തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ മുതൽ ബാറുകളിലൂടെയും ഔട്ട്ലെറ്റുകളിലൂടെയും ടോക്കൺ അടിസ്ഥാനത്തിൽ മദ്യം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബെവ്ക്യു ആപ് വൈകുമെന്ന സൂചനകൾ ഉള്ളതിനാൽ മദ്യവിതരണവും വൈകാൻ സാധ്യത. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് മദ്യം വിതരണം ചെയ്ത ഫെയർകോഡ് കമ്പനിയെയാണ് ഇത്തവണയും മദ്യ വിതരണത്തിന് പരിഗണിക്കുന്നത്. ഇന്ന് കമ്പനി അധികൃതരുമായി ബെവ്കോ എം ഡി ചർച്ച നടത്തും. ആപ് പ്രവർത്തന സജ്ജമാകാൻ അഞ്ചു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഫെയർകോഡ് അധികൃതർ പറയുന്നത്. സെർവർ സ്പേസ് സജ്ജമാക്കുക, ബാറുകളുടേയും ഔട്ട്ലെറ്റുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുക, ഒടിപി സംബന്ധിച്ച് മൊബൈൽ കന്പനികളുമായി ധാരണയുണ്ടാക്കുക, ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ മേഖലകളിലെ ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ഇനിയും പൂർത്തിയാക്കാനുണ്ട്. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ബെവ് ക്യൂ ആപ്പിൽ പുതിയ ഓപ്ഷനുകൾ ഉണ്ടാകുമെന്നും അറിയുന്നു. ആപ്പ്…
Read MoreDay: June 16, 2021
മദ്യശാലകള്‍ തുറക്കാന്‍ ഇന്‍സ്പക്ടര്‍മാര്‍ റെഡി ! ഉത്തരവ് കാത്ത് എക്സൈസ്; സീല്ചെയ്തതില് ഏതെങ്കിലും രീതിയിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍…
സ്വന്തംലേഖകന്‍ കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ മദ്യശാലകളും ഔട്ട്ലെറ്റുകളും തുറക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് കാത്ത് എക്സൈസ്. സംസ്ഥാനത്തെ മദ്യവില്പന നാളെ പുന:രാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെയാണ് അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവുകള്‍ എക്സൈസിന് ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാല്‍ മദ്യശാലകളും ഔട്ട്ലെറ്റുകളും എക്സൈസ് ഇന്‍സ്പക്ടര്‍മാരുടെ നേതൃത്വത്തില്‍ തുറന്നു കൊടുക്കും. സീല്ചെയ്തതില് ഏതെങ്കിലും രീതിയിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ മദ്യശാല പൂട്ടുമ്പോഴുള്ള കണക്കും നിലവിലുള്ള കണക്കും താരമത്യം ചെയ്യും. വ്യത്യാസം കണ്ടാല്‍ നടപടി സ്വീകരിക്കാനും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ചും മറ്റു കാര്യങ്ങളും ഇന്ന് യോഗം ചേര്‍ന്നാണ് തീരുമാനിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാണ് മദ്യവില്പന. ബെവ്കോ വില്പന കേന്ദ്രങ്ങളിലും ബാറുകളിലും പാഴ്സല്‍ മാത്രം നല്‍കുമെന്നാണ് അറിയുന്നത്. ലോക്ക്ഡൗണിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ബീവ്റേജസ് ഔട്ട്ലെറ്റുകളിലേയും വെയര്‍…
Read Moreഓരോ കാര്യത്തിനും ഈടാക്കുന്നത് തോന്നുന്ന ചാർജ് ! അക്ഷയ കേന്ദ്രങ്ങൾ അമിതസർവീസ് ചാർജ് ഈടാക്കുന്നെന്ന്; പാൻ കാർഡിന് ഈടാക്കുന്നത് 250 മുതൽ 325 വരെ
തുറവുർ: സർക്കാരിന്റെ വിവിധ ഓഫീസുകളിലൂടെ ലഭിക്കുന്ന സേവനങ്ങൾ ജനങ്ങൾക്ക് ഒരു കേന്ദ്രത്തിലൂടെ ലഭിക്കുന്നതിന് നടപ്പിലാക്കിയ അക്ഷയ കേന്ദ്രങ്ങളിൽ പലതും അമിതമായ സർവീസ് ചാർജ് ഈടാക്കുന്നതായി പരാതി. ലോക്ക് ഡൗണിൽ മറ്റ് കംപ്യൂട്ടർ സെന്ററുകൾക്കോ ഫോട്ടോസ്റ്റാറ്റ് കടകൾക്കോ തുറക്കാനാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ഏക ആശ്രയം അക്ഷയ സെന്ററുകളാണ്. ഇത് അവസരമായി കണ്ട് പല അക്ഷയ സെന്ററുകളും തോന്നുന്ന ചാർജാണ് ഓരോ കാര്യത്തിനും ഈടാക്കുന്നത്. ലോക്ക് ഡൗണിൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം സാധാരണക്കാരായ ജനങ്ങൾ ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി ബില്ലുകൾ അടുത്തുള്ള അക്ഷയ സെന്റർ മുഖേനയാണ് അടച്ചത്. ബിൽ തുക കൂടാതെ 30 രൂപ വരെ ചില സെന്ററുകൾ അധികമായി വാങ്ങിയെന്ന് പരാതിയുണ്ട്. ചോദിച്ചപ്പോൾ സർവീസ് ചാർജും ടാക്സുമാണെന്നാണ് അക്ഷയ സെന്റർ നടത്തിപ്പുകാർ പറഞ്ഞത്. പാൻ കാർഡിന് 250 മുതൽ 325 വരെയാണ് പല അക്ഷയ സെന്ററുകളും ഈടാക്കുന്നത്.…
Read Moreവാടക കിട്ടാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍; സംഘടിത നീക്കമെന്ന് സൂചന; സര്‍ക്കാര്‍ വിയര്‍ക്കും…
കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. പാറശാലയിലെ സ്വകാര്യ കോളജ് ഇരുപത്തിയെട്ടര ലക്ഷം രൂപ വാടക നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധി അനുകൂലമായാല്‍ സംസ്ഥാനത്ത് നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കായി കോടികള്‍ സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരും. കോവിഡിന്റെ ആദ്യ വരവില്‍ ലോഡ്ജുകളും ഓഡിറ്റോറിയങ്ങളും കോളജ് ഹോസ്റ്റലുകളുമടക്കം നൂറുകണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുത്തായിരുന്നു രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും സര്‍ക്കാര്‍ പരിചരിച്ചത്. ദുരന്തനിവാരനിയമപ്രകാരം ഏറ്റെടുത്ത ഇവയ്ക്ക് വാടക നല്‍കില്ലെന്നായിരുന്നു ആദ്യം തന്നെയുള്ള അറിയിപ്പ്. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അവസാനഘട്ടമായതോടെ ഇവരില്‍ ചിലര്‍ വാടക ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന അതിര്‍ത്തിയായ പാറശാലയില്‍ സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിച്ച ഫാര്‍മസി കോളജ് വാടകയായും അറ്റകുറ്റപ്പണിയുടെ ചെലവായും ഇരുപത്തിയെട്ടര ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കത്ത് നല്കിയതും കോടതിയെ സമീപിച്ചതും. പാറശാലയിലെ കോളജിന്റെ നീക്കം സംഘടിത നീക്കത്തിന്റെ ഭാഗമെന്നാണ് തദേശസ്ഥാപനങ്ങളുടെ വിലയിരുത്തല്‍. ഏതെങ്കിലും…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ലഭിച്ച 1.75 ലക്ഷം അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടു ! പേടിഎം മുഖാന്തരം ട്രാന്‍സ്ഫര്‍ നടന്നതായി സൂചന; സേവ്യര്‍ പറയുന്നത് ഇങ്ങനെ…
ചേര്‍ത്തല: വൃക്കരോഗിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ലഭിച്ച തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടെന്ന് പരാതി. അർത്തുങ്കൽ സ്വദേശി സേവ്യർ ജോർജിന്റെ അക്കൗണ്ടിൽ നിന്ന് 1,75,000 രൂപയാണ് നഷ്ടമായത്. എസ്ബിഐ അര്‍ത്തുങ്കല്‍ ശാഖയില്‍ നിന്നുള്ള അക്കൗണ്ടില്‍ നിന്നാണ് പണം പോയത്. ഇരുവൃക്കകളും തകരാറിലായി മരണത്തെ മുഖാമുഖം കണ്ട സേവ്യറിന്റെ ചികിത്സയ്ക്കുവേണ്ടി നാട്ടുകാര്‍ ഒന്നടങ്കം ഇറങ്ങിയിരുന്നു. ഇങ്ങനെ സ്വരൂപിച്ച പണം ഉള്‍പ്പെടെ ഉപയോഗിച്ചാണ് കഴിഞ്ഞവര്‍ഷം നവംബറില്‍ സേവ്യറിന്റെ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം മുതലാണ് അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് തുടങ്ങിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലായിരുന്നു സേവ്യര്‍. കഴിഞ്ഞമാസം 20ന് സേവ്യറിന്റെ മൊബൈല്‍ ഫോണില്‍ ഒരു ഒരു മെസേജ് വന്നിരുന്നു. ഇതില്‍ സംശയം തോന്നി ബാലന്‍സ് ചെക്ക് ചെയ്തപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. പേടിഎം മുഖാന്തരം ട്രാന്‍സ്ഫര്‍ നടന്നതായാണ് സൂചന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സയ്ക്കായി ലഭിച്ച തുകയാണ് നഷ്ടമായത്.…
Read Moreവാഹനം കിട്ടാതെ വലഞ്ഞവരെ സഹായിച്ചതിന് കാറുടമയ്ക്ക് പോലീസിന്റെ ശകാരവും 500 പിഴയും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: ലോക്ഡൗണില്‍ വാഹനം കിട്ടാതെ വലഞ്ഞ നാട്ടുകാരായ രണ്ടുപേര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന് കാറുടമയ്ക്ക് പോലീസിന്റെ ശകാരവും പിഴയും. കാസര്‍ഗോഡ് ചൗക്കി സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ഒരപകടത്തില്‍ പരിക്ക് പറ്റിയ മകളുടെ ബാന്‍ഡേജ് മാറ്റുന്നതിനായി കാഞ്ഞങ്ങാട്ടെ ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് കാസര്‍ഗോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടുപേരെ ഒപ്പം കയറ്റിയത്. എന്നാല്‍ കറന്തക്കാട് നിന്ന് കാസര്‍ഗോഡ് ടൗണില്‍ പ്രവേശിക്കുമ്പോള്‍ പോലീസ് തടയുകയായിരുന്നു. മകളുടെ ചികിത്സാരേഖകളും ഒപ്പം കയറിയവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും കാണിച്ചെങ്കിലും പോലീസ് ശകാരം തുടരുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കാര്‍ വിട്ടയച്ചത്. തിരിച്ചെത്തിയ ശേഷം സ്റ്റേഷനില്‍ ചെന്നപ്പോള്‍ 500 രൂപ പിഴയീടാക്കുകയായിരുന്നു.
Read Moreപി എസ് സി പരീക്ഷ എഴുതി ജോലി തരപ്പെടുത്തണംm ജോലിക്കാരിയാണെന്ന് ഗമ കാണിക്കാനൊന്നുമല്ല..! പരീക്ഷകളെഴുതാൻ സമയംകാത്ത് വസന്തയെന്ന മലയത്തിപ്പെണ്ണ്
ഫ്രാൻസിസ് തയ്യൂർ മംഗലംഡാം: പച്ചപ്പ് കയറിയ മലമുകളിലെ കുടിലിനരികിൽ മക്കളെ ചേർത്തിരുത്തി പഠിച്ചതെല്ലാം വീണ്ടും വീണ്ടും ഓർത്തെടുക്കുകയാണ് വസന്ത.ലോക് ഡൗണിൽ പരീക്ഷകൾ നീളുന്നതിനാൽ ഓരോന്നും പലകുറി മനസിലുറപ്പിച്ചാണ് പഠനം. പി എസ് സി പരീക്ഷ എഴുതി എന്തെങ്കിലും ജോലി തരപ്പെടുത്തണം. ജോലിക്കാരിയാണെന്ന് ഗമ കാണിക്കാനൊന്നുമല്ല. തങ്ങളുടെ ഗോത്ര സമൂഹം അനുഭവിച്ചുകൂട്ടുന്ന പ്രാരാപ്തങ്ങൾക്കും അവഗണനകൾക്കും തന്നാലാകുന്ന വിധമുള്ള പരിഹാരം കാണണം. അതിനുള്ള തീവ്രമായ പരിശ്രമത്തിലാണ് 32 കാരിയായ ഈ മലയത്തി പെണ്ണ്. കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ ഉൗരുമൂപ്പൻ വാസുവിന്റെ മകളാണ് വസന്ത. പ്ലസ്ടു കഴിഞ്ഞ് ഡ്രാഫ്റ്റ്സ്മാൻ സിവിൽ എൻജിനിയറിംഗ് കഴിഞ്ഞിട്ടുള്ള വസന്തക്ക് ഇനിയും ഒരു ജോലി ലഭിച്ചിട്ടില്ല. പോലീസുക്കാരിയാകണമെന്നതായിരുന്നു ആഗ്രഹം. എന്നാൽ കാലം കടന്ന് പോയപ്പോൾ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഭാര്യയായി അമ്മയായി അങ്ങനെ ജീവിതയാത്ര മുന്നോട്ട് പോകുന്പോഴും സർക്കാർ ജോലിയെന്ന ലക്ഷ്യത്തിൽ നിന്നും പുറകോട്ട് പോകാൻ…
Read Moreവില വിവരപ്പട്ടികയിൽ ‘പൂജ്യം’; ജോസഫിന്റെ കടയിൽ തിരക്കൊഴിയുന്നില്ല; ഇവിടെ അരിയും പച്ചക്കറിയും ശേഖരിക്കാൻ എത്തുന്നത് നൂറുകണക്കിന് ആളുകള്‍…
കൊടുങ്ങല്ലൂർ: കോവിഡ് കാലത്തെ ലോക്ഡൗൺ മൂലം തൊഴിൽരഹിതരായി ദുരിതം പേറുന്ന സാധാരണക്കാരെ സഹായിക്കാൻ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ആരംഭിച്ച ജോസഫിന്റെ കടയിൽ തിരക്കൊഴിയുന്നില്ല. കാരണം വില വിവരപ്പട്ടികയിൽ സീറൊ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ദേവാലയത്തോടനുബന്ധിച്ചുള്ള മദർ തെരേസ ഹാളിലാണു ജോസഫിന്റെ കട പ്രവർത്തിക്കുന്നത്. ഇവിടെ സൗജന്യ അരിയും പച്ചക്കറിയും ശേഖരിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് നാനാ ജാതി മതസ്ഥാർക്കായി പച്ചക്കറികളും ചക്ക, തേങ്ങ, കപ്പ ഉൾപ്പെടെയുള്ള ഭക്ഷണ കിറ്റ് വിതരണവും ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ കിറ്റ് വിതരണത്തിൽ ആദ്യ ദിവസം തന്നെ ആയിരത്തിൽപരം ആളുകളാണ് കിറ്റു വാങ്ങാൻ എത്തിയത്. വെള്ള പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി നാട്ടിൽ പട്ടിണിക്കാരെ സഹായിക്കാൻ പള്ളിയിൽ അരിപ്പെട്ടി തുടങ്ങിയിരുന്നു. ആർക്കും ഒരു ദിവസത്തെ ഭക്ഷണത്തിനായുള്ള അരി സ്വയം എടുത്തു കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നു. ഇറ്റലിയിൽ പ്ലേഗ് പടർന്ന്…
Read Moreനടന് സിദ്ധിഖ് മുതല്‍ എസ്ഐയും വാര്‍ഡ് മെമ്പറും വരെ ! തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് രേവതി സമ്പത്ത്…
മീടു ക്യാമ്പെയ്നിലൂടെ ഏറെ വെളിപ്പെടുത്തലുകള്‍ നടത്തിയ നടിയാണ് രേവതി സമ്പത്ത്. ഏതു വിഷയത്തിലും തന്റെ അഭിപ്രായം തുറന്നു പറയാനും രേവതി മടി കാണിക്കാറില്ല. ഇപ്പോള്‍ തന്നെ പല രീതിയില്‍(സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി) പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് താരം. സംവിധായകന് രാജേഷ് ടച്ച് റിവറാണ് ലിസ്റ്റിലെ ഒന്നാമത്തെ പേരുകാരന്. നടന് സിദ്ധിഖാണ് രണ്ടാമന്. ഇങ്ങനെ നീളുന്ന ലിസ്റ്റില്‍ തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിലെ എസ്ഐ ബിനുവിന്റെ അടക്കം 14 പേരുകളാണുള്ളത്. രേവതിയുടെ കുറിപ്പ് ഇങ്ങനെ… എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!രേവ രാജേഷ് ടച്ച്റിവര്(സംവിധായകന്) സിദ്ദിഖ്(നടന്) ആഷിഖ് മാഹി(ഫോട്ടോഗ്രാഫര്‍) ഷിജു എ.ആര്(നടന്) അഭില്‍ ദേവ്(കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍) അജയ് പ്രഭാകര്‍(ഡോക്ടര്‍) എം.എസ്സ്.പാദുഷ്(അബ്യൂസര്‍)8.സൗരഭ് കൃഷ്ണന്(സൈബര്‍ ബുള്ളി)9.നന്തു അശോകന്(അബ്യൂസര്‍,DYFI…
Read Moreരജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ..! ഉടമ അറിയാതെ മൊബൈൽ നമ്പരില്‍ കോവിഡ് വാക്സിൻ എടുത്തെന്ന്; സംഭവത്തെക്കുറിച്ച് ടി.വി. സണ്ണി പറയുന്നത് ഇങ്ങനെ…
രാജാക്കാട്: ഉടമ അറിയാതെ മൊബൈൽ നന്പരിൽ മറ്റൊരാൾ കോവിഡ് വാക്സിൻ എടുത്തതായി ആക്ഷേപം. കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ തന്റെ മൊബൈൽ നന്പർ ഉപയോഗിച്ച് മറ്റാരോ വാക്സിൻ സ്വീകരിച്ചതായി തെളിഞ്ഞുവെന്ന് സേനാപതി മാങ്ങാത്തൊട്ടി തേവരുപാറയിൽ ടി.വി. സണ്ണി പറയുന്നു. വാക്സിൻ എടുക്കുന്നതിനായി കഴിഞ്ഞദിവസം സണ്ണി തന്റെ മൊബൈൽ നന്പർ നൽകി ഓണ്‍ലൈനിൽ രജിസ്റ്റർചെയ്തു. ഫോണിൽ ലഭിച്ച ഒടിപി നന്പർ എന്റർചെയ്തപ്പോഴാണ് ഇതേ സിം നന്പറിൽ മറ്റാരോ രജിസ്റ്റർചെയ്ത് വാക്സിൻ എടുത്തതായി കണ്ടത്. പതിനഞ്ച് വർഷമായി ഉപയോഗിക്കുന്ന സിമ്മാണെന്നും സമീപകാലത്തൊന്നും തന്റെ നന്പരിലേക്ക് ഒടിപി വന്നിട്ടില്ലെന്നും സണ്ണി പറയുന്നു. സംഭവത്തെക്കുറിച്ച് സേനാപതി സെക്ടറൽ ഓഫീസറെ അറിയിച്ചതായി സണ്ണി പറഞ്ഞു.
Read More