഎക്സ് കന്പനി അറിയിച്ചു. ഇടപാടുകളെല്ലാം സുതാര്യമാണെന്നും ആരുടെ പണവും നഷ്ടമാകില്ലെന്നും കന്പനി അധികൃതർ ട്വീറ്റ് ചെയ്തു.
Read Moreടിക് ടോക് താരം വിഘ്നേഷ് ‘മുത്തുമണി’ അറസ്റ്റില്‍ ! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്ന് കേസ്…
ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തനായ വിഘ്നേഷ് കൃഷ്ണ പോക്സോ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് വള്ളിയത്തുപറമ്പില്‍ വിഘ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് വിവാഹ വാഗ്ദാനം നല്കി പലസ്ഥലങ്ങളിലെത്തിച്ച് വിഘ്നേഷ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ വെള്ളിക്കുളങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 19കാരനായ വിഘ്നേഷിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിയ്ക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എസ്ഐ ഉദയകുമാറും സിപിഒമാരായ അസില്‍, സജീവ് എന്നിവരും ചേര്‍ന്നാണ് സിഐ എംകെ മുരളിയുടെ നിര്‍ദ്ദേശപ്രകാരം വിഘ്നേഷിനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമ്പിളി എന്ന പേരില്‍ ടിക്ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ ചെയ്യുന്ന വിഘ്നേഷ് കുമാറിന്റെ ചെറുവീഡിയോകള്‍ മുന്‍പ് ഏറെ…
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മാതൃക തീർത്ത് കൊടിയത്തൂർ പിടിഎം അധ്യാപകർ; പത്ത് ലക്ഷം രൂപയുടെപ്രവർത്തനങ്ങൾക്ക് തുടക്കം
മുക്കം: കഴിഞ്ഞ വർഷത്തെ പ്രതിസന്ധി കാലത്ത് സർക്കാരിന് നൽകിയ ശമ്പളം തിരിച്ചു നൽകി തുടങ്ങിയപ്പോൾ അത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച് മാതൃകയായി മലയോര മേഖലയിലെ ഒരു വിദ്യാലയവും ഒരു പറ്റം അധ്യാപകർ. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരാണ് പത്ത് ലക്ഷം രൂപ വിനിയോഗിക്കുന്നതിനായി തയ്യാറായത്. അധ്യാപകരുടെയും ജീവനക്കാരുടെയും മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യ ഗഡുവിലൂടെയാണ് ഇതിനായുള്ള പണം കണ്ടെത്തിയത്.വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കായി കോവിഡ് പ്രതിരോധ വസ്തുക്കളുടെ വിതരണം, വിദ്യാലയത്തിലെ പ്രയാസം നേരിട്ട കുട്ടികളുടെ കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റുകൾ എന്നിവയുടെ വിതരണം ഇതിനോടകം നടന്നു കഴിഞ്ഞു. അധ്യയനം ആരംഭിച്ച സാഹചര്യത്തിൽ നിർധന വിദ്യാർത്ഥികൾ പഠന കിറ്റ്, ഡിജിറ്റൽ പനോപകരണങ്ങൾ എന്നിവ നൽകുന്നതിനും തുടക്കമായി. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തുടർന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രസ്തുത ഫണ്ട് വിനിയോഗിക്കുമെന്നും പ്രധാനാധ്യാപകൻ ജി.സുധീർ, പദ്ധതി കൺവീനർ…
Read Moreമലയാളി ജിഹാദിവധുക്കളെ ഇന്ത്യയില്‍ തിരികെയെത്തിച്ചേക്കില്ല ! ഇവരുമായി അഭിമുഖം നടത്തിയ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവര്‍. 2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്ത്താക്കന്മാര്ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ ഇവരുടെ ഭര്ത്താക്കന്മാര് കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് യുവതികള്‍ അഫ്ഗാന് പോലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. കുട്ടികള്‍ക്കൊപ്പം അഫ്ഗാന് ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്ഗാന് ശ്രമിക്കുന്നുണ്ട്. ലോകത്തെ 13 രാജ്യങ്ങളില്‍ നിന്നായി 408 പേരാണ് അഫ്ഗാനില്‍ ഐഎസ് ഭീകരരായി ജയിലിലുള്ളത്. ഇതില്‍ ഏഴ് പേര് ഇന്ത്യക്കാരാണ്. അതേസമയം, ഐഎസില്‍ ചേര്‍ന്ന നാലു വനിതകളെയും തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും അവരെ…
Read Moreബന്ധു നിയമനവും അച്ചടക്കലംഘനവും; കോഴിക്കോട് ജയിൽ സൂപ്രണ്ടിനെതിരേ ഡിജിപിക്കു റിപ്പോർട്ട്; വിശദമായ അന്വേഷണം നടത്തണമെന്ന് ശിപാര്‍ശ
സ്വന്തം ലേഖകന്‍ കോഴിക്കോട് : ബന്ധുനിയമനമുള്പ്പെടെ ഗുരുതരമായ ക്രമക്കേടുകളെ തുടര്‍ന്നും അച്ചടക്ക ലംഘനത്തെ തുടര്‍ന്നും കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ടിനെ മാറ്റണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് റിപ്പോര്‍ട്ട്. ഉത്തരമേഖലാ ഡിഐജി വിനോദ്കുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് ഡിഐജിയ്ക്ക് ബോധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ജയില്‍ പോലുള്ള തിരക്കേറിയ സ്ഥലത്ത് വീഴ്ചകള്‍ വരുത്തുന്ന ഉദ്യോഗസ്ഥനെ തുടരാന്‍ അനുവദിക്കരുതെന്നും മറ്റൊരാളെ ചുമതലപ്പെടുത്തണമെന്നുമാണ് ഡിഐജിയുടെ റിപ്പോര്‍ട്ട്. സൂപ്രണ്ടിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും ഡിഐജി ആവശ്യപ്പെട്ടു.ജയില്‍ വകുപ്പ് കോഴിക്കോട് സിറ്റിയില്‍ ആരംഭിച്ച വില്പന കേന്ദ്രത്തില്‍ ബന്ധുവിനെ നിയമിച്ചത് അനധികൃതമായാണെന്ന് ഡിഐജി കണ്ടെത്തിയിരുന്നു. ഇവിടേക്ക് പച്ചക്കറികളും മറ്റും നല്‍കിയിരുന്ന സഹകരണ സംഘത്തെ മാറ്റി മറ്റൊരു ഏജന്‍സിക്ക് കരാര്‍ നല്‍കിയത് സൂപ്രണ്ടിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ്. കൂടാതെ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് തുടര്‍ച്ചയായി…
Read More