കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് കേ​ര​ള​ത്തി​ൽ എ​സ്‌​കോ​ര്‍​ട്ടും പൈ​ല​റ്റ് വാ​ഹ​ന​വും ന​ൽ​കി​യി​ല്ല; സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​ൺ​മാ​നെ റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് കേ​ര​ള​ത്തി​ൽ ന​ൽ​കി​യി​രു​ന്ന പൈ​ല​റ്റ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​താ​യി പ​രാ​തി. ഇ​തേ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​ണ്‍​മാ​നെ വി. ​മു​ര​ളീ​ധ​ര​നും വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. സ​ർ​ക്കാ​രി​ന്‍റെ സു​ര​ക്ഷ ക​ണ്ട​ല്ല താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ആ​ണ് വി. ​മു​ര​ളീ​ധ​ര​ൻ. കേ​ര​ള​ത്തി​ൽ എ​ത്തു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് പൈ​ല​റ്റും രാ​ത്രി കാ​ല​ങ്ങ​ളി​ൽ എ​സ്കോ​ർ​ട്ടും പോ​ലീ​സ് ഒ​രു​ക്കാ​റു​ണ്ട്. എ​യ​ർ​പോ​ർ​ട്ട് മു​ത​ൽ സു​ര​ക്ഷ ഒ​രു​ക്കി പോ​ലീ​സ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തെ അ​നു​ഗ​മി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​ന്‍റെ പൈ​ല​റ്റ് വാ​ഹ​നം വി.​മു​ര​ളീ​ധ​ര​ന് ഒ​രു​ക്കി​യി​രു​ന്നി​ല്ല. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​ണ്‍​മാ​നെ വി. ​മു​ര​ളീ​ധ​ര​നും ഒ​ഴി​വാ​ക്കി. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്ന ഗ​ൺ​മാ​നെ ബേ​ക്ക​റി ജം​ഗ്ഷ​നി​ൽ വ​ച്ച് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

Read More

ഇ​ന്ത്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ടു​ള്ള വി​ല​ക്ക് നീ​ക്കി യു​എ​ഇ! വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് പ്ര​വേ​ശി​ക്കാം

ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ 48 മ​ണി​ക്കൂ​റി​ന​ക​ത്തെ പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം ഹാ​ജ​രാ​ക്ക​ണം. ദു​ബാ​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​ല്ലാം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തു വ​രെ യാ​ത്ര​ക്കാ​ർ താ​മ​സ സ്ഥ​ല​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ന്ത്യ​യെ കൂ​ടാ​തെ നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കും നീ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഏ​പ്രി​ല്‍ 24 നാ​ണ് യു​എ​ഇ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

Read More

പ​ല​ത​വ​ണ അ​വ​സ​രം ന​ല്‍​കി​യി​ട്ടും…! അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന 28 ഡോ​ക്ട​ര്‍​മാ​രെ പി​രി​ച്ചു വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും വ​ര്‍​ഷ​ങ്ങ​ളാ​യി വി​ട്ടു നി​ല്‍​ക്കു​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 28 ഡോ​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ടാ​ൻ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. പ​ല​ത​വ​ണ അ​വ​സ​രം ന​ല്‍​കി​യി​ട്ടും സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഇ​വ​ര്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ന്ന​വ​ര്‍ എ​ത്ര​യും വേ​ഗം സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭ്യ​ര്‍​ഥി​ച്ചു. സം​സ്ഥാ​നം കോ​വി​ഡ് മ​ഹാ​മാ​രി​യ്‌​ക്കെ​തി​രാ​യ തു​ട​ര്‍​ച്ച​യാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ സ​മ​യം കൂ​ടി​യാ​ണി​തെ​ന്നും വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.

Read More

പി​ണ​റാ​യി വി​ജ​യ​നെ സു​ധാ​ക​ര​ന്‍ ച​വി​ട്ടി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല! സു​ധാ​ക​ര​നെ അ​ര്‍​ദ്ധ​ന​ഗ്ന​നാ​ക്കി ന​ട​ത്തി​ച്ചു, എം.​എ​ൻ. വി​ജ​യ​ൻ സാ​ക്ഷി; ആ​രോ​പ​ണം ശ​രി​വ​ച്ച് ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ട​ന്നാ​ക്ര​മി​ച്ചും വെ​ല്ലു​വി​ളി​ച്ചു​മു​ള്ള കെ. ​സു​ധാ​ക​ര​ന്‍റെ വാ​ദ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി മു​ൻ മ​ന്ത്രിയും സിപിഎം നേതാവുമായ എ.​കെ. ബാ​ല​ന്‍ രം​ഗ​ത്ത്. ബ്ര​ണ്ണ​ൻ കോ​ള​ജി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ സു​ധാ​ക​ര​ന്‍ ച​വി​ട്ടി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ സു​ധാ​ക​ര​നെ കോ​ള​ജ് വ​ള​പ്പി​ല്‍ അ​ര്‍​ദ്ധ​ന​ഗ്ന​നാ​യി ന​ട​ത്തി​ച്ചു. ഇ​തി​ന് എം.എ​ന്‍. വി​ജ​യ​ന്‍ സാ​ക്ഷി​യാ​ണെ​ന്നും ബാ​ല​ന്‍ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക്ക​ളെ സു​ധാ​ക​ര​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​കാ​ര്യം യാ​ഥാ​ർ​ഥ്യ​മാ​ണ്. സു​ധാ​ക​ര​ന് മ​റു​പ​ടി പ​റ​യാ​ൻ പി​ണ​റാ​യി നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

Read More

ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പ​ണം നി​ക്ഷേ​പി​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കു..! എ​സ്ബി​ഐ സി​ഡി​എ​മ്മി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ചു

കൊ​ച്ചി: ക്യാഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ(സിഡിഎം) നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ). ക്യാഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് വ്യാപകമായി പ​ണം ത​ട്ടു​ന്ന​തായി പരാതി ലഭിച്ചതിനെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ത​ട്ടി​പ്പി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ ബാ​ങ്ക് ഐ​ടി വി​ഭാ​ഗം ശ്ര​മം തു​ട​ങ്ങി​. ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും പി​ൻ​വ​ലി​ക്കാ​നാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

പുതിയ തൊഴിൽ വീസ! തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം

കുവൈറ്റ് സിറ്റി : പുതിയ തൊഴില്‍ വീസകള്‍ നല്‍കുന്ന വിഷയത്തില്‍ തീരുമാനം നീളുവാനാണ് സാധ്യതയെന്ന് റെസിഡൻസി അഫയേഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താത്കാലികമായി തൊഴിൽ വീസ അനുവദിക്കുന്നത് നിർത്തിവയ്ക്കുവാന്‍ മാര്‍ച്ചിലാണ് മന്ത്രിസഭ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത് . ആഗോള തലത്തില്‍ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വീസ നൽകൽ പുനഃരാരംഭിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സന്ദര്‍ശക വീസകള്‍ നല്‍കുന്നതിനും പുതിയ തൊഴില്‍ വീസകള്‍ അനുവദിക്കുന്നതിനും കൊറോണ സുപ്രീം കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും അനുമതി ആവശ്യമാണ്‌. നേരത്തെ വിദേശികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ താമസ രേഖ പുതുക്കുവാനായി കുവൈത്ത് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. അതിനിടെ സാധുവായ താമസ രേഖയും കുവൈറ്റ് അംഗീകൃത രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച പ്രവാസികൾക്ക് ഓഗസ്റ്റ്…

Read More

ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള യാ​ത്രാ​വി​ല​ക്ക് ജ​ർ​മ​നി ജൂ​ലൈ 28 വ​രെ നീ​ട്ടി! ര​ജി​സ്ട്രേ​ഷ​ൻ, ക്വാറന്‍റൈൻ ആ​വ​ശ്യ​ക​ത എ​ന്നി​വ​യു​ടെ ലം​ഘ​നം സം​ഭ​വി​ച്ചാ​ൽ…

ബെ​ർ​ലി​ൻ: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കീ​ഴി​ൽ ജ​ർ​മ്മ​നി വീ​ണ്ടും യാ​ത്രാ വി​ല​ക്കു​ക​ൾ നീ​ട്ടി. മെ​യ് 13 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന കൊ​റോ​ണ വൈ​റ​സ് എ​ൻ​ട്രി റെ​ഗു​ലേ​ഷ​ൻ​സ് സം​ബ​ന്ധി​ച്ച പു​തി​യ ഓ​ർ​ഡി​ന​ൻ​സ് അ​നു​സ​രി​ച്ച് പു​തി​യ അ​റി​യി​പ്പ് പ്ര​കാ​രം ജൂ​ലൈ 28 വ​രെ​യാ​ണ് നീ​ട്ടി​യി​രി​യ്ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ, ക്വാ​റ​ന്ൈ‍​റ​ൻ, പ​രി​ശോ​ധ​ന ആ​വ​ശ്യ​ക​ത​ക​ൾ എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക​യും അ​തു​പോ​ലെ ത​ന്നെ ജ​ർ​മ്മ​നി​യെ മൊ​ത്ത​ത്തി​ൽ വൈ​റ​സ് വേ​രി​യ​ൻ​റ് ആ​ശ​ങ്ക​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​താ​ഗ​ത നി​രോ​ധ​നം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​യെ അ​ണു​ബാ​ധ​യു​ടെ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ഒ​രു രാ​ജ്യ​മാ​യി വൈ​റ​സ് വേ​രി​യ​ൻ​റ് ഏ​രി​യ​യാ​യി ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക് ഓ​ഫ് ജ​ർ​മ്മ​നി ഏ​പ്രി​ൽ 26 മു​ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് സാ​ധു​വാ​യ വി​സ​യു​ണ്ടെ​ങ്കി​ലും ജ​ർ​മ്മ​നി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഈ ​നി​രോ​ധ​നം വി​ദ്യാ​ർ​ഥി, തൊ​ഴി​ൽ വി​സ​ക​ൾ​ക്കും, ആ​ദ്യ എ​ൻ​ട്രി​കാ​ർ​ക്കും ബാ​ധ​ക​മാ​ണ്. ജ​ർ​മ​നി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന…

Read More

ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ വകഭേദം! 30 ശതമാനം മുതല്‍ 100 ശതമാനം വരെ അധികം വേഗത്തില്‍ പടരുന്ന ഡെൽറ്റ ജര്‍മനിയില്‍ ആശങ്കയ്ക്കു കാരണമാകുന്നു

ബര്‍ലിന്‍: കൊറോണ വൈറസിന്‍റെ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ യൂറോപ്പില്‍ ആശങ്കയ്ക്കു കാരണമാകുന്നു. യുകെയില്‍ ഇത് വ്യാപകമായി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ നീട്ടിവച്ചിരിക്കുകയാണ്. ജര്‍മനിയിലും ഡെല്‍റ്റ വേരിയന്‍റ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായണ് കാണുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ ആല്‍ഫ വേരിയന്‍റിനെ അപേക്ഷിച്ച് 30 ശതമാനം മുതല്‍ 100 ശതമാനം വരെ അധികം വേഗത്തില്‍ പടരുന്നതാണ് ഡെൽറ്റ. ആല്‍ഫ വകഭേദം ബാധിക്കുന്നവരെ അപേക്ഷിച്ച് ഇരട്ടി ആളുകള്‍ക്കാണ് ഡെല്‍റ്റ വകഭേദം ബാധിച്ചാല്‍ ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നത്. നിലവില്‍ യുകെയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റ വേരിയന്‍റ് കാരണമാണ്. രാജ്യത്ത് 45 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞെങ്കിലും രോഗവ്യാപന നിരക്ക് ലക്ഷത്തിന് 70 എന്ന നിലയിലേക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ജര്‍മനിയിലും വൈകാതെ ഏറ്റവും കൂടുതല്‍ വ്യാപനം…

Read More

ഏഴു വയസുള്ള മകളെ അമ്മ കുത്തിയത്‌ മുപ്പത് തവണ; ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല

ഡാളസ്: ഏഴു വയസുള്ള മകളെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. മകളുടെ ശരീരത്തിലേക്ക് മുപ്പതില്‍ കൂടുതല്‍ തവണയാണു കത്തികൊണ്ടു കുത്തിയത്. ജൂണ്‍ 16 വ്യാഴാഴ്ച ഡാലസ് ഫ്രെയ്‌സിയര്‍ സ്ട്രീറ്റിലായിരുന്നു സംഭവം. 23 വയസുള്ള ട്രോയ് ഷെയ്ഹാളാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു മകനെ (17) മാരകമായി കുത്തി പരുക്കേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ പോലിസ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രതി പോലിസിനു മുമ്പാകെ കുറ്റസമ്മതം നടത്തി. അടുത്തിടെയാണ് സൈക്യാട്രി ഫെസിലിറ്റിയില്‍ നിന്നു ഹാള്‍ ഇവിടെ എത്തിയതെന്നു സമീപവാസികള്‍ പറയുന്നു. കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ലെന്നും മാനസികാവസ്ഥയെ കുറിച്ചു ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തു ഡാലസ് കൗണ്ടി ജയിലിലടച്ച ഇവര്‍ക്ക് 1.5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോടതി രേഖകളനുസരിച്ചു 2017 ല്‍…

Read More

ഒ​രു ബ​സി​ന് മാ​സ​ത്തി​ൽ സ​ർ​വീ​സ് 12 ദി​വ​സം മാത്രം! ഒ​റ്റ-​ഇ​ര​ട്ട ന​ന്പ​ർ മാ​ന​ദ​ണ്ഡം ബ​സ് വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ജീ​വ​ൻ പ​ക​രി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ര്‍: ഒ​റ്റ, ഇ​ര​ട്ട​യ​ക്കം മാ​ന​ദ​ണ്ഡ​മാ​ക്കി​യു​ള്ള ബ​സ് സ​ര്‍​വീ​സ് സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്ന് ബ​സു​ട​മ​ക​ൾ. ഇ​പ്ര​കാ​രം സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ ഒ​രു ബ​സി​ന് മാ​സ​ത്തി​ൽ 12 ദി​വ​സം മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്താ​നാ​കൂ. ശ​നി​യും ഞാ​യ​റും സ​മ്പൂ​ര്‍​ണ ലോ​ക് ഡൗ​ണാ​യ​തി​നാ​ല്‍ ഓ​ടാ​ന്‍ ക​ഴി​യി​ല്ല. ഒ​റ്റ, ഇ​ര​ട്ട ന​ന്പ​ർ പ്ര​കാ​രം ഒ​രു ബ​സി​ന് ആ​ഴ്ച​യി​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സ​മാ​ണ് ല​ഭി​ക്കു​ക. ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യു​ടെ​യും മ​റ്റും കാ​ര​ണ​ത്താ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ബ​സ് വ്യ​വ​സാ​യ​ത്തെ ഈ ​നി​ബ​ന്ധ​ന കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ്കു​മാ​ര്‍ ക​രു​വാ​ര​ത്ത് പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​റ്റ-​ഇ​ര​ട്ട ന​ന്പ​ർ നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല റൂ​ട്ടു​ക​ളി​ല്‍ ഒ​റ്റ ന​മ്പ​ര്‍, ഇ​ര​ട്ട ന​മ്പ​ര്‍ വ്യ​വ​സ്ഥ​ക​ൾ ബ​സ് സ​ർ​വീ​സ് മു​ട​ങ്ങാ​നു​മി​ട​യാ​ക്കും. നാ​മ​മാ​ത്ര​മാ​യ സ​ര്‍​വീ​സു​ക​ളു​ള്ള ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളെ​യാ​കും കൂ​ടു​ത​ലാ​യും ബാ​ധി​ക്കു​ക. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ​ര​വോ​ടെ…

Read More