ആ​ഹ്ലാ​ദി​പ്പി​ന്‍ അ​റു​മാ​ദി​പ്പി​ന്‍ ! ഐ.​ടി മേ​ഖ​ല​യി​ല്‍ പ​ബ്ബു​ക​ള്‍, കൂ​ടു​ത​ല്‍ മ​ദ്യ​ശാ​ല​ക​ള്‍; പു​തി​യ മ​ദ്യ​ന​യം ഇ​ങ്ങ​നെ…

മ​ദ്യ​പ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷ​മേ​കി പു​തി​യ മ​ദ്യ​ന​യം. 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലേ​ക്കു​ള്ള മ​ദ്യ​ന​യ​ത്തി​നാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​ടി മേ​ഖ​ല​യി​ല്‍ പ​ബ് ആ​രം​ഭി​ക്കാ​നും സം​സ്ഥാ​ന​ത്ത് വി​ദേ​ശ മ​ദ്യ ചി​ല്ല​റ വി​ല്‍​പ്പ​ന ശാ​ല​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. പു​തി​യ മ​ദ്യ​ന​യ​പ്ര​കാ​രം നൂ​റി​ല്‍​പ​രം വി​ദേ​ശ മ​ദ്യ ചി​ല്ല​റ വി​ല്‍​പ​ന ശാ​ല​ക​ള്‍ പു​തു​താ​യി ആ​രം​ഭി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​മാ​ണു​ള്ള​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നി​ന്ന് മാ​റി ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ല്‍ ബെ​വ്‌​കോ​യു​ടേ​യും ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്റെ​യും കീ​ഴി​ല്‍ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ഐ​ടി മേ​ഖ​ല​യു​ടെ നി​ര​ന്ത​രം ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പ​ബു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്. ഐ​ടി സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​ഘ​ട​ന​ക​ളി​ല​ട​ക്കം സ​ര്‍​ക്കാ​രി​നോ​ട് ഇ​ക്കാ​ര്യം ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ഐ​ടി വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പ​ല​ത​വ​ണ​പെ​ടു​ത്തി​യ​താ​ണ്. ഫൈ​വ് സ്റ്റാ​ര്‍ നി​ല​വാ​ര​ത്തി​ലാ​യി​രി​ക്കും പ​ബു​ക​ള്‍ വ​രി​ക എ​ന്നാ​ണ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

Read More

ഇ​ത് ഫ്ര​ഞ്ച് ക​മ്പ​നി​യ്ക്ക് ക​മ്മീ​ഷ​ന്‍ കൊ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി ! കേ​ര​ളം നീ​ങ്ങു​ന്ന​ത് ശ്രീ​ല​ങ്ക​യു​ടെ അ​വ​സ്ഥ​യി​ലേ​ക്കെ​ന്ന് ചെ​ന്നി​ത്ത​ല…

കെ ​റെ​യി​ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ചി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും സാ​മൂ​ഹി​ക പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ പ​ഠി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മ​ര​ക്കാ​രെ ത​ല്ലി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന വ്യാ​മോ​ഹം വേ​ണ്ടെ​ന്നും ര​മേ​ശ് ച​ന്നി​ത്ത​ല പ​റ​ഞ്ഞു. കെ ​റെ​യി​ല്‍ വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് വി​പു​ല​മാ​യ സ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ല്ല് പി​ഴു​തു​മാ​റ്റു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​ദ്യം കേ​സെ​ടു​ക്കേ​ണ്ട​ത് എം​പി​മാ​ര്‍​ക്കും, എം​എ​ല്‍​എ​മാ​ര്‍​ക്കും എ​തി​രെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കൊ​തു​കി​നെ വെ​ടി​വെ​ക്കാ​ന്‍ തോ​ക്കെ​ടു​ക്ക​ണോ എ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ പ​രി​ഹാ​സം. സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ വി​മോ​ച​ന സ​മ​ര​ത്തി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്നും, ഫ്ര​ഞ്ച് ക​മ്പ​നി​ക്ക് ക​മ്മീ​ഷ​ന്‍ കൊ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് കെ ​റെ​യി​ലെ​ന്നും ചെ​ന്നി​ത്ത​ല ആ​റോ​പി​ച്ചു. ക​ല്ലി​ടു​ന്ന​ത് ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി ക​ട​മെ​ടു​ക്കാ​നെ​ന്നും കേ​ര​ളം ശ്രീ​ല​ങ്ക​യു​ടെ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

ഭയം വേണ്ട ജാഗ്രത മതി ! സ്‌കൂളുകള്‍ പൂട്ടാന്‍ ഉദ്ദേശ്യമില്ല; ‘കോവിഡ് സുനാമി’യ്ക്ക് സാധ്യതയുള്ളപ്പോഴും ചങ്കുവിരിച്ച് സംസ്ഥാന സര്‍ക്കാര്‍…

കോവിഡ് കേസുകള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോടകം സ്‌കൂളുകള്‍ അടച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളാ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെയും നൂറു കണക്കിന് കുട്ടികള്‍ ഒത്തു ചേരുന്ന സ്‌കൂളുകള്‍ ഇപ്പോഴത്തെ പോലെ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗംത്തിലാണ് തീരുമാനം. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്ര ണം കര്‍ശനമാക്കും. രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉടനില്ല. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം.…

Read More

ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പുതിയ ബില്ലുമായി കര്‍ണാടക ! കേരളത്തിലും ഇത് സംഭവിക്കുമോ ?

ഹിന്ദു ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബില്ലുമായി കര്‍ണാടക സര്‍ക്കാര്‍. ഈ ബില്‍ പരിഗണിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. സംഘപരിവാറിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശമെന്നത്. നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടുവന്ന് ക്ഷേത്രങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍,മുകളിലിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അനുമതി കിട്ടിയാല്‍ മാത്രമേ ക്ഷേത്രവരുമാനം ഉപയോഗിക്കാന്‍ കഴിയൂവെന്നതാണ് ക്ഷേത്രങ്ങളുടെ അവസ്ഥ. പുതിയ ബില്ലിലൂടെ, കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ചരിത്രപരമായ തീരുമാനമുണ്ടാകുമെന്നും ബസവരാജ് അറിയിച്ചു. ഈ വര്‍ഷം ആദ്യം ഉത്തരാഖണ്ഡ് സര്‍ക്കാരും ക്ഷേത്രങ്ങളെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഹിമാലയന്‍ ക്ഷേത്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുള്‍പ്പെടെ ക്ഷേത്രങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. കേരളത്തിലും…

Read More

വാടക കിട്ടാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍; സംഘടിത നീക്കമെന്ന് സൂചന; സര്‍ക്കാര്‍ വിയര്‍ക്കും…

കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. പാറശാലയിലെ സ്വകാര്യ കോളജ് ഇരുപത്തിയെട്ടര ലക്ഷം രൂപ വാടക നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധി അനുകൂലമായാല്‍ സംസ്ഥാനത്ത് നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കായി കോടികള്‍ സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരും. കോവിഡിന്റെ ആദ്യ വരവില്‍ ലോഡ്ജുകളും ഓഡിറ്റോറിയങ്ങളും കോളജ് ഹോസ്റ്റലുകളുമടക്കം നൂറുകണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുത്തായിരുന്നു രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും സര്‍ക്കാര്‍ പരിചരിച്ചത്. ദുരന്തനിവാരനിയമപ്രകാരം ഏറ്റെടുത്ത ഇവയ്ക്ക് വാടക നല്‍കില്ലെന്നായിരുന്നു ആദ്യം തന്നെയുള്ള അറിയിപ്പ്. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അവസാനഘട്ടമായതോടെ ഇവരില്‍ ചിലര്‍ വാടക ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന അതിര്‍ത്തിയായ പാറശാലയില്‍ സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിച്ച ഫാര്‍മസി കോളജ് വാടകയായും അറ്റകുറ്റപ്പണിയുടെ ചെലവായും ഇരുപത്തിയെട്ടര ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയതും കോടതിയെ സമീപിച്ചതും. പാറശാലയിലെ കോളജിന്റെ നീക്കം സംഘടിത നീക്കത്തിന്റെ ഭാഗമെന്നാണ് തദേശസ്ഥാപനങ്ങളുടെ വിലയിരുത്തല്‍. ഏതെങ്കിലും…

Read More

മദ്രസാ അധ്യാപകര്‍ക്ക് എന്തിന് പെന്‍ഷന്‍ നല്‍കണം എന്ന് ഹൈക്കോടതി ! മതകാര്യങ്ങള്‍ക്കു വേണ്ടി എന്തിനാണ് സര്‍ക്കാര്‍ പണം ചെലവാക്കുന്നതെന്നും കോടതിയുടെ ചോദ്യം…

കേരള മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി.മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്നാണ് ഹൈക്കോടതി ആരാഞ്ഞിരിക്കുന്നത്. കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. മദ്രസ അധ്യാപര്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി കൊണ്ടുവന്ന കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാളിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം സെക്രട്ടറി മനോജ് ആണ് കോടതിയെ സമീപിച്ചത്. ഖുറാനെക്കുറിച്ചും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചുമാണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ സി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടി പൊതുപണം ചെലവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ തത്വങ്ങള്‍ക്കു വിരുദ്ധമാണ് സര്‍ക്കാര്‍…

Read More

രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ! ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ഒമര്‍ ലുലു…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ പരിഹാസം. ഒമര്‍ ലുലുവിന്റെ കുറിപ്പിങ്ങനെ… നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ. https://www.facebook.com/omarlulu/posts/1236268676769887 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മാസ്‌ക് കര്‍ശനമാക്കാനും, സാമൂഹിക അകലം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു.

Read More

പോലീസ് കോണ്‍സ്റ്റബിളാകാന്‍ ‘കഠിന പരിശ്രമം’ നടത്തിയ പാവം ഉദ്യോഗാര്‍ഥി ! പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി നസീമിനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍…

പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ പിഎസ് സി ചോദ്യപ്പേപ്പര്‍ കേസിലെ പ്രതി നസീമിനെ വെറുതെ വിടാന്‍ നീക്കം. എസ്എഫ്‌ഐ പ്രവര്‍ത്തകനെ പിടികൂടിയതിന്റെ പേരിലാണ് നസീമിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. ഇപ്പോള്‍ ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ വിവാദമാകുന്നത്. കേസില്‍ പരാതിക്കാര്‍ ആരും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. നസീമിന് ഇപ്പോഴും സര്‍ക്കാരിലും പൊലീസിലും സിപിഎമ്മിലും ഉള്ള സ്വാധീനത്തിന് തെളിവാണ് ഈ ഇടപെടല്‍. രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് ട്രാഫിക് നിയമം ലംഘിച്ചതിനാണ് ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകനെ പിടികൂടിയത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ അഭിഭാഷകയെ പാര്‍ട്ടി ഇടപെട്ട് മാറ്റിയിരുന്നു. അതിന് ശേഷമാണ് നസീമിനെ രക്ഷിക്കാനുള്ള നീക്കം. നേരത്തെ യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപികയെ…

Read More

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലെയാണ് കേരള സര്‍ക്കാര്‍. സിപിഎം അനുകൂലികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഇന്ന് മന്ത്രിസഭയ്ക്കു മുമ്പിലെത്തുന്നത്…

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലെയാണ് കേരള സര്‍ക്കാര്‍. സിപിഎം അനുകൂലികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഇന്ന് മന്ത്രിസഭയ്ക്കു മുമ്പിലെത്തുന്നത്. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരടക്കം 83 പേരെയാണ് സ്ഥിരപ്പെടുത്തുക. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങളുമായി സജീവമാണ് സര്‍ക്കാര്‍. സാക്ഷരതാ മിഷനില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. 2016ലെ സര്‍ക്കാര്‍ ഉത്തരവും, സുപ്രീംകോടതി നിര്‍ദ്ദേശങ്ങളും എല്ലാം മറികടന്നാണ് സിപിഎം അനുഭാവികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. 14 ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, 36 അസി. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, ഓഫീസ് അസിസ്റ്റന്റുമാരും, ക്ലര്‍ക്കുമാരും ഉള്‍പ്പെടെ 25 പേര്‍, അഞ്ച് പ്യൂണ്‍ തസ്തികയിലെ ജീവനക്കാര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് തസ്തികകളുടെ ലിസ്റ്റ്. ഇതില്‍ പലതും അനധികൃത തസ്തികകളാണെന്നതാണ് വാസ്തവം. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷരതാ മിഷന്റെ ജില്ലാതല…

Read More

കോവിഡ് സ്ഥിരീകരിച്ച അതിഥി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാം ! സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു…

കോവിഡ് ബാധിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിപ്പിക്കാമെന്ന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. കോവിഡ് ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ ലോകത്താകെ നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് പോസിറ്റീവായവരെ ജോലിയ്ക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നും ലക്ഷണമില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നു മറ്റുള്ളവര്‍ക്ക് വൈറസ് പകരാതിരിക്കാന്‍ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും ഏഴു ദിവസം കൂടി ക്വാറന്റീനില്‍ കഴിയണമെന്നുമാണ് സര്‍ക്കാരിന്റെ പൊതു ഉത്തരവ്. ഇതിന് ഘടകവിരുദ്ധമാകുകയാണ് ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന…

Read More