സ്വയം ചികിത്‌സ പാടില്ല;  കാഞ്ഞിരപ്പള്ളി മേഖലയിലെ  പകർച്ചവ്യാധികളെ തടയാൻ  ആരോഗ്യവകുപ്പ് ഉണർന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഴ​യ്ക്കൊ​പ്പം താ​ലൂ​ക്കി​ൽ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കും ശ​ക്തി പ്രാ​പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി നി​ര​വ​ധി പേ​രാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ ജാ​ഗ്ര ​താ നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കാ​ല​ാവ​സ്ഥ​യി​ലു​ള്ള വ്യ​തി​യാ​ന​വും കൊ​തു​കു​ക​ൾ പെ​റ്റു പെ​രു​കി​യ​തു​മാ​ണ് രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്ന് പി​ടി​ക്കാ​ൻ കാ​ര​ണം.

മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​യാ​ണ് പ​ട​രു​ന്ന​ത്. നി​ര​വ​ധി പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നാ​ലു പേ​രി​ൽ മാ​ത്ര​മാ​ണ് മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 100ലേ​റെ പേ​രാ​ണ് വൈ​റ​ൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യെ​ത്തി​യിരി​ക്കു​ന്ന​ത്. ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രി​ൽ മൂ​ന്നു പേ​രി​ൽ ഡെ​ങ്കി​പ്പനി സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​ണ്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല. ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രി​ൽ പ​കു​തി​യി​ലേ​റെ പേ​രും വൈ​റ​ൽ പ​നി ബാ​ധി​ത​രാ​ണെ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രു വീ​ട്ടി​ൽ ഒ​രാ​ൾ​ക്ക് പ​നി വ​ന്നാ​ൽ മ​റ്റു​ള്ള​വ​രി​ലേ​ക്കും പ​ട​ർ​ന്നി​രി​ക്കും. ത​ല​വേ​ദ​ന, ശ​രീ​ര വേ​ദ​ന, ഛർ​ദി, ആ​ഹാ​ര​ങ്ങ​ളോ​ടു​ള്ള വി​ര​ക്തി എ​ന്നി​വ​യാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ​ന്നും ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ സ്വ​യം ചി​കി​ത്സി​ക്കാ​തെ ആ​ശു​പ​ത്രി​ക​ളി​ൽ പോ​യി ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts