40 വയസിനു താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനക്ക വാക്‌സിന്‍ നല്‍കാന്‍ മടിച്ച് ബ്രിട്ടന്‍ ! കോവിഷീല്‍ഡ് എടുക്കാന്‍ ഓടുന്ന ഇന്ത്യക്കാര്‍ ഇതൊന്ന് അറിയണം…

ഇന്ത്യയില്‍ നിലവില്‍ രണ്ട് കോവിഡ് വാക്‌സിനുകളാണ് നല്‍കുന്നത്, ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്‌സിനും(കോവിഷീല്‍ഡ്) ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും. ഇതില്‍ കോവിഷീല്‍ഡിന് ഫലപ്രാപ്തി വളരെ കൂടുതലാണെന്നൊരു വിശ്വാസം ഇന്ത്യന്‍ ജനതയില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം വാക്‌സിനില്‍ ബ്രിട്ടീഷുകാര്‍ക്ക് വിശ്വാസം നഷ്ടമാവുകയാണെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആവശ്യത്തിന് ഫൈസര്‍ വാക്‌സിന്റെ സ്റ്റോക്ക് ഇല്ലാത്ത സാഹചര്യത്തില്‍ കൂടി 40 വയസ്സിനു താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്‌സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മടിക്കുന്നതു കാണുമ്പോള്‍ പലയിടത്തു നിന്നും ഇത്തരം സംശയമുയരുന്നു. ഫൈസര്‍ വാക്‌സിന്റെ വിതരണം മന്ദഗതിയിലാവുകയും മൊഡേണയുടെ അളവ് പരിമിതപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായി എന്‍എച്ച്എസ് വാക്‌സിന്‍ പദ്ധതി മന്ദഗതിയിലാക്കിയിരിക്കുകയാണ്. രക്തം കട്ടപിടിക്കല്‍ പോലുള്ള ചില ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്‌സിന്‍ നല്‍കരുതെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍…

Read More