വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി  സ്ട്രോ​ക്ക് സെ​ന്‍ററിന്‍റെ നി​ർ​മാ​ണം ഉടൻ ആ​രം​ഭി​ക്ക​ണമെന്ന നിർദേശവുമായി എംഎൽഎ


അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ സ്ട്രോ​ക്ക് സെ​ന്‍ററിന്‍റെ നി​ർ​മാ​ണം ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് എ​ച്ച് സ​ലാം എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദ്ദേ​ശം ന​ൽ​കി.

മ​ണ്ഡ​ല​ത്തി​ലെ ആ​ശു​പ​ത്രി, സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​ളി​ച്ചു ചേ​ർ​ത്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് എംഎ​ൽഎ ​ഇ​ക്കാ​ര്യം നി​ർ​ദ്ദേ​ശി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ സ്ട്രോ​ക്ക് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ല​ഭി​ക്കും.

കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ൽ ആ​ർസിസി മാ​തൃ​ക​യി​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ക്കും.​ഇ​തി​നാ​യി പ്ര​ത്യേ​ക ബ്ലോ​ക്കും നി​ർ​മ്മി​ക്കും.

ചു​റ്റു​മ​തി​ൽ പൂ​ർ​ത്തി​യാ​ക്കി നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ ഇ​തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നും എംഎ​ൽഎ ​നി​ർ​ദ്ദേ​ശി​ച്ചു. പ​ണി ത​ട​സപ്പെ​ട്ട ട്രോ​മാ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ നി​ർ​മാ​ണം ഡി​സം​ബ​റോ​ടെ പൂ​ർ​ത്തീ​ക​രി​ക്കും. ​

ഇ​തോ​ടെ അ​ടി​യ​ന്തര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും. മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പേ ​വാ​ർ​ഡി​നാ​യി പു​തി​യ കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ക്കും.​

ഇ​തി​നാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പേ ​വാ​ർ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി അ​ടി​യ​ന്തര​മാ​യി കൈ​ക്കൊ​ള്ളും.

പ​ണം അ​നു​വ​ദിക്കുകയും കോ​വി​ഡ് മൂ​ലം നി​ർ​മാ​ണം ത​ട​സ​പ്പെ​ടുകയും ചെയ്ത വി​വി​ധ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി​യും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

4.5 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന അ​മ്പ​ല​പ്പു​ഴ കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക​ത്തി​ന്‍റെ ആ​ധു​നി​ക സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ​യും മ്യൂ​സി​യ​ത്തി​ന്‍റെ​യും നി​ർ​മാ​ണ​വും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാനും എംഎൽഎ നിർദേശിച്ചു.

Related posts

Leave a Comment