ടിക് ടോക് താരം വിഘ്‌നേഷ് ‘മുത്തുമണി’ അറസ്റ്റില്‍ ! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്ന് കേസ്…

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തനായ വിഘ്‌നേഷ് കൃഷ്ണ പോക്‌സോ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് വള്ളിയത്തുപറമ്പില്‍ വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പലസ്ഥലങ്ങളിലെത്തിച്ച് വിഘ്‌നേഷ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃശൂര്‍ വെള്ളിക്കുളങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 19കാരനായ വിഘ്‌നേഷിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിയ്‌ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എസ്ഐ ഉദയകുമാറും സിപിഒമാരായ അസില്‍, സജീവ് എന്നിവരും ചേര്‍ന്നാണ് സിഐ എംകെ മുരളിയുടെ നിര്‍ദ്ദേശപ്രകാരം വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമ്പിളി എന്ന പേരില്‍ ടിക്‌ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ ചെയ്യുന്ന വിഘ്‌നേഷ് കുമാറിന്റെ ചെറുവീഡിയോകള്‍ മുന്‍പ് ഏറെ ചര്‍ച്ചയായിരുന്നു. ടിക് ടോക്കിലൂടെ പ്രശസ്തനായ വിഘ്‌നേഷിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ നിരവധി ഫോളോവേഴ്‌സുണ്ട്.

പെണ്‍കുട്ടികള്‍ക്ക് ടിക് ടോക്കിലൂടെയും മറ്റും കരഞ്ഞുകൊണ്ട് ഉപദേശങ്ങള്‍ നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. മുത്തുമണി, അമ്പിളി തുടങ്ങിയ പേരുകളിലാണ് ഇയാള്‍ ടിക്‌ടോക്കില്‍ അറിയപ്പെട്ടിരുന്നത്.

Related posts

Leave a Comment