കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ മാനസിക സമ്മര്‍ദം രൂക്ഷം. ജോലിസ്ഥലത്തെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദം കുറയ്ക്കുന്നതിനുമായി ആഭ്യന്തരവകുപ്പിന് കീഴില്‍ ആവിഷ്കരിച്ച ഹെല്‍പ്പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ട്രാക്കിള്‍ സ്ട്രസ് (ഹാറ്റ്സ്) ല്‍ മാത്രം നാലു വര്‍ഷത്തിനുള്ളില്‍ 5000 പോലീസുകാരാണ് കൗണ്‍സലിംഗിന് വിധേയമായത്. പലരും ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കാരണമാണ് മാനസിക സമ്മര്ദത്തിനിരയാവുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടുംബങ്ങൾചിലരെ കുടുംബപരമായുള്ള പ്രശ്നങ്ങളാണ് അലട്ടുന്നത്. പോലീസുകാര്‍ക്കും അവരുടെ ഏറ്റവും അടുത്ത കുടുംബാംഗത്തിനുമുള്പ്പെടെ 2017ല്‍ മാത്രം 600 പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്. 2017 മുതല്‍ 2020 വരെയുള്ള ഓരോ വര്‍ഷവും 900 പേര്‍ക്ക് വീതം കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം ജൂണ്‍വരെ 600 പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്താണ് ഹാറ്റ്സിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. സൈക്കോളജിസ്റ്റ് ദീപക്, കൗണ്‍സിലര്‍ ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 2017 ജനുവരിയില്‍ ആരംഭിച്ച…
Read MoreDay: July 13, 2021
നിയമങ്ങൾ പാലിച്ചു തെരുവുകച്ചവടം നടത്തുന്നവർക്ക് എല്ലാവിധ സഹായവും; കോട്ടയത്ത് തെരുവുകച്ചവടക്കാരുടെ വിവരശേഖരണം ആരംഭിച്ചു
കോട്ടയം: നഗരസഭ തെരുവു കച്ചവടക്കാരുടെ വിവരശേഖരണം ആരംഭിച്ചു. തെരുവുകച്ചവടക്കാരുടെ ആദ്യഘട്ട സർവേ പൂർത്തീകരിച്ച് നാലു വർഷം കഴിഞ്ഞ സാഹചര്യത്തിലും തെരുവു കച്ചവടക്കാരുടെ എണ്ണം വർധിച്ചതിനാലുമാണ് ഒരിക്കൽ കൂടി സർവേ നടത്താൻ നഗരസഭ തീരുമാനിച്ചത്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഒട്ടേറെപേർ പുതിയതായി തെരുവു കച്ചവടത്തിലേക്ക് എത്തപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സർവേ നടത്തണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിൽനിന്നും നഗരസഭയ്ക്ക് നിർദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികൾ ആരംഭിച്ചത്. സർവേയുടെ ഭാഗമായി നഗരസഭയിലെ ഉദ്യോഗസ്ഥർ ഓരോ വാർഡിലും ഫീൽഡ് വിസിറ്റ് നടത്തി നിലവിൽ കച്ചവടം ചെയ്യുന്നവരെ നേരിൽ കണ്ടാണ് വിവരം ശേഖരിക്കുന്നത്. നിലവിൽ നഗരസഭയിൽനിന്നും തിരിച്ചറിയിൽ കാർഡ് ലഭിച്ചിട്ടുള്ളവർ ഈ കാർഡ് കൈവശം കരുതുകയും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ കാണിക്കുകയും ചെയ്യണം. കാർഡ് ലഭിച്ചിട്ടില്ലാത്തവർ ആധാർ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ്, ബാങ്ക്…
Read Moreമാണി സി കാപ്പനെങ്ങനെ ജയിച്ചു ? പ്രതിക്കൂട്ടിൽ ആരെല്ലാം? എ.വിജയരാഘവൻ കോട്ടയത്തേക്ക്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി പരിശോധിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ ജില്ലാ കമ്മറ്റി തീരുമാനിക്കും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരാജയം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നു ചേർന്ന സംസ്ഥാന കമ്മറ്റി യോഗം പരാജയം അന്വേഷിക്കാൻ ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. പാലായിൽ പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങൾ വിലയിരുത്തിയത്. ജില്ലാ കമ്മറ്റി യോഗത്തിനു മുന്നോടിയായി വെള്ളിയാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.ജെ. തോമസ്, എം.എം.മണി എന്നിവർ യോഗത്തിൽ പങ്കെടുക്കും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ചേരുന്ന ജില്ലാ കമ്മറ്റിയോഗം പാലായിലെ പരാജയം വിശദമായി ചർച്ച ചെയ്യും. എ.വിജയരാഘവൻ എത്തുംസംസ്ഥാന ആക്്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ ജില്ലാ കമ്മറ്റി യോഗത്തിനെത്തുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയോഗം അന്വേഷണ കമ്മീഷനെ തീരുമാനിച്ചേക്കും. ജില്ലാ…
Read Moreപാലക്കാട്ട് നടന്നത് ‘കൂടത്തായി മോഡല്‍’ സംഭവം ! ഭര്‍ത്തൃപിതാവിന് വിഷം നല്‍കിയത് രണ്ടു വര്‍ഷത്തോളം; പ്രതി കുടുങ്ങിയത് ഇങ്ങനെ…
പാലക്കാട്ടെ ‘കൂടത്തായി മോഡല്‍’ സംഭവത്തിലെ പ്രതിയായ യുവതിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 59 കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടതും പൊലീസിനെ സമീപിച്ചതും. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ പൊലീസ് ഇവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന…
Read Moreമദ്യത്തെ പ്രണയിക്കുന്നവർക്ക് പുതിയ ‘സെറ്റപ്പ് ’വരുന്നു; ഓണത്തിന് ആ സന്തോഷ വാർത്ത നിങ്ങളിലെത്തും; പരീക്ഷണ തുടക്കം തലസ്ഥാനത്ത്…
കോട്ടയം: ബിവറേജിൽ ക്യൂ നിന്ന് മുഷിയേണ്ട ! വരുന്നു ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനം. ഓണത്തോടെ സംസ്ഥാനത്ത് ഓണ്‍ലൈനായി പണമടച്ച് ബിവറേജസിലെത്തി മദ്യം വാങ്ങാൻ വഴിയൊരുങ്ങുന്നു. ബെവ്കോയുടെ സൈറ്റിൽ നിന്നും പണമടച്ച് രസീത് വാങ്ങാം. എല്ലാ ചില്ലറ വിൽപ്പനശാലകളിലും ഓണ്‍ലൈൻ പേയ്മെന്റ് നടത്തിയവർക്ക് മദ്യം നൽകാൻ പ്രത്യേക കൗണ്ടർ. ആദ്യ ഘട്ടം തിരുവനന്തപുരത്തെ ഒന്‍പത് ഒൗട്ട്ലെറ്റുകളിൽ. വിജയിച്ചാൽ ഓണം മുതൽ പദ്ധതി സംസ്ഥാന വ്യാപകമാക്കും. കോവിഡ് കാലത്ത് ഒൗട്ട്ലെറ്റിനു മുന്നിൽ തിക്കും തിരക്കും വലിയ ക്യൂവും ഹൈക്കോടതി വിമർശനവുമൊക്കെയായി വിവാദമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പദ്ധതിയുടെ പരീക്ഷണം അടുത്തയാഴ്ചയോടെ തിരുവനന്തപുരത്തെ ഒന്‍പതു ഒൗട്ട്ലെറ്റുകളിൽ ആരംഭിക്കും. പരീക്ഷണം വിജയിച്ചാൽ ഓണത്തോടെ ഓണ്‍ലൈൻ സംവീധാനം വിപുലമാക്കും.എല്ലാ ചില്ലറ വിൽപ്പന ശാലകളിലും ഈ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഒൗട്ട്ലെറ്റിലെ തിരക്ക് കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് ബെവ്കോയുടെ വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് ബെവ്കോ വെബ്സൈറ്റിൽ…
Read Moreസഖാവ് ജാക്കിച്ചാന് ! വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റുന്ന പാര്‍ട്ടിയുടെ മഹത്വം മനസ്സിലാക്കുന്നു ! ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാക്കിച്ചാന്…
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല നടപടികളും ലോകവ്യാപകമായി വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍താരം ജാക്കി ചാന് രംഗത്ത്. പാര്‍ട്ടി നടത്തിയ സിംപോസിയത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം താന്‍ മനസിലാക്കുന്നുവെന്നും ജാക്കി ചാന് കൂട്ടിച്ചേര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു സിംപോസിയം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സൂപ്പര്‍താരം പാര്‍ട്ടി നിയോഗിച്ച ഉപദേശക സമിതിയില്‍ അംഗമാണ്. പക്ഷേ 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ചൈന വിരുദ്ധ ജനാധിപത്യസമരങ്ങള്‍ക്കു താരം പിന്തുണ പ്രഖ്യാപിച്ചതു വിവാദമായിരുന്നു.
Read Moreശുചിമുറിയില്ല, മിനിമം വേതനമില്ല, ഇതര സംസ്ഥാനക്കാരുടെ കണക്കില്ല; കിറ്റെക്സ് കമ്പനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: കിഴക്കന്പലത്തെ കിറ്റെക്സ് കമ്പനിയുടെ ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച തൊഴിൽവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചിമുറികളും കുടിവെള്ളവും കമ്പനി ഉറപ്പ് വരുത്തിയില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അവധി ദിനങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നു. ഇതിന് അധിക വേതനം നല്‍കുന്നില്ല. മിനിമം വേതനം തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്തുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന രജിസ്റ്റര്‍ പോലുമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തൊഴില്‍വകുപ്പ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും തന്നെ അപമാനിക്കാന്‍ വേണ്ടി തയാറാക്കിയതാണെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു. ഒരു രേഖയും പരിശോധിക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreഏഴുവർഷം നീണ്ടുനിന്ന കേസിൽ കോടതിവിധി അനുകൂലമായി; ആലുവ റെയിൽവേ സ്റ്റേഷനു മുന്നിലെ തർക്കസ്ഥലം റെയിൽവേ ഏറ്റെടുക്കുന്നു
ആലുവ: ഏഴുവർഷം നീണ്ടുനിന്ന കേസിൽ അനുകൂല കോടതി വിധി വന്നതോടെ ആലുവ റെയിൽവേ സ്റ്റേഷന് മുന്നിലെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ റെയിൽവേ അധികൃതർ തുടങ്ങി. ഇതിന് മുന്നോടിയായി സ്ഥലം മതിൽകെട്ടി തിരിക്കാനാരംഭിച്ചു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. ഈ മാസം നടപടികൾ പൂർത്തിയാക്കും.റെയിൽവേ സ്റ്റേഷന് മുന്നിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്കാണ് തർക്കസ്ഥലം കൂട്ടിച്ചേർക്കുക. മതിൽ ഉയർന്നാൽ റെയിൽവേയുടെ മുന്നിലെ ബിൽഡിംഗുകളിലേക്കുള്ള വഴി ഇല്ലാതാകും. ഈ കെട്ടിടങ്ങളുടെ പ്രവേശന കവാടത്തിന് മുന്നിൽ ഒരാൾക്ക് കഷ്ടിച്ച് പോകാവുന്ന രീതിയിലാണ് മതിൽ നിർമിക്കുക.2003ൽ റെയിൽവേ ഇതേ രീതിയിൽ മതിൽ കെട്ടിത്തിരിച്ചിരുന്നു. എന്നാൽ വ്യാപാരികളുടെ എതിർപ്പ് ഉയർന്നതോടെ മതിൽ ഇല്ലാതായി. തുടർന്ന് അലങ്കാർ കെട്ടിട ഉsമകളും വ്യാപാരികളും ചേർന്ന് ആലുവ മുൻസിഫ്കോടതിയേയും പിന്നീട് ജില്ലാ കോടതിയേയും സമീപിച്ചെങ്കിലും അനുകൂലവിധി ഉണ്ടായില്ല. അപ്പീൽ പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ നവംബറിൽ വ്യാപാരികളുടെ വാദങ്ങൾ അംഗീകരിച്ചില്ല.…
Read Moreരഹസ്യ വിവരം ശരിയായപ്പോൾ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത് 25 കോടിയുടെ ഹെറോയിൻ; ടാൻസാനിയൻ സ്വദേശി പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 കോടി രൂപ വില വരുന്ന 4.64 കിലോഗ്രാം ഹെറോയിനുമായി യാത്രക്കാരൻ പിടിയിൽ. ടാര്‍സാനിയന്‍ സ്വദേശി അഷ്റഫ് സാഫിയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആർഐ) വിഭാഗത്തിന്റെ വലയിൽ കുടുങ്ങിയത്. ടാര്‍സാനിയയിലെ സാന്സിബാറില്നിന്നു ദുബായ് വഴിയാണ് ഇയാള്‍ നെടുന്പാശേരിയിൽ എത്തിയത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെ ദുബായില്‍നിന്നു നെടുമ്പാശേരിയില്‍ എത്തിയ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഇ.കെ 532 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആർഐ വിഭാഗം വിമാനത്താവളത്തില്‍ പരിശോധനയ്ക്കെത്തിയത്. ചെക്കിന് ബാഗേജില്‍ പ്രത്യേക അറകളുണ്ടാക്കി അതിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. നെടുമ്പാശേരിയില്‍ എത്തിയ ശേഷം എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധന പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങുന്നതിനിടെയാണ് ഇയാള്‍ ഡിആര്‍ഐ സംഘത്തിന്റെ പിടിയിലാകുന്നത്.ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര ലഹരി മാഫിയയുടെ കൊച്ചി ബന്ധങ്ങളെക്കുറിച്ചും അന്വേഷണം…
Read Moreജില്ലാ കളക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു, ഭാര്യ സാക്ഷി; ഔദ്യോഗിക പദവികളുമായികളക്ടറേറ്റില് ഐഎഎസ് ദമ്പതികള്‍
കൊച്ചി: എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ എസ്. സുഹാസ് പുതിയ കളക്ടര്‍ക്കു ചുമതല കൈമാറി. ജില്ലാ വികസന കമ്മീഷണര്‍ കൂടിയായ ഭാര്യ അഫ്സാന പര്‍വീണിന്റെ സാന്നിധ്യത്തിലായിരുന്നു ജാഫര്‍ മാലിക്കിന്റെ സ്ഥാനമേൽക്കൽ. എറണാകുളം കളക്ടറേറ്റില്‍ ഐഎഎസ് ദമ്പതികള്‍ ഔദ്യോഗിക പദവികളുമായി ഒരുമിച്ചെത്തുന്ന കൗതുകം ഇതാദ്യമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഡിഎം എസ്. ഷാജഹാന്, സബ് കളക്ടര്‍ ഹാരിസ് റഷീദ്, അസി. കളക്ടര്‍ സച്ചിന് യാദവ്, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.കെ. ജയകുമാര്‍ തുടങ്ങിയവരും സ്ഥാനമേൽക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാര്‍ഥികളുടെയും സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെയും കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കുമെന്നു ജാഫര്‍ മാലിക് പറഞ്ഞു. കോവിഡ് മഹാമാരി കുട്ടികളില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ നേരിടുന്നതിനായി ആരോഗ്യവകുപ്പ്, കുടുംബശ്രീ, അങ്കണവാടി ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍…
Read More