ഗാന്ധിനഗര്‍: കുമരകം ചീപ്പുങ്കല്‍ മഞ്ചാടിക്കരി നടുവിലേക്കരി വീട്ടില്‍ എന്‍ കെ രാജപ്പന് എന്ന രാജപ്പന് ചേട്ടന് തന്റെ അക്കൗണ്ടില്‍ നിന്ന് സഹോദരിയും കുടുംബവും ചേര്‍ന്ന് 5,08,000 തട്ടിയെടുത്തതായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മാലിന്യ നിര്‍മാര്‍ജനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ “മന്‍കീ ബാത്ത് ‘ പരിപാടിയിലൂടെ പ്രശംസയ്ക് പാത്രമായ രാജപ്പന് ചേട്ടന്റെ പണമാണ് തട്ടിയെടുത്തത്. ഇദ്ദേഹത്തിന്റെ സഹോദരിയും ചീപ്പുങ്കല്‍ മഞ്ചാടിക്കരി ചെത്തുവേലില് വീട്ടില്‍ വിലാസിനി ഇവരുടെ ഭര്‍ത്താവ് കുട്ടപ്പന്, മകന് ജയലാല്‍ എന്നിവര്‍ ചേര്‍ന്ന് പണം തട്ടിയെടുത്തതായിട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് രാജപ്പന്‍ചേട്ടന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സഹോദരന് പാപ്പച്ചിയുടെ സംരക്ഷണത്തിലാണ് രാജപ്പന്‍ചേട്ടന്‍ താമസിച്ചു വന്നിരുന്നത്.ഇരുകാലുകളും തളര്‍ന്ന് നടക്കുവാന്‍ പോലും കഴിയാത്ത ഇദ്ദേഹം ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ശേഖരിച്ച് വിറ്റാണ് ഉപജീവനം കഴിച്ചു…
Read MoreDay: June 18, 2021
കോവിഡ് ആശങ്ക പതിയെ വിട്ടൊഴിയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 62,480 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,587 പേര് മരിച്ചു. 88,977 പേര് രോഗമുക്തി നേടി. സജീവ കേസുകൾ കഴിഞ്ഞ 73 ദിവസത്തിനിടെ ആദ്യമായി എട്ടു ലക്ഷത്തിൽ താഴെയായി. 7,98,656 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,97,62,793 ആയി. ആകെ 2,85,80,647 പേര് രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 3,83,490 ആയി. ഇന്നലെ വരെ 26,89,60,399 പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലാണ് നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 12,469 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് രണ്ടാമത്. ഇവിടെ ഇന്നലെ 9,830 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
Read Moreപൂട്ടിയിട്ടു പോകുന്ന കടയിൽ നിന്ന് പണം നിരന്തരം മോഷണം പോകുന്നു; കള്ളനെ കുടുക്കാൻ മേൽക്കൂരയിൽ കയറിയിരുന്ന ഉടമയും ബന്ധവും കണ്ട കാഴ്ച ഞെട്ടിക്കുന്നത്
അമ്പലപ്പുഴ: മോഷ്ടാവിനെ തന്ത്രത്തില്‍ കുടുക്കി കടയുടമ അമ്പലപ്പുഴ പോലീസിന് കൈമാറി. തകഴി കുന്നുമ്മ മുട്ടിത്തറ കോളനിയില്‍ ജഗന് ദാസിനെയാണ് കടയുടമ തന്ത്രത്തില്‍ പിടികൂടിയത്. കടയില്‍ സൂക്ഷിച്ചിരുന്ന പണം നിരന്തരം മോഷണം പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട കടയുടമ രാത്രി 12ന് മോഷ്ടാവിനെ പിടികൂടുന്നതിനായി സഹോദരനുമൊത്ത് കടയുടെ മുകളിലെ മേൽക്കൂരയിൽ മറഞ്ഞിരുന്നു. പുലര്‍ച്ചെ മൂന്നോടെ മോഷ്ടാവ് എത്തി ഡ്യൂപ്ലിക്കറ്റ് താക്കോല്‍ ഉപയോഗിച്ച് കടയ്ക്കുള്ളില്‍ കയറി. ഈ തക്കം നോക്കി കടയുടമ മറ്റൊരു താഴിട്ട് കട പൂട്ടുകയും നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ അമ്പലപ്പുഴ പോലീസ് പ്രതിയെ കടയ്ക്കുള്ളില്‍ നിന്ന് പിടികൂടി. കടയിലെ നിത്യന്ദര്ശകനായ ജഗന് ദാസ് ഷട്ടര്‍ താഴിന്റെ താക്കോല്‍ സോപ്പില്‍ പതിപ്പിച്ച് പുതിയ താക്കോല്‍ നിര്‍മ്മിച്ചാണ് മോഷണം പതിവാക്കിയിരുന്നത്.
Read Moreവണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി സ്ട്രോക്ക് സെന്ററിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന നിർദേശവുമായി എംഎൽഎ
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചു കോടി രൂപ ചെലവിൽ പുതിയ സ്ട്രോക്ക് സെന്ററിന്റെ നിർമാണം രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കണമെന്ന് എച്ച് സലാം എംഎൽഎ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. മണ്ഡലത്തിലെ ആശുപത്രി, സ്കൂൾ കെട്ടിടങ്ങളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എംഎൽഎ ഇക്കാര്യം നിർദ്ദേശിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ഇപ്പോൾ സ്ട്രോക്ക് സെന്റർ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യം ലഭിക്കും. കൂടാതെ ആശുപത്രിയിൽ ആർസിസി മാതൃകയിൽ ഓങ്കോളജി വിഭാഗം ആരംഭിക്കും.ഇതിനായി പ്രത്യേക ബ്ലോക്കും നിർമ്മിക്കും. ചുറ്റുമതിൽ പൂർത്തിയാക്കി നാല് മാസത്തിനുള്ളിൽ ഇതിന്റെ നിർമാണം ആരംഭിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. പണി തടസപ്പെട്ട ട്രോമാ കെയർ യൂണിറ്റിന്റെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കും. ഇതോടെ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് മെച്ചപ്പെട്ട…
Read Moreതറയിൽ ഫിനാൻസിന്റെ തകർച്ചയ്ക്ക് കാരണം നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതെന്ന് സജി സാം
പത്തനംതിട്ട: നിക്ഷേപതട്ടിപ്പ് കേസിൽ റിമാൻഡിലായ തറയിൽ ഫിനാൻസ് ഉടമ സജി സാമിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ പത്തനംതിട്ട സി ജെ എം കോടതി റിമാൻഡ് ചെയ്ത സജി സാമിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് അയച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണത്തിന് വേണ്ടിയാണ് കസ്റ്റഡി അപേക്ഷ നൽകുന്നത്. വ്യാഴാഴ്ച രാവിലെ സജി സാമിനെയും കൊണ്ട് ഓമല്ലൂരിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. താൻ ഒളിവിലല്ലായിരുന്നെന്നും തറയിൽ ഗാർഡൻസ് എന്ന വീടിനുളളിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നെന്നുമാണ് സജി സാം പോലീസിന് നൽകിയ മൊഴി. ഭാര്യയും മകനും ബന്ധുവീട്ടിലാണ് ഉള്ളതെന്നും പോലീസിനോട് സജി സാം പറഞ്ഞു. ആറ് ദിവസമായി സ്വിച്ച് ഒാഫ് ചെയ്യപ്പെട്ടിരുന്ന മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ ഓഫാകുന്നതിന് മുമ്പ് ഒാമല്ലൂർ ടവർ പരിധിയിലാണ് ഉണ്ടായിരുന്നത്. ആകെയുള്ളത് അഞ്ച് സെന്റ് സ്ഥലവും വീടും കാറും മാത്രമാണ് തന്റെ പേരിലുള്ളത്. ഓമല്ലൂർ കുരിശുകവലയ്ക്ക് സമീപമുള്ള…
Read Moreആദ്യ പ്രതിഫലം 500 രൂപ
അഭിനയപ്രാധാന്യമുളള വേഷങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിയ മലയാളി നടിയാണ് വിദ്യാ ബാലന്. പരിണീത, ഡേര്‍ട്ടി പിക്ചര്‍, കഹാനി ഉള്‍പ്പെടെയുളള സിനിമകളെല്ലാം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചു. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ ചലച്ചിത്രപുരസ്കാരം വരെ വിദ്യ ബാലന് ലഭിച്ചു. അതേസമയം വിദ്യാ ബാലന്റെ ആദ്യ പ്രതിഫത്തെ കുറിച്ചുളള ഒരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യമായി ലഭിച്ച വരുമാനം 500 രൂപയാണ് എന്നാണ് വിദ്യാ ബാലന് പറഞ്ഞത്. സ്റ്റേറ്റ് ടൂറിസം ക്യാംപെയിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോഴാണ് ഇത് ലഭിച്ചതെന്നും നടി പറയുന്നു. ഞങ്ങള്‍ നാല് പേരാണ് അന്ന് ഇതിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു-വിദ്യ പറഞ്ഞു. ഷൂട്ടിംഗില്‍ എന്താണ് ചെയ്തതെന്ന് ഓര്‍ക്കുന്നുണ്ടോ എന്ന് ചോദ്യത്തിനും വിദ്യ…
Read Moreഎന്നിലെ ഫിലിം മേക്കറിനെ വെല്ലുവിളിച്ച ചിത്രം
മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ 1992-ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സദയം.എംടി വാസുദേവന്‍ നായരുടെ ശത്രു എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത സദയം കാലത്തെ അതിജീവിച്ചു ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ക്ലാസിക് ചിത്രമാണ്. സദയം എന്ന സിനിമയുടെ ഓര്‍മകള്‍ പങ്കുവച്ചു കൊണ്ട് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംവിധായകൻ സിബി മലയിൽ ഒരിക്കൽ പറഞ്ഞതു വലിയ വാർത്ത യായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത സദയം എന്ന സിനിമയുടെ തിരക്കഥ എംടി സാര്‍ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ തിരിച്ച് എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ലോഹിയുമായി ചെയ്യുമ്പോഴുള്ള ഒരു ഫ്രീഡം എനിക്ക് അവിടെ ഇല്ലായിരുന്നു. തിരക്കഥയില്‍ എന്തെങ്കിലും മാറ്റം വരുത്തി ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അത്രയ്ക്ക് പെര്‍ഫെക്റ്റ് ആയിരുന്നു എംടി സാറിന്റെ സ്ക്രിപ്റ്റ്. എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും ചാലഞ്ചിംഗ്…
Read Moreപാരമ്പര്യം ഉള്ളവർക്ക് സമ്മർദം ഉണ്ടാകും; സിനിമയില്‍ വരുമ്പോള്‍ എനിക്കൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല; സിനിമാമേഖലയിലെ ചില സത്യങ്ങൾ തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
ഒന്നുമില്ലാത്തവന് വളര്‍ന്ന് വലുതാവുന്നത് കാണാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ആ ഒരു ഇളവ് ചിലപ്പോള്‍ പാരമ്പര്യമുള്ളവര്‍ക്ക് കിട്ടിയെന്ന് വരില്ലെന്ന് ടൊവിനോ തോമസ് ഒരു തുടക്കം കിട്ടി എന്നതിനപ്പുറം പാരമ്പര്യമുള്ളവര്‍ക്ക് സമ്മര്‍ദം ഉണ്ടാവും. ചിലപ്പോള്‍ അച്ഛന് നൂറും ഇരുന്നൂറും സിനിമകള്‍ ചെയ്ത ആളായിരിക്കാം. എന്നാല്‍ മകന്റെ ആദ്യ പടം കഴിയുമ്പോഴേക്കും അച്ഛനോളം എത്തിയില്ലെന്ന താരതമ്യം വരും. അത്തരം പ്രശ്നങ്ങള്‍ ഇന്സ്ട്രിയില് ഒരു ബന്ധവുമില്ലാതെ വരുന്നവര്‍ക്ക് ഇല്ലെന്നാണ് തോന്നുന്നത്. എനിക്ക് അറിയുന്നവരാണ് ഈ നടന്മാരെല്ലാം. സിനിമയില്‍ വരുമ്പോള്‍ എനിക്കൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. പക്ഷേ അവര്‍ക്ക് അവരുടെ പാരമ്പര്യത്തിനനുസരിച്ചെങ്കിലും നില നില്‍ക്കണമെന്നുണ്ടായിരുന്നു. പാരമ്പര്യം മാത്രം കൊണ്ട് നില നില്ക്കാന് ആവില്ല, അവരെല്ലാം അഭിനയവും ഉള്ളവരാണെന്നാണ് തോന്നുന്നതെന്ന് ടെ വിനോ തോമസ് പറയുന്നു
Read Moreമിന്നാതെ സ്വർണം; തുടർച്ചയായ നാലാം ദിനവും സ്വർണവില താഴേയ്ക്ക്; രണ്ട് ദിവസത്തെ കുറവ് ഞെട്ടിക്കുന്നത്
കൊച്ചി: സ്വർണവില വീണ്ടും താഴേയ്ക്ക്. തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 35,400 രൂപയായി കുറഞ്ഞു. ഗ്രാമിന് 60 രൂപ താഴ്ന്ന് 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്. രണ്ട് ദിവസത്തിനിടെ 880 രൂപയാണ് ഒരു പവനിൽ കുറവുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1580 രൂപയാണ് കുറഞ്ഞത്.
Read Moreഎരിവും പുളിയും ഇനിയറിയില്ല! മീൻകറിയെച്ചൊല്ലി തർക്കം; ചില്ലുമേശ ഇടിച്ചുതകർത്ത യുവാവ് കൈഞരമ്പ് മുറിഞ്ഞ് മരിച്ചു
പാലക്കാട്: മീൻകറിയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ചില്ലുമേശ ഇടിച്ചുതകർത്ത യുവാവ് രക്തംവാർന്ന് മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയിൽ വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. ലഘുഭക്ഷണശാലയിൽ അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. മീൻകറിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ശ്രീജിത്ത് ഹോട്ടലിലെ തീൻമേശ ഇടിച്ചുതകർക്കുകയായിരുന്നു. ചില്ല് തുളച്ചുകയറി ശ്രീജിത്തിന്റെ കൈഞരമ്പ് മുറിയുകയും ചെയ്തു. സംഭവത്തിൽ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read More