‘മാലിക്’ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണെന്ന് നടൻ ഫഹദ് ഫാസിൽ. നസ്രിയ വന്നില്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നെന്ന് അറിയില്ലെന്നും ഫഹദ് സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറഞ്ഞു. ഫഹദിന്റെ കുറിപ്പിൽ നിന്ന് ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നുള്ള തിരിച്ചുവരവിലായിരുന്നു ഞാനും. എന്നെ സംബന്ധിച്ച് ലോക്ഡൗൺ മാർച്ച് രണ്ടിന് ആരംഭിച്ചതാണ്. അപകടത്തെക്കുറിച്ച് ‘ക്ലോസ്’ എന്നാണ് എന്റെ ഡോക്ടർമാർ പോലും പറഞ്ഞത്. വീണപ്പോൾ മുഖം താഴെയടിക്കും മുമ്പ് തന്നെ ഞാൻ കൈകൾ കുത്തി. 80 ശതമാനം സംഭവങ്ങളിലും വീഴ്ചയുടെ ആഘാതത്തിൽ ആളുകൾക്ക് അതിനു സാധിക്കുന്നതല്ല. പക്ഷേ മനസ്സാന്നിധ്യം കൈവെടിയാഞ്ഞതിനാൽ എനിക്കതു സാധിച്ചു. വീണ്ടുമൊരിക്കൽ കൂടി ജീവിതത്തിൽ ഭാഗ്യം എന്നെ തുണച്ചു. ഇത്തരമൊരു കാലത്ത് ഇത്രയും കാലം എനിക്കൊപ്പം നിന്ന പ്രേക്ഷകരോട് ചിലതൊക്കെ പറയണമെന്ന് എനിക്കുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ അഭിമാന പദ്ധതികളിലൊന്നായ ‘മാലിക്’ എന്ന ചിത്രം വളരെയധികം…
Read MoreDay: June 17, 2021
ഞങ്ങൾക്കെന്നും ലോക്ക്ഡൗൺ…!ലോക്ഡൗണിനെ തുടർന്നു അടഞ്ഞു കിടന്നിരുന്ന കോട്ടയം നാഗമ്പടത്തെ അലങ്കാര പക്ഷികളെയും വളര്‍ത്തു മൃഗങ്ങളെയും വില്‍ക്കുന്ന കട ഇന്നു തുറന്നപ്പോള്‍. ഓസ്ട്രേലിയന്‍ റെഡ് ഇനത്തില്‍പ്പെട്ട പ്രാവുമായി കടയുടമ. -രാഷ്ട്രദീപിക
ഞങ്ങൾക്കെന്നും ലോക്ക്ഡൗൺ…! ലോക്ഡൗണിനെ തുടർന്നു അടഞ്ഞു കിടന്നിരുന്ന കോട്ടയം നാഗമ്പടത്തെ അലങ്കാര പക്ഷികളെയും വളര്‍ത്തു മൃഗങ്ങളെയും വില്‍ക്കുന്ന കട ഇന്നു തുറന്നപ്പോള്‍. ഓസ്ട്രേലിയന്‍ റെഡ് ഇനത്തില്‍പ്പെട്ട പ്രാവുമായി കടയുടമ. -രാഷ്ട്രദീപിക
Read More40 വയസിനു താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനക്ക വാക്സിന് നല്കാന് മടിച്ച് ബ്രിട്ടന് ! കോവിഷീല്‍ഡ് എടുക്കാന്‍ ഓടുന്ന ഇന്ത്യക്കാര്‍ ഇതൊന്ന് അറിയണം…
ഇന്ത്യയില്‍ നിലവില്‍ രണ്ട് കോവിഡ് വാക്സിനുകളാണ് നല്‍കുന്നത്, ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്സിനും(കോവിഷീല്‍ഡ്) ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും. ഇതില്‍ കോവിഷീല്‍ഡിന് ഫലപ്രാപ്തി വളരെ കൂടുതലാണെന്നൊരു വിശ്വാസം ഇന്ത്യന്‍ ജനതയില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം വാക്സിനില്‍ ബ്രിട്ടീഷുകാര്‍ക്ക് വിശ്വാസം നഷ്ടമാവുകയാണെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആവശ്യത്തിന് ഫൈസര്‍ വാക്സിന്റെ സ്റ്റോക്ക് ഇല്ലാത്ത സാഹചര്യത്തില്‍ കൂടി 40 വയസ്സിനു താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്സിന് നല്കാന് ബ്രിട്ടീഷ് സര്‍ക്കാര്‍ മടിക്കുന്നതു കാണുമ്പോള്‍ പലയിടത്തു നിന്നും ഇത്തരം സംശയമുയരുന്നു. ഫൈസര്‍ വാക്സിന്റെ വിതരണം മന്ദഗതിയിലാവുകയും മൊഡേണയുടെ അളവ് പരിമിതപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായി എന്‍എച്ച്എസ് വാക്സിന് പദ്ധതി മന്ദഗതിയിലാക്കിയിരിക്കുകയാണ്. രക്തം കട്ടപിടിക്കല്‍ പോലുള്ള ചില ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്സിന് നല്‍കരുതെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍…
Read Moreഒന്നും രണ്ടുമല്ല, മുക്കിയത് എട്ടുലക്ഷത്തിന്റെ മദ്യം; മുണ്ടക്കയം ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യക്കടത്ത്; അന്വേഷണം ഊര്ജിതമാക്കിഎക്സൈസ് കമ്മീഷണർ
മുണ്ടക്കയം: ലോക്ഡൗണിന്റെ മറവില്‍ മുണ്ടക്കയം ബിവറേജസ് ഔട്ട്ലെറ്റില്‍നിന്നു ജീവനക്കാര്‍ മദ്യം കടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ. സുല്‍ഫിക്കര്‍. കഴിഞ്ഞദിവസം ബിവറേജ് ഔട്ട്ലെറ്റില് നടത്തിയ പരിശോധനയില്‍ 8.5 ലക്ഷം രൂപയുടെ മദ്യത്തിന്റെ കുറവ് കണ്ടെത്തിയെന്നാണു പ്രാഥമിക വിവരം. സംഭവത്തില്‍ ഷോപ് ഇന്‍ ചാര്‍ജ് പുഞ്ചവയല്‍ 504 സ്വദേശിയെ പ്രതിയാക്കി എക്സൈസ് കേസെടുത്തു. ഇവിടെനിന്നും മദ്യം കടത്തിയതിനു പിന്നില്‍ താത്കാലിക ജീവനക്കാര്‍ക്കു പങ്കുള്ളതായും ഷോപ്പ് ഇന്‍ ചാര്‍ജിനു മാത്രം കൈവശം വയ്ക്കുവാന്‍ അവകാശമുള്ള ഔട്ട്ലെറ്റ് താക്കോല്‍ താല്കാലിക ജീവനക്കാരുടെ പകല്‍ എങ്ങനെയെത്തിയെന്നതും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലോക്ഡൗണ്‍ കാലങ്ങളില്‍ രാത്രിയില്‍ ചാക്കില്‍കെട്ടി വലിയ തോതില്‍ മദ്യം കടത്തുന്നതായാണ് ആരോപണമുയര്‍ന്നത്. 400 രൂപ വിലയുള്ള മദ്യം, 1,000 മുതല്‍ 1,300 രൂപ വരെ വിലയ്ക്കായിരുന്നു വിറ്റഴിച്ചത്. സംഭവം വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് ബിവറേജ് കോര്‍പ്പറേഷനും, എക്സൈസും സംയുക്തമായിട്ട്…
Read Moreമാർക്കിന് മാനദണ്ഡമായി; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31 ന്
ന്യൂഡൽഹി: സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. 10, 11, 12 ക്ലാസുകളിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലാകും അന്തിമ സ്കോർ നിർണയിക്കുക എന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലമാണ് അന്തിമ സ്കോറിനു പരിഗണിക്കുക. 10 ാം ക്ലാസിലെ പ്രകടനത്തിന് 30 ശതമാനം വെയ്റ്റേജ് ആണ് നൽകുക. അഞ്ച് പ്രധാന വിഷയങ്ങളിൽ വിദ്യാർഥി കൂടുതൽ മികവ് കാണിച്ച മൂന്നു വിഷയങ്ങളുടെ മാർക്കിന്റെ ശരാശരി കണക്കാക്കിയാണ് വെയ്റ്റേജ് നിശ്ചയിക്കുന്നത്. 11 ാം ക്ലാസിലെ പ്രകടനത്തിനും 30 ശതമാനം വെയ്റ്റേജാണ് നൽകുന്നത്. യൂണിറ്റ് പരീക്ഷകൾ, ടേം എക്സാമുകൾ, വാർഷിക പരീക്ഷ, സ്കൂളുകൾ സ്വന്തം നിലയ്ക്കു നടത്തിയ പരീക്ഷകൾ എന്നിവയുടെ എല്ലാം അടിസ്ഥാനത്തിലാകും 11 ാം…
Read Moreഗ്രൂപ്പുകൾക്ക് ലോക്കിട്ട്..! കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രൂപ്പില്ലാത്തയാളെ ലക്ഷ്യമിട്ട് സുധാകരന്
കോട്ടയം: കെ. സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ ഡിസിസിയിലും ഉടന്‍ അഴിച്ചു പണി വരും. നിലവിലെ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും മറ്റു മുഴുവന്‍ ഭാരവാഹികളും മാറും. ഗ്രൂപ്പിനതീതമായ പുനഃസംഘടനയാണ് കെ. സുധാകരന് ലക്ഷ്യം വയ്ക്കുന്നത്. ഇന്നലെ ഇന്ദിരാ ഭവനില്‍ സ്ഥാനമേറ്റതിനുശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരുമായി കെ. സുധാകരന് ചര്‍ച്ച നടത്തിയിരുന്നു. പുതിയ ഒരു ടീമിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചന സുധാകരന് നേതാക്കള്‍ക്ക് നല്കി. വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈയിലാണ് കോട്ടയം ജില്ലയിലെ ഡിസിസി പ്രസിഡന്റ് സ്ഥാനം. ഇത്തവണ ഗ്രൂപ്പിനതീമായവരെ പ്രസിഡന്റാക്കാന്‍ സുധാകരന് തീരുമാനിച്ചാലും ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായവും ഉപദേശവും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്. ഫില്‍സണ്‍ മാത്യൂസ്, യുജിന്‍ തോമസ് എന്നിവരുടെ പേരുകളാണ് സജീവമായ പരിഗണനയിലുള്ളത്. സാമുദായിക പരിഗണന…
Read Moreബയോവെപ്പണ്‍ വിവാദത്തില്‍ ഐഷ സുല്‍ത്താനയും മീഡിയവണ്ണും നേര്‍ക്കുനേര്‍ ! തെറ്റു തിരുത്താനുള്ള അവസരം ചാനല്‍ നിഷേധിച്ചപ്പോള്‍ താന്‍ വേറെ വഴി തേടിയെന്ന് ഐഷ;ഐഷ പറയുന്നത് പച്ചക്കള്ളമെന്ന് നിഷാദ്…
ലക്ഷദ്വീപ് വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായക ഐഷ സുല്‍ത്താനയും മീഡിയവണും തുറന്നയുദ്ധത്തിലേക്ക്. തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായപ്പോള്‍ അത് തിരുത്താനുള്ള അവസരം മീഡിയവണ്‍ നിഷേധിച്ചുവെന്നായിരുന്നു ഐഷയുടെ ആരോപണം. എന്നാല്‍ ഐഷ പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഐഷ ബയോവെപ്പണ്‍ ആരോപണം ഉന്നയിച്ച ചര്‍ച്ച നയിച്ച മാധ്യമപ്രവര്ത്തകന് നിഷാദ് റാവുത്തര്‍ രംഗത്തെത്തി. ബയോവെപ്പണ്‍ എന്ന പരാമര്‍ശം ഐഷയില്‍ നിന്നുണ്ടായപ്പോള്‍ അതു ബിജെപി പ്രതിനിധി എടുത്തകാട്ടിയപ്പോള്‍ തന്നെ അതിന്റെ ഗുരുതരസ്വഭാവം താന്‍ ഓര്‍മിപ്പിച്ചിരുന്നു എന്നു നിഷാദ് പറഞ്ഞു. എന്നാല്‍, ബയോവെപ്പണ്‍ പരാമര്‍ശത്തിന്റെ എല്ലാ റിസ്കും ഏറ്റെടുക്കാന്‍ ഐഷ തയാറാണെന്നായിരുന്നു ചര്‍ച്ചയില്‍ പറഞ്ഞതെന്നും നിഷാദ് വ്യക്തമാക്കി. നിഷാദിന്റെ വിശദീകരണത്തിനു പിന്നാലെ മറുപടി പോസ്റ്റുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തി. ഏഴാം തീയതി ചാനല്‍ ചര്‍ച്ച കഴിഞ്ഞതിനു ശേഷം എന്റെ വായിന്നു വീണ വാക്കിന്റെ പ്രശ്നം മനസ്സിലാക്കി എട്ടാം തീയതി ‘ശബ്നാ’ എന്ന…
Read Moreലതിക സുഭാഷിന്റെ ഭർത്താവ് കോണ്‍ഗ്രസ് വിട്ടു; ഇനിയുള്ള പ്രവർത്തനം എൻസിപിയിൽ
കോട്ടയം: ലതികാ സുഭാഷിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് വിട്ടു. കെ.ആര്.സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.കെപിസിസി നിര്‍വാഹക സമിതിയംഗം, ഡിസിസി വൈസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ലതികാ സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് എന്‍സിപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാ യും ലതികയെ നിയമിച്ചിരുന്നു.
Read Moreപ്രായമായിത്തുടങ്ങിയെന്ന അടക്കംപറച്ചിലുകാർക്ക് മുന്നിലേക്ക് ചരിത്ര ഗോൾപായിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പ്രായമായിത്തുടങ്ങിയെന്ന് അടക്കം പറച്ചിൽ കേട്ടുതുടങ്ങുന്ന മുപ്പത്തിയാറാം വയസിൽ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലേക്കു തന്റെ പേരും ചേർത്ത് പോര്‍ച്ചുഗൽ ക്യാപ്റ്റനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചൊവ്വാഴ്ച യൂറോകപ്പിൽ ഹംഗറിക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയാണ് അദ്ദേഹം റിക്കാർഡ് ബുക്കിൽ തന്റെ പേരെഴുതി ചേർത്തത്. യൂറോകപ്പില്‍ റൊണാൾഡോ ഇതുവരെ 11 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫ്രാന്‍സിന്റെ ഇതിഹാസതാരം മിഷേൽ പ്ലറ്റീനി സ്ഥാപിച്ച ഒമ്പതു ഗോളുകളുടെ മുന്‍ റിക്കാര്‍ഡിനെ മറികടന്നു. അഞ്ച് യൂറോകപ്പുകളില്‍ പങ്കെടുക്കുന്ന ആദ്യ കളിക്കാരനും റൊണാള്‍ഡോയാണ്. ലോകത്തെ പ്രധാന ഫുട്ബോൾ ടൂർണമെന്റിൽ പറങ്കിപ്പടയ്ക്കു വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള താരവും മറ്റാരുമല്ല. രാജ്യത്തിനു വേണ്ടി റോണാൾഡോ 176 തവണ ജഴ്സിയണിഞ്ഞു. 106 ഗോളുകളും നേടി. റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ 106 ലെത്തിയ റൊണാൾഡോയുടെ മുന്നിൽ ഇറേനിയന്‍ സ്ട്രൈക്കര്‍ അലി ദേയിയുടെ…
Read Moreകർഷക പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കും മുമ്പ് അറിയണം, ഇക്കാര്യങ്ങൾ… 22 മുതൽ അപേക്ഷിക്കാം
കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്ക് 22 മുതൽ അപേക്ഷ സമർപ്പിക്കാം. 2019-ല്‍ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതിപ്രകാരം പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്‍കാനാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 20 ലക്ഷമാണ് ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന മുഖ്യലക്ഷ്യം. അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്ഷന്. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വപ്രക്രിയ പൂര്ണമായാല് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്കുന്ന പ്രതിമാസ കര്‍ഷക പെന്ഷന് ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക. തൃശൂര്‍ ആസ്ഥാനമായാണ് കര്‍ഷക…
Read More