പാരമ്പര്യം ഉള്ളവർക്ക് സമ്മർദം ഉണ്ടാകും; സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ എ​നി​ക്കൊ​ന്നും ന​ഷ്ട​പ്പെ​ടാ​നു​ണ്ടാ​യി​രു​ന്നി​ല്ല; സിനിമാമേഖലയിലെ ചില സത്യങ്ങൾ തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്


ഒ​ന്നു​മി​ല്ലാ​ത്ത​വ​ന്‍ വ​ള​ര്‍​ന്ന് വ​ലു​താ​വു​ന്ന​ത് കാ​ണാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​മാ​ണ്. ആ ​ഒ​രു ഇ​ള​വ് ചി​ല​പ്പോ​ള്‍ പാ​ര​മ്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് കി​ട്ടി​യെ​ന്ന് വ​രി​ല്ലെന്ന് ടൊവിനോ തോമസ്

ഒ​രു തു​ട​ക്കം കി​ട്ടി എ​ന്ന​തി​ന​പ്പു​റം പാ​ര​മ്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് സ​മ്മ​ര്‍​ദം ഉ​ണ്ടാ​വും. ചി​ല​പ്പോ​ള്‍ അ​ച്ഛ​ന്‍ നൂ​റും ഇ​രു​ന്നൂ​റും സി​നി​മ​ക​ള്‍ ചെ​യ്ത ആ​ളാ​യി​രി​ക്കാം.

എ​ന്നാ​ല്‍ മ​ക​ന്‍റെ ആ​ദ്യ പ​ടം ക​ഴി​യു​മ്പോ​ഴേ​ക്കും അ​ച്ഛ​നോ​ളം എ​ത്തി​യി​ല്ലെ​ന്ന താ​ര​ത​മ്യം വ​രും. അ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ഇ​ന്‍​സ്ട്രി​യി​ല്‍ ഒ​രു ബ​ന്ധ​വു​മി​ല്ലാ​തെ വ​രു​ന്ന​വ​ര്‍​ക്ക് ഇ​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്.

എ​നി​ക്ക് അ​റി​യു​ന്ന​വ​രാ​ണ് ഈ ​ന​ട​ന്മാ​രെ​ല്ലാം. സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ എ​നി​ക്കൊ​ന്നും ന​ഷ്ട​പ്പെ​ടാ​നു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ അ​വ​ര്‍​ക്ക് അ​വ​രു​ടെ പാ​ര​മ്പ​ര്യ​ത്തി​ന​നു​സ​രി​ച്ചെ​ങ്കി​ലും നി​ല നി​ല്‍​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.

പാ​ര​മ്പ​ര്യം മാ​ത്രം കൊ​ണ്ട് നി​ല നി​ല്‍​ക്കാ​ന്‍ ആ​വി​ല്ല, അ​വ​രെ​ല്ലാം അ​ഭി​ന​യ​വും ഉ​ള്ള​വ​രാ​ണെ​ന്നാ​ണ് തോ​ന്നു​ന്നതെന്ന് ടെ ​വി​നോ തോ​മ​സ് പറയുന്നു

Related posts

Leave a Comment